വീണ്ടും ഒരു മന്തു വിശേഷം

മരുന്നുകമ്പനികൾക്ക് വീണ്ടുമൊരു മന്തിൻ വസന്തം! കുട്ടികളുടെ പരീക്ഷയൊക്കെക്കഴിഞ്ഞ് എല്ലാ കെട്ടുപാടുകളിൽ നിന്നും മാറിനിന്ന് രണ്ടാഴ്ച ചെലവിടാമെന്നു കരുതി കെട്ടിയവളേം കുട്ടിയോളേം കൂട്ടി നാട്ടിലെത്തിയതാണ്. പടപേടിച്ചു പന്തളത്തു ചെന്നപ്പം പന്തം കൊളുത്തിപ്പട എന്നു പറഞ്ഞപോലെ തെരക്കോടു തെരക്ക്!...