Friday

ശ്രീശാന്ത്... നഷ്ടം ആർക്ക് ?


നാണക്കേടിന്റെ ശ്രീ...
വീണുടഞ്ഞ മുഖശ്രീ...
കേരളം നടുങ്ങി...
കേരള ക്രിക്കറ്റിനു വൻവീഴ്ച...
വൻ ഒത്തുകളി...
ശ്രീശാന്ത് അറസ്റ്റിൽ...

ഇന്നത്തെ പ്രമുഖ പത്രങ്ങളിൽ ചിലതിന്റെ വെണ്ടക്കാ വാർത്തകളുടെ തലക്കെട്ടുകളിൽ ചിലതാണു മുകളിൽ ചേർത്തത്.

ഒരു ദിനപത്രമാകട്ടെ ശ്രീശാന്ത് കളിതുടങ്ങിയ അന്നുമുതൽ വിവാദങ്ങളേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന മട്ടിൽ സ്പോർട്സ് പേജ് നിറച്ചു. മറ്റൊന്നിലെ ഗതിയും ഏതാണ്ട് ഇതേപോലെയൊക്കെത്തന്നെ.

എത്രപെട്ടെന്നാണ് ഒരാൾ ഒരു വിഭാഗത്തിന് അനഭിമതനാകുന്നത്!

ശ്രീശാന്ത് ഒത്തുകളിച്ചെന്നോ ഇല്ലെന്നോ ഞാൻ പറയുന്നില്ല. അയാളുടെ നേരേ ഇപ്പോൾ നടക്കുന്ന വിചാരണ മാധ്യമങ്ങളുടെ കച്ചവടച്ചരക്കു മാത്രമാണെന്നു പറയാനേ മാർഗ്ഗമുള്ളൂ. ഈ വാർത്തകൾ കൊണ്ട് ആർക്ക് എന്തു നേട്ടമാണുള്ളത്? ഫ്ലക്സടിച്ച് സ്വയം പ്രസിദ്ധിയുണ്ടാക്കാതെ ആരുമറിയാതെ സ്വന്തം വകുപ്പിന്റെ മുഖച്ഛായതന്നെ മാറ്റി ഏറ്റവും നല്ല ഭരണം നടത്തിയ ഗണേഷ്‌കുമാറിന്റെ കുടുംബജീവിതത്തെ കശാപ്പു ചെയ്ത് കാശുണ്ടാക്കിയ കൂട്ടർ ഇപ്പോൾ ശ്രീശാന്തിനു പിന്നാലെയാണ്.

ശ്രീശാന്തോ ഇന്ത്യയിൽ മറ്റേതെങ്കിലും കളിക്കാരനോ ഇന്ത്യയ്ക്കുവേണ്ടിയോ അതല്ല ഐ.പി.എൽ.ലോ കളിക്കുന്നതുകൊണ്ട് ഏതെങ്കിലും ഇന്ത്യക്കാരന് ഏതെങ്കിലും തരത്തിൽ ഗുണമുണ്ടോ? ഇന്ത്യൻ ക്രിക്കറ്റ് കമ്പനി അടക്കമുള്ള ഇന്ത്യയിലെ വൻകുത്തകകൾക്ക് കോടികൾ കുമിഞ്ഞു കൂടുമെന്നതിലുപരി മറ്റു നേട്ടമൊന്നും കണുന്നില്ല. പൊട്ടന്മാരായ കാണികൾക്കാണു നഷ്ടം.

ശ്രീശാന്ത് കളിക്കാതിരിക്കുന്നതുകൊണ്ട് ഏതെങ്കിലും ഒരു ഇന്ത്യൻ പൗരന് എന്തെങ്കിലും നഷ്ടം ഉണ്ടാകുന്നതായി അറിവില്ല. ആ നിലക്ക് അദ്ദേഹത്തെ ഇങ്ങനെ താറടിച്ചു കാണിക്കാൻ നമുക്ക് എന്തിനാണിത്ര ആവേശം?

ഇനി ശ്രീശാന്ത് കോടികൾ കോഴ വാങ്ങി ഒത്തുകളിച്ചു എന്നു വെച്ചാൽത്തന്നെ ഞാനുൾപ്പെടുന്ന ഒറ്റ ഇന്ത്യക്കാരനേയും അതു ബാധിക്കുന്നില്ല. അപ്പോഴും ഏറ്റവും വലിയ ചൂതാട്ടം കാഴ്ചവെക്കുന്ന കുത്തക ഭീമന്മാർക്കാണു നഷ്ടം!

പ്രമുഖരായ രണ്ടു ഇന്ത്യൻ മന്ത്രിമാർ ഇന്ത്യക്കാരുടെ ധനമപഹരിച്ചു ഭരണം നഷ്ടപ്പോൾ കാണിക്കാത്ത ആവേശമാണ് ശ്രീശാന്തിന്റെയും മറ്റു രണ്ടുപേരുടേയും മേൽ മാധ്യമങ്ങൾ കാണിക്കുന്നത്. ഈ ആവേശത്തിൽ ഭരണകർത്തക്കളുടെ അഴിമതിക്കഥകൾ ഒലിച്ചു പോകുമെന്ന് ആർക്കറിയില്ലെങ്കിലും കുത്തകളുടെ കാശുപറ്റി വാർത്ത പടക്കുന്ന മാധ്യമ സമൂഹത്തിനറിയാം. അവരെ സംരക്ഷിക്കേണ്ട ബാധ്യത മറ്റാർക്കാണ്?

 ഇവിടെ അനാവശ്യമായി സമയം പാഴാക്കുന്ന നമുക്കു മാത്രമണു നഷ്ടം. ജീവിക്കാനുള്ള വക ശ്രീശാന്തുണ്ടാക്കിയിട്ടുണ്ട്. ഇനി കളിച്ചിലെങ്കിലും അദ്ദേഹത്തിന്റെ കാര്യം നടന്നുകൊള്ളും. ഇന്ത്യൻ ക്രിക്കറ്റിൽ ഇനി ശ്രീശാന്തിനു കളിക്കാൻ പറ്റിയില്ലെങ്കിൽ അതിന്റെ നഷ്ടം അദ്ദേഹത്തിനു മാത്രമാണ്, നമുക്കെന്തിനാ ബേജാറ്?

ശ്രീശാന്തിന്റെ ക്രിക്കറ്റിലെ ഭാവിയല്ല എന്നെയും നിങ്ങളേയും ജീവിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അതു നമ്മുടെ വിഷയവുമല്ല. അയാൾക്ക് നീതിയോ ജീവിതസാഹചര്യങ്ങളോ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ഇടപെടുക എന്നതാണു നമ്മുടെ കർത്തവ്യം. അയാളെ കുറ്റവാളിയാക്കലല്ല. കോഴവാങ്ങിയിട്ടുണ്ടെങ്കിൽ  അതിന്റെ കാര്യം കൊടുത്തവനും വാങ്ങിയവനും പങ്കു കിട്ടാത്തവനും നോക്കിക്കൊള്ളും... ഇന്ത്യയിൽ ഓരോരുത്തരേയും ബാധിക്കുന്ന നൂറുനൂറു പ്രശ്നങ്ങൾ ബാക്കികിടക്കുന്നു, അതേക്കുറിച്ച് ആരെങ്കിലും സംസാരിച്ചാൽ അതാവും നന്നാവുക.
 
മറക്കരുത്.. കോഴവാങ്ങിയെന്നു പറഞ്ഞ് മുമ്പ് നാം ശിക്ഷിച്ച ഒരാളുണ്ട്. പേര് ഹാൻസി ക്രോണിയെ. അയാളുടെ ഭാവി തുലച്ച് കൊലക്കു കൊടുത്തപ്പൊ എല്ലാർക്കും സമാധാനമായിരുന്നു. ഇപ്പോൾ അയാൾ നിരപരാധിയാണ്. ആർക്ക്ആ ലാഭം, ആർക്കാ നഷ്ടം...? ടിനുയോഹന്നാനെ മുക്കിയ കഥയും നാം മറക്കരുത്.

ഇവിടെ ഡൽഹി പോലീസ് തൽക്കാലം രക്ഷപെട്ടു എന്നേ കരുതാനാവൂ.. അവർക്ക് കിട്ടിയ പിടിവള്ളിയാണു ശ്രീശാന്ത്. ഇതിന്റെ ആരവം അണഞ്ഞുവരുന്നതുവരെ സമാധാനമുണ്ടല്ലോ!

തന്റെ ആഗമനത്തിലൂടെ കേരളമെന്ന കൊച്ചു സംസ്ഥാനത്തെ ലോക കായിക ഭൂപടത്തിൽ സ്ഥാനം ഒന്നു കൂടി  നന്നായി അടയാളപ്പെടുത്താൻ സഹായിച്ചു എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ശിക്ഷിക്കപ്പെടട്ടെ, അ ശിക്ഷ നമ്മൾ കൊടുക്കണ്ടെന്നേ പറഞ്ഞുള്ളൂ.

(ശ്രീശാന്ത് കുറ്റക്കാരനല്ല)

  10 comments:

 1. ഈ ശ്രീശാന്ത് അങ്ങനെ ഒന്നും ചെയ്യില്ല. അവന്‍ കോതമംഗലത്തുകാരനാണ്. കോതമംഗലത്തുകാര്‍ ഒക്കെ മാന്യന്മാരും വിശ്വസ്തരും സത്യസന്ധതരുമാണ്. ഞാനും കോതമംഗലത്തുകാരനാണ്

  ReplyDelete
 2. IPL എന്നു പറഞ്ഞാതന്നെ ഒരു കോഴ കളിയാ.. പിന്നെയാണ് അതിനിടയില്‍ വാതുവെപ്പ് ഉണ്ടായിലെങ്കിലേ അല്‍ഭുതം ഉള്ളൂ

  ReplyDelete
 3. വളരെ ശരിയാണ് താങ്കളുടെ അഭിപ്രായം ഇത് പല കഴിവുകേടുകൾ മറക്കാനും ഈ കലക്ക വെള്ളത്തിൽ പുതിയ മീന പിടിക്കാനുമുള്ള പിടിപ്പുകേടുകളുടെ കഥ തന്നെ. ശ്രീശാന്തിന്റെ വ്യക്തി ജീവിതവും നമുക്ക് മറക്കാം മലയാളി എന്ന ലേബൽ തല്ക്കാലതെക്കെങ്ങിലും ഓർക്കാം, വേണ്ട പ്രഥമ 20-20 കിരീടം ഓർക്കാം.. അവന്റെ കുടുംബത്തിന്റെ ദുഖം അതിലും പങ്കു ചേരാം.. മാധ്യമങ്ങളുടെ ഭീബല്സ മുഖം പുറത്തു വരുന്നൂ ഇത് പോലുള്ള ഓരോ സംഭവത്തിലും. ഇവന്റെ ഒക്കെ ചെലവ് പരസ്യ ഇനത്തിൽ വാങ്ങി ഉപഭോക്താവായ നമ്മുടെ തലയില കെട്ടി വച്ച് നമ്മുടെ തോളിൽ കേറി ആണ് ഈ മാധ്യമ സംസ്കാരങ്ങളും IPL മാമാന്ക്കങ്ങളും ചീർ ഗേൾ ഡാൻസും അരങ്ങേറുന്നതെന്ന് നമ്മൾ ഓർക്കേണ്ടതാണ്.

  ReplyDelete
 4. ഉപ്പുതിന്നോരൊക്കെ വെള്ളം കുടിയ്ക്കുമെങ്കില്‍ നന്നായിരുന്നു

  ReplyDelete
 5. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടട്ടെ,

  ReplyDelete
 6. എല്ലാം റേറ്റിങ്ങിന്റെ മായം

  ReplyDelete
 7. രണ്ടു കോഴ മന്ത്രിമാരുടെ പുറത്താകല്‍ മാത്രമല്ല കപില്‍ സിബല്‍ വൊഡാഫോണിന് പതിനായിരം കോടിയുടെ നികുതിയിളവ് നല്‍കാന്‍ പിന്നാമ്പുറത്തു കളിക്കുന്നതിന്റെ വാര്‍ത്തകളും ഈ മൂന്നു പൂഞ്ഞാന്‍ മാരുടെ പിച്ച കോഴ വാര്‍ത്തകള്‍കൊണ്ട് മൂടിവയ്ക്കുവാന്‍ മാധ്യമ സിന്‍ഡിക്കേറ്റിനു സാധിച്ചു വമ്പന്‍ സ്രാവുകള്‍ കളിക്കുന്ന കളം കണ്ടില്ലെന്നു നടിച്ചു.


  സ്വന്തം തട്ടകത്ത് പിഞ്ചു കുഞ്ഞുങ്ങള്‍ പോലും കടിച്ചു കീറപ്പെടുന്നത് തടയാനോ നരാധമന്മാരെ കൂട്ടിലടക്കാനോ കഴിയാതെ നാണം കെട്ട ദില്ലീ പോലീസിനും മുംബായില്‍ എവിടയോ ചൂതു കളിക്കിടയില്‍ കള്ളക്കരു നീക്കിയ കേസും പൊക്കിപ്പിടിച്ച് ആളാകാന്‍ ഒരു അവസരം കിട്ടി.

  ReplyDelete
 8. you said it correctly.

  we feel sympathy on sreesanth that he lost the opportunity to remain in Indian people heart as one of the best bowler played for India.
  But at the same time, all other issues like, coal scandal, 2G spectrum, railway issue, Delhi rape case, demanding resignation for PM etc. etc. all are buried in this one IPL issue....."Chaakara" for political parties to divert the public attention from the main issues.

  ReplyDelete
 9. ആദ്യം ഡൽഹി പോലീസ് പറഞ്ഞു 40 ലക്ഷം ശ്രീശാന്ത് കൈപ്പറ്റിയെന്ന് പിന്നെ പറഞ്ഞു പത്തുലക്ഷം പറ്റിയെന്ന്. വീണ്ടും പറയുന്നു കൂടുതൽ തെളിവുകൾ കിട്ടിക്കൊണ്ടിരിക്കുന്നുവെന്ന്. വെളിപ്പെടുത്തിയ തെളിവുകൾ ഒരു മൊബൈൽ ഫോണും ഐപാഡും ലാപ്ടോപ്പും! മൂന്നും കൂട്ട നശീകരണായുധങ്ങൾ തന്നെ. ഇതുവരെ ആരോപിച്ച് ഒരു ആരോപണത്തിലും ഉറച്ച സ്ഥിരീകരണം നടത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാധ്യമ വിചാരണയും ശിക്ഷയും മാത്രമാണു മുറതെറ്റാതെ നടക്കുന്നത്. ഇതുവരെയുള്ള പോക്കനുസരിച്ചു നോക്കിയാൽ ഇതും ഡൽഹി പോലീസിന്റെ വീരകൃത്യങ്ങളിലുൾപ്പെടുത്താം..!

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive