Saturday

ദൈവവും നമ്മളും...

രാവിന്നു കൂരിരുളു നല്‍കീ ദൈവം
പകലിന്നു പ്രഭ തോന്നുവാന്‍


ഇലകള്‍ കൊഴിഞ്ഞു ശിഖ നഗ്നമാക്കീടുന്നു

പൂക്കാലമെത്തീടുവാന്‍


ഇരുളേറ്റി കാര്‍മുകില്‍ വാനില്‍ നിറയ്ക്കുന്നു

തൂവര്‍ഷമിറ്റീടുവാന്‍

കൂടു വിടുന്നൊരു നേരത്തിതൊക്കെയും

കൂട്ടിപ്പറന്നീടുവാന്‍


പൊരുളറിയാതെ ചരിയ്ക്കുന്നു നമ്മളും

തമ്മില്‍ നശിച്ചീടുവാന്‍


ഭൂമി പിരാന്തിന്റെ കൂട്ടമാക്കീടുന്നു

സ്വന്തം തളര്‍ന്നീടുവാന്‍

  19 comments:

  1. പൊരുളറിയാതെ ചരിയ്ക്കുന്നു നമ്മളും
    തമ്മില്‍ നശിച്ചീടുവാന്‍

    ചില പരാമാര്‍ത്ഥമായ തിരിച്ചറിവുകള്‍ ആശംസകള്‍

    ReplyDelete
  2. ആദ്യത്തെ ആറുവരികളില്‍ കോട്ടോട്ടിയുടെ കവിമനസ്സിനെയും ദര്‍ശനത്തേയും എന്‍റെ ഒറ്റവായനയില്‍ തന്നെ തൊട്ടറിയാനാകുന്നുണ്ട്‌. പ്രകൃതി എഴുതിയും മാച്ചും വസന്തവും വര്‍ഷവും വേനലും സൃഷ്ടിക്കുന്നു. ചിരിയും കരച്ചിലുമായി മര്‍ത്ത്യവാഴ്വിലും ഈ പ്രകൃതി സ്വാധീനിക്കുന്നു. ആദ്യത്തെ ആറുവരികഴിഞ്ഞ്‌ കവിത ട്വിസ്റ്റ്‌ ചെയ്യുന്നിടത്ത്‌ കവി കവിതയെ കൈവിട്ട്‌ എങ്ങൊ മറഞ്ഞപോലെ ഒരനുഭവം. ഒരുപക്ഷെ നിറം ചുവപ്പിച്ചിരിക്കുന്നത്‌ ഈ വരികള്‍ മറ്റൊരു കവിതയാണെന്ന് സൂചിപ്പിക്കാനാണൊ കൊട്ടോട്ടിയങ്കിള്‍ :):).

    എന്തായാലും ആദ്യത്തെ ആറുവരികള്‍ക്ക്‌ ഇതാ ഇരിക്കട്ടെ ഒരു തൂവല്‍ സ്വീകരിക്കുക

    ReplyDelete
  3. നല്ല ആശയം. കൂടു വിടുന്ന നേരം ഒന്നും കൂട്ടിപ്പറക്കാനാവില്ലെന്നറിഞ്ഞിട്ടും കൂട്ടിവയ്ക്കാൻ നെട്ടോട്ടമോടുന്നവർക്ക് ഒരു സന്ദേശം, അല്ലെ? നന്നായിരിക്കുന്നു.

    ReplyDelete
  4. കൊള്ളാം കൊട്ടോട്ടിക്കാരാ. നല്ല ആശയം.!

    ആശംസകള്‍

    ReplyDelete
  5. കുഞ്ഞു കവിത ഇഷ്ടായി....

    ReplyDelete
  6. ഭൂമി പിരാന്തിന്റെ കൂട്ടമാക്കീടുന്നു
    Nammalum angineyalle...!
    Manoharam, Ashamsakal...!!!

    ReplyDelete
  7. കറുത്ത വരികളുടെ സൌന്ദര്യമില്ല ചുവന്ന വരികള്‍ക്കെന്നു തോന്നി...

    ReplyDelete
  8. hai;
    saw u kavitha
    struggked for writing in readable manner, na???
    acording to me it is not necessary to write tha kavitha in a reader friendly manner
    but
    it can be
    like this........

    ReplyDelete
  9. ഈ കവിത ഇങ്ങനെ എഴുതിയതു മന:പൂര്‍വ്വമല്ല. റിഫ്രെഷ് മെമ്മറിയുടെ അദ്ധ്യായം പോസ്റ്റാന്‍ ഡാഷ്ബോഡു തുറന്നു ന്യൂപോസ്റ്റു ക്ലിക്കിയപ്പോള്‍ അറിയാതെ കൊട്ടോട്ടിക്കവിതകള്‍ ആയിപ്പോയതാണ്. തിരികെ പോകുന്നതിനു മുമ്പ് മനസ്സില്‍ തോന്നിയ വരികള്‍ നേരിട്ടു കുറിച്ചതാണ്. എഴുതിക്കഴിഞ്ഞപ്പോഴാണ് ആദ്യത്തെ ആറുവരികളുമായി അടുത്ത വരികള്‍ക്ക് ഒരു ബന്ധവുമില്ലെന്നു മനസ്സിലായത്. രണ്ടു നിറങ്ങളാക്കി അതു പരിഹരിയ്ക്കാന്‍ ശ്രമിച്ചു.സന്തോഷ് കണ്ടെത്തിയതും അതുതന്നെ.

    എല്ലാര്‍ക്കും ഒരുപാടു നന്ദിയുണ്ട്

    ReplyDelete
  10. കൂടു വിടുന്ന നേരം ഒന്നും കൂട്ടിപ്പറക്കാനാവില്ലെന്നറിഞ്ഞിട്ടും
    നന്നായിരിക്കുന്നു.

    ReplyDelete
  11. രണ്ടുകവിതകൾ ഒന്നാക്കിയപോലെ തോന്നുന്നൂ

    ReplyDelete
  12. ആരെന്തു പറഞ്ഞാലും എനിക്കിഷ്ടപ്പെട്ടു അത്രന്നെ.....

    ReplyDelete
  13. കവിതയും ആവിഷ്ക്കരിച്ച ആശയവും ഇഷ്ടമായി.

    ഓടൊ: ഈ ബ്ലോഗിലാദ്യമായാണെത്തുന്നത്. സന്തോഷം

    ReplyDelete
  14. ഒരു കവിതയ്ക്ക് ഒരു സന്ദേശം നല്‍കുവാന്‍ കഴിയുമെങ്കില്‍ അതാണ്‌ കവിത . നന്നായിരിക്കുന്നു

    ReplyDelete
  15. രസമുണ്ട്...പക്ഷെ അവസാനത്തെ വരി-"... സ്വന്തം തളര്‍ന്നീടുവാന്‍..."അതു മനസ്സിലായില്ല.'സ്വയം തളര്‍ന്നീടുവാന്‍'എന്നാണോ ഉദ്ദേശിച്ചത്?
    എല്ലാ ആശംസകളും.

    ReplyDelete
  16. നന്നായിരിക്കുന്നു.. ഭാവുകങ്ങൾ..
    ഇനി ഇവിടേയും ഇടയ്ക്ക് വരാൻ ശ്രമിക്കാം

    ReplyDelete

Popular Posts

Recent Posts

Blog Archive