പോയി തൂങ്ങിച്ചാവ്...
മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ആര്യാടൻ മുഹമ്മദിന്റെ മാർഗ്ഗ ദർശനത്തിൽ ഉമ്മൻചാണ്ടി സർക്കാരും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭരണപരിഷ്കാരങ്ങളും പൊതുജനസേവന വിദ്യകളും ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും വലിയ വിപ്ലവം തന്നെയാണു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യക്കാരുടെ സാമ്പത്തിക വളർച്ചക്ക് ഇത്രയധികം പ്രചോദനം നൽകി പ്രയോഗത്തിൽ വരുത്തിയിട്ടുള്ള മറ്റു സർക്കാരുകളെ ഇന്ത്യൻ ചരിത്രത്തിൽ കാണാൻ കഴിയില്ല. പക്ഷേ ഇവകൊണ്ടൂള്ള സാമ്പത്തികാഭിവൃദ്ധി കൊട്ടാരങ്ങളിൽ മാത്രമാണു ലഭ്യമാകുന്നതെന്നത് മിണ്ടിപ്പോകരുത്. ഇവ കുടിലുകളിലേക്കുകൂടി എത്താൻ ആഗ്രഹിക്കുന്നതിനു കൂടി നിയന്ത്രണം വരുമോ എന്നുമാത്രമേ ഇനി അറിയാനുള്ളൂ... കോരനു കുമ്പിളും അന്യമായിക്കൊണ്ടിരിക്കുന്നു.. ഒരു പക്ഷേ പഴമയിലേക്കുള്ള മടക്കത്തിനുള്ള തുടക്കമായിരിക്കും, എല്ലാ അർത്ഥത്തിലും....!
പെട്രോൾ ഡീസൽ വിലവർദ്ധന മൂലമുണ്ടായ നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലവർദ്ധന മൂലം ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ ദാരിദ്ര്യത്തിന്റെ വളർച്ചയ്ക്കും പുരോഗതിയുണ്ട്. കാര്യങ്ങളുടെ രഹസ്യങ്ങൾ ആരും കാണാതിരിക്കാൻ വിവരാവകാശ നിയമത്തെ സർജറിക്കു വിധേയനാക്കുകയാണു സർദാർജി. പാവപ്പെട്ടവന്റെ കാര്യം കട്ടപ്പൊക. ഒരുഗതിയും പരഗതിയുമില്ലാത്ത വാടകക്കാരന്റെ ഗ്യാസ് നേരത്തേതന്നെ പോയി, ഇപ്പൊ ഉള്ള ഗ്യാസും പോയി. എങ്ങനെ കറണ്ടു കൊടുക്കാമെന്നു ചിന്തിക്കുന്നതിനു പകരം എങ്ങനെ അതു മുടക്കാമെന്നാണ് ആലോചിക്കുന്നത്. തിളങ്ങട്ടെ മന്മോഹനും ആര്യാടനും അങ്ങനെ ഇന്ത്യയും. കൈയിലും കോണിയിലും കുത്തിയവർ അവനവന്റെ നെഞ്ചത്തുകൂടി കുത്തിക്കോളിൻ...
ഒന്നു പോയി തൂങ്ങിച്ചത്തൂടെ....?

കൈയിലും കോണിയിലും കുത്തിയവർ പോയി തൂങ്ങി ചത്താൽ അടുത്ത് ഈ അമേരിക്കൻ ചാരന്മാരെ ആരാ വോട്ട് ചയ്ത് ജയിപ്പിക്കുക സാബൂ....പാവം സർദാർജിയുടെ റൊട്ടിയും പരിപ്പും മുട്ടിക്കല്ലെ.....ഇല്ലാത്തത് പറഞ്ഞാൽ ഉറിയല്ല, ഊറിയും ചിരിക്കാം......
ReplyDeleteപറ്റൂല നമ്മള്‍ ചാവൂലാ ..കയറിനും വിലകൂടുന്നു :) എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
ReplyDeleteകയറിനു തീ വിലയായത് കൊണ്ട് തല്ക്കാലം ആ പ്ലാനും നടകില്ല മോനെ.
ReplyDelete