മാണിക്യദര്‍ശനം
എനിയ്ക്കേറ്റവുമിഷ്ടമായിരുന്നു...
എന്റെ അക്ഷരക്കുറിപ്പുകളില്‍
മനസ്സിലും കടലാസിലും
എന്റെ ചിന്തകളിലും
എനിയ്ക്കു തണലേകിയമാണിക്യം...
എന്റെ വരകളിലും
സംഗീതത്തിലും
എനിയ്ക്കേറ്റവും പ്രചോദനം
അതേ മാണിക്യമായിരുന്നു
ഓരോ പടവിലും
സമ്മാനപ്പൊതിയുമായ്
എന്റെയുയര്‍ച്ചയെ കാംക്ഷിച്ച്
എന്നെ വളര്‍ത്തിയ മാണിക്യം
***********************
ഏറ്റം വിഷമമുണ്ട്
ഉപേക്ഷിച്ചു പോരുവാനെങ്കിലും
മനസ്സില്‍ വരച്ചിട്ടൊരുരൂപം
സല്‍ക്കാഴ്ചയായീടുവാന്‍...
അത്രയും വേദനയുണ്ട്
തെറ്റുഞാന്‍ ചെയ്തതില്ലെങ്കിലും
ഉള്ളില്‍ത്തട്ടിയ പിന്‍വിളി
വേദനയില്‍നിന്നുയിര്‍കൊണ്ടതാവാം
നേരറിയാതെ ശാസിപ്പതു
കേട്ടിരിയ്ക്കാന്മനസ്സില്ലാത്തൊരു
ധിക്കാരിയുടെ ധിക്കാരമായ്
മനസ്സിലോര്‍ത്താല്‍ മതി
കാലചക്രത്തിനാല്‍ മാറ്റം ഭവിയ്ക്കാതെ
എഴുത്തിന്‍വഴികളിലുള്‍ക്കാഴ്ചയായിടാന്‍
അഴകേറിയ മാണിക്യം
അനുഗ്രഹിയ്ക്കുമായിരിയ്ക്കണം...
എന്റെ അക്ഷരക്കുറിപ്പുകളില്‍
മനസ്സിലും കടലാസിലും
എന്റെ ചിന്തകളിലും
എനിയ്ക്കു തണലേകിയമാണിക്യം...
എന്റെ വരകളിലും
സംഗീതത്തിലും
എനിയ്ക്കേറ്റവും പ്രചോദനം
അതേ മാണിക്യമായിരുന്നു
ഓരോ പടവിലും
സമ്മാനപ്പൊതിയുമായ്
എന്റെയുയര്‍ച്ചയെ കാംക്ഷിച്ച്
എന്നെ വളര്‍ത്തിയ മാണിക്യം
***********************
ഏറ്റം വിഷമമുണ്ട്
ഉപേക്ഷിച്ചു പോരുവാനെങ്കിലും
മനസ്സില്‍ വരച്ചിട്ടൊരുരൂപം
സല്‍ക്കാഴ്ചയായീടുവാന്‍...
അത്രയും വേദനയുണ്ട്
തെറ്റുഞാന്‍ ചെയ്തതില്ലെങ്കിലും
ഉള്ളില്‍ത്തട്ടിയ പിന്‍വിളി
വേദനയില്‍നിന്നുയിര്‍കൊണ്ടതാവാം
നേരറിയാതെ ശാസിപ്പതു
കേട്ടിരിയ്ക്കാന്മനസ്സില്ലാത്തൊരു
ധിക്കാരിയുടെ ധിക്കാരമായ്
മനസ്സിലോര്‍ത്താല്‍ മതി
കാലചക്രത്തിനാല്‍ മാറ്റം ഭവിയ്ക്കാതെ
എഴുത്തിന്‍വഴികളിലുള്‍ക്കാഴ്ചയായിടാന്‍
അഴകേറിയ മാണിക്യം
അനുഗ്രഹിയ്ക്കുമായിരിയ്ക്കണം...
മറക്കുവാനേ കഴിയൂൂൂ..........
ReplyDelete