കൊട്ടാരക്കര പൂരക്കാഴ്‌ച
കൊട്ടാരക്കര വഴി ഒരുയാത്ര പോകാനിടയായി.ബ്ലോഗര്‍ ഷെരീഫ് കൊട്ടാരക്കരയെ കണ്ടുപോകാമെന്നു കരുതി അവിടെയിറങ്ങിയതാ. മുന്നില്‍ മൂന്നു കൊമ്പന്മാര്‍. കയ്യിലുള്ളത് Tataയുടെ Huawei CDMA ഫോണ്‍. എന്തായാലും വേണ്ടില്ല ഒരു ക്ലിക്കങ്ങു ക്ലിക്കി.
തെളിച്ചമില്ലെന്നു കണ്ട് നൈറ്റ് മോഡില്‍ ഒന്നുകൂടി ക്ലിക്കി.
കൊമ്പന്മാര്‍ മോശക്കാരല്ലെന്നു തോന്നി. പിറ്റേന്ന് ഉദ്ഘാടനം ചെയ്യുന്ന ഷോപ്പിന്റെ പരസ്യബോര്‍ഡ് ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്തുകൊണ്ടിരിയ്ക്കുന്നു ഒരു കൊമ്പന്‍. മറ്റു രണ്ടുപേരുമാകട്ടെ നല്ല ഒന്നാംതരം മുല്ലമാല ഉയര്‍ത്തിക്കാണിയ്ക്കുന്നു, അവിടെ കൂടിയവരെയെല്ലാം ആശീര്‍വ്വദിയ്ക്കുന്നതുപോലെ. രണ്ടു ക്ലിക്കും കഴിഞ്ഞ് കരിവീരന്മാരെയും അനുബന്ധ സംഭവങ്ങളെയും വീക്ഷിച്ചു നിന്നപ്പഴാണ് എന്റെ മണ്ടത്തരം എനിയ്ക്കു പടികിട്ടിയത്. ഒര്‍ജിനലിനെ വെല്ലുന്ന ഡമ്മികളായിരുന്നു അവ. ആനകള്‍ മാത്രമല്ല അടുത്തു നില്‍ക്കുന്നവരും ചാമരക്കാരുമെല്ലാം. അതിന്റെ നിര്‍മ്മാണ ചാതുരിയില്‍ എനിയ്ക്ക് അത്ഭുതം തോന്നി. പിറ്റേന്ന് അതിന്റെ ഫോട്ടോയെടുക്കാന്‍ വേണ്ടിമാത്രം കൊട്ടാരക്കരയിലെത്തി. ഫോട്ടോയ്ക്ക് എന്റെ ലോക്കല്‍ മൊബൈലിന്റെ പവറേ ഉള്ളൂ, ക്ഷമിയ്ക്കണേ... ആ കൊമ്പന്മാരുടെയും പരിവാരങ്ങളുടെയും പകല്‍ വെളിച്ചത്തിലെടുത്ത ചിത്രങ്ങളാണു താഴെ.

പേരുകള്‍
ReplyDelete:-)
കൊള്ളാം...
ReplyDeleteനടുക്കുള്ളത് തൃക്കടവൂർ ശിവരാജു ആണോ? ഡ്യൂപ്ലിക്കേറ്റിനു പ്രചോദനം അവനാണെന്ന് തോന്നുന്നു. കൊമ്പും തുമ്പിയും ഒക്കെ ഉഗ്രൻ ചെവി ശരിയാഇല്ല എന്നു പറയാതെ വയ്യ. ശില്പികൾക്ക് അഭിനന്ദങ്ങൾ.
ReplyDeleteഇത് ദയവായി ഈപത്രത്തിനു അയക്കുക.epathram@gmail.com. അതിൽ ഫോട്ടോ സെക്ഷനിൽ ഒരുപക്ഷെ ഇട്ടേക്കും.
എസ്.കുമാർ
:)
ReplyDelete