മന്തുഗുളിക മന്ത്രിയ്ക്കുപോലും വേണ്ടായിരുന്നു...
സംസ്ഥാനത്ത് ഡ്രഗ് ടെസ്റ്റിംഗ് ലാബ് തുടങ്ങിയെതെന്നാണെന്ന് ഇതു വായിയ്ക്കുന്നവര്‍ക്കാര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടെങ്കില്‍ അതും കൂട്ടിച്ചേര്ത്തു വായിയ്ക്കുക. കേരളത്തിലെ ഒരുകോടിയിലധികം ജനങ്ങള്‍ക്കു തിന്നാന്‍ കൊടുത്ത മന്തുഗുളിക നാളെ മന്തുവരാനുള്ള ഗുളികയാണെന്നു കണ്ടുപിടിച്ചാല്‍ അത്ഭുതപ്പെടാനില്ല. മന്തുരോഗത്തിനു ചികിത്സിയ്ക്കാനുള്ള മരുന്നുകള്‍ക്കും ഒരുപക്ഷേ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടാവാം. ഇത്രയും ജനങ്ങളെ തീറ്റിച്ച ഗുളികയ്ക്ക് ഗുണമില്ലെന്നു മാത്രമല്ല നേരത്തേതന്നെ അവ ഉപയോഗശൂന്യവുമായിരുന്നെന്ന് സര്‍ക്കാര്‍ ലാബു കണ്ടെത്തിയിരിയ്ക്കുന്നു. വാര്‍ത്ത ഇവിടെ...
രണ്ടും മൂന്നും ഗുളികകള്‍വീതം ആല്‍ബന്റസോള്‍ മേമ്പൊടിചേര്‍ത്ത് കഴിച്ച മിയ്ക്കവര്‍ക്കും തലച്ചുറ്റും മയക്കവും വന്നകാര്യം ഓര്‍ക്കുക. ഉപയോഗശൂന്യമായി എവിടെയോകിടന്ന മരുന്നുകള്‍ ചെലവാക്കിക്കൊടുത്തതാണോയെന്നു സംശയിയ്ക്കാം. ഏതായാലും മന്തുഗുളികകള്‍ പരിശോധനയ്ക്കു മുമ്പു തീറ്റിച്ചതില്‍ പകര്‍ച്ചവ്യാധി പ്രതിരോധ സെല്ലിന് സമാധാനിയ്ക്കാം. ഇനി വീടു വീടാന്തരം അവര്‍ക്ക് ഏതെങ്കിലും ഗുളികയുമായി പോകേണ്ടി വരില്ലല്ലോ.! തമിഴ്‌നാട് ഫോര്‍ട്സ് ഇന്ത്യാ ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നു വാങ്ങിയ എസ്.0042 ബാച്ചിലെയും, ഡീപ് ഇന്‍ ഫാര്‍മസ്യൂട്ടിയ്ക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നു വാങ്ങിയ 8008,8009 ബാച്ചിലെയും മരുന്നുകള്‍ക്ക് ഒരു ഗുണവുമില്ല. മാത്രമല്ല വിതരണം ചെയ്ത ഗുളികകള്‍ മിയ്ക്കവയും പൊട്ടിയും പൊടിഞ്ഞുമാണിരുന്നത്.
അരോഗ്യവകുപ്പ് നേരിട്ടുതന്നെ വാങ്ങിയതാണ് ഡൈ ഈഥൈല്‍ കാര്‍ബമസൈന്‍ സിട്രേറ്റ് ഗുളികകള്‍. ഗുണനിലവാരമില്ലാത്ത ഈ മരുന്ന് അഞ്ചുവര്‍ഷം കഴിച്ചാല്‍ മന്തുരോഗം വരില്ലെന്നാണ് പ്രചരിപ്പിച്ചിരുന്നത്. ഒരുവര്‍ഷമായപ്പോള്‍ത്തന്നെ ഇതാണു ഗതിയെങ്കില്‍ അഞ്ചുവര്‍ഷം മരുന്നുകഴിയ്ക്കാന്‍ ആളു ജീവനോടുണ്ടാവുമോന്നാണ് ഈയുള്ളവന്റെ സംശയം.
ഏതായാലും വിതരണം ചെയ്യാതെ കിടക്കുന്ന മന്തു ഗുളികകള്‍ അടിയന്തിരമായി പിന്‍വലിയ്ക്കാനുള്ള തീരുമാനം ഈ വാര്‍ത്തയ്ക്കു സാധൂകരണം നല്‍കുന്നുണ്ട്. വെറുതേയല്ല ആരോഗ്യമന്ത്രി പി.കെ. ശ്രീമതി മന്തുഗുളിക കഴിയ്ക്കാതിരുന്നത്. അവര്‍ക്കറിയാമായിരുന്നിരിയ്ക്കണം മരുന്നിന്റെ നിലവാരം. ഇനിയിപ്പൊ എന്തു വിശ്വസിച്ചാ പ്രതിരോധ വാക്സിനുകള്‍ പൊതുജനം സ്വീകരിയ്ക്കേണ്ടതെന്ന് ആരോഗ്യവകുപ്പ് പറഞ്ഞുതന്നാല്‍ കൊള്ളാം.