ഷെരീഫ് കൊട്ടാരക്കരക്കു വേണ്ടി പ്രാർത്ഥിക്കുക
പ്രിയ ബൂലോക സുഹൃത്തുക്കളെ,
നമുക്കും ബൂലോകത്തിനു പുറത്തും ആയിരങ്ങളുടെ കുടുംബപരവും വ്യവഹാരപരവും മാനസിക സ്വകാര്യപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ച് അവരെ സ്വസ്ഥമായ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിക്കൊണ്ടിരിക്കുന്ന നമ്മുടെയേവരുടേയും പ്രിയ സുഹൃത്തും ബ്ലോഗറുമായ ഷെരീഫ് കൊട്ടാരക്കര തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആന്റിയോഗ്രാം, ആന്റിയോപ്ലാസ്റ്റി തുടങ്ങിയ ചികിത്സകൾക്കും പരിശോധനകൾക്കും വിധേയനായിക്കൊണ്ടിരിക്കുകയാണ്. ഏതാനും ദിവസത്തെ ICUവാസത്തിനു ശേഷം വിശ്രമത്തിലായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അദ്ദേഹം. ഇന്നലെ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റു ചെയ്യുകയായിരുന്നു. ഇതു രണ്ടാം തവണയാണ് അദ്ദേഹത്തിന്റെ ഹൃദയം പണിമുടക്കു പ്രഖ്യാപിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.
നിത്യവും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഓരോ പ്രശ്നങ്ങൾക്കു പരിഹാരം തേടി ധാരാളം പേർ വന്നുകൊണ്ടിരിക്കുന്നു. മറ്റുള്ളവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ മിക്ക ദിവസങ്ങളിലും യാത്രകളിലുമായിരിക്കും അദ്ദേഹം. ഇങ്ങനെ വിശ്രമമില്ലാത്ത യാത്രകളും നിറുത്താതെയുള്ള സംസാരങ്ങളും അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്. അദ്ദേഹത്തെ സന്ദർശിച്ചിട്ടുള്ളവർക്കും അദ്ദേഹവുമായി സംസാരിച്ചിട്ടുള്ളവർക്കും അദ്ദേഹത്തിലെ "അദ്ദേഹത്തെ" പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇതുവരെ നടന്ന എല്ലാ ബ്ലോഗുമീറ്റുകളിലെയും നിറ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
കഴിഞ്ഞതവണ നാട്ടിൽ പോയപ്പോൾ പകർത്തിയ ഒരു പരിഹാര ചർച്ചാചിത്രം
അശരണരും ആലംബമറ്റവരുമായ അനേകർക്കും നമുക്കും ഇനിയും അദ്ദേഹത്തിന്റെ സേവനം ആവശ്യമുണ്ട്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അദ്ദേഹം. അദ്ദേഹത്തെ ഫോണിൽ വിളിക്കാൻ ശ്രമിക്കുന്നവർ അദ്ദേഹവുമായി നേരിട്ടുള്ള സംസാരം ഒഴിവാക്കാൻ ശ്രദ്ധിക്കണം. പൂർണ്ണ ആരോഗ്യവാനായി അദ്ദേഹം വീണ്ടും നമ്മുടെയിടയിൽ സജീവമാകാനും, വിഷമപ്പെടുന്ന അനേകർക്ക് തുടർന്നും ആശ്വാസമാകാനും അദ്ദേഹത്തിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteവേഗം സുഖമാകട്ടെയെന്നു പ്രാർത്ഥന.
ReplyDeleteഷരീഫിന്റെ അസുഖം എത്രയും വേഗം സര്‍വശക്തനായ അള്ളാഹു ഭേദമാക്കി കൊടുക്കട്ടെ
ReplyDeleteവേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteഅദ്ദേഹത്തിന് ആരോഗ്യത്തിനും സുഖത്തിനും പ്രാര്‍ഥിക്കുന്നു.
ReplyDeleteവളരെ വേഗം സുഖം പ്രാപിക്കട്ടെ
ReplyDeleteആരോഗ്യത്തിനും സുഖത്തിനും പ്രാര്‍ഥിക്കുന്നു.
ReplyDeleteവേഗം സുഖമാകട്ടെ എന്ന് ഞാനും പ്രാര്‍ത്ഥിയ്ക്കുന്നു
ReplyDeleteഗം സുഖമാകട്ടെ
ReplyDeleteസര്‍വ ശക്തന്‍ തുണക്കട്ടെ
ReplyDeleteഎല്ലാം ശിഫയാക്കട്ടെ
ബൂലോകത്തെ ആ നല്ല മനുഷ്യന് ആയുരാരോഗ്യം പ്രാർത്ഥിക്കുന്നു... തേടുന്നു
ReplyDeleteസുഖമായി തിരിച്ച് വരാൻ നാഥൻ തുണക്കട്ടെ
വേഗം സുഖമാകട്ടെ ...
ReplyDeleteഎത്രയും വേഗം സുഖമായി തിരിച്ചു വരാന്‍ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ...!
ReplyDeleteഓഹോ!!! സുഖത്തിനായി പ്രാര്‍ത്ഥിക്കുന്നു!!
ReplyDeleteഅദ്ദേഹത്തിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ...
ReplyDeleteപൂർവാധികം ശക്തിയോടെ പുതിയ രചനകൾ നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ
അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.....
ReplyDeleteഎത്രയും വേഗം സുഖമായി തിരിച്ചു വരാന്‍ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ...!
പ്രിയ ഷെരീഫ്‌ക്കാ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു..
ReplyDeleteആന്റിയോഗ്രാമും ആന്റിയോ പ്ലാസ്റ്റിയും കഴിഞ്ഞു. ബ്ലോക്കുകൾ നീക്കിയെന്നാണു അറിയാൻ കഴിഞ്ഞത്. ഇപ്പോൾ ICU വിലാണ്.
ReplyDeleteഒരൊറ്റ തവണയെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. പക്ഷെ ഒരിക്കലും മറക്കില്ല അത്. നല്ലൊരു മനുഷ്യന്‍. .അദ്ദേഹത്തിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
ReplyDeleteഅവരുടെ എല്ലാ അസുകങ്ങളും സര്‍വ്വശക്തന്‍ ശിഫയാക്കി കൊടുക്കട്ടെ (ആമീന്‍)
ReplyDeleteദേ പോയി, ദാ വന്നൂ എന്ന് പറഞ്ഞതു പോലെ അദ്ദേഹം നാളെയോ മറ്റന്നാളോ ഡിസ്ചാർജ്ജാകും. ആയുരാരോഗ്യ സൌഖ്യത്തോടെ ഏറെക്കാലം നമുക്കദ്ദേഹത്തെ വേണം. കുറേ മീറ്റുകൾക്ക് ഇനിയും ആങ്കറാവേണ്ടയാളല്ലേ?
ReplyDeleteഎത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് സാമൂഹ്യ പ്രവർത്തനത്തിൽ സജീവമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ReplyDeleteആരോഗ്യവും ദീർഘായുസ്സും സർവ്വശക്തൻ നൽക്കുമാറാകട്ടെ. ആമീൻ
ReplyDeleteചികിത്സ വളരെ വിജയപ്രദമായിരുന്നു. അദ്ദേഹത്തിനു നാളെ ഡിസ്ചാർജ്ജാവാമെന്നാണ് അറിയാൻ കഴിഞ്ഞത്. ചുരുങ്ങിയ വാക്കുകൾ സംസാരിച്ച അദ്ദേഹം ബൂലോകർക്ക് നന്ദി പറഞ്ഞിട്ടുണ്ട്...
ReplyDeleteഞാനിപ്പോഴാ അറിയുന്നത്.വാർഡ് ഏതാ? ഐ.സിയുവിൽ നിന്നും മാറ്റിയോ?
ReplyDeleteപ്രാര്‍ത്ഥനയില്‍ ഈ യുള്ളവനും !!
ReplyDeletesukhamaakatte.... PERUNNAL koode aasamsikkunnu....
ReplyDeleteഇപോൾ വീട്ടിൽ വിശ്രമത്തിലാണ്...
ReplyDelete