Saturday

ആരോമൽമാരും കണ്ണൂരിന്റെ കൊലപാതക രാഷ്ട്രീയവും

കലിമൂത്ത അങ്കങ്ങളിലെ പെറുക്കിക്കൂട്ടലുകാരെ നാണിപ്പിക്കും വിധം കേരളജനതയെ പാർശ്വവൽക്കരിപ്പിച്ചും കളിയാക്കിയും കടത്തനാടും കോലത്തുനാടും വീണ്ടും വീണ്ടും പുന:സൃഷ്ടി നടത്തുന്ന വികലരാഷ്ട്രീയത്തിലെ വർത്തമാനകാല കാപാലികർ അങ്കവെറിയിൽക്കുളിച്ച ആരോമൽ‌മാരെക്കൂടി കവച്ചുവെക്കുന്ന രീതിയിലാണു കാര്യങ്ങൾ നടപ്പിലാക്കുന്നത്. "തന്തപറത്തെയ്യ"ത്തിൽ കെ. പി. രാമനുണ്ണി വരച്ചുകാട്ടിയിരിക്കുന്ന ചരിത്രം കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണെന്നതിൽ തർക്കിച്ചിട്ടു കാര്യമില്ല. പരസ്പരം കടിച്ചുകീറിയും കൊലവിളിനടത്തിയും തലകൊയ്ത്തുമത്സരം സംഘടിപ്പിച്ചും മാത്രം വാണിരുന്ന നെറികെട്ടവരെ പിൽക്കാലത്ത് വാഴ്ത്തപ്പെട്ട വീരപുരുഷന്മായി വാഴ്ത്തപ്പെടുന്നതു മാതൃകയാക്കിയാവണം ടി.പി. ചന്ദ്രശേഖരനെയും അരിയിൽ ഷുക്കൂറിനേയും അങ്ങനെ അനേകരേയും കൊത്തിയരിഞ്ഞത്. ആരോമൽച്ചേകവരുടെ കുടുംബത്തിനു ചന്തുവിനോടുള്ള അതേ പക തന്നെയാണു നൂറ്റാണ്ടുകൾ കഴിഞ്ഞും കണ്ണൂരിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഥാപാത്രങ്ങൾക്കു മാറ്റമുണ്ടാകുന്നുവെന്നതല്ലാതെ കഥയിലും തിരക്കഥയിലും യാതൊരു വ്യത്യാസവും കാണുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയപ്പാർട്ടികളുടെ കൊടികളുടെ നിറമാറ്റം ഒഴുകുന്ന ചോരയ്ക്കു കാണാനാകുന്നില്ലെന്നത് ആരും കാണുന്നില്ലെന്നതും അഥവാ കണ്ടാൽത്തന്നെ കണ്ടില്ലെന്നു നടിക്കുകയാണെന്നതും അത്ഭുതത്തിന്റെ നേരിയ ലാഞ്ചനാസ്പർശം‌പോലുമേൽക്കുന്നില്ല.
ആസ്ഥാന റൗഡികളായിരുന്ന ആരോമൽച്ചേകവന്മാർ ഇന്നു വീരപുരുഷന്മാരായി വാഴ്ത്തപ്പെടുമ്പോൾ ഇന്നത്തെ ആരോമൽമാരും നാളെ വാഴ്ത്തപ്പെടുന്നവരായേക്കാം. പരസ്പരം തലകൊയ്തെറിയാന്മാത്രം കൊലവെറിപൂണ്ട ഒരു കാലഘട്ടത്തിലെ കശാപ്പുവീരമാരുടെ പാതയിൽത്തന്നെ ഇന്നത്തെ തലമുറയും വ്യതിചലനമില്ലാതെ കടന്നുപോകുമ്പോൾ അരുതെന്നു പറയാൻ ആർക്കും നാവുപൊന്തുകയില്ല. കൊല്ലപ്പെട്ടവന്റെ ബാക്കിപത്രങ്ങൾ കൊലനടത്തിയവന്റെ തലയറുക്കാൻ കാത്തിരുന്നുകൊള്ളും. ഈ അങ്കക്കലിതന്നെയാണു കണ്ണൂരിലെ ചേകവന്മാർ ഒരു മാറ്റവും കൂടാതെ ഇന്നുവരെ പരിപാലിച്ചുപോരുന്നത്. പുനർവിചിന്തനം പുതിയ തലമുറയ്ക്കെങ്കിലും ഉണ്ടായി വടിവാൾ സംസ്കാരമുപേക്ഷിക്കാൻ തയ്യാറാവുന്ന കാലത്ത് സാധാരണക്കാർക്ക് സമാധാനത്തോടെ ഉറങ്ങാൻ പറ്റുമായിരിക്കും. അങ്കക്കലിയുടെ വളിച്ച വീരഗാഥകൾ എന്നുപേക്ഷിക്കുന്നുവോ അന്നേ ഈ നാടു നന്നാവൂ. അതാവട്ടെ വിദൂര ഭാവിയിലെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷിക്കാവുന്നതുമല്ല. ഏതായാലും പാരമ്പര്യം നന്നായിത്തന്നെ സംരക്ഷിക്കപ്പെടുന്നുണ്ടല്ലോ....!!

  39 comments:

 1. കണ്ണൂര്‍
  കണ്ണൂര്‍


  അയ്യൊ

  ReplyDelete
 2. കൊണ്ടോട്ടി മമ്മദ്July 21, 2012 at 10:08 PM

  പോളണ്ടിനെ (കണ്ണൂരിനെ ) കുറിച്ച് മിണ്ടരുത്....

  ReplyDelete
 3. kannil kannoor mathram kanunnavar .. kannur thimiram .. ennayirinnnu nalla peru.

  ReplyDelete
 4. കൊല എന്നാൽ കൊല്ലൽ എന്നാണ്. ആര് ആരെ ചെയ്താലും കൊല കൊടിയ പാതകമാണ്. അതുകൊണ്ടാണ് കൊലയെ “കൊലപാതകം“ എന്നുതന്നെ പറയുന്നത്.എല്ലാ കൊലയും കൊടിയ പാതകമാണ്.കൊല്ലുന്ന രീതിയോ കൊല്ലുന്ന ആളുകളെയോ കൊല്ലപ്പെടുന്ന വ്യക്തിയെയോ നോക്കിയല്ല കൊലപാതകത്തിന്റെ ‘വലിപ്പം’ നിശ്ചയിക്കേണ്ടത്. തല്ലുന്ന തല്ലിന്റെയോ, വെട്ടുന്ന വെട്ടിന്റെയോ എണ്ണമോ എറിയുന്ന ബോംബിന്റെ വീര്യമോ ഇനമോ നോക്കിയുമല്ല കൊലപാതകം എന്ന ക്രൂരകുറ്റത്തിന്റെ വലിപ്പം നിശ്ചയിക്കേണ്ടത്. ഒരാളുടെ ജീവനെടുക്കുന്നതിലും വലിയ പൈശാചികത ഇല്ലെന്നിരിക്കെ ഒരു കൊലപാതകത്തെയും പ്രത്യേകമായി ക്രൂരം, പൈശാചികം എന്നൊന്നും തരം തിരിക്കേണ്ടതില്ല. ഒരു കൊലപാതകവും മൃദുലമായ ഒരു പ്രവൃത്തിയാകില്ല. ഓരോ കൊലപാതകം കഴിയുമ്പോഴും കൊല്ലുന്നവനെ തിരക്കി പിടികൂടുകയല്ലാതെ കൊല്ലപ്പെടുന്നതിന്റെ കാര്യകാരണങ്ങൾ കണ്ടെത്താനോ ശരിയായി വിലയിരുത്താനോ ആ കാരണങ്ങൾ ഇല്ലാതാക്കാനോ ശ്രമമുണ്ടാകുന്നില്ല. ചില രോഗങ്ങൾ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാൻ രോഗകാരണം കണ്ടുപിടിച്ച് ആ കാരണത്തെ ഇല്ലാതാക്കാനുള്ള ശ്രമം തന്നെ നടത്തണം. കൊലപാതകരാഷ്ട്രീയം എന്നതിന്റെയും ചരിത്രവും പശ്ചാത്തലവും ശരിയാം വണ്ണം പഠന വിധേയമാക്കി അവയുടെ ആവർത്തനങ്ങൾ ഒഴിവാക്കുവാൻ ഫലപ്രദമായി ഇടപെടുകയാണ് വേണ്ടത്. ഇതിൽ ഭരണകുടത്തിന്റെയും നിയമ സംവിധാനങ്ങളുടെയും മാത്രം ഉത്തരവാദിത്തമല്ല പൊതു സമൂഹത്തിന്റെ ആകെ ഉത്തരവാദിത്തമാണ്. എല്ലാ അക്രമങ്ങളുടെയും ഉത്തരവാദിത്തം കൊല്ലുന്നതിന്റെയും കൊല്ലപ്പെടുന്നതിന്റെയും ഏതെങ്കിലും ഒരു പ്രത്യേക പ്രസ്ഥാനത്തിന്റെ മാത്രം തലയിൽ കെട്ടി വച്ച് മറ്റുള്ളവരെ കുറ്റവിമുക്തരാക്കുന്ന പക്ഷപാതിത്ത സമീപനങ്ങളും തിരുത്തപ്പെടണം. ലക്ഷ്യം മേലിൽ ഒരക്രമമോ, ഒരു കൊലപാതകമോ ഉണ്ടാകരുതെന്നാണെങ്കിൽ ഇടപെടലുകൾ ഏതുഭാഗത്തുനിന്നായാലും അത് സത്യസന്ധവുമാകണം. കാലിക പ്രസക്തമായ ഈ പോസ്റ്റ് ചർച്ചചെയ്യപ്പെടേണ്ടതുതന്നെ.

  ReplyDelete
 5. ഇന്നത്തെ കൊലപാതക രാഷ്ട്രീയാവസ്ഥയിലേക്ക് വന്നെത്താൻ മുൻഗാമികളായ തെമ്മാടിവീരപുരുഷന്മാരുടെയും പുരുഷികളുടേയും നാം ചാർത്തിക്കൊടുത്ത വീരഗാഥകൾ ഉപോൽബലമായിട്ടുണ്ടെങ്കിൽ അത് തുടച്ചുമാറ്റപ്പെടേണ്ടതാണ്. ആ തെമ്മാടികൾക്ക് വീരർപട്ടങ്ങൾ ചമച്ചുകൊടുത്തത് ആരുചെയ്താലും ഏറ്റവും മ്ലേച്ഛമാണെന്നാണ് എന്റെ അഭിപ്രായം. കുടിപ്പകപൂണ്ട കാപാലികന്മാരെ പുകഴ്ത്തുന്നതും രാജ്യദ്രോഹിയായിരുന്ന പഴശ്ശിരാജയ്ക്ക് ദേശസ്നേഹിയായ പോരാളിപ്പട്ടം ചാർത്തിക്കൊടുക്കുന്നതും ചരിത്രം തിരുത്തുന്നവർക്കു പ്രധാനമായതാവാം. അവർക്കു ഗൂഢലക്ഷ്യങ്ങളും അതിന്റെ പിന്നിലുണ്ടാവും. കണ്ണൂർ രാഷ്ട്രീയവും കൊലപാതകങ്ങളും മുൻഗാമികളെ അനുകരിക്കാനുള്ള ത്വരയിൽ നിന്നുയിർകൊള്ളുന്നതാവണം..

  ReplyDelete
 6. പുതിയ തലമുറക്കെങ്കിലും വകതിരിവുണ്ടാകട്ടെ എന്ന് നമുക്ക് ആശിക്കാം.

  ReplyDelete
 7. തിമിരം കൊണ്ട് തോന്നുന്നതാണോ കോട്ട്‌ല ഇത്. കാലങ്ങളായി പിന്തുടരുന്നതല്ലേ..? ഇനിയെങ്കിലും അതേപ്പറ്റി വിശകലനം ചെയ്യേണ്ടെന്നാണോ?

  ReplyDelete
 8. കണ്ണൂരിനു പുറത്തും കൊലപാതകങ്ങൾ സംഭവിക്കുന്നുണ്ട്. കണ്ണൂരിനോളം ഇല്ലെങ്കിലും. കണ്ണൂരിനു പുറത്ത് പാർട്ടി ഗ്രാമങ്ങളില്ല. കണ്ണൂരിനു പുറത്ത് കൊല്ലപ്പെടുന്നവരിൽ കൂടുതലും സി.പി.എമ്മുകാരാണ്. കണ്ണൂരുൾപ്പെടെ കേരളം മൊത്തത്തിലെടുത്താലും ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടിട്ടുള്ളത് സി.പി.ഐ.എം പ്രവർത്തകരാണ്. എന്നിട്ടും കൊലയാളീകൾ എന്ന് മുദ്രചാർത്തുന്നത് സി.പി.ഐ.എമ്മുകാരെ. കേരളത്തിലെ പ്രമുഖരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം അക്രമസ്വഭാവമുണ്ട്. ഒന്നിനുമാത്രമല്ല. കണ്ണൂരിലെ കൊലപാതകങ്ങളും ആരോമൽ ചേകവർ കഥകളൂം തമ്മിലൊന്നും ബന്ധപ്പെടുത്തുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. പണ്ടതൊക്കെ സംഭവിച്ചത് കണ്ണൂരിലായി പോയെന്നേ ഉള്ളൂ. ഇപ്പോൾ കണ്ണൂരിൽ നടന്നതും മുമ്പ് നടന്നതുമെല്ലാം ഇപ്പോഴത്തെ സധാരണ മനുഷ്യർ (അക്രമിസ്റ്റുകൾ) അവരുടെതായ പ്രശ്നങ്ങൾ വച്ച് ചെയ്യുന്നതാണ്. അതിൽ കോൺഗ്രസ്സും, സി.പി.ഐഎമ്മും, ബി.ജെ.പിയും, ലീഗും മറ്റും എല്ലാം ഉൾപ്പെടും. എല്ലാ അക്രമികളെയും നമുക്ക് അക്രമിസ്റ്റുകൾ എന്നുവിളിയ്ക്കാം. എല്ലാത്തരം അക്രമങ്ങളെയും അപലപിക്കുകയും ഒഴിവാക്കുവാനായി പരിശ്രമിക്കുകയും ചെയ്യാം.

  ReplyDelete
 9. ലോക ചരിത്രം തന്നെ അക്രമങ്ങളുടെ ചരിത്രമാണെന്നിരിക്കെ കണ്ണൂരിലെ വീരഗാഥകളെ മാത്രം നാമെന്തിനു കുറ്റം പറയണം? ഏറ്റവും വലിയ ആക്രമണകാരികളെ ശക്തരായ ഭരണാധികാരികൾ എന്ന നിലയ്ക്ക് അവതരിപ്പിക്കുന്ന ചരിത്രപാഠങ്ങളുടെ ദു:സ്വാധീനം പിന്തലമുറയെ കുറച്ചൊന്നുമല്ല ബാധിച്ചിട്ടുള്ളത്. യുദ്ധങ്ങളുടെയും പിടിച്ചടക്കലുകളുടെയും കഥകളാണല്ലോ ചരിത്രത്തിലുടനീളം കാണാൻ കഴിയുക.

  ReplyDelete
 10. കുട്ടികൾക്ക് കളീയ്ക്കാൻ ഏറ്റവും ഇഷ്ടമുള്ള തോക്കും മറ്റും വാങ്ങിക്കൊടുക്കുന്നിടത്തുനിന്നാണ് ഒരു കുട്ടിയിൽ അക്രമവാസന ശക്തമായി തുടങ്ങുന്നത്. നിനക്ക് ആരാകണമെന്നു ചോദിച്ചാൽ കൊടി സുനിയാകളമെന്നു പറയുന്ന ഒരു തലമുറയാണ് മാധ്യമ സ്വാധീനത്തിൽ ഇവിടെ വളരുന്നത്!

  ReplyDelete
 11. ഈ കുളിമുറിയില്‍ എല്ലാവരുടെയും ഉടുതുണി അഴിഞ്ഞു പോയിരിക്കുന്നു..
  ചിലര്‍ പൂര്‍ണമായും നഗ്നരാണെന്ന് മാത്രം ..

  ReplyDelete
 12. സ്വയം നന്നാവുന്നതും നല്ല നിലയില്‍ ചിന്തിക്കുന്നതുമാണ് ബുദ്ധി.

  ReplyDelete
 13. കൊടി സുനമാരെയും ജയരാജന്മാരെയുമെല്ലാം സൃഷ്ടിക്കുന്നതിൽ കണ്ണൂരിന്റെ പഴയകാല ചരിത്രത്തിന്റെ പൊടിപ്പും തൊങ്ങലും വച്ചു അനാവശ്യ അലങ്കാരങ്ങൾ ചാർത്തിയ വൃത്തികെട്ട കഥകളുടെ സ്വാധീനം കടന്നുവന്നിട്ടുണ്ടെന്നതിൽ തർക്കിച്ചിട്ടു കാര്യമില്ല. കണ്ണൂരിനുപുറത്ത് കൊല്ലപ്പെടുന്നതെല്ലാം സീപീയെമ്മുകാരാണെന്ന വാദത്തിലുപരി എവിടെ അക്രമമുണ്ടായാലും അതിന്റെയെല്ലാം ഒരു വശത്ത് സീപ്പീയെമ്മുണ്ടാവുമെന്നു പറയുന്നതാവും ഉചിതം. അതിവേഗം തഴച്ചുപൊന്തിയ ഇടതുരാഷ്ട്രീയം പലയിടത്തും അകാല ചരമമടയുന്നതിന്റെ കാരണവും മറ്റൊന്നല്ല. കമ്യൂണിസ്റ്റ് രാജ്യങ്ങളെന്നു വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നിടത്തെല്ലാം അതിന് ചലനശേഷിയെങ്കിലും നഷ്ടപ്പെട്ടിരിക്കുന്നു. കണ്ണൂർ പാർട്ടിഗ്രാമങ്ങളുറ്റെ പതനവും ആസന്നമായിരിക്കുന്നുവെന്നാണ് പറയാനുള്ളത്. തന്തപറത്തെയ്യത്തിലെ രാമനുണ്ണിയുടെ കളിയാക്കൽ യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതുതന്നെയാണ്.

  ReplyDelete
 14. ഉണ്ണിയാർച്ചയുടേയും ആരോമൽചേകവരുടേയും ചന്തുവിന്റേയുമൊക്കെ പൊടിപ്പും തൊങ്ങലും വച്ച കഥകൾ കേരള സംസ്കാരവുമായി തട്ടിച്ചു നോക്കുമ്പോൾ പലപ്പോഴും അരോചകമായി തോന്നിയിട്ടുണ്ട്. അവ ആധുനിക അക്രമങ്ങൾക്ക്ഉ കാരണമാകുന്നുണ്ടെങ്കിൽ അത് അത്യന്തം അപകടകാരിതന്നെയാണ്.

  ReplyDelete
 15. ഒരോ മണ്ണിനും ഓരോ ഗുണമുണ്ട്..കണ്ണൂരും അത് തന്നെ ഗതി.

  ReplyDelete
 16. കമന്റിട്ടവരൊന്നും നേരിൽ കണ്ണൂരിനെ മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു. തെക്കു നിന്നും കണ്ണൂരിലേക്ക് ജോലിക്ക് വരുമ്പോൾ പിണ്ഡം പോലും വച്ചിട്ടാണത്രേ ചിലർ വന്നിരുന്നത്. എന്നാൽ സർവ്വീസിലുള്ള കാലമത്രയും നമുക്ക് കണ്ണൂരിൽ മതി എന്ന് പറയുന്നത്ര സമാധാനം നില നിൽക്കുന്ന ഒരു നാട്,കേരളത്തിൽ കണ്ണൂർ കഴിഞ്ഞിട്ടേ ഉള്ളൂ എന്ന് മേലെ പരാമർശിച്ച ആളുകൾ ശരിക്കും തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ നിർഭാഗ്യവശാൽ അസത്യമായ ഒരു ഇമേജ് ഉണ്ടാക്കുന്ന വിധത്തിൽ കണ്ണൂരിന്റെ രാഷ്ട്രീയം അതിന്റെ കോലം കെടുത്തിക്കളഞ്ഞു എന്നതാണു നേര്. സാബുവും, സജിമും, ഷെറീഫിക്കയുമെല്ലാം കണ്ണൂരിൽ വന്നിട്ടുണ്ടെങ്കിലും, ഞാനീ പറഞ്ഞ ഭീതിയോടെ തന്നെയായിരിക്കും കണ്ണൂരിനെ നോക്കിക്കണ്ടിട്ടുണ്ടാവുക. രാഷ്ട്രീയം ഒരു വല്ലാത്ത ഭ്രാന്തായി പലരും കൊണ്ടു നടക്കുന്ന സ്ഥലം തന്നെയാണിതെന്നു പറയാം.ജാതിയേക്കാൾ സ്പർദ്ധ രാഷ്ട്രീയത്തിൽ പ്രകടവുമാണ്. പക്ഷേ കൊലവെറി ഏറിയ കൂറും ഒരേ ഏരിയയിൽ അതും വളരെ ചെറിയ ഏരിയയിൽ ഒതുങ്ങി നിൽക്കുന്നു.
  വർഷങ്ങൾക്ക് മുൻപ് അടിയന്തരാവസ്ഥാ കാലത്ത് കോൺഗ്രസ്സുകാർ തുടങ്ങിവച്ച അടി രാഷ്ട്രീയത്തിൽ നിന്ന് നേടിയ ഊർജ്ജം കമ്മ്യൂണിസ്റ്റുകാർ പിന്നീട് സ്ഥിരമായി ഉപയോഗപ്പെടുത്തിയതാണെന്നൊരു കൂട്ടർ പറയുന്നു. തച്ചോളി ഒതേനന്റേയും, ഉണ്ണിയാർച്ചയുടേയും, ആരോമൽ ചേകവരുടേയുമൊക്കെ കളിത്തട്ടായിരുന്ന പ്രദേശമായതു കൊണ്ടാണ് ആളുകളിൽ ഇങ്ങനെ കൊലവെറി എന്നും ഒരു പറ്റം ആളുകൾ പറയുന്നു.
  സത്യാവസ്ഥ എന്തായാലും,ഇത് ഒരു നാടിന്റെ നല്ല മുഖം വല്ലാതെ കറുപ്പിച്ചു കളഞ്ഞു.ഇത് കൊണ്ട് കണ്ണൂരിനു മറ്റ് ദോഷങ്ങളൊന്നുംതന്നെയില്ലെങ്കിലും ജില്ല നേരിടുന്ന പ്രധാന പ്രശ്നങ്ങളെല്ലാം മറന്ന്, കൊലവെറിയിൽ ചുരുങ്ങുന്ന രാഷ്ട്രീയ നേതൃത്വം ഇവിടെ ഒരു അധികപ്പറ്റായി നിലകൊള്ളുന്നു. അക്രമാസക്തിക്ക് അടിമപ്പെട്ടതു പോലെയാണ് പലപ്പോഴും കാര്യങ്ങളുടെ പോക്ക്. കണ്ണൂരിന്റെ പ്രധാന പ്രശ്നങ്ങൾ യാത്രാ സൌകര്യമില്ലായ്മയും, മാലിന്യ പ്രശ്നവും, വന്യജീവി ആക്രമണവും,കുടിവെള്ളത്തിന്റെ പ്രശ്നവും ഒക്കെയാണ്. വമ്പൻ നേതാക്കൾ ഏറെയുണ്ടെങ്കിലും ആരും തന്നെ ഇത്തരം കാര്യങ്ങൾ കാര്യമായി ചർച്ചക്കെടുത്തിട്ടില്ല.അനാവശ്യമായ കാര്യങ്ങളെ വികാരപരമായി സമീപിക്കുന്ന അവരുടെ രീതി മാറ്റാതിടത്തോളം ഇവിടെ കൊലവെറി നില നിൽക്കും,തീർക്കേണ്ട പ്രശ്നങ്ങളും,കണ്ണൂരിന്റെ പേരുദോഷവും നിലനിൽക്കും. പഴശ്ശിരാജാവിനു വീര പരിവേഷം നൽകുമ്പോൾ തന്നെ പോർച്ചുഗീസ് കോട്ട(അധിനിവേശത്തിന്റെ ചിഹ്നം-നാണക്കേടിന്റെ സൂചകം)പോളീഷടിച്ച് സൂക്ഷിക്കുന്നതും കാണുന്നില്ലേ?
  തകർക്കാൻ അങ്ങനെ പലതുമുണ്ട്. പക്ഷേ ആദ്യം സ്വന്തം മനസ്സിൽ നിന്ന് ഓരോരുത്തരും പരമ്പരാഗത ചിന്തകൾ തകർത്ത് സ്വയം ചോദ്യം ചെയ്യാനും ഉത്തരം കണ്ടെത്താനും ആരംഭിക്കേണ്ടിയിരിക്കുന്നു. വോട്ടിങ്ങ് ശതമാനം 85ശതമാനമോ അതിനു മേലെയോ ആകുന്നിടത്തോളം കാലം രാഷ്ട്രീയക്കാരൻ ജനങ്ങളുടെ മേലാളന്മാർ തന്നെയായിരിക്കും. അത് 50 ശതമാനത്തിലും താഴേക്കു വരുമ്പോൾ അവൻ മനസ്സിലാക്കും, രാഷ്ട്രീയക്കാരന് വില കുറയുന്നുണ്ടെന്ന്.അത് കുറയുമ്പോൾ ഒരാൾക്കും സാധ്യമല്ല കൊലപാതകം നടത്താൻ.
  ഇസങ്ങളും, മതവും പ്രത്യയ ശാസ്ത്രങ്ങളുമെല്ലാം ഒരു ഭാരമാകുമ്പോൾ അതിനെ വലിച്ചെറിയാൻ മഹാഭൂരിപക്ഷത്തിന് ആർജ്ജവമില്ലാത്തതാണ് പ്രശ്നം.അല്ലെങ്കിൽ അതിനെ നേരെയാക്കാനുള്ള ഇച്ഛാശക്തി വേണം. അതുമില്ല.വോട്ടിങ്ങിൽ മാത്രം രാഷ്ട്രീയ പ്രബുദ്ധത ഒതുക്കുന്ന ഒരു ജനതയും, അതിനെ വളരെ ആസൂത്രിതമായി ചൂഷണം ചെയ്യുന്ന നേതൃനിരയുമാണ് ഇവിടത്തെ പ്രമുഖ വിഭാഗങ്ങൾ.വെറുതേയല്ല നേതാവ് വീട്ടിലിരുന്ന് ആഹ്വാനം ചെയ്യുന്ന ഹർത്താൽ പൂർണ്ണവിജയമാകുന്നത്. അതൊക്കെയല്ലേ മാറേണ്ടത്. മാറുമായിരിക്കും. ആശിക്കാൻ മാത്രമേ നിവൃത്തിയുള്ളൂ. കാരണം ഭൂരിപക്ഷം അവരുടെ ശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.ഒന്നുറപ്പിച്ചു പറയാം- കണ്ണൂർ ശാന്തിയുടെ നാട് തന്നെയാണ്.അതിൽ ആരാണ് അശാന്തിയുടെ വിഷവിത്തുകൾ പാകുന്നത്,അവരെ തിരിച്ചറിയുക.

  ReplyDelete
 17. കമൽതെക്കേയിൽ,

  കൊടി സുനമാരെയും ജയരാജന്മാരെയുമെല്ലാം സൃഷ്ടിക്കുന്നതിൽ......
  എന്തേ സുധാകരനെ വിട്ടുകളഞ്ഞത്? അവിടെയാണു പ്രശ്നം.

  ReplyDelete
 18. വിധു ചോപ്ര: "വർഷങ്ങൾക്ക് മുൻപ് അടിയന്തരാവസ്ഥാ കാലത്ത് കോൺഗ്രസ്സുകാർ തുടങ്ങിവച്ച അടി രാഷ്ട്രീയത്തിൽ നിന്ന് നേടിയ ഊർജ്ജം കമ്മ്യൂണിസ്റ്റുകാർ പിന്നീട് സ്ഥിരമായി ഉപയോഗപ്പെടുത്തിയതാണെന്നൊരു കൂട്ടർ പറയുന്നു."

  ReplyDelete
 19. വിധു ചോപ്ര: “ കണ്ണൂരിന്റെ പ്രധാന പ്രശ്നങ്ങൾ യാത്രാ സൌകര്യമില്ലായ്മയും, മാലിന്യ പ്രശ്നവും, വന്യജീവി ആക്രമണവും,കുടിവെള്ളത്തിന്റെ പ്രശ്നവും ഒക്കെയാണ്. വമ്പൻ നേതാക്കൾ ഏറെയുണ്ടെങ്കിലും ആരും തന്നെ ഇത്തരം കാര്യങ്ങൾ കാര്യമായി ചർച്ചക്കെടുത്തിട്ടില്ല.“

  കണ്ണൂരിലെ റോഡുകളുടെ സ്ഥിതി ഈയുള്ളവന് നേരിട്ട് കണ്ട് അനുഭവിച്ചറിയാൻ കഴിഞ്ഞു. ഒരിക്കൽ ബസിൽ ഇവിടുന്ന് കണ്ണൂർവരെയും തിരിച്ചും വന്നിരുന്നു. അതോടെ ബസിലുള്ള കണ്ണൂർ യാത്ര നിർത്തി. അവിടെ കണ്ണൂർ ജില്ലയിൽ റോഡുകളിൽ ഇത് റോഡാണ് എന്ന് എഴുതിവച്ചാലേ അറിയൂ. ഇപ്പോൾ സ്ഥിതി മാറിയോ എന്നറിയില്ല. ഇതിന് അവിടുത്തെ എല്ലാ രാഷ്ട്രീയക്കാരും ഉത്തരവാദികൾ ആണ്.

  ReplyDelete
 20. ചോപ്ര പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ല. കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാത്ത കണ്ണൂരിന്റെ പേരിൽ മാധ്യമങ്ങളെല്ലാം കൊട്ടിഘോഷിച്ച് ആരോപണങ്ങൾ ഉയർത്തുന്നു. കൊലപാതകം നടന്നാൽ, അത് വ്യക്തിയുടെ രാക്ഷ്ട്രീയഗുണം നോക്കി വിലപിക്കാൻ അവസരം നൽകുന്ന നമ്മുടെ മാധ്യമങ്ങളാണ് ഇവിടെയുള്ളത്. ഇവിടെ കണ്ണൂർ പട്ടണത്തിനടുത്ത് ഒരു മാസം മുൻപ് ഗർഭിണിയായ യുവതിയെ അവളുടെ രക്ഷിതാക്കൾ നോക്കിനിൽക്കെ, അവളുടെ ഭർത്താവ്, പട്ടാപകൽ കഴുത്തറുത്ത് കൊന്നു. മാധ്യമങ്ങൾക്കിത് ഒരു സാധാരണ വാർത്ത മാത്രം. മാസങ്ങളായി രമയുടെ ദു:ഖം ലൈവ് ആയി കാണിക്കുന്ന മാധ്യമങ്ങൾക്ക് ‘മകളുടെ കൊലപാതക ദൃശ്യം നേരിട്ടുകണ്ട രക്ഷിതാക്കളുടെ ദുഖവും വേദനയും’ ഒരു വാർത്തയേ അല്ല. പിന്നെ കെ.സുധാകരന്റെ ഗ്രാമത്തിൽ ജനിച്ചുവളർന്ന എനിക്ക് ‘കൊലപാതകവും അക്രമവും സി.പി.എം. കാരുടെ കുത്തകയാണെന്ന്’ ഒരിക്കലും വിശ്വസിക്കാനാവില്ല.

  ReplyDelete
 21. ആ പുരാതന ചരിത്രങ്ങളും വീരാരാധനയുമെല്ലാം പൊതുബോധത്തില്‍ നിന്നും മായ്ച്ചു കളഞ്ഞ് ഇസ്ലാമിനേയും, കൃസ്തുമതത്തേയും,സവര്‍ണ്ണ ഹിന്ദു മതത്തേയും, കമ്മ്യൂണിസത്തേയും ആശ്ലേഷിക്കണമെന്ന ആഹ്വാനം ഇന്നും ഇന്നലേയും തുടങ്ങിയതല്ല കൊട്ടോട്ടി:)) സത്യത്തില്‍ അന്യ മത രാഷ്ട്രീയ താല്‍പ്പര്യങ്ങളെയും ആഹ്വാനങ്ങളേയും സ്വന്തം രാഷ്റ്റ്രീയമയി ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത ഒരു ജനതയെ നിര്‍ബന്ധിച്ചും തന്ത്രപരമായും അനുനയിപ്പിച്ചും, തമ്മിലടിപ്പിച്ചും നിര്‍വീര്യമാക്കാനുള്ള സവര്‍ണ്ണ ഹിന്ദു മതത്തിന്റേയും അവരുടെ സഹായികളായി രംഗപ്രവേശം ചെയ്ത ഇസ്ലാം മതാനുയായികളുടേയും ഏതാണ്ട് 500-600 വര്‍ഷം മുന്‍പുള്ള പശ്ചാത്തലത്തിലാണ് പുത്തൂരം വീട്ടിലെ ആരോമല്‍ ചേകവന്മാരേയും, അതുപോലുള്ള കേരളത്തിന്റെ സ്വാശ്രയത്വമുള്ള പ്രതിരോധശേഷിയായിരുന്ന കളരികളേയും കാണേണ്ടത്. തീര്‍ച്ചയായും അത് ദുരഭിമാനം കൊള്ളേണ്ടതോ ആവേശംകൊള്ളേണ്ടതോ എന്നാല്‍, വിസ്മരിക്കപ്പെടേണ്ടതോ ആയ ചരിത്രമല്ല. മാത്രമല്ല, സവര്‍ണ്ണ ഹിന്ദുമതം ആസൂത്രിതമായും സംഘടിതമായും നശിപ്പിച്ച കേരളത്തിന്റെ ചരിത്രം വളരെ ഭംഗിയായി പരിരക്ഷിക്കപ്പെട്ടിരിക്കുന്ന ചരിത്രത്തിലെ തുരുത്തുകൂടിയാണ് ഈ ചേകോന്മാരുടെ വീരഗാഥകള്‍. നമ്മുടെ കളരികളിലേറെയും വെള്ളക്കാരുടെ ആഗമനത്തിനു മുന്‍പുതന്നെ എങ്ങിനെ ആസൂത്രിതമായി നശിപ്പിക്കപ്പെട്ടെന്നും, അന്യാധീനപ്പെട്ടെന്നും വ്യക്തമായി വായിക്കാവുന്ന പുത്തൂരം പാട്ടുകള്‍ സവര്‍ണ്ണ ഹിന്ദു മതത്തിന്റെ ശത്രുക്കളായിരുന്ന തിയ്യന്മാരെ(ഈഴവരെ)സവര്‍ണ്ണ ഹിന്ദുമതം എങ്ങിനെയാണ് കള്ളക്കഥകളിലൂടെ സഹോദര തര്‍ക്കങ്ങള്‍ രാഷ്ട്രീയപ്രശ്നങ്ങളാക്കി ഊതി വീര്‍പ്പിച്ച് പരിഹരിക്കാനായി പത്തും ഇരുപതും കളരികളുടെ നാഥന്മാരായ ചേകോന്മാരെ മധ്യസ്ഥരായി എഴുന്നള്ളിപ്പിച്ച് അങ്കം ചെയ്യിച്ച് പാടിപ്പൊലിപ്പിച്ച് വീരന്മാരാക്കിയും ചതിയന്മാരാക്കിയും കുടുമ്പ വൈരങ്ങള്‍ സൃഷ്ടിച്ച് കൊന്നൊടുക്കിയത് എന്നതിന്റെ വ്യക്തമായ തെളിവുകളാണ്. ചേകോന്മാരുടെ കുടുമ്പ വൈരങ്ങള്‍ കെടാതെ കാത്തു സൂക്ഷിക്കാനായി സവര്‍ണ്ണ ഹിന്ദുമതത്തല്‍ പ്രചരിപ്പിക്കപ്പെട്ട പാട്ടുകളാണ് പുത്തൂരം പാട്ടുകള്‍. അതിന്റെ രാഷ്ട്രീയം വീരാരാധനയുടെ സാധ്യതകളെ മുതലെടുക്കുന്ന സവര്‍ണ്ണ ഹൈന്ദവ രഷ്ട്രീയമാണ്. ഇത് കണ്ണൂരിന്റെ മാത്രം ചരിത്രമാണെന്നത് ബോധപൂര്‍വ്വമായ ചരിത്ര തമസ്ക്കരണം കൂടിയാണ്. അവര്‍ണ്ണ പ്രമാണികളേയും അവര്‍ണ്ണ ജന്മികളായ കൃഷിക്കാരേയും കൊന്നൊടുക്കിയിരുന്ന “ഓടിയന്മാര്‍” എന്ന നാടുവാഴിയുടെ വാടക കൊലയാളികളും ഉണ്ടായിരുന്നത് കണ്ണൂരല്ല, മലപ്പുറം പാലക്കാട് ജില്ലകളുള്‍പ്പെടുന്ന വള്ളുവനാട്, ഏറനാട് ഭാഗങ്ങളിലാണ്. പെരിന്തല്‍മണ്ണക്കടുത്തുനിന്നുള്ള അങ്ങാടിപ്പുറത്തുനിന്നും, കാല്‍ നടയായി... തിരുനാവ മണപ്പുറത്ത് എത്തി സ്വയം വെട്ടിച്ചാകുന്ന ചേകോന്മാരുടെ വന്‍ കൂട്ടങ്ങള്‍ തന്നെ ഉണ്ടായിരുന്നു. സാമൂതിരിയുടെ പൊട്ടന്‍ കളിയായി തിരുനാവായയില്‍ കുഞ്ഞാലി മരക്കാറുടെ കാര്‍മ്മികത്വത്തില്‍ നിലപാടു നില്‍ക്കല്‍ തട്ടിപ്പറിച്ചെടുക്കുന്നതിനു മുന്‍പ് അങ്ങാടിപ്പുറത്തെ വള്ളുവക്കോനാതിരി നിലപാടു നിന്നിരുന്നു. അക്കാലത്തും ചേകവന്മാരെ എഴുന്നള്ളിച്ചുകൊണ്ടുവന്ന് തമ്മിലടിപ്പിച്ച് സവര്‍ണ്ണ ഹിന്ദുമതം നിളാനദിയെ ചുവപ്പിക്കാന്‍ ശ്രദ്ധിച്ചിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിലേക്കോ, യൂണിവേഴ്സിറ്റി കോളേജിനു മുന്നിലേക്കോ പാവപ്പെട്ട മനുഷ്യരുടെ കുട്ടികളെ ആട്ടിത്തെളിച്ചു കൊണ്ടുവന്ന് തോക്കിനും ലാത്തിക്കും ഇരയാക്കുന്ന ഇന്നത്തെ ഏര്‍പ്പാടുതന്നെയാണ് അന്ന് തിരുനാവ മണപ്പുറത്തും നടത്തിയിരുന്നത്. തികച്ചും രാഷ്ട്രീയ പ്രേരിതം. കേരളത്തില്‍ വന്‍ പ്രചാരമുണ്ടാ‍യിരുന്ന കളരികളെ തകര്‍ക്കാനായി സവര്‍ണ്ണ ഹിന്ദു മതത്തിലെ മന്ത്ര-തന്ത്രവാദികളായ ബ്രാഹ്മണര്‍ ധനുര്‍ വിദ്യയില്‍(അമ്പും വില്ലും) അധിഷ്ടിതമായ “ശാല” എന്ന ആയുധപരിശീലന കേന്ദ്രങ്ങള്‍ ക്ഷേത്രങ്ങളോടനുബന്ധിച്ച് ധാരാളമായി സ്ഥാപിച്ച് അവര്‍ണ്ണ ദേശീയതയെ കീഴ്പ്പെടുത്താന്‍ നന്നായി യത്നിച്ചിരുന്നെങ്കിലും ദയനീയമായി പരാചയപ്പെടുകയായിരുന്നു. കേരളത്തില്‍ പിന്നീട് മുസ്ലീങ്ങളും കൃസ്ത്യാനികളുമായി മാറിയ അവര്‍ണ്ണരും ഹിന്ദു മതത്തോട് ഇഴുകിച്ചേര്‍ന്ന് നിന്ന അവര്‍ണ്ണരും വംശീയമായി കൂട്ടക്കൊലക്ക് വിധേയരാകാതിരുന്നതിന്റെ കാരണം തന്നെ ധാര്‍മ്മികമായ അടിത്തറയുള്ള പ്രബലമായ കളരികളുടെ സ്വാധിനമായിരിക്കണം.

  ReplyDelete
 22. തുടര്‍ന്നുള്ള അനു നയ തന്ത്രത്തിന്റെ ഭാഗമാണ് ശബരിമലയുടെ ഉടയവനായി രാജകീയ ചിഹ്നങ്ങളണിഞ്ഞ് പതിനെട്ടാം പടിയില്‍ ചീരപ്പന്‍ ചിറ കളരിഗുരുക്കള്‍ക്ക് നിലപാടു നില്‍ക്കനുള്ള അധികാര അവകാശ പത്രങ്ങളുമായി രാജാക്കന്മാര്‍ കളരികളുടെ പിന്നാലെ ഓടാനാരംഭിച്ചത് :) കൊട്ടോട്ടി സമൂഹത്തിന്റെ ഓര്‍മ്മയില്‍ നിന്നും മായ്ച്ചു കളയണമെന്ന് പറഞ്ഞ ആരോമല്‍ ചേകവരെ സോപ്പിട്ടു പിടിക്കാന്‍ ചേരമാന്‍ പെരുമാള്‍ സവര്‍ണ്ണ ഹിന്ദു മതത്തിന്റെ ശത്രുവായിരുന്നിട്ടുകൂടി (ബ്രഹ്മണ ഭാഗത്തു നിന്നും നോക്കുമ്പോള്‍)തിയ്യനായ ആരോമല്‍ ചേകവര്‍ക്ക് പൊന്‍ തൊപ്പിയും, പൊന്‍ ചെരിപ്പും,അതിനൊത്ത ആടയാഭരണങ്ങളും, വെണ്‍ കൊറ്റ കുടയും,തീ പന്തങ്ങളും എല്ലാം ആചരിക്കാനുള്ള രാജകീയ അധികാരം നല്‍കിയിരുന്നു. കൌപീനം പോലും ധരിക്കാനില്ലാതിരുന്ന രാജാക്കന്മാരാണ് ചേകോന്മാര്‍ക്ക് ഇങ്ങനെ അധികാരങ്ങളും അവകാശങ്ങളും വാരിക്കോരി നല്‍കിയിരുന്നെന്നും, നൂറു കൊല്ലം മുന്‍പുപോലും സ്ത്രീകളുടെ മേല്‍മുണ്ട് വലിച്ചു കീറാന്‍ നടന്നിരുന്നവരുമായ സവര്‍ണ്ണ സ്ഥാപനങ്ങളാണ് ഈ ചേകോന്മാരെ ഇങ്ങനെ ബഹുമാനിച്ചിരുന്നതെന്നും കാണണം !(കൂടുതല്‍ വിവരങ്ങള്‍ക്ക്: വടക്കന്‍ പാട്ടുകള്‍ - വലിയ ആരോമല്‍ ചേകവര്‍) നമ്മളെല്ലാം വിസ്മരിക്കുന്നകാര്യം ഇതിന്റെ പിന്നിലെ രാഷ്ട്രീയത്തെ നമുക്ക് കാണാനാകുന്നില്ലെന്ന സത്യമാണ്. അന്യമായതും വൈദേശിക താല്‍പ്പര്യങ്ങളുള്ളതുമായ രാഷ്ട്രീയ ശക്തികള്‍ സമൂഹത്തില്‍ പിടിമുറുക്കാനായി മത്സരിക്കുമ്പോള്‍ സ്വന്തം ചരിത്രവും അച്ഛന്റെ പേരും പഠിക്കാന്‍ മറന്നു പോയ സമൂഹങ്ങള്‍ക്ക് അടിമബോധം രാഷ്ട്രീയമായി എടുത്തണിയേണ്ടി വരും. സവര്‍ണ്ണ ഹിന്ദു മതത്തിന്റെയും, ഇസ്ലാം മതത്തിന്റേയും, സവര്‍ണ്ണ കമ്മ്യൂണിസത്തിന്റേയും, കൃസ്തുമതത്തിന്റേയും, മിത ഹിന്ദുത്വമായ കോണ്‍ഗ്രസ്സിന്റേയും ചാവേറുകള്‍ ആകുക എന്നത് സ്വന്തം ചരിത്രം മറന്ന സമൂഹത്തിന്റെ നിയോഗമാണ്.

  ReplyDelete
 23. പോസ്റ്റും കമന്റുകളും ഒക്കെ വായിച്ചു. ഞാന്‍ കൂടുതലായി ഒന്നും പറയുന്നില്ല. ടി.പി.വധക്കേസിന്റെ പര്യവസാനം എന്താകുമെന്ന് നോക്കട്ടെ.

  ReplyDelete
 24. സമൂഹത്തിന്റെ മുഖ്യധാരാ എഴുത്തുകാരനെന്നഹങ്കരിക്കുന്ന കെ.പി. രാമനുണ്ണിയെന്ന "മഹാ"സാഹിത്യകാരന് വളരെക്കാലം മുമ്പുതന്നെ തുടങ്ങിയതാണ് കണ്ണൂരുകാരെച്ചൊല്ലിയുള്ള ഈ ചൊറിച്ചിൽ. അയാളുടെ തന്തപറത്തെയ്യത്തെ അടിസ്ഥാനമാക്കിയാണ് കൊണ്ടോട്ടി ഇതെഴുതിയതെന്നാണു മനസ്സിലാവുന്നത്. അതിന് ഓശാനപാടി ചിത്രകാരനും! അതെന്തുതന്നെയായാലും കണ്ണൂരിന്റെ സമാധാന അനുഭവസ്ഥരായ ബഹുഭൂരിപക്ഷത്തെ മറന്ന് തീരെച്ചെറിയ ഒരുപിടി "ഫീകരരെ" പൊലുപ്പിച്ചും വികൃതമാക്കിയും കാണിക്കുന്ന മാധ്യമ നീതികൂടി ഇവിടെച്ചേർത്തു വായിക്കാം. കൊണ്ടോട്ടി സ്ഥലകാലബോധമില്ലാതെ വിളിച്ചുപറയുന്ന ജൽപ്പനങ്ങൾ ഒരു സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കാനും തെറ്റിദ്ധരിക്കപ്പെടാനും മാത്രമേ ഉപകരിക്കൂ എന്നത് ഓർത്താൽ നന്ന്. കണ്ണൂരിലെ ചെറിയൊരു ശതമാനം വരുന്ന "ഫീകരരെ"ക്കാൾ എത്രയോ അധികം മറ്റു ജില്ലകളിൽ സർവ്വ വ്യാപികളായി വിലസുന്നുണ്ട്. അവരെയൊന്നും പരാമർശിക്കാതെയുള്ള ഈ നീട്ടെഴുത്ത് പേറ്റുവാലായ്മകൊണ്ടുണ്ടായതാണെന്നു വേണം കരുതാൻ. കൊണ്ടോട്ടി രാമനുണ്ണിയെയും കൂട്ടി രണ്ടു ദിവസമെങ്കിലും കണ്ണൂരിൽ വന്നു താമസിക്ക്. കണ്ണൂരിനെക്കുറിച്ചുള്ള ബോധം അൽപ്പമെങ്കിലും മെച്ചപ്പെടുത്താം, കൂട്ടത്തിൽ അന്ധമായ വെറുപ്പുരോഗത്തിനു ശമനവും നേടിയേക്കാം. കൂടുതൽ തൽക്കാലം പറയുന്നില്ല...

  ReplyDelete
 25. ...ചേകവന്റെ രക്തസാക്ഷിത്വം വടക്കന്‍ പാട്ടുകളാക്കി പാണന്മാരെക്കൊണ്ട് നാടു നീളെ പാടി പ്രചരിപ്പിച്ച് ചതിയില്‍ കൊല്ലപ്പെട്ട ചേകവന്റെ എട്ടും പൊട്ടും തിരിയാത്ത പിഞ്ചു പൈതങ്ങളായ ചേകവ കുട്ടികളെക്കൂടി പ്രതികാരം കൊണ്ട് ഉത്തേജിപ്പിച്ച് പരസ്പ്പരം വെട്ടി ചാകാനുള്ള സാഹചര്യമൊരുക്കുന്നതിലും സവര്‍ണ്ണ രാഷ്ട്രീയം തങ്ങളുടെ കുടിലബുദ്ധി വേണ്ടുവോളം ഉപയോഗിച്ചതായി വടക്കന്‍ പാട്ടുകളില്‍ കാണാവുന്നതാണ്...

  മുത്തപ്പന്റെ ഈ വരികൾ കടമെടുക്കുകയാണ്. ഇതിന്റെ തുടർച്ചതന്നെയാണ് ഇന്നു നടക്കുന്നതും. അതിനു കൊട്ടോട്ടിയെയോ രാമനുണ്ണിയെയോ ചീത്ത വിളിക്കുന്ന സമയത്ത് ഒരു സ്വയം വിലയിരുത്തൽ നടത്തുന്നതും പരിസരമെങ്കിലും ഒന്നു നോക്കുന്നതും സത്യസന്ധമായി ഒന്നു വിലയിരുത്തുന്നതും നല്ലതാണെന്നു തോന്നുന്നു.

  ReplyDelete
 26. പത്രങ്ങളില്‍ കൂടി മനസിലാക്കിയ കണ്ണൂര്‍ മനസ്സില്‍ വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചിരുന്നു എന്നത് നേരു. കളരികളുടെ നാടും ചേകവരും അങ്കവും കഥകള്‍ക്ക് തൊങ്കല്‍ വെച്ച് പിടിപ്പിച്ചിരുന്നു. സംഘം ചേര്‍ന്ന് പാര്‍ട്ടി ഗ്രാമങ്ങളിലെന്ന പേരില്‍ സ്വയം ഭരണം നടപ്പിലാക്കി കൊണ്ടിരിക്കുന്ന സ്ഥലം എന്ന ഖ്യാതിയും കണ്ണൂര്‍ക്കാരല്ലാത്തവരുടെ മനസ്സില്‍ ഭയം കടത്തി വിട്ടു. കേള്‍ക്കുന്ന കഥകളില്‍ അല്‍പ്പമെങ്കിലും കാമ്പില്ലാതെ വരില്ലല്ലോ എന്ന നിരീക്ഷണം മനസ്സില്‍ സന്ദേഹം സൃഷ്ടിച്ചു.പക്ഷേ.....

  പിറ്റേ ദിവസത്തെ ബ്ലോഗ് മീറ്റില്‍ സന്നിഹിതരാകാന്‍ ഒരു പാതിരാവില്‍ കണ്ണൂരിലെ ഏതോ നാട്ടിന്‍പുറത്ത് വഴി അറിയാതെ അലഞ്ഞപ്പോള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലെ രസകരമായ ചര്‍ച്ചകളില്‍ നിറഞ്ഞ് നിന്നത് പാര്‍ട്ടി ഗ്രാമവും മുഷ്കന്മാരായ നിവാസികളുമായിരുന്നു എങ്കിലും ആ ധാരണകളെല്ലാം പൊളിച്ച് എഴുതി എവിടെ നിന്നോ വന്ന ഒരു ആട്ടോ ഡ്രൈവര്‍ തന്റെ വീടെത്താന്‍ സമയം വൈകിയിട്ടും ഉദ്ദിഷ്ട സ്ഥലം കണ്ടെത്താന്‍ ഞങ്ങളെ സഹായിക്കാന്‍ മുതിരുന്നത് കണ്ടപ്പോള്‍ എല്ലാ മുന്‍ ധാരണകളും മാറ്റി വെക്കേണ്ടി വന്നു.ആ സംഭവത്തെ പറ്റി ഞാന്‍ എഴുതിയ പോസ്റ്റില്‍ ഇങ്ങിനെ കുറിക്കാന്‍ ഞാന്‍ അന്ന് നിര്‍ബന്ധിതനായി

  >>>അവിടെ മറ്റൊരു കാഴ്ച്ചയും ഞാന്‍ കണ്ടു. ചുവപ്പ് ലൈറ്റു പുറകില്‍ മിന്നിച്ച് ഒരു ആട്ടോ. അതിനു സമീപം നമ്മുടെ പഴയ ആട്ടോ ഡ്രൈവറും. അയാള്‍ ചോദിച്ചു” നിങ്ങള്‍ എന്തേ സ്പീഡ് കുറച്ചത്, ഞാന്‍ നിങ്ങളെയും നോക്കി നില്‍ക്കുകയായിരുന്നു, ദാ ഇതാണ് നിങ്ങള്‍ക്ക് പോകേണ്ട റെസ്റ്റ് ഹൌസ്” എന്റെ തല അറിയാതെ കുനിഞ്ഞു.”അജ്ഞാതനായ സ്നേഹിതാ! നിങ്ങളെ ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു, മാപ്പ്..” മനസില്‍ ഞാന്‍ പറഞ്ഞു.<<<

  അന്ന് രാത്രിയും പിറ്റേന്നും ഞാന്‍ കണ്ണൂര്‍ക്കാരന്റെ മനസ്സ് കണ്ടെത്തി. ഞങ്ങള്‍ കോടതിക്കാരുടെ ഭാഷയില്‍ “കണ്ടാല്‍ ഭീകരനും എന്തും ചെയ്യാന്‍ മടിക്കാത്തവനും എപ്പോഴും ആയുധധാരിയും” എന്ന് കരുതിയിരുന്ന പലരുടെയും ഉള്ളിന്റെ ഉള്ളിലെ സ്നേഹം തൊട്ട് മനസിലാക്കാന്‍ ഇട വന്നു. ബയാന്റെയും ചിത്രകാരന്റെയും സുമനസിന്റെ ആഴം നേരിട്ട് അനുഭവിച്ചു.സുകുമാരന്‍ സാറിന്റെ നാളികേര പരുവത്തിലെ മധുരവും ആസ്വദിച്ചു.വിധു ചോപ്രായും ബിജു കോട്ടിലായും സ്നേഹ പ്രകടനത്താല്‍ എന്നെ കൊതിപ്പിച്ചു.

  ഞാന്‍ പറഞ്ഞ് കൊണ്ട് വന്നത് സിദ്ധാന്തത്തിലുള്ള വിട്ട്‌വീഴ്ചയില്ലായ്മ എത്ര തന്നെ ആയാലും അത്യന്തികമായി കണ്ണൂര്‍ക്കാര്‍ നല്ല സ്നേഹമുള്ളവരും അലിവുള്ളവരും തന്നെ ആണ് എന്നാണെന്റെ അനുഭവം. അത് കൊണ്ട് തന്നെ അധിനിവേശക്കാര്‍ക്ക് (അവര്‍ രാഷ്ട്രീയക്കാരായാലും പഴയ നാട്‌വാഴികളായാലും) കണ്ണൂര്‍ക്കാരെ കീഴടക്കാനും അവരുടെ വഴിയെ തെളിച്ച് കൊണ്ട് പോകാനും എളുപ്പമായി. അത് കൊണ്ട് തന്നെ അധിനിവേശക്കാരുടെ നിറം കണ്ണൂര്‍ക്കാരിലൂടെ പുറത്ത് വരുകയും അവസാനം കണ്ണൂര്‍ എന്നത് പേടിയുടെ പര്യായമായി മാറുകയും ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്.

  ഈ അവസ്ഥ മാറണമെങ്കില്‍ കണ്ണൂര്‍ക്കാര്‍ തങ്ങളുടെ അവസ്ഥ സ്വയം മനസിലാക്കണം. അവര്‍ കണ്ണൂരിന്റെ സ്വയം സംസ്കൃതി തിരിച്ചറിഞ്ഞ് ഉള്‍ക്കൊള്ളണം. അപ്പോള്‍ രാഷ്ട്രീയവും നാട് വാഴിത്തവും മറ്റ് അറവ് ശാല സിദ്ധാന്തവും പുറത്താകും. അതിനിടവരട്ടെ എന്ന് പ്രത്യാശിക്കാം.

  ReplyDelete
 27. കണ്ണൂർ കാർ മൊത്തം മോശക്കാരും ഭീകരരുമാണെന്ന ഒരു ധാരണ ബോധപൂർവ്വം പരത്താനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനു ദൃഷ്ടാന്തമായി പറയുന്നത് പാർട്ടി ഗ്രാമങ്ങളെയാണ്. പാർട്ടി ഗ്രാമങ്ങളിൽ താമസിക്കുന്നു എന്നതുകൊണ്ട് അവിടെയുള്ളവരെല്ല്ലാം സ്നേഹമില്ലാത്തവരും ഭീകരരുമാണെന്ന് പറയാൻ കഴിയുമോ? അവരും പച്ചമനുഷ്യരല്ലേ? സത്യത്തിൽ സി.പി.ഐ.എമ്മിനെതിരെ ജനങ്ങളെ ചിന്തിപ്പിക്കാൻ കണ്ണൂ‍രിനെ മൊത്തമായും ആയുധമാക്കുകയാണ് സി.പി.എം വിരുദ്ധർ. മറ്റുജില്ലകളിലുള്ളവർ കണ്ണൂരിനെ കുറിച്ച വലിയ തെറ്റിദ്ധാരണകൾ വച്ചുപുലർത്തുന്നുണ്ട്. അതിനു കാരണം ഈ ദുഷ്പ്രചരണമാണ്.സി.പി.ഐ.എം ഒരു ഭീകരപ്രസ്ഥാനമോ കണ്ണൂർ ഭീകര ലാൻഡോ ഒന്നുമല്ല. ചില ഏരിയകളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ സംഭവിക്കുന്നുവെന്ന ദൌർഭാഗ്യം ഇടയിക്കിടെയുണ്ടാകുന്നത്

  ReplyDelete
 28. സജിം;
  ഇത്തരം രാഷ്ട്രീയ അന്ധതയിൽ തലപൂഴ്ത്തി നിൽക്കുന്ന പാർട്ടി ഗ്രാമങ്ങളും അവയിലെ ഒരിക്കലും ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്ത അങ്കക്കലികളും പഴയ അങ്കങ്ങളുടേതിനു സമാനം നിൽക്കുന്ന നരനായാട്ടുകളും നിങ്ങൾ പറയുന്ന "സ്നേഹസമ്പന്നരിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ ആരെയാണു കുറ്റം പറയേണ്ടത്? അതോ കണ്മുന്നിൽ ദിനവും കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളെല്ലാം സി.പി.ഐ.എമ്മിന്നു "പുറത്തുള്ള" വിരോധികൾ ചമയ്ക്കുന്നതാണോ?

  കോരപ്പുഴക്കു തെക്കു മാത്രമേ സ്വന്തം മക്കളെ കെട്ടിച്ചുകൊടുക്കൂയെന്നും ഇങ്ങനെ വെട്ടൊന്ന് മുറിരണ്ടെന്ന കണ്ണൂരുകാരന്റെ പ്രകൃതവും ഒരം കൂടിയ മണ്ണും മനുഷ്യരും തന്റെ അനന്തരാവകാശികൾക്കു ജീവിത സാഹചര്യം കോട്ടമുള്ളതാക്കുമെന്ന് തന്റെ കഥയായ തന്തപറതെയ്യത്തിൽ രാമനുണ്ണി പറഞ്ഞിരിക്കുന്നത് അക്ഷരാർത്ഥത്തിൽ ശരിയെന്നുതന്നെയാണ്. കണ്ണൂരിൽ അവശേഷിക്കുന്ന പകതീണ്ടാത്ത സാധാരണക്കാർ ആഗ്രഹിക്കുന്നതും അതുതന്നെയാണ്. അതുകൊണ്ടുതന്നെ കഥയിലെങ്കിലും കെ.പി. രാമനുണ്ണി വിളിച്ചുപറഞ്ഞതിനെ പെട്ടെന്നു നിഷേധിക്കാൻ കഴിയില്ല.

  ചിത്രകാരന്റെ വിശാലമായ അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കുന്നു. തന്തയെ പറയിക്കുന്ന തെയ്യക്കോലങ്ങളായി കണ്ണൂരിലെ ബഹുഭൂരിപക്ഷം ജീവിത സമർപ്പണം നടത്തുമ്പോൾ ഒരു പുനർചിന്തനത്തിനു സമയം അതിക്രമിച്ചുപോയെന്ന് അവരെ ഓർമ്മിപ്പിക്കാൻ ഈ പോസ്റ്റും ചർച്ചകളും അൽപ്പമെങ്കിലും ഉപകാരപ്പെടട്ടെ. വരികൾക്കിടയിൽ വിധു ചോപ്ര പറഞ്ഞ നിസ്സഹായതയെ വച്ച് കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിക്കാൻ വയ്യ.

  ReplyDelete
 29. കണ്ണൂരിലെ ഒരുദിനം കൊണ്ടും ബൂലോക വാസികളായ ഒന്നോ രണ്ടോ പേരുടെ പെരുമാറ്റം കൊണ്ടും കണ്ണൂരിനെ അളന്ന ഷെരീഫ് കൊട്ടാരക്കരയുടെ കഴിവ് അപാരം. ബ്ലോഗെഴുതാത്ത എനിക്ക് അതു നന്നായി മനസ്സിലാകുന്നുണ്ട്. പൊട്ടക്കുളത്തിലെ തവളകളായി കൊലവെറിജീവിതം നടത്തുന്ന കണ്ണൂരിലെ മഹാ ഭൂരിപക്ഷത്തിനു പക്ഷേ സമാധാനമെന്ന വാക്കുതന്നെ അറിയുന്നുണ്ടാവില്ല. എന്നാലും പ്രിയ സഖാക്കൾക്കു സിന്താബാദ് വിളിക്കാം..!!

  ReplyDelete
 30. കണ്ണൂരിന്റെ ചരിത്രത്തിലെ ജനകീയ സമരങ്ങളും ജനമുന്നേറ്റങ്ങളും കണ്ണൂരിലെ ജനങ്ങളുടെ ഉയര്‍ന്ന സാമൂഹ്യബോധവും ഏറെ പഠനം അര്‍ഹിക്കുന്നതുതന്നെയാണ്‌.ജന്മിത്വത്തിനെതിരെ ധീരം പോരാടി രക്തസാക്ഷിറ്റ്വം വരിച്ച ധീര ദേശാഭിമാനികളുടെ നാടാണത്‌.സ്വാതന്ത്ര്യസമരം പോലും ശക്തവും തീഷ്ണവുമായി വളര്‍ന്നുവന്നത്‌ മലബാറിലായിരുന്നു.ഇവിടത്തെ കഥകളിലും മിത്തുകളില്‍ പോലും ഒരു പുരോഗമന കാഴ്ചപ്പാടാണുള്ളതെന്ന് സൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ക്ക്‌ കാണാം.കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം വളര്‍ന്നത്‌ ഏറെ ത്യാഗങ്ങളും പീഡനങ്ങളും അടിച്ചമര്‍ത്തലുകളും നേരിട്ടാണ്‌.ചരിത്രകാരന്മാര്‍ ബോധപൂരവ്വം കണ്ണൂരിന്റെ ചരിത്രത്തെ കണ്ടില്ലന്നു നടിക്കുകയാണ്‌.വര്‍ത്തമാന സംഭവങ്ങളെ ചരിത്രത്തില്‍ നിന്നും അടര്‍ത്തിയെടുത്ത്‌ പ്രചരിപ്പിക്കുന്നത്‌ ശക്തമായ അടിവേരുകളുള്ള കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനു വേണ്ടിയാണെന്ന് വ്യക്തമാണ്‌.കണ്ണൂരിന്റ മണ്ണിലും വെള്ളത്തിലും വായുവിലും മനുഷ്യരിലും മിത്തുകളിലും കഥകളിലും വിശ്വാസങ്ങളിലും ആരാധനയിലും എല്ലാം ഒരു പുരോഗമനത കാണുന്നുണ്ട്‌.ഇത്‌ തകര്‍ത്താല്‍ പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് കണ്ടെത്തിയിരിക്കുന്നു.

  ReplyDelete
 31. തെറ്റുകള്‍ ഉണ്ടാകുന്നത് ആപേക്ഷികമല്ലേ? ഒരിടത്ത് മാത്രം ശരി നില നില്‍ക്കുമോ? ആരോമലും ഉണ്ണിയാര്‍ച്ചയും പി.ആര്‍.ഓ. മാരായി നിയമിച്ചിരുന്ന പാണന്റെ പാട്ട് ഇന്നത്തെ മാധ്യമങ്ങളുടെ ശൈലി തന്നെയാണ്. പട്ടും വളയും കുറെ ഫ്ലാറ്റും കിട്ടിയാല്‍ ആരെ വേണമെങ്കിലും വിമര്‍ശിക്കാനും കഴുവേറ്റാനും ആര്‍ക്കാണ് കഴിയാത്തത്. എന്റെ ഇസം ഉയര്‍ന്നു നില്‍ക്കണമെന്ന ചര്‍ച്ച മാറ്റി വച്ച് കൊട്ടോട്ടി ഉന്നയിച്ച ആസ്ഥാന റൌഡികളുടെ യഥാര്‍ത്ഥ ചരിത്രം അറിയാവുന്നവര്‍ ഇവിടെ അവതരിപ്പിക്കുന്നത്‌ നല്ലതാണ്. അലക്സാണ്ടര്‍ എന്ന തനിത്തെമ്മടിയെ അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്ന് വിശേഷിപ്പിക്കുന്ന ആധുനിക മഞ്ഞപ്പിത്ത ചരിത്രം പോരാട്ട ഭൂമികളിലെ നേരേവാ നേരെ പോ ശബ്ദങ്ങളാകുന്ന പോറസ്സുകളെ എന്നും മറച്ചു വയ്ക്കാന്‍ എന്തൊ രുല്‍സാഹമാണ്‌ കാട്ടുന്നത്. ചര്‍ച്ച പുരോഗമിക്കട്ടെ... പിന്നാലെ വരാം ...

  ReplyDelete
 32. മണി ഷാരത്ത്:“ കണ്ണൂരിന്റെ ചരിത്രത്തെ കണ്ടില്ലന്നു നടിക്കുകയാണ്‌.വര്‍ത്തമാന സംഭവങ്ങളെ ചരിത്രത്തില്‍ നിന്നും അടര്‍ത്തിയെടുത്ത്‌ പ്രചരിപ്പിക്കുന്നത്‌ ശക്തമായ അടിവേരുകളുള്ള കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനു വേണ്ടിയാണെന്ന് വ്യക്തമാണ്‌.കണ്ണൂരിന്റ മണ്ണിലും വെള്ളത്തിലും വായുവിലും മനുഷ്യരിലും മിത്തുകളിലും കഥകളിലും വിശ്വാസങ്ങളിലും ആരാധനയിലും എല്ലാം ഒരു പുരോഗമനത കാണുന്നുണ്ട്‌.ഇത്‌ തകര്‍ത്താല്‍ പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് കണ്ടെത്തിയിരിക്കുന്നു.“

  ReplyDelete
 33. എനിക്ക് പറയാനുള്ളത് മുകളില്‍ പറഞ്ഞ് കഴിഞ്ഞു എങ്കിലും മുകളിലെ ഒരു കമന്റില്‍ ശ്രീ. കമല്‍, കണ്ണൂരിനെ ഞാന്‍ അളന്നത് ഒരു രാത്രിയും ഒന്ന് രണ്ട് ബ്ലൊഗര്‍മാരുമായുള്ള ബന്ധവും കൊണ്ടാണെന്നു നിരീക്ഷിച്ചിരിക്കുന്നു. എന്റെ കമന്റിനാല്‍ അങ്ങിനെ ഒരു ധാരണ ഉണ്ടായെങ്കില്‍ ആ ധാരണ തെറ്റാണ്.മുന്‍പിനാലെ ഞാന്‍ ധരിച്ചതില്‍ നിന്നും വ്യത്യസ്ഥമായി അനുഭവങ്ങള്‍ എനിക്ക് കണ്ണൂര്‍ക്കാരില്‍ നിന്നും അവിടെ ഉള്ള പലരില്‍ നിന്നും പിന്നീട് ലഭിച്ചു. വീണ്ടും പല തവണ കണ്ണൂരില്‍ ഞാന്‍ പോയി.ഞാന്‍ ധരിച്ചതില്‍ നിന്നും വ്യത്യസ്തമായി പലതും എനിക്ക് അനുഭവപ്പെട്ടതിനാല്‍ പിന്നീട് കണ്ണൂര്‍ സംബന്ധമായി കൂടുതല്‍ പഠിച്ചു. ഒരു കമന്റില്‍ അതെല്ലാം വിസ്തരിച്ച് എഴുതേണ്ട ആവശ്യമില്ലാത്തതിനാല്‍ ഞാനൊന്നു ചുരുക്കിയും ആലങ്കാരികമായും ഒഴുക്കന്‍ മട്ടിലും പറഞ്ഞ് പോവുകയും ചെയ്തു . ഏതിനും എന്നെ അറിയാവുന്നവര്‍ക്ക് ഒരു രാത്രിയും രണ്ട് പേരുമായുള്ള സംസര്‍ഗവും കൊണ്ട് ഒരു ദേശത്തെ പറ്റി അഭിപ്രായം പറയാന്‍ ഞാന്‍ മുതിരില്ലാ എന്ന തിരിച്ചറിവ് കാണും.
  കണ്ണൂരിനെ പറ്റി ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം ഇപ്പോഴും ആവര്‍ത്തിക്കുന്നു: അത് ഇപ്രകാരമാണ്.
  >>>ഞാന്‍ പറഞ്ഞ് കൊണ്ട് വന്നത് സിദ്ധാന്തത്തിലുള്ള വിട്ട്‌വീഴ്ചയില്ലായ്മ എത്ര തന്നെ ആയാലും അത്യന്തികമായി കണ്ണൂര്‍ക്കാര്‍ നല്ല സ്നേഹമുള്ളവരും അലിവുള്ളവരും തന്നെ ആണ് എന്നാണെന്റെ അനുഭവം. അത് കൊണ്ട് തന്നെ അധിനിവേശക്കാര്‍ക്ക് (അവര്‍ രാഷ്ട്രീയക്കാരായാലും പഴയ നാട്‌വാഴികളായാലും) കണ്ണൂര്‍ക്കാരെ കീഴടക്കാനും അവരുടെ വഴിയെ തെളിച്ച് കൊണ്ട് പോകാനും എളുപ്പമായി. അത് കൊണ്ട് തന്നെ അധിനിവേശക്കാരുടെ നിറം കണ്ണൂര്‍ക്കാരിലൂടെ പുറത്ത് വരുകയും അവസാനം കണ്ണൂര്‍ എന്നത് പേടിയുടെ പര്യായമായി മാറുകയും ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്.<<<

  കണ്ണൂരിലെ സാധാരണക്കാരന്റെ പഴയകാല ചരിത്രത്തിലേക്ക് പോയാല്‍ എവിടെയാണ് കൊലവെറി കണ്ടെത്തുക. പുറത്ത് നിന്നും വന്ന ആദര്‍ശങ്ങളാല്‍ നയിക്കപ്പെടുന്നവരെ മാറ്റി നിര്‍ത്തിയാല്‍ ഒരു വലിയ ഭാഗം ഇപ്പോഴും സമാധാന കാംക്ഷികളാണെന്ന് ധൈര്യ പൂര്‍വം പറയാന്‍ സാധിക്കും.

  ReplyDelete
 34. വീണ്ടും കണ്ണൂര്‍...അല്ല ഈ ചേകവന്‍ മാരൊക്കെ കണ്ണൂര് കാരാണോ...?

  ReplyDelete
 35. രാഷ്ട്രീയം ഒരു വല്ലാത്ത ഭ്രാന്തായി പലരും കൊണ്ടു നടക്കുന്ന സ്ഥലം തന്നെയാണിതെന്നു പറയാം.ജാതിയേക്കാൾ സ്പർദ്ധ രാഷ്ട്രീയത്തിൽ പ്രകടവുമാണ്. ...ഇതൊരു കണ്ണൂരുകാരന്റെ കമന്റിലെ വാചകങ്ങളാണ്.ഏതായാലും ഇതൊന്നു നിന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.

  ReplyDelete
 36. ഇവിടെ വന്നവിവരമൊന്നു അറിയിച്ചു തിരിച്ചു പോവുകയാണ് നല്ലതെന്ന് തോന്നുന്നു. ലാല്‍ സലാം ..

  ReplyDelete
 37. tIcf¯n I½yqWnkw Hcp ImeL«¯nsâ Bhiyambncp¶p. B Ime¯nsâ Duähpw iàamb XXzNn´m[mcbpambncp¶p AXv. ]nt¶m¡ kapZmb§fpsS imàoIcW¯n Cu {]Øm\w henb ]¦p hln¨n«pïv-. F¶m ]pXnb Ime¯n B ]gb XXzNn´¡v henb Øm\w CÃmXmbn. ]nt¶m¡ kapZmb§fpsS hfÀ¨ ]mÀ«nbpsS \ne\n¸ns\ _m[n¡p¶ Hcp ImeL«w h¶pZn¨p. \nba hmgvNsb A«nadn¨pw a\km£nsb sR«n¸n¡pw hn[w ]mh§fpsS Poh\]lcn¨pw hnIk\s¯ shÃphnfn¨pw \ndwsI« {]Øm\w ]gb t]mse P\§sf BIÀjn¡p¶Xn ]cmPbs¸«p.

  AWnIsf a\knIamtbm hnZym`ymk]camtbm hfcm³ hnSmsX Ahsc \in¸n¡p¶, {Inan\epIfm¡p¶ Cu ]pXnbIme I½yqWnkw kaqls¯ _m[n¨ amdmtcmKambn amdnbncn¡pIbmWv. Bibw sImïv tXmev]n¡m\mIm¯hsc ]«nI X¿mdm¡n sImes¸Sp¯pI. sImt«j³ kwL§sf t]mepw \mWn¸n¡p¶ kmwkvImcnI A[:]X\Xnsâ ]pXnb apJw. B]XvIcamWv Cu ]pXnb {]hWX. \nba hmgvNsb Imän ]d¯m\pw IpähmfnIsf kwc£n¡m\pw ss\]pWyamÀÖn¨n«pÅ A`n\h IayqWnÌpIÄ Hcp kmaqly hn]¯mWv .

  CXv hmbn¡p¶ I½yqWnÌv ktlmZc·msc, a\pjysc t]mse Nn´n¡q , \n§fpsS Bßmhv \n§Ä ]Wbw h¨n«nsöv Dds¡ {]Jym]n¡q . sXäv sXämsW¶v ]dbm³ BÀÖhw ImWn¡q. \n§fpsS A\pPsâ At]£bmWnXv . Fs¶ sImÃcpXv . \n§Ä IpähmfnIfmhpIbpw AcpXv . \½psS \mSn\p \n§sf Bhiyapïv. Fs¶bpw!

  hnthIv amthen¡c
  (From K P Sukumaran Anjarakandy @ Koottam)

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive