Saturday

കാശില്ലാത്തവര്‍ക്കു വേണ്ടി...

പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍
ഇവയില്‍ ഒന്നുകൊണ്ടു ബുദ്ധിമുട്ടാത്തവര്‍ ചുരുക്കം
നമ്മുടെ ജീവിത രീതികൊണ്ട് വിശിഷ്യാ ഭക്ഷണ രീതികൊണ്ട് നാം നേടി പരിപാലിച്ചുപോരുന്ന വി ഐ പികളില്‍ ചിലര്‍ മാത്രമാണിവര്‍. ഇവയെയും മറ്റു ചില ചില്ലറ അസുഖങ്ങളേയും ഭക്ഷണ രീതികൊണ്ടുതന്നെ മാറ്റിയെടുക്കാന്‍ ചില നുറുങ്ങു വിദ്യകളാണ് ഈ പോസ്റ്റില്‍.

പ്രഷര്‍

കാന്താരിമുളക് ഒന്നാംതരം ഔഷധമാണ് പ്രഷറിന്. കാന്താരിമുളകു ചമ്മന്തി അല്ലെങ്കില്‍ കാന്താരിയും ഉള്ളിയും പുളിയുമൊക്കെ ചേര്‍ത്ത് ഉടച്ചുണ്ടാക്കുന്ന തൊടുകറി മുതലായവ കഞ്ഞിയ്ക്കും ചോറിനും പുഴുങ്ങിയ കപ്പയ്ക്കും ചക്കയ്ക്കുമൊക്കെ തൊട്ടുകൂട്ടാന്‍ ഉപയോഗിയ്ക്കുന്നവരെ ശ്രദ്ധിച്ചാല്‍ 98% പേരും പ്രഷറില്‍നിന്നു മുക്തരാണെന്നു കാണാം. ബാക്കി രണ്ടു ശതമാനം സാധാരണ കാരണങ്ങളില്‍നിന്നു വ്യത്യസ്ഥമായി പ്രഷര്‍ വ്യതിയാനം അനുഭവിയ്ക്കുന്നവരായിരിയ്ക്കും, ഉദാഹരണത്തിനു ഗര്‍ഭിണികള്‍. അവര്‍ക്കാകട്ടെ കാന്താരിമുളകു പ്രശ്നകാരിയുമാവാം.

ഷുഗര്‍


ഇതിനുള്ള പൊടിക്കൈ മരുന്ന് മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നതാണ്. എന്നാലും ഇതിലും ഒന്നു കുറിയ്ക്കുന്നു. നല്ല കൊഴുപ്പുള്ള വെണ്ടക്കായ (ladies finger) ഏറിയാല്‍ മൂന്നെണ്ണം ഒരു സെന്റീമീറ്ററില്‍ കുറഞ്ഞ നീളത്തില്‍ വട്ടത്തിലരിഞ്ഞ് ഒരു ഗ്ലാസ് നല്ല പച്ചവെള്ളത്തില്‍ ഇട്ട് വയ്ക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇതു ചെയ്യുനതാണ് ഉത്തമം. രാവിലെ ആദ്യ ഭക്ഷണമായി വെണ്ടക്കായ ഒഴിവാക്കി വെള്ളം മാത്രം കുടിച്ചാല്‍ ഷുഗര്‍ കുറയാന്‍ വളരെ നന്ന്. ചിലര്‍ക്ക് ഷുഗര്‍ പെട്ടെന്നു കുറയുന്നതിനാല്‍ അക്കൂട്ടര്‍ നാലോ അഞ്ചോ ദിവസം മാത്രം ഉപയോഗിച്ച ശേഷം അല്‍പ്പം ഇടവേള കൊടുക്കണം. വെണ്ടക്കായ ഉപ്പേരി (മെഴുകു വരട്ടി) പതിവായി ഉപയോഗിയ്ക്കുന്നവരില്‍ ഷുഗര്‍ പ്രോബ്ലം സാധാരണ കാണാറില്ല.

കൊളസ്ട്രോള്‍

പലരുടെയും വീട്ടുമുട്ടത്തു ധാരാളം കാണുന്നതും അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുകയും ചെയ്യുന്ന പുളിഞ്ചിക്കായ (ഇലിമ്പിപ്പുളി, ഓര്‍ക്കാപ്പുളി) കൊളസ്ട്രോളിന് ഒന്നാം തരം ഔഷധമാണ്. ദിവസം ഒരു പച്ചക്കായ വീതം ഇരുപതു ദിവസം സ്ഥിരമായി കൃത്യസമയത്തു കഴിച്ചാല്‍ കൊളസ്ട്രോളിനു കുറവുണ്ടാകും. പുളിഞ്ചിക്കായ അച്ചാര്‍ സ്ഥിരം ഉപയോഗിയ്ക്കുന്നവരില്‍ സാധാരണ ഈ അസുഖം കാണാറില്ല. ഇനിയെങ്കിലും വീട്ടുമുട്ടത്തു കുലച്ചുമറിഞ്ഞു കിടക്കുന്ന പുളിഞ്ചിക്കായ കേടുവരുത്തിക്കളയാതെ അച്ചാറിട്ടു സൂക്ഷിയ്ക്കൂ. മീന്‍‌കറി പാചകം ചെയ്യുമ്പോള്‍ രണ്ടുമൂന്നെണ്ണം നെടുകെ കീറിയിട്ടാല്‍ കൊളസ്ട്രോളിനു കുറവും കറിയ്ക്കു രുചിയുമുണ്ടാകും. പോട്ടം ബ്ടെണ്ട്. ബ്ടന്നടിച്ചു മാറ്റിയതാ..

തലവേദന

പിടുത്തംവിട്ട തലവേദനയ്ക്ക് കുറവുണ്ടാകാന്‍ ബാം അന്വേഷിച്ചു കിട്ടിയില്ലെങ്കില്‍ പറമ്പിലിറങ്ങി ഒരുമൂടു തുമ്പച്ചെടി പിഴുതെടുത്ത് അല്‍പ്പം പച്ചക്കടുകും ചേര്‍ത്ത് നന്നായി അരച്ചു പുരട്ടൂ. പതിനഞ്ചു മിനുട്ടില്‍ കൂടുതല്‍ ഇടരുതെന്നു മാത്രം. കൂടുതലായാല്‍ ബാമിനെക്കാള്‍ ഭീകരനാകും, ചിലപ്പോള്‍ പൊള്ളിയേക്കാം.

പനി

പന്ത്രണ്ടു മണിയ്ക്കൂറെങ്കിലും വെള്ളത്തിലിട്ടു വച്ചു മുളപ്പിച്ച ചെറുപയര്‍ പുഴുങ്ങിക്കഴിയ്ക്കാം, വയറും നിറയും പനിയും മാറും. ഇനി അങ്ങനെ തിന്നാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അല്‍പ്പം തേങ്ങയും പഞ്ചസാരയും ചേര്‍ത്തു കഴിയ്ക്കാം, ചായയ്ക്കു കടിയുമാകും. പനിയുള്ളപ്പോള്‍ അതിനുള്ള മരുന്നായും അല്ലാത്തപ്പോള്‍ ഭക്ഷണമായും ചെറുപയര്‍ മാറുമെന്നര്‍ത്ഥം.

ചുമ, കഫക്കെട്ട്

ചൂടുകഞ്ഞി പ്ലാവില കുമ്പിള്‍‌കോട്ടി കോരിക്കുടിയ്ക്കുക, സ്പൂണ്‍ ഒഴിവാക്കുക. ചെറുപയര്‍ കൂടി ചേര്‍ത്ത കഞ്ഞിയാണെങ്കില്‍ ബഹുകേമം, പനികൂടി കുറയും. പ്ലാവില പച്ച തെങ്ങോലയുടെ ഈര്‍ക്കില്‍ ഉപയോഗിച്ച് കുമ്പിള്‍ കോട്ടി കഞ്ഞികുടിച്ചിരുന്ന കാലത്ത് ചുമയും കഫക്കെട്ടും അന്യമായിരുന്നെന്ന കാര്യം ഓര്‍മ്മ വരുന്നുണ്ടോ?

ജലദോഷം

ചോറുതിന്നുന്നവര്‍ ചെറുചൂടോടെ തിന്നുക. അല്‍പ്പം സവാള (വലിയ ഉള്ളി) വട്ടത്തിലരിഞ്ഞത് അല്ലിയിളക്കി ചോറിന്റെ സൈഡില്‍ത്തന്നെ വയ്ക്കുക. തീറ്റയ്ക്കിടയില്‍ ഈരണ്ട് അല്ലി സവാളകൂടി കഴിയ്ക്കുന്നതു ശീലമാക്കിയാല്‍ ജലദോഷത്തെ അകറ്റി നിര്‍ത്താം.

തല്‍ക്കാലം വടി നിങ്ങളെ ഏല്‍പ്പിയ്ക്കുന്നു. അടി കാര്യമായിട്ടു കിട്ടിയാല്‍ ഇതുപോലെയുള്ള വിവരക്കേടുകള്‍ പ്രതീക്ഷിയ്ക്കാം. ഇതു പാവപ്പെട്ടവന്റെ മരുന്നുകളാണ്. പണ്ട് പാവപ്പെട്ടവനു പ്രഷറും ഷുഗറും കൊളസ്ട്രോളും ഇല്ലാതിരിയ്ക്കുകയും അവ പണക്കാരന്റെ മാത്രം സ്വന്തമായിരിക്കുകയും ചെയ്തതിന്റെ രഹസ്യം ഇതാണ്. രണ്ടുകൂട്ടരുടെയും ഭക്ഷണരീതിയ്ക്ക് അന്നു കാര്യമായ വ്യത്യാസമുണ്ടായിരുന്നു. ഇന്നും നാടന്‍ രീതിയില്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് മിയ്ക്ക അസുഖങ്ങളും അന്യം തന്നെയാണ്.

  34 comments:

 1. കേട്ടറിവുള്ളതാണ് ഇതിൽ പറയുന്ന നാട്ടുമരുന്നുകൾ..

  ഒരു സംശയം മാഷെ,

  “പന്ത്രണ്ടു മണിയ്ക്കൂറെങ്കിലും വെള്ളത്തിലിട്ടു വച്ചു മുളപ്പിച്ച ചെറുപയര്‍ പുഴുങ്ങിക്കഴിയ്ക്കാം, വയറും നിറയും പനിയും മാറും.“-

  എന്ന് വച്ചാൽ ഒന്നുകിൽ പനിവന്ന് 12 മണിക്കൂർ സഹിക്കുക അല്ലെങ്കിൽ പനിവരുമെന്ന് മുൻ‌കൂട്ടി കണ്ട് ചെറുപയർ കാലേകൂട്ടി വെള്ളത്തിലിട്ട് വയ്ക്കുക.....രണ്ടും നടപ്പുള്ള കാര്യമല്ല മാഷെ, അല്ലെ:):):):)

  ReplyDelete
 2. കൊട്ടോട്ടി വൈദ്യം കലക്കണ്ണ്ട് !
  നാട്ട് വൈദ്യം അന്യം നിന്നുപോവാതെ നോക്കാന്‍
  ബ്ലോഗിലെങ്കിലും ഒരു ശ്രമം നല്ലതാ!
  ഷുഗറിനു വെണ്ട ഫലം ചെയ്യും,ദിവസേന വെറും
  വയറ്റില്‍ മൂന്നോ നാലോ കോവല്‍ (കോവയ്ക്ക)
  അറുത്തെടുത്തയുടന്‍ തിന്നൂ!ഷുഗര്‍ ഗോബാക്ക്!!

  ..ആ ശം സ ക ള്‍..

  ReplyDelete
 3. വെണ്ടക്കായ.. വെണ്ടക്ക(ladies finger) അല്ലേ?
  പോസ്റ്റ് വളരെ ഉപകാരപ്രദം. നന്ദി.

  ReplyDelete
 4. ചാണക്യന്‍: പനിവന്നാല്‍ സാധാരണ പനിയാണെങ്കില്‍ 24 മണിക്കൂറില്‍ കൂടുതല്‍ നില്‍ക്കാറില്ലല്ലോ. പനിയുടെ ലക്ഷണം കാണുമ്പോള്‍ത്തന്നെ അല്‍പ്പം ചെറുപയര്‍ വെള്ളത്തിലിട്ടാല്‍പ്പോരേ? വെള്ളത്തിലിടണമെന്നു നിര്‍ബ്ബന്ധമൊന്നുമില്ല, ഇട്ടാല്‍ ഗുണം കൂടുമെന്നു മാത്രം. പനിവരുന്ന നിമിഷം മുതല്‍ മരുന്നുകഴിയ്ക്കുന്നവര്‍ എത്രപേരുണ്ട്? അതുപോലെ മിനിമം രണ്ടുതരം ഗുളികവീതം നാലു ദിവസമെങ്കിലും കഴിയ്ക്കേണ്ടിയും വരും. ഡോക്ടറെക്കാണാതെ മെഡിയ്ക്കല്‍ സ്റ്റോറില്‍ നിന്ന് ഒറ്റനേരം പാരസെറ്റാമോള്‍ വാങ്ങിക്കഴിയ്ക്കുന്നവര്‍ക്ക് പോസ്റ്റിലെ പരിഹാരങ്ങള്‍ പ്രായോഗികമാവില്ല. എനിയ്ക്ക് കഴിഞ്ഞ ഇരുപതു വര്‍ഷത്തിലേറെയായി പനിമാറാന്‍ മരുന്നുകഴിയ്ക്കേണ്ടി വന്നിട്ടില്ല. പോസ്റ്റില്‍ ഭക്ഷണരീതിയാണു പറഞ്ഞിട്ടുള്ളതെന്നതു ശ്രദ്ധിയ്ക്കുക.

  ഒരു നുറുങ്ങ്: ഈ അറിവിനു വളരെ നന്ദി. കോവയ്ക്ക പലരും പൊട്ടിച്ചെടുത്തയുടന്‍ തിന്നുന്നതു കണ്ടിട്ടുണ്ട്. രഹസ്യം ഇപ്പഴാ മനസ്സിലായത്.

  കുമാരന്‍: ഒരു നുറുങ്ങിന്റെ കമന്റുകൂടി ശ്രദ്ധിയ്ക്കൂ. വെണ്ടയ്ക്ക തന്നെ, പോസ്റ്റ് എഡിറ്റു ചെയ്തിട്ടുണ്ട്.

  ReplyDelete
 5. നിരന്തരമായ കാന്താരി മുളകിന്റെ ഉപയോഗം പ്രഷെറും കൊളസ്ട്രോളും കുറയ്ക്കാൻ നല്ലതാണെന്നു അനുഭവപ്പെട്ടിട്ടുണ്ട്..
  രക്തം വെള്ളമാക്കും കാന്താരീ..

  മറ്റു പൊടിക്കൈകൾക്കും നന്ദി കൂട്ടുകാരാ..:)

  ReplyDelete
 6. ഈ കൊച്ചുകൊച്ചു നാട്ടു മരുന്നുകള്‍ തീര്‍ച്ചയായും ഉപകാ‍രപ്രദമാണു്. ഇനിയും തുടരുക.

  ReplyDelete
 7. ഇതു പാവപ്പെട്ടവന്റെ മരുന്നുകളാണ്. പണ്ട് പാവപ്പെട്ടവനു പ്രഷറും ഷുഗറും കൊളസ്ട്രോളും ഇല്ലാതിരിയ്ക്കുകയും അവ പണക്കാരന്റെ മാത്രം സ്വന്തമായിരിക്കുകയും ചെയ്തതിന്റെ രഹസ്യം ഇതാണ്. രണ്ടുകൂട്ടരുടെയും ഭക്ഷണരീതിയ്ക്ക് അന്നു കാര്യമായ വ്യത്യാസമുണ്ടായിരുന്നു.

  കഷ്ടം! ഇങ്ങനേയും ആളുകളെ പറ്റിക്കാമോ? പാവപ്പെട്ടവന് മേല്‍ പറഞ്ഞ അസുഖങ്ങള്‍ - കൊളസ്ട്രോളും, പ്രഷറും, ഹൃദ്രോഗവുമൊക്കെ ഉണ്ടാകാതിരിക്കുന്നതിന് കാരണം അവന്റെ ജീവിത ശൈലിയും ജീവിത സാഹചര്യങ്ങളുമാണ്. അല്ലാതെ പനി വരുമ്പോള്‍ ചെറുപയര്‍ പുഴുങ്ങിത്തിന്നുന്നത് കൊണ്ടൊന്നുമല്ല.

  അടിസ്ഥാനവര്‍ഗ്ഗമെന്ന് പറയുന്നത് സ്വന്തം കായികാദ്ധ്വാനശക്തി കൊണ്ട് പ്രതിഫലം നേടുകയും അത് കൊണ്ട് ഭക്ഷണം കഴിക്കുകയും ചെയ്യുന്നവരാണ്. മെയ്യനങ്ങി പണി എടുക്കുന്നത് കൊണ്ടുള്ള പ്രയോജനം ഒന്ന്. രണ്ടാമത്, ഭക്ഷണം എന്നത് ആവശ്യത്തിന് പോലും ലഭിക്കുന്നില്ല ഈ വിഭാഗത്തിന്. അത് കൊണ്ട് നിങ്ങള്‍ മേല്‍പറഞ്ഞ അസുഖങ്ങള്‍ വരില്ലായെങ്കിലും, ആവശ്യത്തിന് ഭക്ഷണം കിട്ടാത്തത് മൂലമുള്ള അസുഖങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ വരുന്നു.

  കാശില്ലാത്തവര്‍ക്ക് പയറും പടലും പുഴുങ്ങിക്കൊടുത്തല്ല അവരുടെ അസുഖം മാറ്റേണ്ടത്. എല്ലാ പഞ്ചായത്തിലും അടിസ്ഥാനസൗകര്യങ്ങളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും സന്നദ്ധസേവകരായ ഡോക്ടര്‍മാരും വരുവാനുള്ള സാഹചര്യമൊരുക്കണം, അതിനുള്ള നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കണം. പ്രാഥാമിക ആരോഗ്യ കേന്ദ്രങ്ങള്‍ സ്വകാര്യ സംരംഭകരുടെ കയ്യില്‍ പെടാതെ, അവയും കച്ചവടവല്‍ക്കരിക്കപ്പെടാതെ സംരക്ഷിക്കുവാന്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണം.

  ReplyDelete
 8. ഒറ്റമൂലികൾ വളരെ ഉപകാരപ്രദം..
  ഇനിയും തുടരുക..
  ആശംസകൾ..

  ReplyDelete
 9. ബീഫ് ഫ്രൈ||b33f fry: തീര്‍ച്ചയായും വൈകാതെ ഈ സൌകര്യമെല്ലാം ചെയ്യാം. അല്‍പ്പം കൂടി കാശു വരാനുണ്ട്... എന്റെ ബീഫേ ഞാന്‍ എനിയ്ക്കറിയാവുന്നതു പറഞ്ഞെന്നേ ഉള്ളൂ. താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം പ്രയോഗിച്ചാല്‍ മതി. ഏതായാലും ഇതില്‍പ്പറഞ്ഞവ പ്രയോഗിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ല.

  ReplyDelete
 10. നാട്ടുവൈദ്യം വള്രെ നല്ലത് . ഡോക്ടറുടെ അടുത്ത് പോയി എന്തിനും ഏതിനും മരുന്ന് എന്ന പേരില്‍ വിവിധതരം രാസവസ്തുക്കള്‍ ശരീരത്തില്‍ ആക്കി അതിന്റെ പാര്‍ശ്വഫലങ്ങള്‍ അലേര്‍ജി ആയി അനുഭവിക്കുന്നതിലും നല്ലതാണ് നാട്ടു വൈദ്യം വളരെ അത്യാവശ്യമുണ്ടെങ്കില്‍ മാത്രം മരുന്ന് കഴിക്കാം സ്ഥിരമായ വ്യായാമം അതു നടപ്പ് കായിക അദ്ധ്വാനമുള്ള ജോലികള്‍ ഇവ ശീലമാക്കണം പലരോഗത്തില്‍ നിന്ന് മുക്തികിട്ടും .ഭക്ഷണത്തില്‍ പഴങ്ങള്‍ പച്ചക്കറികള്‍ കൂടുതലായി ചേര്‍ക്കുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കും.
  നാട്ടറിവ് പങ്കുവച്ചതിന് കൊട്ടോട്ടിക്കാരന് നന്ദി..

  ReplyDelete
 11. വളരെയധികം പ്രയോജനമുള്ള പോസ്റ്റ്. വീണ്ടും
  ഇതുപോലുള്ള നുറുങ്ങുകളുമായി വരുക.
  കശില്ലത്തവര്‍ക്ക് മാത്രമല്ല, കാശുള്ളവര്‍ക്കും
  പ്രയോജനപ്രദം.
  സ്നേഹപൂര്‍വ്വം
  താബു
  http://thabarakrahman.blogspot.com/

  ReplyDelete
 12. ഞാന്‍ തസ്ലീം.നിങ്ങള്ക്ക് എന്നെ അറിയില്ലായിരിക്കും.ഈ അടുത്തായി ഞാനും ഒരു ബ്ലോഗ്‌ നിര്‍മ്മിച്ചിട്ടുണ്ട്.അത് അത്ര കേമം ഒന്നുമല്ല എങ്കിലും ഒന്ന് സന്ദര്‍ശിച്ചു നോക്കണേ.ഇനി ഒരു കാര്യം പറയട്ടെ ഞാന്‍ നിങ്ങളുടെ ബ്ലോഗ്‌ അതിമനോഹരമാണ്...ഒരായിരം ആശംസകള്‍...

  ReplyDelete
 13. കൊള്ളാം മാഷെ..നല്ല പോസ്റ്റ്‌ .

  ReplyDelete
 14. നല്ല പോസ്റ്റ് മാഷേ. നാടന്‍ ചികിത്സകള്‍ പങ്കു വച്ചതിനു നന്ദി.

  ReplyDelete
 15. ആ കൊവക്കന്റെ കാര്യം??

  ഈ പോസ്റ്റ് വായിച്ച ഉടനെ ഒരു പ്രിന്റെടുത്ത് കിച്ചണിൽ ഒട്ടിച്ച് വച്ചു (കമന്റ് പിന്നേം എഴുതാമല്ലൊ)
  എന്നെ കളിയാക്കാനായി ഒരു കൂട്ടരുണ്ട്. ഞാനവരോട് ചോദിക്കാറുണ്ട്. ഞാൻ പനഡോൾ(പരാസിറ്റാമോൾ. അതിവിടെ കമ്പനിയിൽ ഫ്രീയായതിനാൽ എല്ലാരും വാരി വിഴുങ്ങും)കഴിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടൊ?
  ആശുപത്രീൽ പോണത് കണ്ടിട്ടുണ്ട്? (അതും ഫ്രീയായതിനാൽ തുമ്മിയാ പോയി)

  ആശുപത്രീം മെഡിക്കൽ സ്റ്റോറും കുറച്ച് കാലം കൈല് കുത്തിയതിനാൽ സാധാ അസുഖങ്ങൾക്ക് ഞാൻ നാട്ട് ചികിത്സ ഇഷടപ്പെടുന്നു.

  ഇനിയും നാട്ടറിവുകൾ പങ്ക് വക്കുക.

  ReplyDelete
 16. നന്ദിയുണ്ട്, ഉപകരിക്കുന്ന ഇത്തരം വിവരങ്ങളാ ബ്ലോഗെഴുത്തിന് നല്ലത്. (വാണിജ്യ-ആരോഗ്യ വാര്‍ത്തകളാ എന്റെ ഫേവറൈറ്റ്സ്, അത് ബ്ലോഗില്‍ വിരളമാ)

  ReplyDelete
 17. വളരെ നല്ല അറിവുകള്‍, ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മരുന്നുകളുടെ ഉപയോഗം ഒരുപാട് കുറയ്ക്കാം
  നന്ദി

  ReplyDelete
 18. Panam, Panam, Panam...!

  Manoharam, Ashamsakal...!!!

  ReplyDelete
 19. ജയന്‍ വൈദ്യന്റെ പോസ്റ്റ്‌ വഴി ഇവിടെ ....
  പനിക്കൂര്‍ക്ക മുയല്‍ച്ചെവിയന്‍ , ഇവയുടെ ഒക്കെ നീര് ചുമക്കു നല്ലതാണ് ...
  പിന്നെ ആടലോടകം ...
  ഞാന്‍ എന്റെ മക്കള്‍ക്ക്‌ ചുമക്കു ഒരു പൊടി കൊടുക്കാറുണ്ട്
  ച്ചുക്കുപോടി കുരുമുളക് പൊടി തിപ്പലിപ്പൊടി ഇത് മിക്സ്‌ ആക്കി വയ്ക്കുക
  എന്നിട്ട് തേനില്‍ ചാലിച്ചു കൊടുക്കും ...
  ഫലപ്രദം ആണ് എന്നാണ് എന്റെ അനുഭവം

  പിന്നെ കൊടിത്തൂവ ( ചോരിഞ്ഞണം) ഇല താളി തേച്ചു കുളിച്ചാല്‍ താരന് നല്ലതാണു ..

  ReplyDelete
 20. ഞാനിപ്പഴാ ഇവിടെത്തിയത്!

  നമ്മടെ പണി തെറിപ്പിക്കാനുള്ള പുറപ്പാടാണല്ലേ !?

  ReplyDelete
 21. നാട്ടു വൈദ്യാ, രോഗികളുടെ ബഹളമാണല്ലോ :)

  ReplyDelete
 22. മുറി വൈദ്യന്‍ ആളെ കൊല്ലുമെന്നാനു ചൊല്ല്. കൊട്ടോട്ടിക്കാരന്‍ മുഴുവന്‍ വൈദ്യനല്ലേ. പോസ്റ്റ്‌ ഉപകാരപ്രദം. ആശംസകള്‍

  ReplyDelete
 23. വളരെ നന്നാവുന്നു...ഉപയോഗപ്രദം, മറന്നു പോകുന്ന നാട്ടറിവുകൾ പങ്ക്‍ വചതിനു നന്ദി.

  ReplyDelete
 24. ഈ എല്ലാരോഗങ്ങളൂടെയും വരമ്പത്ത് നിക്കുന്ന ആളാ ഞാൻ..
  പക്ഷേ , പട്ടിക്ക് മീശമുളച്ചിട്ട് അമ്പട്ടെനെന്താ കാര്യം എന്ന പറഞ്ഞപോല്യാ എന്റെ സ്ഥിതി..
  ഇവിടെവെടെകിട്ടാനാ ഈ ഇരുമ്പൻ പുളിയും മറ്റും ?
  വളരെ നല്ല കാര്യങ്ങളായിരുന്നു പോസ്റ്റിൽ കേട്ടൊ..

  ReplyDelete
 25. ഉപകാരപ്രദമായ വിവരങ്ങൾ പങ്കു വെച്ചത് നന്നായി കൊട്ടോട്ടിക്കാരാ. ഈയ്യിടെ പ്രഷർ, ഷുഗർ എന്നിവയുടെ അതിർവരമ്പ് മുറിച്ചുകടന്നവനാണ് ഞാൻ. താങ്കളുടെ
  പൊടിക്കൈകൾ പ്രയോഗിച്ചു നോക്കണമെന്നുണ്ട്.

  ReplyDelete
 26. ആകെപ്പാടെ കെട്ടും മട്ടുമൊക്കെ മാറിയല്ലോ... നല്ല വീട്.

  ReplyDelete
 27. താങ്കള്‍ പച്ചക്കറി കട മുതലാളി ആണല്ലേ . പുതിയ ബിസിനെസ്സ് തന്ത്രം ബ്ലോഗ്‌ വഴി . ഉഗ്രന്‍!!!!! താങ്കളുടെ ലേഖനം വന്നതിനു ശേഷം കേരളത്തിലെ പച്ചക്കറിക്ക് വില കൂടി

  shaisma.blogspot.com

  ReplyDelete
 28. സത്യമായിട്ടും ഉഗ്രന്‍ പോസ്റ്റ്.വളരെ വളരെ ഇഷ്ടപ്പെട്ടു മാഷേ.....

  വേറെ ഒരു കാര്യം പറയട്ടേ..
  സൂപ്പര്‍ ബ്ലോഗ് കേട്ടോ...

  എല്ലാ ആശംസകളും.

  ReplyDelete
 29. നാട്ടു വൈദ്യം കലക്കുന്നുണ്ടല്ലോ.മഴത്തുള്ളികളിൽ കണ്ട ലിങ്ക് വഴിയാണു ഇവിടെ എത്തിപ്പെട്ടത്.

  ReplyDelete
 30. ഇനി കൊട്ടോട്ടി വെല്‍ഡിങ്ങ് നിര്‍ത്തി വൈദ്യം തുടരുന്നതാ നല്ലത്. ബ്ലോഗാന്‍ ഐഡിയയും കിട്ടും. അല്ലെങ്കിലും ഇവിടെ കുറെ ഡോക്ടര്‍ ബ്ലോഗര്‍മാര്‍ ഉള്ളതല്ലെ!

  ReplyDelete
 31. ഇതും കല്ല്‌ വച്ച നുണയാണോ ????

  ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ???

  ReplyDelete
 32. വളരെ ഉപകാരപ്രദമായ ഒരു ബ്ലോഗാണിത് നമ്മുടെ വീട്ടുവളപ്പില്‍ ഉണ്ടാക്കാവുന്ന പഴങ്ങളും പച്ചകറികളും മാത്രം കഴിച്ചാല്‍ എല്ലാ രോഗത്തില്‍ നിന്നും മുക്തരായീ ആരോഗ്യത്തോടെ ജീവിക്കാം എല്ലാവരും ആ നമ്മുടെ ആ പാരമ്പര്യ ഭക്ഷണ ശൈലിയിലേക്ക് മടങ്ങണമെന്ന് പ്രത്യാശിക്കുന്നു

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive