Thursday

സ്വര്‍ണ്ണക്കോടാലി


ദാമു പിന്നെയും കാട്ടിലെത്തി.
ഇത്തവണ അയാള്‍ തന്റെ ഭാര്യയെയും കൂടെക്കൂട്ടിയിരുന്നു.
ഉത്സാഹത്തോടെ അയാള്‍ വിറകു വെട്ടി.
വെട്ടിയ വിറകുകള്‍ അടുക്കിവച്ചും മറ്റും ഭാര്യ അയാളെ സഹായിച്ചുകൊണ്ടിരുന്നു.

വെട്ടിയെടുത്ത വിറകുകള്‍ രണ്ടു കെട്ടുകളിലാക്കി വച്ച് അവര്‍ മടക്ക യാത്രയ്ക്കൊരുങ്ങി. യാത്രയില്‍ കൂടെക്കരുതാനുള്ള വെള്ളമെടുക്കാന്‍ പുഴവക്കത്തേയ്ക്കു ചെന്ന ദാമുവിന്റെ ഭാര്യ കാല്‍ വഴുതി പുഴയില്‍ വീണു.

ദാമുവിന്റെ നിലവിളി കാട്ടിലാകെ പ്രതിധ്വനിച്ചു. അതുവഴിവന്ന വനദേവത പല സമ്മാനങ്ങളും അദ്ദേഹത്തിനു നല്‍കി സമാധാനിപ്പിയ്ക്കാന്‍ ശ്രമിച്ചു. തന്റെ പ്രിയപ്പെട്ട ഭാര്യയെയാണു തനിയ്ക്കുവേണ്ടതെന്ന് അയാള്‍ വനദേവതയോടപേക്ഷിച്ചു.

“ഇതാ നിന്റെ ഭാര്യ, കൊണ്ടു പൊയ്ക്കോളൂ...”

പുഴയില്‍ നിന്ന് സുന്ദരിയായ ഒരു യുവതി ഉയര്‍ന്നുവന്നു.

സത്യസന്ധനായ ദാമു അതിനെ നിഷേധിച്ചു.

“ഇതെന്റെ ഭാര്യയല്ല....”

“ശരി, ദാ വരുന്നു നിന്റെ ഭാര്യ അവളെയും കൂട്ടി പൊയ്ക്കോളൂ...”

അതും ദാമുവിന്റെ ഭാര്യയല്ലായിരുന്നു. ദാമുവിന് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.

“ഇതും എന്റെ ഭാര്യയല്ല, ദയവായി എന്റെ ഭാര്യയെത്തരൂ...” അയാള്‍ ദേവതയോടപേക്ഷിച്ചു.

സുന്ദരികളായ രണ്ടു യുവതികളെയും നിഷേധിച്ച ദാമുവിനോട് വനദേവതയ്ക്ക് കൂടുതല്‍ സ്നേഹവും അനുകമ്പയും തോന്നി. ദാമുവിന്റെ ഭാര്യയെ ചൂണ്ടി ദേവത ചോദിച്ചു...

“ഇതാണോ നിന്റെ ഭാര്യ...?”

“അതെ, ഇതു തന്നെ...” അയാള്‍ പറഞ്ഞു...

ദാമുവിന്റെ സത്യസന്ധതയില്‍ സന്തുഷ്ടയായ വനദേവത മൂന്നുപേരേയും അയാള്‍ക്കു സമ്മാനിച്ചു.

“നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിയ്ക്കുന്നു, ഈ മൂന്നു യുവതികളെയും ഞാന്‍ നിനക്കു സമ്മാനിയ്ക്കുന്നു...!”

ഇതും പറഞ്ഞ് ദേവത അപ്രത്യക്ഷമായി.
വനദേവതയുടെ സമ്മാനം ലഭിച്ച ദാമു ബോധം കെട്ടു വീണതെന്തിനാണെന്നു മാത്രം ആര്‍ക്കും മനസ്സിലായില്ല.

  7 comments:

  1. ഭാര്യമാരെ കോടാലിയാക്കിയ കൊട്ടോട്ടീ...ഇതു കോടാലിയാകുമേ....!!

    ReplyDelete
  2. ഒരെണ്ണമുള്ളതു തന്നെ കോടാലി...
    പിന്നെ മൂന്നെണ്ണമായാൽ...?

    ReplyDelete
  3. ആ കാടെവിടേയാ മാഷെ..??
    ചുമ്മാ ഒന്നു പോയി നോക്കാനാ.......

    ReplyDelete
  4. മൂന്ന് പേര്‍ക്കും വെട്ടാന്‍ ദാമുവിന്റെ കൈയ്യില്‍ ഒരു സ്വര്‍ണ്ണക്കോടാലി മാത്രമേയുള്ളല്ലൊ എന്ന് വിചാരിച്ചായിരിക്കാം..

    ReplyDelete
  5. OAB പറഞ്ഞ ആ “കോടാലി”യെപ്പറ്റി ഓര്‍ത്തു ചിരിച്ചു പൊയി!

    ReplyDelete

Popular Posts

Recent Posts

Blog Archive