Friday

പന്നിപ്പനി, ഒരു അമേരിയ്ക്കന്‍ ഗൂഢാലോചന..?


 ഇന്തോനേഷ്യയെയും ഇന്ത്യയെയുമൊക്കെ ഞെട്ടിച്ച് പതിനായിരങ്ങളുടെ ജീവന്‍ കവര്‍ന്ന സുനാമി ഇന്ത്യന്‍ മഹാ സമിദ്രത്തിലുണ്ടായിരുന്ന അമേരിയ്ക്കന്‍ ബുദ്ധിയുടെ സൃഷ്ടിയായിരുന്നുവെന്ന് മുമ്പ് ഒരു പ്രമുഖ ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു. സെന്റീമീറ്റര്‍ക്യൂബില്‍ ലക്ഷക്കണക്കിനു ടണ്‍ പ്രഹരശേഷി പ്രയോഗിച്ചപ്പോള്‍ (സത്യമോ മിത്ഥ്യയോ) അതിന്റെ ഫലം നാമറിയുകയും ചെയ്തു. ഇപ്പോള്‍ പന്നിപ്പനിയുടെ ഉറവിടവും മറ്റൊരിടമല്ലെന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ശരിയായാലും തെറ്റായാലും അതേക്കുറിച്ച് ഒന്നു ചിന്തിയ്ക്കുന്നത് നല്ലതുതന്നെ.

ഇറാക്കില്‍ അത്യന്താധുനിക കൂട്ട നശീകരണായുധങ്ങള്‍ കുമിഞ്ഞു കൂടിക്കിടക്കുന്നെന്നു പറഞ്ഞതും ആ രാജ്യത്തിന്റെ സമാധാനം തകര്‍ത്ത് അരക്ഷിതാവസ്ഥയിലെത്തിച്ചതും അമേരിയ്ക്ക തന്നെ. ഇതില്‍ മുന്‍ അമേരിയ്ക്കന്‍ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് എച്ച് റംസ്‌ഫെള്‍ഡിന്റെ പങ്ക് വളരെ വലുതായിരുന്നു. ആ പദവിയില്‍ എത്തുന്നതിനു മുമ്പ് അദ്ദേഹം കാലിഫോര്‍ണിയ പ്രധാന കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ജലീഡ് സയന്‍സസ് (Gilead sciences) എന്ന മരുന്നു നിര്‍മ്മാണക്കമ്പനിയുടെ ചെയര്‍മാനായിരുന്നു. ഏതാണ്ട് രണ്ടുകോടി ഡോളറിന്റെ ഓഹരി അദ്ദേഹത്തിന് ഈ കമ്പനിയില്‍ ഉണ്ടായിരുന്നു. 2001ല്‍ 7.5 ഡോളര്‍ ഓഹരിവില ഉണ്ടായിരുന്നത് ഇപ്പോള്‍ 51 ഡോളറിലെത്തി നില്‍ക്കുന്നു. അപ്പോള്‍ റംസ്‌ഫെല്‍ഡിന്റെ ലാഭക്കണക്ക് ഊഹിയ്ക്കാമല്ലോ.

അദ്ദേഹം പ്രതിരോധ സെക്രട്ടറി ആയിരിയ്ക്കുമ്പോഴാണ് പകര്‍ച്ചവ്യാധികള്‍ക്കുള്ള മരുന്നു വികസിപ്പിയ്ക്കുന്നതിനുള്ള പദ്ധതി അമേരിയ്ക്കയില്‍ രൂപം കൊള്ളുന്നതും അതിനു വേണ്ടി 750 കോടി ഡോളറിന്റെ ധനസഹായം പ്രസിഡന്റ് ബുഷ് പ്രഖ്യാപിയ്ക്കുന്നതും. ഇതില്‍ നല്ലൊരു സംഖ്യ എത്തിച്ചേര്‍ന്നത് ജലീഡ് സയന്‍സിലാണ്.വൈറസ് ഉണ്ടാക്കുന്ന പകര്‍ച്ചവ്യാധികള്‍ ഇല്ലായിരുന്നെന്നു പറയാമായിരുന്ന അക്കാലത്തു തന്നെയാണ് ഇവയ്ക്ക് ഇപ്പോഴുപയോഗിയ്ക്കുന്ന മരുന്നായ തമിഫ്ലൂ വികസിപ്പിച്ചെടുത്തത്. രോഗമില്ലാതെ മരുന്നെന്തിന്..? ഇവിടെയാണ് നാം പക്ഷിപ്പനിയുടെയും പന്നിപ്പനിയുടെയും ഉറവിടം തിരയേണ്ടത് !

 പക്ഷിപ്പനി റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ പല രാജ്യങ്ങളും ഈ മരുന്ന് വന്‍‌തോതില്‍ ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോള്‍ മൂന്നാം ലോകരാജ്യങ്ങള്‍ വൈറല്‍‌പനിയില്‍ വിറയ്ക്കുമ്പോള്‍ വിറ്റഴിയ്ക്കപ്പെടുന്നതും ഈ മരുന്നുതന്നെ ! ചെറുകിട മരുന്നുല്‍പ്പാദനക്കമ്പനിയായിരുന്ന ജലീഡിന്റെ ഇപ്പോഴത്തെ മൂലധനം 2250 കോടി ഡോളറാണ്. ഇനിപ്പറയൂ പന്നിപ്പനി ലോകത്തു യാദൃശ്ചികമായി ഉണ്ടായതാണോ..?

ഗവണ്മെന്റും ബന്ധപ്പെട്ടവരും ഡോക്ടര്‍മാരും കമ്മീഷനില്‍ മാത്രം കണ്ണുവച്ചു മരുന്നു കുറിയ്ക്കുമ്പോള്‍ H1N1 വൈറസ്സിനെ ചെറുക്കാന്‍ തമി ഫ്ലൂവിനു കഴിയുമോ എന്നു ചിന്തിയ്ക്കേണ്ടതില്ലല്ലോ. ഒരു സര്‍ക്കാരും എതിരും നില്‍ക്കില്ല. H1N1 ന് മരുന്നുണ്ടാക്കുന്ന ബ്രിട്ടീഷ് കമ്പനിയായ ഗ്ലാക്സോ സ്മിത്‌ക്ലൈനു പക്ഷേ റംസ്‌ഫെഡിനെപ്പോലെയുള്ള പ്രഗത്ഭര്‍ താങ്ങാനില്ലാത്തതിനാല്‍ ശോഭിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ കമ്മീഷന്‍ വാഗ്ദാനം ചെയ്യാന്‍ ഇവര്‍ തയ്യാറായിട്ടുള്ളതിനാല്‍ ജലീഡിന്റെ പ്രസക്തി മങ്ങും. അതുകൊണ്ടുതന്നെ വിപണിയില്‍ കടുത്ത പരീക്ഷണങ്ങള്‍ ഉണ്ടാവും. താമസിയാതെ അടുത്ത പകര്‍ച്ചവ്യാധി നമുക്കു പ്രതീക്ഷിയ്ക്കാമെന്നതിനു ഇനിയും തെളിവു വേണ്ടല്ലോ.

 H1N1 കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളും അതിനുപയോഗിയ്ക്കേണ്ട മരുന്നും നിര്‍മ്മിയ്ക്കപ്പെട്ടതിനു ശേഷമാണ് ഈ വൈറല്‍‌പ്പനി പ്രത്യക്ഷപ്പെട്ടിട്ടുള്ളതെന്നു ശ്രദ്ധിച്ചല്‍ മനസ്സിലാവും. അതുകൊണ്ട് പക്ഷിയും പന്നിയും കഴിഞ്ഞ് ഒരു പട്ടിപ്പനിയെ നമുക്കു പ്രതീക്ഷിയ്ക്കാം...!

  43 comments:

  1. ആലോചിച്ച് നോക്കിയപ്പോള്‍ ശരിയാണ്‌ സുഹൃത്തേ.സത്യമാവല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  2. എന്തൊക്കെയാ ഈ കേക്കുന്നതു്, എന്തൊക്കെ ഇനി കേക്കണം?

    ReplyDelete
  3. ഞാനും ഇതൊക്കെ തന്നെയാണ് ചിന്തിക്കുന്നത്....

    ReplyDelete
  4. നുണയാണോ? അല്ലെന്നാ എനിയ്ക്ക്‌ തോന്നുന്നേ

    ReplyDelete
  5. ടാമിഫ്ലൂ നിര്‍മ്മിക്കാന്‍ പേറ്റന്റുള്ള കമ്പനിയുടെ ചെയര്‍മാനും ഷെയര്‍ ഹോള്‍ഡറുമാണ് റംസ്ഫീല്‍ഡെന്ന് കമ്പനി പത്രക്കുറിപ്പ് വായിക്കാം. പക്ഷിപ്പനി പ്രമാണിച്ച് കമ്പനി വാരിക്കൂട്ടിയ ലാഭത്തിന്റെ കണക്ക് വേറെയും. വൈറസിന്റെ ഉത്ഭവത്തില്‍ ഒരു പക്ഷ ബോധപൂര്‍വ്വമായ കൈകടത്തല്‍ ഇല്ലെങ്കില്‍ പോലും അനാവശ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങളാല്‍മരുന്നു വിറ്റഴിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് വലിയ ബുദ്ധി പ്രയോഗം ഒന്നും ഇല്ലാതെ തന്നെ പറായാം.

    ReplyDelete
  6. ഇന്നലെ കിട്ടിയ ഒരു മെയിലിലെ വിവരം ഞാന്‍ ഒരു പോസ്റ്റിന്‌ കമന്റായി ഇട്ടിരുന്നു.ഇതുപോലെ അല്ലെങ്കിലും പന്നിപ്പനിക്ക്‌ പിന്നില്‍ അമേരിക്കയുടെ കരങ്ങള്‍ എങ്ങനെ എന്ന് അതില്‍ പറയുന്നുണ്ട്‌.അതേപോലെ പട്ടിപ്പനിയും ഉടന്‍ വരും എന്നും ഞാന്‍ വെറുതെ തട്ടി.ഇന്ന് കൊട്ടോട്ടിയും അത്‌ പറയുന്നു.ഇന്ന് വൈകിട്ട്‌ ഒരു മീറ്റിങ്ങിനിടെ ഒരു സുഹൃത്തും പറഞ്ഞു"കഴിഞ്ഞ വര്‍ഷം കോഴിപ്പനി(പക്ഷിപ്പനി),ഈ വര്‍ഷം പന്നിപ്പനി,അടുത്ത വര്‍ഷം പട്ടിപ്പനി,അതുകഴിഞ്ഞ്‌ പൂച്ചപ്പനി.....!!!" .അങ്ങനെ പനി മെഗാസീരിയലായി തുടരും,സ്റ്റേജിന്‌ പിന്നില്‍ ആരായാലും.

    ReplyDelete
  7. കൊട്ടോട്ടിക്കാരന്‍,
    ഇങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റില്ല. ആയുധ കച്ചവടം കഴിഞ്ഞാല്‍ പിന്നെ ലാഭം മരുന്നു കച്ചവടം തന്നാ‍...

    കച്ചവടം നടത്താന്‍ അമേരിക്ക അത്ര മോശം ഒന്നും അല്ലല്ലോ?:):)

    ReplyDelete
  8. എന്തിനും ഏതിനും അമേരിക്കയെ കുറ്റം പറഞ്ഞ്‌ രക്ഷപ്പെടാന്‍ നോക്കണ്ട ?

    ReplyDelete
  9. അക്ഷരക്കഷായത്തിലേക്ക് താങ്കളുടെ പോസ്റ്റ് ലിങ്ക് ചെയ്തത് തെറ്റാകുമോ?
    http://aksharakkashayam.blogspot.com/2009/08/blog-post_15.html#links

    ReplyDelete
  10. വല്ലാത്ത കഷ്ടം തന്നെ. എങ്ങനെയെങ്കിലും ജീവിച്ചുപോകാൻ സമ്മതിക്കില്ലാന്നു വച്ചാലോ !

    ReplyDelete
  11. കുറച്ചു കാര്യങ്ങള്‍ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്‌.

    ഒന്നാമതായി, കാലാകാലങ്ങളില്‍ സ്വഭാവ രൂപ പരിണാമങ്ങള്‍ സംഭവിക്കുന്നത്‌ ഇന്‍ഫ്ലുവന്‍സ വൈറസിന്റെ ഒരു പ്രത്യേകതയാണ്‌. അത്‌ പണ്ടു മുതല്‍ക്കേ വൈദ്യലോകത്തിന്‌ അറിവുള്ളതാണ്‌. പന്നിപ്പനിയുണ്ടായതും അതേ കാരണത്താലാണെന്നാണ്‌ ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.

    രണ്ട്‌, താമിഫ്ലൂ എന്ന മരുന്ന് പന്നിപ്പനിക്ക്‌ വേണ്ടി പ്രത്യേകം സൃഷ്ടിച്ചതൊന്നുമല്ല. അത്‌ ചില പ്രത്യേക തരം വൈറസുകളെ പ്രതിരോധിക്കുന്ന മരുന്നാണ്‌. H1N1 നെ കുറയൊക്കെ അതിന്‌ പ്രതിരോധിക്കാനാവുന്നതു കൊണ്ടാണ്‌ CDC അത്‌ നിര്‍ദ്ദേശിക്കുന്നത്‌. പന്നിപ്പനി വരുന്നതിനു മുന്‍പ്‌ തന്നെ താമിഫ്ലു വന്നു എന്നതു കൊണ്ട്‌, രോഗമില്ലാതെ മരുന്നെന്തിന്‌ എന്നു ചോദിക്കുന്നത്‌ വൈദ്യ ശാസ്ത്രത്തെപ്പറ്റിയും ആ രംഗത്തെ ഗവേഷണങ്ങളെപ്പറ്റിയും വലിയ ധാരണയില്ലാത്തതിനാലാണ്‌.

    പിന്നെ മരുന്നു കമ്പനികള്‍ ഈ സാഹചര്യം മുതലെടുക്കാന്‍ നോക്കിയിട്ടുണ്ടെന്നുള്ളത്‌ സത്യം. അതിലപ്പുറം ഇതിലൊരു കോണ്‍സ്പിരസി കാണുന്നത്‌ ബാലിശമാണ്‌.

    ReplyDelete
  12. അരുണ്‍, എഴുത്തുകാരി, OAB, വേദവ്യാസന്‍...
    നന്ദി, വന്നതിനും കമന്റിയതിനും

    അനില്‍@ബ്ലോഗ്, ചാണക്യന്‍, മലബാറി, സ്നേഹതീരം...
    അത്യാര്‍ത്തിപൂണ്ട ജാഗ്രതാ നിര്‍ദ്ദേശവും ഭീകര വര്‍ണ്ണനയും നടത്തി അമേരിയ്ക്ക മരുന്നുകച്ചവടം നടത്തുന്നത് ആദ്യമായിട്ടല്ല.

    അരീക്കോടന്‍, പോസ്റ്റിന്റെ ലിങ്കു കൊടുക്കാമായിരുന്നു. കമ്പ്യൂട്ടര്‍ കേടായതിനാല്‍ പോസ്റ്റുകള്‍ അധികവും വായിയ്ക്കാന്‍ കഴിയുന്നില്ല.

    ബാബുരാജ്: ലോകത്തെ പിടിച്ചുകുലുക്കുന്ന തരത്തില്‍ വാര്‍ത്തയായെത്തിയതു പന്നിപ്പനി മാത്രമല്ലല്ലോ. മറ്റു പലതിനെയും ഇതിനു മുമ്പ് പലപ്പോഴും വാര്‍ത്താ പ്രാധാന്യം കൂട്ടി വിട്ടിട്ടുമുണ്ട്. ആവശ്യക്കാരനും വിപണിയും കച്ചവടച്ചരക്കും ഉണ്ടെങ്കിലല്ലേ കച്ചവടം നടക്കൂ... അതിന് ഏതറ്റംവരെയും അമേരിയ്ക്ക പോയിട്ടുമുണ്ട്. ഈ രംഗത്തു മാത്രമല്ല മറ്റു രംഗത്തും അവര്‍ മോശക്കാരല്ല. ഉദാഹരണത്തിന്, ഒസാമ ബിന്‍ ലാദനെ പാലൂട്ടി വളര്‍ത്തി ഈ നിലയിലെത്തിച്ചത് അമേരിയ്ക്ക തന്നെയാണ്. മറ്റുള്ളവരെ പണിയാന്‍ തയാറാക്കിയത് അവര്‍ക്കുതന്നെ ബുദ്ധിമുട്ടായപ്പോള്‍ ഒരു രാജ്യത്തെത്തന്നെ നശിപ്പിയ്ക്കാന്‍ തയ്യാറായി! ലോകത്ത് അമേരിയ്ക്ക മേലാളനാണെന്നും മറ്റുള്ളവര്‍ കീഴേവീട്ടുകാരാണെന്നും കല്‍പ്പിച്ചുകൂട്ടിക്കൊടുക്കാന്‍ ആര്‍ക്കും മടിയില്ല. പ്രതികരിയ്ക്കാനും വേണ്ടിവന്നാല്‍ ബഹിഷ്ക്കരിയ്ക്കാനും മറ്റുള്ളവര്‍ക്ക് എന്തിനാണു പേടി? മറ്റു രാജ്യങ്ങളിലെ പ്രമുഖരെ അവഹേളിയ്ക്കുന്ന കാര്യത്തിലും അമേരിയ്ക്ക വളരെ പുരോഗമിച്ചിട്ടുണ്ട്. അതിന്റെ അവസാനത്തെ ഇരയാണ് ഷാരൂഖ് ഖാന്‍. ഷാരൂഖും അബ്ദുല്‍കലാമുമൊക്കെ അമേരിയ്ക്കയില്‍ ആരും അറിയാത്തവരാണെന്നുണ്ടോ..?

    ReplyDelete
  13. തൂവാല, മാസ്ക് മുതലായവ ഉപയോഗിച്ച് മൂക്കും വായും മറച്ചാല്‍ വൈറസിന്റെ പ്രസരണം തടയാനാകുമോ? മാസ്കിന്റെയും തൂവാലയുടെയും നൂലിഴകളുടെ ഇടയിലെ സൂക്ഷ്മമായ സുഷിരങ്ങളെക്കാള്‍ വലുതാണോ പന്നിപ്പനി വൈറസ്സുകള്‍? ഏതു പനിയായാലും പനിതന്നെയില്ലെങ്കിലും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ തൂവാല ഉപയോഗിയ്ക്കുന്നതു നല്ലതുതന്നെ.

    ReplyDelete
  14. ആലോചിക്കുമ്പോള്‍ ശെരിയാണെന്നു തോന്നുന്നു..... അമേരിക്ക അതിനൊന്നും മടിക്കുകയും ഇല്ല. പക്ഷെ ഇത്‌ വെറും ഊഹമല്ലെ?

    ReplyDelete
  15. അമേരിക്കന്‍ കമ്പനികള്‍ ചെയ്യുന്നതായി ഇവിടെ ആരോപിച്ചിരിക്കുന്നതു പോലെ കുറെ സംഭവങ്ങള്‍ ഉണ്ടാക്കി മറ്റു നാടുകളിലെ കൃഷിയിടങ്ങളീലേക്കും മറ്റും കടത്തി വിട്ടാല്‍ അവിടത്തെ കൃഷിയെല്ലാം പൊളിഞ്ഞിട്ട് എല്ലാവരും അരിയും പച്ചക്കറിയും പഴവും വാങ്ങാന്‍ ഇവിടെ വരും, അങ്ങനെ നമ്മുടെ കൃഷിക്കാര്‍ രക്ഷപ്പെടും. ലോകത്തെ എല്ലാ ഇന്‍റര്‍നെറ്റ് അനുബന്ധ സംഭവങ്ങളും തല്ലിപ്പൊളിക്കാന്‍ നമ്മുടെ മഹാമിടുക്കന്മാരായ ഐടിക്കാരെ ഏല്പിക്കണം. അവസാനം ഗതികെട്ട് എല്ലാ രാജ്യങ്ങളും നമ്മുടെ അടുത്ത് വരും, ഐടി ഉല്പന്നം വാങ്ങാന്‍. ഇതോടെ തൊഴിലില്ലായ്മയും ആഹാര ദൗര്‍ലഭ്യവും കുറയും. പിന്നെ എല്ലാ രാജ്യങ്ങളിലും രാഷ്ട്രീയം മാക്സിമം കുളമാകാന്‍ അവിടെയുള്ള നമ്മുടെ പ്രവാസികളെ അവിടെയൊക്കെ ഇലക്ഷനു നിര്ത്തി വേണ്ടത് ചെയ്യണം. അപ്പോള്‍ അവരെല്ലാം കേരളത്തില്‍ വരും, രാഷ്ട്രീയ സ്ക്കൂള്‍ ഓഫ് ബ്ലോഗില്‍ ചേര്‍ന്ന് രാഷ്ട്രീയത്തില്‍ മാസ്റ്റര്‍ ഡിഗ്രിയെടുക്കാന്‍. എന്നിട്ടും ലോകം അവസാനിച്ചില്ലെങ്കില്‍ നമ്മുടെ ഔണ്‍ മരുന്ന് മാത്രം വില്‍ക്കുന്ന മെഡിക്കല്‍ ഷോപ്പ് തുടങ്ങണം. കൂടാതെ ഇനിയും ഇത്തരം പനികള്‍ അമേരിക്കാക്കാര്‍ അനൗണ്‍സ് ചെയ്യുമ്പോള്‍തന്നെ നമ്മള്‍ ഇവിടെ നമ്മുടെ ഡോക്ടര്‍മാരെക്കൊണ്ട് നമ്മുടെ മരുന്നേ നമ്മള്‍ക്ക് പറ്റൂ എന്ന് ചാനലില്‍ പറയിക്കണം. കൂടാതെ അമേരിക്കന്‍ മരുന്നുകള്‍ക്ക് ഇറക്കുമതി ചുങ്കം നൂറിരട്ടിയാക്കണം. ആസിയാന്‍ മരുന്നുകള്‍ക്ക് അമ്പതും. അപ്പോള്‍ നമ്മുടെ മരുന്നു വില്‍ക്കും; നമ്മള്‍ക്കും കാശ് കിട്ടും. പിന്നെ ഇടയ്ക്കിടെ നമ്മുടെ ആള്‍ക്കാരു ചാകുമ്പോള്‍ നമ്മള്‍ പത്ര സമ്മേളനം നടത്തി പറയണം, ഹേയ് അതൊന്നുമല്ല, പ്രായാധിക്യം മൂലമാണെന്ന്. ഇനീയും പറയാനുണ്ടായിരുന്നു; സാറ് വിളിക്കുന്നു. പിന്നെ വരാം...

    ReplyDelete
  16. Dr.jishnu chandran : പത്രവാര്‍ത്തകളും മുന്‍‌കാല അനുഭവങ്ങളും അങ്ങനെ പറയിപ്പിയ്ക്കുന്നു..

    മല്ലു : താമസിച്ചു പോയല്ലോ, അമേരിയ്ക്ക മുന്‍‌പേ തുടങ്ങിക്കഴിഞ്ഞല്ലോ... അവിടെനിന്നിറക്കുന്ന വിത്തിനങ്ങള്‍ മാത്രമേ മുളപൊട്ടൂ... അവ വിതച്ചു ഉല്‍പ്പദിപ്പിയ്ക്കുന്ന വിത്തിനങ്ങള്‍ മുളപൊട്ടാറില്ല, അതിനു വേറെ ഇറക്കുമതി ചെയ്യണം ! അതാണ് അമേരിയ്ക്കന്‍ ബുദ്ധി ! പിന്നെ ഒരു വൈറസ്സിനു ജനിതകമാറ്റം സംഭവിപ്പിയ്ക്കാന്‍ എന്താണു ബുദ്ധിമുട്ട് ? വേണമെങ്കില്‍ നമുക്കും ഇതൊക്കെ പരീക്ഷിച്ചു നോക്കാവുന്നതേ ഉള്ളൂ...

    ReplyDelete
  17. പ്രിയ ഫൈസല്‍,

    മാസ്കുകള്‍ പൂര്‍ണ്ണ സുരക്ഷിതത്വം ഒന്നും നല്‍കില്ല. മാസ്കിലെ സുഷിരങ്ങളെക്കാള്‍ വൈറസ്‌ ചെറുതായതുകൊണ്ടല്ല അതിന്റെ പ്രവര്‍ത്തനം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ പുറം തള്ളുന്ന ദ്രാവക ധൂളികളിലൂടേയാണ്‌ (droplets) ആണ്‌ വൈറസ്‌ പ്രധാനമായും പടരുന്നത്‌. ഈ ഡ്രോപ്ലെറ്റ്‌സ്‌ ചുമയ്ക്കുകയും മറ്റും ചെയ്യുമ്പോള്‍ ഒന്നര മീറ്ററിലധികം ദൂരത്തേക്ക്‌ തെറിക്കുന്നുണ്ട്‌. ഇങ്ങനെ തെറിക്കുന്നതിന്‌ ഒരു തടയിടുകയാണ്‌ മാസ്കുകള്‍ ചെയ്യുന്നത്‌. തിരിച്ചും. രോഗിയില്‍ നിന്നും തെറിച്ചുവരുന്ന ദ്രാവകങ്ങള്‍ നേരെ മറ്റുള്ളവരുടെ മൂക്കിലോ വായിലോ കയറാതെ തടയും. മാസ്കിന്റെ ഇടയിലൂടെ സ്വതന്ത്ര വൈറസിനും തീരെ ചെറിയ തുള്ളികള്‍ക്കും വരാമെങ്കിലും അവയുടെ പുറത്തേക്ക്‌ തെറിക്കാനുള്ള കഴിവ്‌ കുറവായിരിക്കും. (ഇവിടെ അല്‍പ്പം ഫിസിക്സ്‌ ആണ്‌. ഒരു കല്ലെടുത്ത്‌ എറിയാന്‍ പറ്റുന്ന ദൂരവും ഒരു കടുകുമണി എറിയാന്‍ പറ്റുന്ന ദൂരവും സങ്കല്‍പ്പിക്കുക.)
    ദീര്‍ഘനേരം ഒരേ മാസ്ക്‌ ഉപയോഗിച്ചാല്‍ ഗുണം കിട്ടില്ല. മാസ്കില്‍ ദ്രാവകങ്ങള്‍ കെട്ടിനിന്ന് അതൊരു രണ്ടാം നിര ശ്രോതസാവും എന്നതാണ്‌ കാരണം. മാസ്കൊരു പൂര്‍ണ്ണ സുരക്ഷാ ഉപാധിയല്ല. അത്യന്താപേക്ഷിതവുമല്ല. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അവലംബിക്കാവുന്ന പല മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌.

    "പിന്നെ ഒരു വൈറസ്സിനു ജനിതകമാറ്റം സംഭവിപ്പിയ്ക്കാന്‍ എന്താണു ബുദ്ധിമുട്ട് ? " :)


    പ്രിയ സുഹൃത്തെ, താങ്കള്‍ക്ക്‌ സാമാന്യ അടിസ്ഥാന വിവരമുള്ള വേറെ ധാരാളം വിഷയങ്ങള്‍ കാണുമല്ലോ? ഇനി പോസ്റ്റിടുമ്പോള്‍ അവയെപ്പറ്റി എഴുതുക.

    മല്ലു, നല്ല കമന്റ്‌. അഭിനന്ദനങ്ങള്‍!

    ReplyDelete
  18. ബാബുരാജ് മാഷേ,
    നന്ദി, വീണ്ടും വന്നതിനും കമന്റിയതിനും. ഫൈസല്‍ എന്നുദ്ദേശിച്ചത് എന്നെത്തന്നെയല്ലേ? രോഗത്തിനും ചികിത്സയ്ക്കും പ്രാധാന്യം കൊടുക്കുന്നതിനു പകരം മരുന്നുവ്യവസായത്തിനും വിപണനത്തിനും മാത്രം പ്രാധാന്യം കൊടുക്കുന്നതു കണ്ടു പറഞ്ഞുപോയതാണ്. അലോപ്പതിരംഗത്ത് ചികിത്സയെക്കാളും പ്രാധാന്യം കച്ചവടത്തിനു തന്നെയാണ്. അലോപ്പതിയില്‍ ചികിത്സയില്ലാത്ത രോഗത്തിനു പായ്ക്കറ്റുപൊട്ടിച്ച വിറ്റാമിന്‍ ഗുളികകൊണ്ടു വര്‍ഷങ്ങളായി ചികിത്സിയ്ക്കുന്ന ഡോക്ടറെയും ചിത്സയേറ്റുവാങ്ങുന്ന രോഗിയെയും എനിയ്ക്കറിയാം. പായ്ക്കറ്റില്‍ കൊടുത്താല്‍ രോഗി ഗുളിക മനസ്സിലാക്കിയാലോ... ആ ഡോക്ടര്‍ക്ക് ഫീസിനത്തില്‍ എത്രരൂപ കിട്ടിയിട്ടുണ്ടാവും! ഇക്കാര്യത്തില്‍ നമ്മളും മോശക്കാരല്ല.

    സാമാന്യവിവരവും തരിമ്പും ബോധവുമില്ലാത്ത ഒരുത്തന്റെ ഭ്രാന്തന്‍ പുലമ്പലുകളായിത്തന്നെ ഇതിനെ കരുതിയാല്‍ മതി.

    ReplyDelete
  19. കഷായക്കാരന്‍: താങ്കളെ മറന്നതാ, സോറി... കഷായം നമ്മുടെ സ്വന്തം പ്രൊഡക്റ്റല്ലേ മാഷേ... ഞാനാണെങ്കില്‍ ആറുമാസത്തോളം തുടര്‍ച്ചയായി ഉപയോഗിച്ചിട്ടുമുണ്ട്. അലോപ്പതിക്കാരുടെയിടയില്‍ വല്ലാതെ കഷ്ടപ്പെടേണ്ടി വരും. കൊട്ടോട്ടിക്കാരനെ കഷായം വയ്ക്കുന്നതില്‍ സന്തോഷമേ ഉള്ളൂ...

    H1N1 വൈറസ്സിന് എന്തു പ്രത്യേകതയാണ് മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമായി അധികമുള്ളതെന്ന് ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ?

    ReplyDelete
  20. പ്രിയ സുഹൃത്തേ, (ആത്മാര്‍ത്ഥം) മല്ലു കമന്‍റിയത് ആശയ ജീര്‍ണതക്കു നേരെ മാത്രമാണേ, വ്യക്തിപരമായല്ല; രാഷ്ട്റീയവുമല്ല; തെറ്റിദ്ധരിക്കരുതേ.. പല പനി ബ്ലോഗുകളും പലരുടെയും ഓ, എന്തുവരാന്‍ എന്ന മട്ടിലുള്ള കമന്‍റുകളും കണ്ട് ശ്വാസം മുട്ടിയിട്ടാണ്. അവിടെ ഒന്നും കമന്‍റാനും തോന്നിയില്ല. വലിയ മഹാത്മാക്കളുടെ ബ്ലോഗില്‍ കമന്‍റാന്‍ കഴുത്തിലെ മറുകും റേഷന്‍ കാര്‍ഡും കാട്ടണം. അതു വേണോ? ആശയങ്ങള്‍ വഴിമുട്ടിക്കുന്നതാണെങ്കില്‍ അവയ്ക്കു മീതെ കടക്കണം എന്നാണു മല്ലുവിന്‍റെ വിശ്വാസം.

    ReplyDelete
  21. ബാബുരാജ് said...
    പ്രിയ ഫൈസല്‍,


    അല്ല കൊട്ടോട്ടികാരാ
    താങ്കളും പേരും ഫൈസല്‍ എന്നാണോ അതോ ബാബു രാജിന് ആള്‍ മാറിയതോ ? ഏതായാലും എനിക്ക് മൊത്തം കണ്ഫുഷന്‍ ആയി .

    ReplyDelete
  22. ഹഹഹ...
    മല്ലൂ..., ഇവിടെ ആര്‍ക്കും കമന്റിടാം. ഇട്ടില്ലേലും വിരോധവുമില്ല. താങ്കള്‍ പറഞ്ഞതു വാസ്തവമല്ലേ? ലോകത്തു നടക്കുന്ന ഇത്തരം മഹത്തായ കാര്യങ്ങള്‍ക്കു പിന്നില്‍ ചില തമ്പ്രാക്കന്മാരുടെ തലയുണ്ടെന്നതു പറയാതിരിയ്ക്കാന്‍ വയ്യാത്തതുകൊണ്ട് പോസ്റ്റിപ്പോയതാണ്. അത്ര മാരകമല്ലാത്ത വൈറസ്സിനെപിടിച്ച് പത്തുകാശുണ്ടാക്കാന്‍ നോക്കുന്ന തന്ത്രങ്ങള്‍ ഒന്നു വിളിച്ചു പറയണമെന്നു തോന്നി. H1N1 മൂലം എത്രപേര്‍ മരിച്ചു? മറ്റുള്ള അസുഖങ്ങള്‍ ചെറുതെന്നാണോ ? ഇവിടെ തമിഫ്ലൂവിന്റെയും അവരുടെതന്നെ മാസ്ക്കിന്റെയും വിപണനമാണു പ്രധാനം, അതിനുവേണ്ടി എന്തൊക്കെയോ വിളിച്ചു പറയുന്നു.

    ഫൈസല്‍: ഞാന്‍ ഫൈസലല്ല, കൊട്ടോട്ടിക്കാരന്‍ (സാബു കൊട്ടോട്ടി). പേരെഴുതിയതില്‍ ബാബുരാജ് മാഷിനു പിഴച്ചുവെന്നാ തോന്നുന്നെ. സത്യത്തില്‍ എനിയ്ക്കും കണ്‍ഫ്യൂഷനായി...

    അല്ലാ, ഈ വഴി മറന്നതാണോ ?

    ReplyDelete
  23. സത്യം വിളിച്ചു പറയല്ലേ.....താങ്കളെ വര്‍ഗ്ഗീയവാദിയോ ഭ്രാന്തനോ ആക്കിയേക്കാം. ഹൈന്ദവ സംഘടനയടക്കം മറ്റു മത സംഘടനകളും അമേരിക്കയുടെ പിണിയാളുകളാണ്. അത് സമീപകാലത്തെ സംഭവങ്ങള്‍ തെളിയിച്ചതാണ്. മുസ്ലിം തീവ്രവാദ സംഘടനകളും അവരുടെ സൃഷ്ടികള്‍ തന്നെയല്ലേ?.രാജ്യത്ത് ഭീകരത സൃഷ്ടിച്ചാലല്ലേ അവരുടേ ആയുധവും മരുന്നും വിറ്റ് കാശാക്കാനാകൂ. നമ്മള്‍ തമ്മില്‍ തല്ലി കൊല്ലുകയല്ലാതെ സത്യം തിരിച്ചറിയുന്നില്ലല്ലോ...? ഖേദകരം തന്നെ. ഭാരതം ജയിക്കട്ടെ, തീവ്രവാദികള്‍ തുലയട്ടെ.

    ReplyDelete
  24. യൂസുഫ്പ: താങ്കള്‍ ഇതു കണ്ടോ... ആരും മിണ്ടാന്‍ ധൈര്യപ്പെട്ടില്ല !

    ReplyDelete
  25. കൊട്ടോട്ടികാരാ
    ഇവിടെ ഒക്കെ തന്നെയുണ്ട്‌
    പോസ്റ്റും ചര്‍ച്ചയും വായിക്കുന്നുമുണ്ട്‌ ... നാട്ടില്‍ വരുമ്പോള്‍ കാണണം :)

    ReplyDelete
  26. കൊട്ടോട്ടിക്കാരാ,
    ന്യായമായും സം‌ശയിക്കേണ്ടിയിരിക്കുന്നു. പാവപ്പെട്ട ജനങ്ങള്‍ക്ക് എന്തു തന്നെ സം‌ഭവിച്ചാലും തങ്ങളുടെ ലാഭവിഹിതം വര്‍ദ്ധിക്കണമെന്ന് മാത്രം ചിന്തിച്ച് നടക്കുന്ന കങ്കാണിമാരുടെ കരങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാമെന്ന് തന്നെയാണ് തോന്നുന്നത്. നിശ്ചിത ഇടവേളകളില്‍ നമുക്ക് പ്രതീക്ഷിച്ച് കൊണ്ടേയിരിക്കാം ഇത്തരം വ്യാധികള്‍. ഇന്ന് പന്നിപ്പനിയെങ്കില്‍, കൊട്ടോട്ടിക്കാരന്‍ പറഞ്ഞത് പോലെ നാളെ പട്ടിപ്പനിയാകാം. .

    ReplyDelete
  27. H1N1 വൈറസ്സിന് എന്തു പ്രത്യേകതയാണ് മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമായി അധികമുള്ളതെന്ന്


    പക്ഷികളില്‍ കാണപ്പെടുന്ന വൈറസിന്റെയും
    പന്നികളില്‍ കാണപ്പെടുന്ന വൈറസിന്റെയും ജനിതകാംശങ്ങള്‍ അടങ്ങിയിട്ടുള്ള വൈറസാണ്‌
    A/H1N1 influenza
    രോഗത്തിന് നിദാനമെന്ന് കരുതപ്പെടുന്നു.
    2009-ല് ഉണ്ടായ ഏറ്റവും പുതിയ പകര്‍ച്ചപ്പനി
    എച്ച്1എന്‍1 ന്റ്റെ എ ഉപവിഭാഗത്തില്‍ പെടുന്ന വൈറസ് മൂലമാണെന്നാണ് കരുതുന്നത് ഇത് പന്നിപ്പനിയുണ്ടാക്കിയ വൈറസിനോട് സമാനമാണ്. ഈ വൈറസിന്‍റെ ഉത്ഭവകാരണം അജ്ഞാതമാണ്.

    ഈ ലേഖനവും ചര്‍ച്ചയും നന്നായി ...

    ReplyDelete
  28. “The complete lack of evidence is the surest sign that the conspiracy is working”

    get an education, get a life

    ReplyDelete
  29. ഭ്രാന്തു പിടിച്ചാൽ ചങ്ങങ്ങലയ്ക്കിടാം; ഭ്രാന്തു ചങ്ങലയ്ക്കാണെങ്കിലോ??

    പോസ്റ്റിനു നന്ദി

    ReplyDelete
  30. ഈ കേള്‍ക്കുന്നതൊക്കെ സത്യമാണോ ഈശ്വരാ...പണത്തിനു വേണ്ടി എന്തൊക്കെ ചെയ്യുന്നു മനുഷ്യര്‍...
    :-(

    ReplyDelete
  31. What a coup news! Everything is Made in USA. Swine flu is made by USA in Mexico. Whatever bad happens in world are due to US. Since india is geographically opposite side of US , they exploded one nuclear test in Nevada that cause earth quake in Andaman!!!!!!!!!!! Let our blog scientist and journalists bring more and more NAKED truths.

    ReplyDelete
  32. One should understand that our people generally do not have an inclination to delve into any subject beyond a certain depth.

    This is primarily due to the wrong approach to education in our country. Education is not seen as a means of enlightenment and wisdom. It's seen as a means to land agood Job. After which everything one has learned is abandoned to oblivion. Education has always been a one way process. The teacher teaches and the student learns. There usually is no questions asked about the validity of the lesson. This paradigm of education hasn't changed substantially in India since colonial times.

    Secondly most of the first hand research papers (in any subject is available in English (proper English not Manglish) This is, for all practical purposes, an alien language to the typical Malayalee. He would rather read blogs like this in Malayalam which present fiction as facts.

    But I must add here that of the few states that have made great strides in education Kerala is one of them. In spite of the education we claim to excel in, we still are willing to believe such nonsense.

    When these poor folks are presented with such stories they simply have no option but to believe it.

    I urge you guys to wake up. Do your own research on the internet about these matters and draw your own conclusions.

    And please do remember: Anyone can cook up a conspiracy theory and dish it out to the masses. With the right language, the right amount of anti-western inclinations people will believe anything. On the other hand scientific research is an entirely different matter. It takes time, energy and a very open mind.

    ReplyDelete
  33. And one more thing.

    Gilead Science എന്ന പേരിനെ "ഗിലിയാഡ് സയൻസ്" എന്നാണു് BBC, CNN, FOX, ഉച്ചരിക്കുന്നതു്. Asianetഉം Indiavisonഉം എങ്ങനെ ഉച്ചരിക്കുന്നു എന്നതു് പ്രശ്നമല്ല.

    ReplyDelete
  34. ശരിയായിരിയ്ക്കുമോ?

    ReplyDelete
  35. http://www.cancertruth.net/2009_pittsburgh_lecture.html/
    .

    ReplyDelete
  36. കഴമ്പുള്ള കാര്യം!
    ഡെങ്കി പോയി
    'പക്ഷി' വന്നു
    പക്ഷി പോയി
    'ഗുനിയ' വന്നു
    ഗുനിയ പോയി
    'പന്നി' വന്നു!

    ഇനി...?

    ReplyDelete
  37. എന്റെ കർത്താവെ,

    അടുത്ത കൊല്ലം
    അശൊകപ്പനി ആയെക്കാം

    ReplyDelete
  38. ഇതു സംബന്ധിച്ച് വിശദമായ പോസ്റ്റ് അധികം വൈകാതെ ഇടാമെന്നു കരുതുന്നു. ഇവിടെവന്ന് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  39. aalochikkumbol sariyanennu thonnunnu.ini ivide arkellam commission kittiyennu vaikathe ariyan kazhiyumennu pratheekshikkunnu.

    ReplyDelete
  40. അമേരിക്കക്കാരന്റെ സുഖം ഉറപ്പാക്കാൻ അവരുടെ സ്ര്‌ഗാലബുദ്ധിയിൽ ഉദിക്കുന്ന തന്ത്രങ്ങൾക്ക് ലോകം ഇരയായിക്കൊണ്ടിരിക്കുന്നു എന്നത് തന്നെയാണ് വർത്തമാനകാല യാഥാർത്ഥ്യം.

    പനിപരമ്പരകളെപറ്റിയുള്ള പ്രചണ്ഡമായ പ്രചരണങ്ങളിലൂടെ അവർ ലക്ഷ്യമിടുന്നതും സ്വാർ‌ത്ഥതാപൂരണം തന്നെയാണെന്ന് സംശയിക്കാവുന്നതാണ്.

    അവബോധം വളർത്തുന്ന ഇത്തരം പോസ്റ്റുകൾ വിലപ്പെട്ട സാമൂഹിക സേവനമാണ് താങ്കൾ അനുഷ്ടിക്കുന്നത്. നന്ദി.

    ReplyDelete
  41. ബ്ലോഗിന്റെ പേര് ഇപ്പോഴാണ് ശ്രദ്ധിച്ചത് :-)

    ReplyDelete

Popular Posts

Recent Posts

Blog Archive