Sunday

ആര്‍ദ്രരാഗം

എന്നോ ഓര്‍മ്മയില്‍
ഒഴുകിയെത്തിയ ശീലുകള്‍
ഗൌള രാഗത്തിലുള്ളതായിരുന്നു

നാരായ മുനകൊണ്ട്
അതിന്റെ നനുത്ത ആര്‍ദ്ര ഭാവം
എഴുത്തോലയിലും കാത്തു വച്ചിരുന്നു,

ഉഷസ്സുണരുന്നത്
ഗൌളയില്‍ ബഹിര്‍ഗ്ഗമിച്ച
ആത്മാവിന്‍ പാട്ടുകള്‍ കേട്ടായിരുന്നു

തീര്‍ച്ചയില്ലായ്മയിലും
ചീഞ്ഞ മിത്തുകളിലും വരെ
അതു പ്രതിഫലിക്കുന്നുണ്ടായിരുന്നു

ഈണത്തില്‍ ചില്ലകള്‍
അന്നു മൂളിയ മര്‍മ്മരങ്ങളും
ഗൌള രാഗഭാവം കാത്തിരുന്നു

നശ്വരമായ ഞാനും
കരിപുരണ്ട കുത്തിവരകളും
ആര്‍ദ്രം അനശ്വരമെന്നറിഞ്ഞിരുന്നു

ആത്മത്തുടിപ്പുകളില്‍
അന്തര്‍ലീനമായ ഭാവങ്ങള്‍
ഭക്തിസാന്ദ്രങ്ങള്‍ മാത്രമായിരുന്നു

കലുഷിതമനസ്സുകള്‍ക്ക്
സാന്ത്വനമായിമ്പത്തിന്‍
ചന്തം ഉള്‍ക്കാമ്പില്‍ തന്നിരുന്നു

കല്ലിന്റെ മനസ്സിന്
ഉടമകളായവര്‍ക്കു പക്ഷേ
തുടിപ്പുകള്‍ക്ക് സംഗതി പോരായിരുന്നു

  14 comments:

  1. നശ്വരമായ ഞാനും കരിപുരണ്ട കുത്തിവരകളും ആര്‍ദ്രം അനശ്വരമെന്നരിയുന്നു . ഈ ഞാനും .

    ReplyDelete
  2. കല്ലിന്റെ മനസ്സിന്
    ഉടമകളായവര്‍ക്കു പക്ഷേ
    തുടിപ്പുകള്‍ക്ക് സംഗതി പോരായിരുന്നു.....
    varikal manoharam!

    ReplyDelete
  3. റിയാലിറ്റി ലൈഫിൽ എല്ലാവരും പറയുന്നു, എനിക്ക്‌ സംഗതി പോരായിരുന്നെന്ന്.


    Sulthan | സുൽത്താൻ

    ReplyDelete
  4. ആ കച്ചോടക്കാരന്റെയുള്ളില്‍ ഇങ്ങനെയൊരു കവിയുണ്ടായിരുന്നോ?

    ReplyDelete
  5. അങ്ങനെ ഒരു കവി കൂടി ജനിച്ചു!

    ReplyDelete
  6. നശ്വരമായ ഞാനും
    കരിപുരണ്ട കുത്തിവരകളും
    ആര്‍ദ്രം അനശ്വരമെന്നറിഞ്ഞിരുന്നു

    വിശ്വമനോഹരമായ വരികൾ...

    ReplyDelete
  7. പാട്ടുകൾ കേൾക്കാറുണ്ടെന്നല്ലാതെ രാഗങ്ങൾ ഒന്നും അറിയില്ല .ഗൂഗിളിൽ അന്വേഷിച്ചു . ഒരു ഗാനം കിട്ടി അത് എന്റെ കയ്യിലുണ്ടായിരുന്നു (പ്രണതോസ്മി ഗുരു. സിന്ദൂരരേഖ. രീതി ഗൌള.) സത്യം ആ നനുത്തഭാവങ്ങൾ കവിതയിലും .നന്നായിരിക്കുന്നു.

    ReplyDelete
  8. നല്ല വരികള്‍ കവിത വളരെ നന്നായിരിക്കുന്നു

    ReplyDelete
  9. തുടിപ്പുകള്‍ക്ക് സംഗതി പോര.

    ഭാവുകങ്ങള്‍..

    ReplyDelete
  10. നന്നായിരിക്കുന്നു, ആശംസകള്‍...

    ReplyDelete
  11. കല്ലിന്റെ മനസ്സിന്
    ഉടമകളായവര്‍ക്കു പക്ഷേ
    തുടിപ്പുകള്‍ക്ക് സംഗതി പോരായിരുന്നു

    അതുകൊള്ളാം!

    (ഗൌള എന്നത് ഒരു രാഗമാണോ! എനിക്കറിയില്ലായിരുന്നു. മായമാളവഗൌള, രീതിഗൌള എന്നൊക്കെ കേട്ടിട്ടുണ്ട്; ദേവഗൌഡ എന്നും! അല്ലാതെ ഇതൊന്നും പുടിയില്ലൈ!!)

    ReplyDelete
  12. കവിത കട്ടി കൂടുമ്പോൾ എനിക്ക് മനസിലാവാത്തത് എന്റെ കുറ്റം :)
    പിന്നെ അഭിപ്രായങ്ങളിൽനിന്ന് മനസ്സിലാ‍ാക്കി

    ആശംസകൾ

    @ജയൻ ,
    ദേവഗൌഡ യെ എനിക്കും അറിയാമായിരുന്നു :)

    ReplyDelete
  13. കല്ലിന്‍റെ മനസ്സിന്
    ഉടമകളായവര്‍ക്ക്
    തുടിപ്പുകള്‍ക്ക് സംഗതി പോരായിരുന്നു.
    അവരെ നമുക്ക്‌ വേണ്ടന്നേ.‌

    ReplyDelete

Popular Posts

Recent Posts

Blog Archive