Monday

ബൂലോകരോട്...


സുഹൃത്തുക്കളെ,
ഫ്രീ സാമ്പിള്‍ എന്ന ബ്ലോഗ് കയ്യില്‍ കിട്ടുന്ന ഫോട്ടോകള്‍ പോസ്റ്റാന്‍ തുടങ്ങിയതാണ്. ഒന്നുരണ്ടെണ്ണം പോസ്റ്റുകയും ചെയ്തു. അപ്പോഴാണ് റിഫ്രഷ് മെമ്മറി തുടങ്ങിയാലോന്ന് തോന്നിയത്. തുടങ്ങിക്കഴിഞ്ഞപ്പോഴാന് വിചാരിച്ചയത്ര എളുപ്പത്തില്‍ കാര്യങ്ങള്‍ നടക്കില്ലെന്നു ബോധ്യമായത്. വിഷ്വലൈസേഷന്‍ ആവശ്യമായ ഈ സംഗതി കൂടുതല്‍ വിശദീകരിയ്ക്കേണ്ടി വരുന്നു. അങ്ങനെ വിശദീകരിച്ചാല്‍ പോസ്റ്റുകള്‍ നീളം കൂടുകയും ചെയ്യും. നീളം പരമാവധി കുറയ്ക്കാനാണു ശ്രമിച്ചിട്ടുള്ളത്. ഇപ്പോള്‍ ഒന്നാം പാര്‍ട്ട് കഴിയുകയും ചെയ്തു. ഇതിന്റെ ബാക്കികൂടി പോസ്റ്റി ബൂലോകത്ത് സ്വതന്ത്രമായി വിടാനാണ് ഇപ്പോള്‍ ഉദ്ദേശിയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഫ്രീ സാമ്പിള്‍ എന്ന പേരു മാറ്റാനും ഈ വിഷയവുമായി ബന്ധപ്പെട്ട ഏതെങ്കിലും പേരിടാനും ആലോചിയ്ക്കുന്നു.

ഓരോ പാര്‍ട്ടും വേര്‍തിരിച്ചു മനസ്സിലാക്കാനുള്ള സൌകര്യവും ചെയ്യുന്നുണ്ട്. പോസ്റ്റുകളില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവും. പോസ്റ്റിക്കഴിഞ്ഞ ഒന്നാം പാര്‍ട്ടില്‍ (അഞ്ച് അദ്ധ്യായങ്ങള്‍) ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അറിയിയ്ക്കാനപേക്ഷ, ഒപ്പം ഫ്രീ സാമ്പിള്‍ എന്നതിനു പകരം ബ്ലോഗിലെ വിഷയത്തിനു യോജിച്ച ഒരു പേരും. രണ്ടാം ഭാഗം സംഖ്യകള്‍ ഓര്‍ക്കാന്‍ വേണ്ടിയുള്ളതാണ്. നല്ല പരിശീലനം ഇതിന്നാവശ്യമാണ്. മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഉപയോഗിയ്ക്കാന്‍ വളരെ എളുപ്പവുമാണ്. ഇതിന്നാവശ്യമായ പ്രതീകങ്ങള്‍ പഠിതാക്കള്‍ തന്നെയാണ് ഉണ്ടാക്കുന്നത്.

 കമ്പ്യൂട്ടര്‍ കേടുവന്നില്ലെങ്കില്‍ ഇനി തുടര്‍ച്ചയായി പോസ്റ്റുകള്‍ പ്രതീക്ഷിയ്ക്കാം. ഇപ്പോള്‍ വല്ലാതെ കേടു വരുന്നുണ്ട്. ഒന്നാം പാര്‍ട്ട് ഫലപ്രദമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് തുടര്‍ന്നുള്ള ഭാഗങ്ങള്‍ വളരെ എളുപ്പമായിരിയ്ക്കും. വേണ്ട സമയത്ത് ഉപദേശങ്ങള്‍ തന്നുകൊണ്ടിരിയ്ക്കുന്ന ചാണക്യനും അരുണ്‍ കായംകുളത്തിനും എന്റെ പ്രത്യേക നന്ദിയും അറിയിയ്ക്കുന്നു. ഒപ്പം മൂന്നാമദ്ധ്യായത്തിലെ ഗുരുതരമായ ഒരു തെറ്റു ചൂണ്ടിക്കാണിച്ചുതന്ന ചാര്‍ളിയ്ക്കും. നിര്‍ദ്ദേശങ്ങള്‍ക്കയി കാത്തിരിയ്ക്കുന്നു...

സ്നേഹപൂര്‍വ്വം,
സാബു കൊട്ടോട്ടി...

  5 comments:

  1. നന്ദി ഒക്കെ അവിടെ ഇരിക്കട്ടെ, എഗ്രിമെന്‍റ്‌ പ്രകാരമുള്ള പൈസ എന്തിയേ?
    :)

    ReplyDelete
  2. ഇപ്പോള്‍ രൊക്കം , പിന്നെ കടം!

    ReplyDelete
  3. വിശദീകരണങ്ങള്‍ വേണം മാഷേ..
    ശരിക്കും ഒരു ക്ലാസ്സില്‍ ഇരിക്കുന്ന ഫീലുണ്ടായിരുന്നു(except 5).
    പേരൊക്കെ ഇപ്പോഴത്തേതു മതിയെന്നേ..
    ഇതൊക്കേ ചേര്‍ത്ത് ഒരു പുസ്തകമാക്കി പുറത്തിറക്കാം..നല്ല പേരൊക്കെ അപ്പോഴിടാം..

    ReplyDelete
  4. മാഷെ,

    ചാര്‍ളി പറഞ്ഞതിനോട് യോജിക്കുന്നു....വിശദീകരണങ്ങള്‍ കൊടുത്തു തന്നെ ക്ലാസ്സുകള്‍ മുന്നേറട്ടെ..

    ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റി ഒന്നു കൂടെ മോടിയാക്കണം എന്ന് അഭിപ്രായമുണ്ട്..

    പുതിയ പേരിടാനുള്ള പരിചയക്കുറവുണ്ട് [ഇതേ വരെ അച്ഛനായിട്ടില്ല, അതിനാല്‍ പേരിട്ട് പരിചയവും ഇല്ല:):):)]

    കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ തല്‍ക്കാലം ഇല്ല, മാഷ് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പോലെ തന്നെ കാര്യങ്ങള്‍ നടക്കട്ടെ....

    ReplyDelete
  5. എന്തിനാ പേരു മാറ്റണേ? ഇതു തന്നെ പോരേ?

    ReplyDelete

Popular Posts

Recent Posts

Blog Archive