Wednesday

ബ്ലോഗ് പോസ്റ്റുകൾക്ക് മാന്ദ്യമോ..!

  ഇ. എ. സജിം തട്ടത്തുമലയുടെ ബ്ലോഗിലെ മാന്ദ്യത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇങ്ങനെയൊരു പോസ്റ്റെഴുതുന്നതിനു കാരണം. ബൂലോകം ബ്ലോഗർമാരുടെ മാത്രം ലോകമാണെന്നും വായനക്കാർ ബ്ലോഗർമാർ മാത്രമാണെന്നും ബ്ലോഗർമാർക്കു തോന്നുന്നതുകൊണ്ടാണ് ബ്ലോഗലിനു മാന്ദ്യം സംഭവിക്കുന്നതായി നമുക്കു തോന്നുന്നതെന്നാണ് എനിക്കു തോന്നുന്നത്. കഴിഞ്ഞ മൂന്നുനാലു വർഷങ്ങളിലായി ബൂലോകത്തു സജീവമായി നിലനിന്ന കുറേയധികമാളുകൾ ഇപ്പോൾ ബൂലോകത്തു നിന്നും അപ്രത്യക്ഷമായിരിക്കുന്നു എന്നതു സത്യം തന്നെയാണ്. പക്ഷേ അതിനു വ്യക്തമായ കാരണങ്ങളുണ്ടെന്നുള്ളത് നമ്മൾ കാണാതെ പോകുന്നതു ശരിയല്ല.  ഞാൻ ബ്ലോഗിൽ വരുന്ന സമയത്ത് അതിശക്തമായി ബ്ലോഗെഴുതുകയും ചർച്ചകൾ ഉണ്ടാവുകയും ചെയ്തിരുന്നു. പക്ഷേ ഞാൻ മനസ്സിലാക്കിയിടത്തോളം കേരള രാഷ്ട്രീയത്തിലുള്ളതിനേക്കാൾ ഭീകരമായ ഗ്രൂപ്പുകളുയും തെറിവിളികളും കൂടി അതിനനുബന്ധമായുണ്ടായിരുന്നു എന്നതാണു വാസ്തവം.

 ബ്ലോഗിൽ നല്ലൊരു വിഭാഗവുമായി നേരിട്ടു സംസാരിക്കുകയും നല്ലൊരു സുഹൃദ്ബന്ധം സ്ഥാപിച്ചെടുക്കുകയും അതു നിലനിർത്തിപ്പോരുകയും ചെയ്യുന്നയാളെന്ന നിലക്ക് ഒന്നും മിണ്ടാതെ  പോകാൻ സാധിക്കുന്നില്ല. ചാണക്യൻ, കാപ്പിലാൻ, ഹരീഷ് തൊടുപുഴ, നന്ദകുമാർ, ജോ, നാട്ടുകാരൻ, വാഴക്കോടൻ, ജി. മനു, മാണിക്യം, ഡോക്ടർ നാസ്, അനിൽ@ബ്ലോഗ്, എഴുത്തുകാരി തുടങ്ങിയ നല്ലൊരു നിര ബ്ലോഗെഴുത്തുകാർ ബൂലോകം അടക്കിവാണിരുന്ന നാളുകളിലാണ് ഞാനും ബൂലോകത്തേക്കു വന്നത്. ഇവരിൽ ഭൂരിഭാഗവും ഇപ്പോഴും ബൂലോകത്ത് തുടരുന്നുമുണ്ട്. പക്ഷേ ഞാനടക്കമുള്ള ബ്ലോഗാസ്വാദർ ബ്ലോഗിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടു ജീവിക്കുന്നവരല്ല എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ട ആദ്യത്തെ ഒന്ന്. പ്രവാസികളായ ബ്ലോഗർമാരെ പ്രധാനമായും ഉദ്ദേശിച്ചാണ് ഇതു പറയുന്നത്. വാഴക്കോടൻ, ഹംസ തുടങ്ങിയവരെ ഉദാഹരണത്തിനു നിരത്തുന്നു. ഇവർ പ്രവാസ ജീവിതത്തിന്റെ വിശ്രമവേളകൾ നാടും നാട്ടുകാരും സ്മരണയിൽ നിൽക്കാൻ, അകലങ്ങളിൽ ഒറ്റപ്പെടലിന്റെ വേദനമാറ്റാൻ, ഒരു തൽക്കാല ആശ്വാസം കിട്ടാൻ തങ്ങളുടെ ഭാവനകളെ ബ്ലോഗിലെത്തിച്ചിരുന്നു എന്നു പറയുന്നതാവും ശരി. സീരിയസ്സായി ബ്ലോഗെഴുത്ത് നടത്തുകയായിരുന്നു എന്നു പറയുക വയ്യ, അത് അവർക്ക് ഒരുതരത്തിൽ ആശ്വാസം നൽകിയിരുന്നു എന്നു പറയുന്നതാവും ശരി. അതുകൊണ്ടാണ് കൂടും കുടുംബവും കൂടെയുണ്ടായപ്പോൾ അറിയാതെയെങ്കിലും ബ്ലോഗിനെ ശ്രദ്ധിക്കാതാവുന്നത്. ഒരു ആശ്വാസത്തിനായി ബ്ലോഗെഴുതിയിരുന്ന അത്തരക്കാർ ബ്ലോഗെഴുത്തു നിർത്തിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം അകലങ്ങളിലെ ആശ്വാസം മാത്രമായിരുന്നു അവർക്കു ബ്ലോഗെഴുത്ത്. ഇന്ന് നാട്ടിൽ സെറ്റിലായി ഓരോ സംരംഭങ്ങൾ നടത്തുന്ന ഇക്കൂട്ടർ അവരുടെ വരുമാന മാർഗ്ഗങ്ങൾ സംരക്ഷിക്കാൻ പാടുപെടുന്നതിനിടയിൽ സമയം കണ്ടെത്താൻ കഴിയുന്നില്ല എന്നതു കൂട്ടി വായിക്കാം.

 രണ്ടാമത്തെ കൊഴിഞ്ഞുപോക്കിനു കാരണമായി പറയാവുന്നത് രാഷ്ട്രീയത്തെക്കാൾ നാറിയ ചില ഗ്രൂപ്പുകളികളും തെറിവിളിയും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ആ സമയങ്ങളിൽ നിലനിന്നിരുന്നു എന്നതാണ്. ഒരുകൂട്ടർ എഴുതുന്നതിലെ തമാശ പോലും പ്രശ്നമായിക്കാണാൻ മാത്രം മറ്റൊരു കൂട്ടർ ശ്രമിക്കുകയും പ്രസ്തുത പോസ്റ്റുകളിലെയും കമന്റുകളിലെയും ആന്തരിക നർമ്മത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്തതിന്റെ പേരിൽ, തങ്ങളുടെ സ്നേഹിതരായിരുന്നവരിൽ നിന്നുണ്ടായ വേദനാപൂർവ്വമായ സാഹചര്യങ്ങളിൽ മനം മടുത്ത് ഒരു കൂട്ടർ ബ്ലോഗെഴുത്തിൽ നിന്ന് പിൻവലിഞ്ഞു. അതോടുകൂടി എതിർ ഗ്രൂപ്പുകളും ബ്ലോഗെഴുത്തിൽ ഭംഗം വരുത്തി. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇക്കൂട്ടരുടെ തല്ലും ബഹളവുമാണ് അക്കാലത്ത് മലയാള ബ്ലോഗിനെ സജീവമായി നിലനിർത്തിയിരുന്നത്. തമാശയ്ക്കു ഞാനും കാപ്പിലാനും തല്ലുകൂടിയിട്ടുണ്ട്. അതിനെച്ചൊല്ലി ചില്ലറ തർക്കങ്ങളും  ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും അതുമായി ബന്ധപ്പെട്ടവരെയെല്ലാം നല്ല സുഹൃത്തുക്കളായി നിലനിർത്താൻ കഴിഞ്ഞു എന്നതാണ് എന്റെ വിജയം. അതായത് ബ്ലോഗെഴുത്തിൽ വ്യക്തിപരമായി ആരെയും ശത്രുക്കളായി കാണാൻ പാടില്ലെന്നു സാരം. അങ്ങിനെ ആരെയെങ്കിലും കണ്ടാൽ അതു നമ്മുടെ ബ്ലോഗെഴുത്തിനെത്തന്നെയാവും ബാധിക്കുക. പല ഗ്രൂപ്പുകളായി നിന്നു തല്ലിയവരാരും ഇന്ന് ബ്ലോഗിൽ സജീവമായി നിലകിൽക്കുന്നില്ല എന്നത് ഇതിന്റെ യാഥാർത്ഥ്യമായി കാണാം.

കമന്റുകളിലെ എണ്ണക്കുറവുകണ്ടു നിരാശരായി വായനക്കാരില്ലെന്നു കരുതി ബ്ലോഗെഴുത്തു നിർത്തിയ ഒരു ചെറിയ വിഭാഗത്തെയും എനിക്കറിയാം. ബ്ലോഗെഴുത്തിന്റെയും വായനയുടെയും ആധുനിക സാഹചര്യങ്ങൾ മുതലെടുക്കാൻ, അതേക്കുറിച്ചു തിരിച്ചറിഞ്ഞു മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞില്ലെന്നതാണവരുടെ പരാജയം. മുമ്പ് എപ്പോഴെങ്കിലും കമ്പ്യൂട്ടറിനു മുമ്പിൽ വന്ന് പോസ്റ്റുകൾ വായിച്ചു കമന്റിയിടത്തു നിന്ന് യാത്രാ വേളകളിലും മറ്റും മൊബൈലിൽ ഒപേരയിൽ ബ്ലോഗുവായിക്കുന്നതിലാണു കൂടുതലാൾക്കാരും സമയം ക്രമപ്പെടുത്തുന്നത് എന്നതിനാൽ പോസ്റ്റുകളിൽ കമന്റിന്റെ എണ്ണം കുറഞ്ഞു വന്നു. അരുൺ കായംകുളത്തിന്റെ പഴ പോസ്റ്റുകളിലും പുതിയപോസ്റ്റുകളിലും വന്നിട്ടുള്ള കമന്റുകളുടെ എണ്ണം നോക്കിയാൽ കുറേയൊക്കെ മനസ്സിലാവും. അതിനർത്ഥം ബ്ലോഗുവായന കുറഞ്ഞുവെന്നല്ല. വായന കൂടുതലും മൊബൈലിൽക്കൂടിയാക്കി എന്നതാണ്. മാത്രമല്ല ബ്ലോഗർമാർ മാത്രമല്ല നമ്മുടെ ബ്ലോഗുകൾ വയിക്കുന്നത്. സ്വന്തമായി ബ്ലോഗില്ലാത്ത, സ്വന്തമായി ബ്ലോഗുണ്ടാക്കാൻ കഴിയുമെന്നുപോലുമറിയാത്ത നല്ലൊരു കൂട്ടം നമ്മുടെ ബ്ലോഗുകൾ വായിക്കുന്നുണ്ട്. 2011 ഏപ്രിൽ 11ന് തുഞ്ചൻ പറമ്പിൽ നടന്ന ബ്ലോഗേഴ്സ് മീറ്റിൽ അറുപതിനു മുകളിൽ ബ്ലോഗെഴുതാത്ത വായനക്കാരായി മാത്രം നിലനിൽക്കുന്നവർ പങ്കെടുത്തു. തങ്ങൾ വായിക്കുന്നവരെ ഒന്നു കാണാൻ മാത്രം വന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരക്കാർ ഇവിടെ ഉള്ളിടത്തോളം അതു തിരിച്ചറിഞ്ഞ് എല്ലാവരും എഴുതണമെന്നാണ് എന്റെ അഭിപ്രായം.

ചാണക്യനെപ്പോലെയുള്ള ചിലർ ബ്ലോഗെഴുത്തു നിർത്തിയതെതിനെന്നു മാത്രം ഇതുവരെ പിടികിട്ടിയിട്ടില്ല. തോന്ന്യാസി എഴുതാത്തത് തല്ലുകൊള്ളാത്തതിന്റെ കുഴപ്പമായിട്ടാണ് എനിക്കു തോന്നുന്നത്. എന്നിരുന്നാലും ബൂലോകത്തു നടക്കുന്ന മീറ്റുകളിലെല്ലാം തന്റെ സാന്നിദ്ധ്യമറിയിച്ചും കുറേയൊക്കെ വായിച്ചും ഇങ്ങനെ ചിലർ ഇവിടെയൊക്കെയുണ്ടെന്നതും കാണാതെ പോകാൻ വയ്യ.

ബ്ലോഗെഴുത്തിന്റെ സാധ്യതകളെ മുതലെടുക്കാനും തങ്ങളുടെ സൃഷ്ടികളെ മറ്റുള്ളവരിലെത്തിക്കാനും ഏതു തിരക്കിനിടയിലും അൽപ്പം സമയം കണ്ടെത്തുന്ന നല്ലൊരു ശതമാനം ബ്ലോഗർമാരുണ്ട്. അരീക്കോടൻ, ഷെരീഫ് കൊട്ടാരക്കര മുതലായവർ ഇതിനുദാഹരണങ്ങളാണ്. ബ്ലോഗെഴുതാൻ ആഗ്രഹിക്കുന്ന ബ്ലോഗർമാർ സ്ഥിരമായി എഴുതിക്കൊണ്ടിരിക്കും. അല്ലാത്തവർ വന്നും പോയുമിരിക്കും, ഒരുകൂട്ടർ കൊഴിഞ്ഞുപോകുമ്പോൾ പുതിയൊരു കൂട്ടർ വരുന്നുണ്ട്. അവരെ തങ്ങളുടെ കൂടെ കൂട്ടാനും അവരെ പ്രോത്സാഹിപ്പിക്കാതും നാം ശ്രമിക്കുന്നുണ്ടോ എന്നാണ് ആലോചിക്കേണ്ടത്. സ്വന്തം പരിചയത്തിൽപ്പെടുന്നവരുടെ പോസ്റ്റുകൾ മാത്രം വായിച്ചു പോകുന്നവർക്കു ബൂലോക പോസ്റ്റു മാന്ദ്യം കൂടുതൽ അനുഭവപ്പെട്ടേക്കാം. താൽക്കാലികമായി വരുന്നവരെ അവർ നിൽക്കുന്നിടത്തോളം വായിക്കാം. അവർ എഴുത്തു നിർത്തിയാൽ നമ്മൾ വായന നിറുത്തേണ്ടതില്ലല്ലോ. നമുക്കു വായിക്കാനും നമ്മളെ വായിക്കാനും ധാരാളം പേർ ബാക്കിയുണ്ട്. ജാലകം, ചിന്ത തുടങ്ങിയ അഗ്രിഗേറ്ററുകളിൽ മിനുട്ടുവച്ചു പോസ്റ്റുകൾ അപ്ഡേറ്റു ചെയ്യപ്പെടുന്നുണ്ട്. അപ്പോൾ എവിടെയാണു പോസ്റ്റുകൾക്കു മാന്ദ്യം? നിലവിൽ ഇവിടെ നിൽക്കുന്നവർക്ക് ഏതാനും പേരിലേക്ക് ചുരുങ്ങാതെ  കഴിയുന്നത്ര ബ്ലോഗുകളിലേക്ക് വികസിക്കാൻ കഴിഞ്ഞാൽ ഇവിടെ മാന്ദ്യം അനുഭവപ്പെടില്ല. ജനനവും മരണവും സത്യവും അനിവാര്യവുമാണെന്നിരിക്കെ അതേക്കുറിച്ച് വേവലാതിപ്പെടാതെ എഴുതാൻ ശ്രമിക്കൂ. മറ്റുള്ളവർ എഴുതുന്നുണ്ടോ എന്നുള്ളതിലല്ല നമ്മൾ എഴുതുന്നുണ്ടോ എന്നതിലാണു നമുക്കു കാര്യം, അതുപോലെതന്നെ വായനയിലും.

ഇത്രയൊക്കെ വായിച്ചു തളർന്ന നിലക്ക് വാഴക്കോടൻ പാടിയ ഈ പാട്ടു കേട്ടു അൽപ്പം ക്ഷീണം തീർത്തോളൂ...


  24 comments:

  1. ബ്ലോഗില്‍ എഴുതല്‍ കുറഞ്ഞെങ്കിലും കഴിഞ്ഞ ആറുവര്‍ഷങ്ങളായി ഞാന്‍ ബ്ലോഗില്‍ സാന്നിധ്യം അറിയിച്ചുകൊണ്ട് ഇവിടെയൊക്കെ തന്നെയുണ്ട്. എന്നെ നിങ്ങള്‍ ലേഖനത്തില്‍ മറന്നുപോയത് കൊണ്ട് സൂചിപ്പിച്ചു എന്നേയുള്ളൂ..

    ReplyDelete
  2. ബ്ലോഗ് മാന്ദ്യം തീര്‍ക്കാന്‍ ലോഗബാങ്കില്‍ നിന്ന് വായ്പയെടുത്താലോ

    ReplyDelete
  3. പോസ്റ്റിനുള്ള വായ്പ കുട്ടുമോ അജിത്‌ ഭായ്. ..? :)

    വീണ്ടും ബൂലോകം സജീവമാകും എന്നുള്ള പ്രതീക്ഷയോടെ...

    ReplyDelete
  4. കാര്യമാത്രപ്രസക്തമായ ലേഖനം.
    ആശംസകള്‍

    ReplyDelete
  5. നല്ല നിരീക്ഷണം
    ബ്ലോഗ്‌ വായന ശക്തമാകട്ടെ
    http://admadalangal.blogspot.com/

    ReplyDelete
  6. എന്റെ പോസ്റ്റിനെ പിൻ‌പറ്റി അല്പം കൂടി മെച്ചപ്പെട്ട ഇങ്ങനെയൊരു പോസ്റ്റ് എഴുതി പ്രസിദ്ധീകരിച്ചതിൽ സന്തോഷം. മാന്ദ്യം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് ആരും ബ്ലോഗെഴിതുന്നില്ലാ എന്നല്ല. എന്തോ ഒരു മന്ദീഭാവം നിഴലിക്കുന്നതായി ഫീൽ ചെയ്തു. അതിനു ചില കാരണങ്ങൾ ഉണ്ടാകും.ചിലരുടെയൊക്കെ അസാന്നിദ്ധ്യവും ചിലരുടെ പോക്കുവരവുകൾ കുറഞ്ഞതുമൊക്കെ ചേർന്നുണ്ടായ ഒരു ഫീലിംഗ് ആയിരിക്കാം.ഈയുള്ളവനും ഇടയ്ക്കൊന്നു തണുത്തിരുന്നു. അതു വ്യക്തിപരമായ ബുദ്ധിമുട്ടുകളും തിരക്കുകളും ഉണ്ടായതു കാരണമാണ്. ഊഷ്മളമായ ബ്ലോഗ് ബന്ധങ്ങൾക്കുവേണ്ടി കിട്ടുന്ന സമയം വിനിയോഗിക്കുക എന്നത് ഒരു ശീലമായി തുടരാനാണെണ് മേലിലും ഈയുള്ളവനിഷ്ടം. അതുകൊണ്ടുതന്നെ ബ്ലോഗിനെ സജീവമാക്കാൻ അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന മട്ടിൽ ഈയുള്ളവനും പോസ്റ്റൊന്നും എഴുതാൻ എല്ലായ്പോഴും ഭാവന ചിറകു വിരിച്ചില്ലെങ്കിലും വല്ലപ്പോഴും കമന്റുകളെങ്കിലും എഴുതും. ബ്ലോഗിൽ എനിക്ക് ഗ്രൂപ്പില്ല. ആരൊക്കെ ഏതൊക്കെ ഗ്രൂപ്പുകളീൽ എന്നറിയുകയുമില്ല. ഇനി ഏതെങ്കിലും ഗ്രൂപ്പിൽ വിളിച്ചാൽ ചേരാൻ ബുദ്ധിമുട്ടൊന്നുമില്ല.പക്ഷെ മറ്റേ ഗ്രൂപ്പിൽ ചേരരുത് എന്നു മാത്രം പറയരുത്. അപ്പോൾ പിന്നെ ഗ്രൂപ്പില്ലാതിരിക്കുന്നതല്ലേ നല്ലത്! ഇനി അതല്ല ഗ്രൂപ്പുകൾ ഉണ്ടായാലും ബ്ലോഗ് സജീവമായിരുന്നാൽ മതി. മത്സരങ്ങൾക്കും തർക്കങ്ങളും സംവാദങ്ങളും വാദപ്രതിവാദങ്ങളുമെല്ലാം ആരോഗ്യപരമായിരിക്കണമെന്നു മാത്രം

    ReplyDelete
  7. ഏറനാടൻ, ജുവൈരിയയുടെ പപ്പയെ തരാമെന്നു പറഞ്ഞിട്ടു പറ്റിച്ചതിലുള്ള പണിയായി കൂട്ടിയാൽ മതി.

    ReplyDelete
  8. ചെറിയ ഒരു മാന്ദ്യമുണ്ടെന്നു തന്നെ എനിക്കും തോന്നുന്നു, കാരണമൊന്നും അറിയില്ലെങ്കിലും. അതോ ഞാന്‍ അത്ര സജീവമല്ലാത്തതുകൊണ്ടും പഴയ പലരേയും കാണാത്തതുകൊണ്ടും തോന്നുന്നതോ? എന്തായാലും പഴയ ആ എഴുത്തുകാരിയെ മറന്നില്ലല്ലോ.

    മാന്ദ്യമൊക്കെ നീങ്ങി (അഥവാ അതുണ്ടെങ്കില്‍) ഉഷാറാവട്ടെ ബൂലോഗം.

    ReplyDelete
  9. ഹ ഹ ഹ.. സാബു, ജുവൈരയുടെ പപ്പാ യൂട്യൂബില്‍ റിലീസ്‌ ആയല്ലോ. ഇതാ ലിങ്ക്: http://youtu.be/F5K6JvZoHYs

    ReplyDelete
  10. സര്‍ഗ വാസനയുള്ള ഒരാള്‍ക്ക്‌ എഴുതാതിരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല , വെറുതെ നേരം പോക്കുന്നവര്‍ അങ്ങനെ നീങ്ങട്ടെ . കാലികപ്രസക്തിയുള്ള ലേഖനം ,നന്നായി കാര്യങ്ങള്‍ പറഞ്ഞു.

    ReplyDelete
  11. പലപ്പോഴും വ്യക്തിപരമായ കാരണങ്ങളാല്‍ എഴുത്ത് കുറഞ്ഞേക്കാം. പക്ഷെ പൂര്‍ണ്ണമായും നിര്‍ത്താന്‍ ആവില്ലല്ലോ.

    ReplyDelete
  12. കാര്യമാത്ര പ്രസക്തമായി എഴുതി, എഴുത്ത് സര്‍ഗാത്മകക്രീയയാണല്ലോ, മൂഡനുസരിച്ചു ഓരോരുത്തരും എഴുതുകയും എഴുതാതിരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ബ്ളോഗില്‍ മാന്ദ്യതയൊന്നും കാണുന്നില്ല... ധാരാളം എഴുത്തുകാര്‍ വരുന്നുണ്ടല്ലോ... അവരെയും കാണുക, വായിക്കുക, അറിയുക...

    ReplyDelete
  13. പറഞ്ഞത് കൂടൂതലും സത്യമാണ്. പക്ഷെ, ഇവിടെ നിന്നും കിട്ടിയ സ്നേഹം , പരിഗണന അതൊക്കെ കൊണ്ട് മാത്രം ഇപ്പോഴും അല സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടും ഇവിടെ നിലനില്‍ക്കുന്നു

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. എഴുതാന്‍ മടിയായത് കൊണ്ട് പല പോസ്റ്റിനും കമന്‍റ് പോലും എഴുതാറില്ല.2010 ല്‍ ആണെന്ന് തോന്നുന്നു മലയാള ബ്ലോഗുകള്‍ കാണുന്നത്.പിന്നെ ഒരു മാരത്തോണ്‍ വായനയായിരുന്നു പലതും മണിക്കൂറുകള്‍ കൊണ്ട് വായിച്ചു തീര്‍ത്തു,തീരാത്തത് ബുക്ക്മാര്‍ക്ക് ചെയ്തു പിറ്റേന്ന് വീണ്ടും വായിച്ചു ,ഇന്നും തീരാത്ത വായന.വായന കഴിയാത്തതിനാല്‍ എഴുത്ത് നടക്കാറില്ല.

    മുന്‍പും പലപ്പോഴും പലരും ഇതേ വിഷയം ഉന്നയിച്ചിട്ടുണ്ട്, പലരും പറഞ്ഞു ബ്ലോഗിന്‍റെ കാലം കഴിഞ്ഞു എന്നൊക്കെ.പിന്നെ പഴയ കാര്ന്നോര്‍മാര്‍ ഇപ്പോഴത്തെ ഓണം ഒക്കെ എന്ത് പഴേ ഓണമല്ലാരുന്നോ ഓണം എന്നു പറയുന്ന പോലെ പലരും പറഞ്ഞു കേട്ടിട്ടുണ്ട് .പറഞ്ഞു കേട്ട് പഴയ ബ്ലോഗുകള്‍പോയി നോക്കിയപ്പോള്‍ പലതും,പഴയ മലയാള സിനിമ കോമഡി ആയ ചാണകക്കുഴിയില്‍ വീണത് പോലെയുള്ള സംഭവങ്ങള്‍,പിന്നെ കൈപ്പള്ളി പണ്ട് പറഞ്ഞത് പോലെ മൂവാണ്ടന്‍ മാവിന്‍ ചോട്ടില്‍ നാലാണ്ടന്‍ ചേട്ടന്‍ അപ്പിയിടാനിരുന്ന കാര്യങ്ങളും ഒക്കെയായിരുന്നു.പഴയവര്‍ വീണ്ടും എഴുതുമ്പോള്‍ സ്ഥിരമായി കേള്‍ക്കാറുള്ള പരാതിയാണ് പഴയ ടച്ചില്ല എന്നത് ,അതിനു കാരണം ഇപ്പോളുള്ള ബ്ലോഗുകളും ആയി പഴയതിനെ താരതമ്യം ചെയ്യുന്നതാണ് .അത് പോലെ പഴയ ആളുകള്‍ പുതിയവരുടെ ബ്ലോഗില്‍ കമന്റുന്നത് കാണാറില്ല അഗ്രിഗേറ്റര്‍ നോക്കാതതായിരിക്കാം കാരണം

    "സ്വന്തം പരിചയത്തിൽപ്പെടുന്നവരുടെ പോസ്റ്റുകൾ മാത്രം വായിച്ചു പോകുന്നവർക്കു ബൂലോക പോസ്റ്റു മാന്ദ്യം കൂടുതൽ അനുഭവപ്പെട്ടേക്കാം. താൽക്കാലികമായി വരുന്നവരെ അവർ നിൽക്കുന്നിടത്തോളം വായിക്കാം. അവർ എഴുത്തു നിർത്തിയാൽ നമ്മൾ വായന നിറുത്തേണ്ടതില്ലല്ലോ. നമുക്കു വായിക്കാനും നമ്മളെ വായിക്കാനും ധാരാളം പേർ ബാക്കിയുണ്ട്. ജാലകം, ചിന്ത തുടങ്ങിയ അഗ്രിഗേറ്ററുകളിൽ മിനുട്ടുവച്ചു പോസ്റ്റുകൾ അപ്ഡേറ്റു ചെയ്യപ്പെടുന്നുണ്ട്. അപ്പോൾ എവിടെയാണു പോസ്റ്റുകൾക്കു മാന്ദ്യം? നിലവിൽ ഇവിടെ നിൽക്കുന്നവർക്ക് ഏതാനും പേരിലേക്ക് ചുരുങ്ങാതെ കഴിയുന്നത്ര ബ്ലോഗുകളിലേക്ക് വികസിക്കാൻ കഴിഞ്ഞാൽ ഇവിടെ മാന്ദ്യം അനുഭവപ്പെടില്ല"

    അതാണ്‌ കാര്യം
    വായനയ്ക്ക് ഉപാധികള്‍ വയ്ക്കാതിരിക്കുക, ആരെഴുതി എന്ന് നോക്കാതെ എന്ത് എഴുതി എന്നത് മാത്രം നോക്കുക.

    ReplyDelete
  16. പിന്നെ, എന്റെ കമന്റ് വായിച്ചിട്ട് എന്നാ ഇവന്റെ ബ്ലോഗൊന്നു നോക്കാം എന്ന് കരുതി വന്നു നോക്കണ്ട അവിടൊരു തേങ്ങേം ഇല്ല :)

    ReplyDelete
  17. സര്‍ഗവാസന എഴുതാന്‍ പ്രേരിപ്പിക്കുന്നു.ഉള്ളിലുള്ള തിങ്ങല്‍ തീര്‍ക്കാന്‍ എഴുതിയേ പറ്റൂ. എഴുതികഴിയുമ്പോള്‍ അത് നാലാളെ കേള്‍പ്പിക്കണമെന്ന താല്പര്യം ജന്മമെടുക്കും. ഉടനേ രചന പത്രമാഫീസിലേക്കോ മറ്റോ അയക്കും. പോയ വേഗത്തില്‍ മടങ്ങി വരുമ്പോള്‍ പത്രാധിപരെ തെറിയും പറഞ്ഞ് കുറച്ച് നാള്‍ അടങ്ങിയിരിക്കും.വീണ്ടും അകത്ത് തിങ്ങല്‍ ഉണ്ടാകും പിന്നെയും എഴുതും ഫലം തഥൈവ. അങ്ങിനെ ഉള്ളവര്‍ക്ക് ആരുടെയും ഔദാര്യത്തിനു കാത്ത് നില്‍ക്കാതെ തന്റെ രചന നാലാളെ കേള്‍പ്പിക്കാന്‍ കഴിയുന്ന അവസ്ഥ ബ്ലോഗുകളുടെ ആവിര്‍ഭാവത്തോടെ സംജാതമായി. എഴുത്ത് എന്നത് അവര്‍ക്ക് ഒഴിവാക്കാനാവാത്തതായി തീരുമ്പോള്‍ അവര്‍ എങ്ങിനെ ബ്ലോഗില്‍ നിന്നും മാറി നില്‍ക്കും. അങ്ങിനെ ഉള്ളവര്‍ നിലവിലുണ്ടെങ്കില്‍ ബ്ലോഗുകള്‍ക്ക് മാന്ദ്യം സംഭവിക്കുന്നതെങ്ങിനെ? അച്ചടി ലോകത്തെ മഹാ സാഹിത്യകാരന്മാര്‍ ഇരുപത്തിനാലു മണിക്കൂറും എഴുതുകയല്ലല്ലോ. അവരുടെ ഉള്ളിലും ചോദന ഉണ്ടാകണം, എങ്കിലേ എഴുത്തു വരൂ.അവര്‍ എഴുതാതിരിക്കുമ്പോള്‍ സാഹിത്യലോകത്ത് മാന്ദ്യം എന്ന് പറയാറില്ലല്ലോ.കമന്റുകള്‍ പ്രതീക്ഷിച്ച് എഴുതാനിരുന്നാല്‍ മനസില്‍ പ്രയാസം ഉണ്ടാകും.കമന്റുകള്‍ പ്രതീക്ഷിക്കുകയേ അരുത്.ഞാന്‍ അവസാനം എഴുതിയ പോസ്റ്റില്‍ കാണാനെത്തിയവര്‍ 269. കമന്റുകള്‍21. വായിക്കുന്നത് എത്ര പേര്‍ എന്ന് നോക്കിയാല്‍ മതി. വായിക്കുന്നവരെല്ലാം കമന്റണമെന്നില്ല. ഈ സത്യം മനസിലാക്കിയാല്‍ കമന്റുകള്‍ പ്രതീക്ഷിച്ചത്ര കിട്ടാത്തതിനാല്‍ ബ്ലോഗ് താഴെ ഇട്ട് പോകാതെ വീണ്ടും എഴുതാന്‍ സാധിക്കും.
    ശരിയാണ് ആദ്യം ഉണ്ടായിരുന്ന പലരും ഇന്ന് സജീവമല്ല. കൊട്ടോടി പറഞ്ഞത് പോളെ അവര്‍ക്ക് അവരുടേതായ കാരണങ്ങള്‍ ഉണ്ട്. പക്ഷേ എഴുത്തുകാരനു എഴുതാതിരിക്കാനാവില്ലല്ലോ. അപ്പോള്‍ അനുകൂല സാഹചര്യത്തില്‍ അവര്‍ തിരികെ വരുമെന്ന് പ്രതീക്ഷിക്കാം.

    ReplyDelete
  18. "സ്വന്തം പരിചയത്തിൽപ്പെടുന്നവരുടെ പോസ്റ്റുകൾ മാത്രം വായിച്ചു പോകുന്നവർക്കു ബൂലോക പോസ്റ്റു മാന്ദ്യം കൂടുതൽ അനുഭവപ്പെട്ടേക്കാം. താൽക്കാലികമായി വരുന്നവരെ അവർ നിൽക്കുന്നിടത്തോളം വായിക്കാം. അവർ എഴുത്തു നിർത്തിയാൽ നമ്മൾ വായന നിറുത്തേണ്ടതില്ലല്ലോ. നമുക്കു വായിക്കാനും നമ്മളെ വായിക്കാനും ധാരാളം പേർ ബാക്കിയുണ്ട്. ജാലകം, ചിന്ത തുടങ്ങിയ അഗ്രിഗേറ്ററുകളിൽ മിനുട്ടുവച്ചു പോസ്റ്റുകൾ അപ്ഡേറ്റു ചെയ്യപ്പെടുന്നുണ്ട്. അപ്പോൾ എവിടെയാണു പോസ്റ്റുകൾക്കു മാന്ദ്യം? നിലവിൽ ഇവിടെ നിൽക്കുന്നവർക്ക് ഏതാനും പേരിലേക്ക് ചുരുങ്ങാതെ കഴിയുന്നത്ര ബ്ലോഗുകളിലേക്ക് വികസിക്കാൻ കഴിഞ്ഞാൽ ഇവിടെ മാന്ദ്യം അനുഭവപ്പെടില്ല"

    അതാണ്‌ കാര്യം
    വായനയ്ക്ക് ഉപാധികള്‍ വയ്ക്കാതിരിക്കുക, ആരെഴുതി എന്ന് നോക്കാതെ എന്ത് എഴുതി എന്നത് മാത്രം നോക്കുക.



    RK yude commentinu thaazhe entem oppu....



    kottotti mashe pinne kaanam ...!!!

    ReplyDelete
  19. 2006 മുതല്‍ ബൂലോകത്ത് ജീവിക്കുന്ന ഞാനും ഇടക്ക് ഒന്ന് മാന്ദി.പക്ഷേ കഴിഞ്ഞ മാസം 31 പോസ്റ്റിട്ട് ആ മാന്ദ്യം തുടാച്ച് നീക്കി.സമയം കിട്ടാത്തതിനാല്‍ കൂടുതല്‍ ബ്ലോഗില്‍ കയറാന്‍ സാധിക്കാറില്ല.എന്റെ ബ്ലോഗില്‍ നിരവധി പേര്‍ കയറുന്നുണ്ടെങ്കിലും കമന്റ് വളാരെ കുറവാണ്.എന്ന് വച്ച് ബൂലോകത്ത് നിന്ന് ആത്മഹത്യ ചെയ്യാന്‍ എന്നെ കിട്ടില്ല.എനിക്ക് മതിയാകുന്നത് വരെ ഞാന്‍ എഴുതുക തന്നെ ചെയ്യും.

    ReplyDelete
  20. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

    ReplyDelete

Popular Posts

Recent Posts

Blog Archive