Friday

ജീവിയ്ക്കാന്‍ കൊതിയോടെ...

“സാറ് വിളിച്ച സമയം ഇവിടെ വീട്ടിലാരും ഇല്ലാരുന്ന്, ഒരുപാട് ദുഷിച്ച ചിന്തകള്‍ എന്‍റെ മനസ്സിന്‍റെ സന്തുലിതത്വം ചോര്‍ത്തിക്കളഞ്ഞു.... ഇങ്ങിനെ ഞാനെത്ര കാലം ജീവിക്കും... ഈ ജീവനങ്ങ് അവസാനിപ്പിച്ച് കളഞ്ഞേക്കാം എന്ന ഒരൊറ്റ ചിന്ത...ഒരു ഭാരമായി ഞാനെന്തിനു കാലം കഴിക്കണം...പക്ഷെ ആത്മഹത്യക്കുള്ള കഴിവു പോലുമില്ലല്ലൊ.... ഒരു തുണ്ട് ബ്ലേഡ് ലഭിച്ചെങ്കിലോന്ന് ആലോചിച്ച നേരം, അതും കയ്യെത്താവുന്ന അകലത്തിലുമല്ല...!! അന്നങ്ങിനെ വല്ല ദൌര്‍ബല്യവും സംഭവിച്ചുപോയെങ്കില്‍, ഇന്ന് ഞാനിങ്ങനെ നിങ്ങളുമായി സംസാരിക്കാന്‍ ബാക്കിയാവില്ലായിരുന്നു....”

മസ്ക്കുലര്‍ ഡിസ്റ്റ്രോഫി രോഗം ബാധിച്ച് ശരീരം തളര്‍ന്നുപോയ കോട്ടയം കിടങ്ങൂര്‍ സ്വദേശി രാജേഷ് എന്ന മുപ്പത്തെട്ടുകാരന്‍ ബ്ലോഗര്‍ ഹാറൂണു(ഒരു നുറുങ്ങ്)മായി സംസാരിച്ചതില്‍നിന്നുള്ള ഭാഗമാണു മേലുദ്ധരിച്ചത്. പ്രതീക്ഷകളറ്റ ജീവിതത്തില്‍ ആത്മഹത്യമാത്രം പോം‌വഴിയായിക്കാണുന്ന മനുഷ്യജന്മത്തിന് അതിനുപോലും കഴിയാത്തവിധം നരകയാതന അനുഭവിയ്ക്കുമ്പോള്‍ ആശ്വാസത്തിന്റെ ഒരു തിരിനാളമാവാനെങ്കിലും നമുക്കുകഴിഞ്ഞാല്‍ അതിലും വലിയ പുണ്യകര്‍മ്മം വേറെയെന്താണ്... കൂടുതല്‍ വായനയ്ക്ക് ഹാറൂണ്‍ മാഷിന്റെ ബ്ലോഗിലേയ്ക്കു പോകാം. അപ്ഡേറ്റുചെയ്ത അദ്ദേഹത്തിന്റെ പോസ്റ്റ് ഇവിടെയുണ്ട്. സഹജീവികളുടെ സങ്കടം കാണുന്ന ബ്ലോഗര്‍മാരുടെ ശ്രദ്ധ ഇതുവഴികൂടി കടന്നുപോകണമെന്ന് അപേക്ഷിയ്ക്കുന്നു.

ഹാറൂണ്‍‌മാഷിന്റെ പോസ്റ്റിലേയ്ക്ക് ഇതുവഴി പോകാം

ഹാറൂണ്‍‌മാഷിന്റെ പോസ്റ്റില്‍ രാജേഷിന്റെ അക്കൌണ്ട്നമ്പര്‍ പലരും അന്വേഷിച്ചിരുന്നു. അവിടെ ചേര്‍ത്തിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്കുവേണ്ടി ഇവിടെയും ചേര്‍ക്കുന്നു.

RAJESH C
SB A/C 13030100067968
FEDERAL BANK,
KIDANGOOR.
KOTTAYAM.

  5 comments:

  1. ഹാറൂണ്‍‌മാഷിന്റെ പോസ്റ്റില്‍ രാജേഷിന്റെ അക്കൌണ്ട്നമ്പര്‍ പലരും അന്വേഷിച്ചിരുന്നു. അവിടെ ചേര്‍ത്തിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്കുവേണ്ടി ഇവിടെയും ചേര്‍ക്കുന്നു.

    RAJESH C
    SB A/C 13030100067968
    FEDERAL BANK,
    KIDANGOOR.
    KOTTAYAM.

    ReplyDelete
  2. കാണാത്തവര്‍ക്കും അറിയാത്തവര്‍ക്കും വേണ്ടി ഇവിടെ കൊടുത്തത് നന്നാ‍യി.
    സഹായം കഴിയുന്നതും ചെയ്യാം.

    ReplyDelete
  3. ഹാറൂന്‍ക്കയില്‍ നിന്ന് മുമ്പ് വായിച്ചിരുന്നു.
    വായിക്കാത്തവര്‍ക്കും ശ്രദ്ധിക്കാതെ പോയവര്‍ക്കും ഉപകാരപ്രദമാവും ഇവിടെ,
    ഞാ‍ന്‍ സഹായിക്കും അവരെ എനിക്ക് കഴിയും വിതം, തീര്‍ച്ച!!

    ReplyDelete
  4. എന്റെയും ഐക്യദാർഢ്യം.
    കഴിയുന്ന സഹായം ചെയ്യാം.

    ReplyDelete
  5. ഒത്തിരിപ്പേര്‍ ആശംസകള്‍പറഞ്ഞും പ്രാര്‍ത്ഥന ചൊരിഞ്ഞും കടന്നുപോയിരിയ്ക്കുന്നു. ഒരു വലിയ തുകയല്ല, അത്യാവശ്യം വരുന്ന ഒരു സഹായമെങ്കിലും നമുക്കു ചെയ്തുകൊടുക്കേണ്ടതുണ്ട്. രാജേഷിന്റെ ബാങ്ക് അക്കൌണ്ടു നമ്പര്‍ ഒരുപാടുപേര്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് അക്കൌണ്ടു തുറന്നെങ്കിലും അധികമാരും മനസ്സു തുറന്നിട്ടില്ല. എത്ര ചെറുതായാലും തങ്ങളാല്‍ കഴിയുന്ന ഒരു സഹായം അവിടേയ്ക്കെത്തിച്ചാല്‍ അത് ഏറ്റവും വലിയ പുണ്യമാവും. നമുക്കൊക്കെ സങ്കല്‍പ്പിയ്ക്കാവുന്നതിലും എത്രയോ ദുരിതത്തിലാണ് അവര്‍ കഴിയുന്നത്. ഒരുപാടു കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ബൂലോകര്‍ ഈ കുടുംബത്തെയും ബ്ലോഗ് പോസ്റ്റിലൊതുക്കരുതെന്ന് അപേക്ഷിയ്ക്കുന്നു.

    ReplyDelete

Popular Posts

Recent Posts

Blog Archive