അമ്മിണിയ്ക്ക് അവാർഡ് പുളിക്കുമോ...?
ഈ വർഷത്തെ സേവനരത്ന അവാർഡിന് തങ്ങളെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് ബസ്റ്റാൻഡ് അമ്മിണി, അടിമാലി വാസു, സർവ്വശ്രീ അയ്യപ്പ ബൈജു തുടങ്ങിയവർ വരുന്ന ഒരാഴ്ചക്കാലത്തേയ്ക്ക് തങ്ങളുടെ സേവനങ്ങൾക്ക് അവധികൊടുക്കാൻ പ്രത്യേകം പ്രത്യേകം തീരുമാനമെടുത്തെന്ന്. ഇങ്ങനെ ഒരു തീരുമാനമെടുത്തത് അൽപ്പം കടന്ന കൈ ആയിപ്പോയെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അതിനു സർവ്വത്ര പിന്തുണകൊടുക്കാനാണ് കുമാരപുരത്തെ പൗരപ്രമുഖൻ കുമാരനുൾപ്പടെയുള്ളവരും തീരുമാനിച്ചതു പോലും.!
സാമൂഹ്യ സേവന രംഗത്തെ വ്യത്യസ്ഥതയുള്ള പരിഷ്കർത്താക്കൾക്ക് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ അവരെ പ്രേരിപ്പിച്ച ഘടകങ്ങളെക്കുറിച്ച് ഒരു വിശകലനം നടത്തേണ്ടത് ഉപരിപ്ലവത്തിന്റെ വക്താക്കൾ എന്നനിലയിൽ കുമാരപുരത്തെയും അതിന്റെ പ്രയോക്താക്കൾ എന്നനിലയിൽ മറ്റിടങ്ങളിലേയും സാമാന്യജനസമൂഹമാണ്. കുമാരപുരത്തിനും പുറത്ത് ജീവിച്ചറിയ്ക്കുന്നവരും മൺമറഞ്ഞുപോയവരുമായ സേവനസംഗമങ്ങളെയും കഴിവുതെളിയിച്ച ഇതര അമ്മിണിമാരെയും പ്രസ്തുത അവാർഡിനായി പരിഗണിയ്ക്കാത്തതിൽ നിഗൂഢമായ ലക്ഷ്യം തീർച്ചയായും ഉണ്ടാവും. അതിനെതിരേ പ്രതിഷേധവും സ്വാഭാവികമായും ഉണ്ടാവും.
കുമാരപുരത്തിന്റെ മാത്രമല്ല തൊട്ടയൽപക്കങ്ങളിലേയും സാമൂഹ്യസേവനരംഗത്തെ പ്രമുഖർക്കുമാത്രം നൽകുന്ന ഏറ്റവും വലിയ ബഹുമതിയാ സേവനരത്ന ഈ ദേശത്തിനുമാത്രം അന്യമാകുന്നതിൽ എനിയ്ക്കും നിരാശയുണ്ട്. പകരം എത്ര ചെറുബഹുമതികൾ തിരുകിവച്ചാലും സേവനരത്നയാവില്ലല്ലോ.. ഇപ്പൊ കാലം ചെയ്തവർക്കാണോ കാത്തിരിയ്ക്കുന്നവർക്കാണോ അവാർഡുനൽകേണ്ടതെന്ന തർക്കമാണ് അവാർഡിന്റെ അലങ്കോല പ്രഖ്യാപനത്തിനു കാരണമായി ചൂണ്ടിക്കാണിയ്ക്കപ്പെടുന്നത്. പല ന്യായങ്ങളും ന്യായമില്ലാത്തവർക്കും ഉന്നയിയ്ക്കാൻ കഴിയും.
അമ്മിണിയുൾപ്പടെയുള്ളവർ അവാർഡു കൈപ്പറ്റിയതിനു ശേഷവും തങ്ങളുടെ മഹത്തായ സേവനങ്ങൾ തുടർന്നും നൽകുമെന്നതിന് യാതൊരുറപ്പുമില്ലത്രെ! നേരത്തേ പദ്മയും പാർവ്വതിയുമൊക്കെ കൈപ്പറ്റിയിട്ടുള്ളവർ വിവാദവിലക്കുകളാൽ ഉത്തമരാകുന്നത് കാണാതിരിയ്ക്കാനുമാകുന്നില്ല. അമ്മിണിമാരുടെ സേവനമേഖലകൾകൂടി അവാർഡിനായുള്ള തെരഞ്ഞടുപ്പിനു പരിഗണിച്ചതു നല്ല കാര്യമാണെങ്കിലും ഇത്തരം അവാർഡുകൾ ആർക്ക് എങ്ങനെ കൃത്യമായി അർഹർക്കുതന്നെയെത്താം എന്നത് കുറച്ചുകൂടി ഗൗരവപൂർണ്ണമാക്കുന്നതു നല്ലതുതന്നെയാണ്. റിയൽ ഹീറോസിനുമാത്രം തിലകരത്ന നൽകിയാൽമതിയെന്ന് തീരുമാനിച്ചാൽത്തന്നെ അമ്മിണിയും അയ്യപ്പബൈജുവും വാസുവുമെല്ലാം അവരുടെ തനതുമേഖലകളിലെ റിയൽ ഹീറോസാണെന്നകാര്യം പ്രസക്തമാകുന്നുണ്ട്. ചില പ്രൊഫഷണലുകൾ സാമ്പത്തികമായും വ്യക്തിപരമായും നേട്ടത്തിനുവേണ്ടി മാത്രം പ്രവർത്തിയ്ക്കുമ്പോൾ ഇവർ ഒരു സമൂഹത്തിനു വേണ്ടിയാണു പ്രവർത്തിയ്ക്കുന്നതെന്ന് നമ്മൾ മറന്നുപോകരുത്. തെരുവിന്റെ ദേശീയഗാനം ഉച്ചത്തിൽ പാടാൻ അയ്യപ്പബൈജുമാർ മാത്രമാണുള്ളതെന്ന് മറക്കുകയുമരുത്. അതുകൊണ്ടുതന്നെ അവാർഡിനർഹരാകേണ്ട ഹീറോകൾ ആര് എന്നത് നല്ലവണ്ണം ആലോചിയ്ക്കേണ്ട ഒന്നുതന്നെയാണ്.
അക്കാര്യത്തിൽ ഡോ. കഞ്‌ജ്‌ടു കുഞ്‌ടു ചൂണ്ടിക്കാണിയ്ക്കുന്നതുപോലെ കുറച്ചു നിർവ്വചനങ്ങൾ മാനദണ്ഡമാക്കുന്നത് നന്നായിരിയ്ക്കുമെന്ന് ഈയുള്ളവനും തോന്നുന്നുണ്ട്. ഈ മാനദണ്ഡം ആരോകട്ടെടുക്കുകയോ പാത്തുവയ്ക്കുകയോ ഒക്കെ ചെയ്തതുകൊണ്ട് കഴിഞ്ഞ ഏഴെട്ടുകൊല്ലമായി തിലകരത്ന നൽകാതിരുന്നതു നന്നായി. ഇടയ്ക്ക് ഇൻഡ്രീലു കൊടുത്ത് അടികാണുന്നതാണു രസം. അതുകൊണ്ടുതന്നെ എല്ലാക്കൊല്ലവും അവാർഡുനൽകുന്നതും ശരിയല്ല. ഒന്നുമില്ലെങ്കിലും നാലാളു കാണേണ്ട തടിയല്ലേ?
അല്ലേലും തിലകരത്നപോലുള്ള അവാർഡുകൾ മുലകുടിമാറാത്തവർക്ക് കൊടുത്താൽ ഭാവിയിൽ അവർ മുലയിൽനിന്ന് കുടിമാറ്റാതിരുന്നാൽ പ്രശ്നമാവുമെന്ന പേടിയും അവാർഡു ജൂറിയ്ക്കുണ്ടെന്നാണു കേട്ടത്. ഇതിന് ഉറപ്പില്ലാത്തിടത്തോളം തൽക്കാലം മുലമറന്നവർക്കുതന്നെ കൊടുക്കുന്നതാണുചിതമെന്ന് അവർ ചിന്തിച്ചുപോകുന്നുണ്ടെങ്കിൽ അതിന് ആരെയാണു കുറ്റം പറയേണ്ടതെന്ന് നിങ്ങൾ തീരുമാനിച്ചുകൊള്ളൂ. ഇടയ്ക്ക് ഒരു കൊച്ചിന്റെ വർത്താനവും കേട്ടു! കൊച്ചിന് അവാർഡുകൊടുക്കാൻ കൊച്ചിന്റെ തള്ള പറഞ്ഞില്ല എന്നതുതന്നെ ശരിയല്ല. അങ്ങനെ ആരെങ്കിലും പറയുന്നതുകേട്ട് കൊച്ചിനും തള്ളയ്ക്കും എന്തിനേറെ അമ്മിണിയ്ക്കുപോലും അവാർഡുനൽകാനാവില്ലെന്നും അങ്ങനെ കൊടുക്കാനുള്ള ഒന്നല്ല ഈ അവാർഡെന്നും തീരുമാനിയ്ക്കാൻ ഇവർക്കൊക്കെ ആരാണ് അധികാരം കൊടുത്തത്? കൊച്ച് നിന്നുകൊണ്ടാണു കളിക്കുന്നതെന്നത് ഒരു കുറവായി കാണാനൊക്കുമോ, അതോ നിന്നുകൊണ്ട് കളിക്കാൻ പാടില്ലെന്നാണോ? അതോ നിന്നുകൊണ്ട് കളിയ്ക്കുന്നവരല്ലേ കൂടുതൽ കളിയ്ക്കുന്നത്? എന്തായാലും അങ്ങനെ നിന്നുകൊണ്ടു കളിക്കുന്നവന് അവാർഡുകൊടുക്കാൻ തീരുമനിച്ചാൽ നന്നായി ഇന്നും കളിക്കുന്ന കപിലനായിരിയ്ക്കും കൂടുതൽ അർഹത. അതുകഴിഞ്ഞു കൊച്ചിനെ കുളിപ്പിച്ചാൽ മതിയാകുമെന്നാണു തോന്നുന്നത്. നിന്നുകൊണ്ടുള്ള കളി മോശമാവാതിരിക്കട്ടെ, അല്ലെങ്കിൽ മോശമല്ലാത്തിധത്തിൽ നിന്നുകളിക്കട്ടെ..
എന്നാപ്പിന്നെ അഭിനയവും ധ്യാനവുമൊക്കെ തൊഴിലാക്കിയവർക്കുതന്നെ അങ്ങു കൊടുത്തൂടേ എന്തിനാണു ഇത്ര വിവാദങ്ങളൊക്കെയുണ്ടാക്കി കൊടുക്കുന്നതെന്നു ചോദിക്കരുത്. അടുത്തകാലത്തായി വിവാദങ്ങൾ മാത്രമാണ് നമുക്ക് സമ്പാദ്യമായി കുമിഞ്ഞുകൂടുന്നത്. ഇതിനായിട്ട് ഒരു കുറവുവരാൻ പാടില്ലല്ലോ! അതുകൊണ്ടുതന്നെ അമ്മിണിയും വാസുവും ബൈജുവും കൂടുതൽ കടുത്ത തീരുമാനങ്ങളെടുക്കാൻ തയ്യാറെടുക്കുകയാണെന്നാണ് ഒടുവിൽ അറിയാൻ കഴിയുന്നത്. തന്റെ സേവനങ്ങളെ മറ്റുള്ളവരുടെ മുന്നിൽ നിരത്തി പ്രശസ്തിയെടുക്കേണ്ടെന്ന തീരുമാനത്തിൽനിന്ന് വിഭിന്നമായി ഇനിമുതൽ ബസ്റ്റാൻഡ് അമ്മിണി തന്റെ പേര് അന്വർത്ഥമാക്കുന്ന രീതിയിൽ ബസ്റ്റാൻഡിലും പൊതുജനങ്ങൾക്കു ദൃശ്യമാവുന്ന വിധത്തിലും മാത്രമേ തന്റെ പൊതുപ്രവർത്തനങ്ങൾ നടത്തൂ എന്നു തീരുമാനിച്ചിട്ടുണ്ട്. അയ്യപ്പബൈജുവിനും ഏതാണ്ട് ഇതേ തീരുമാനം തന്നെയാണെന്നുമറിയുന്നു. അവാർഡുകിട്ടിയില്ലെങ്കിലും തന്റെ പ്രവർത്തന മേഖലയിൽ വ്യതിചലനമുണ്ടാക്കാൻ അടിമാലി വാസു തയ്യാറല്ലെന്നാണ് കിട്ടിയ വിവരം. പേരിൽ മാത്രമല്ല നാലു പുത്തൻ തടയുന്ന ഏർപ്പാടിലല്ലാതെ തനിക്കു താല്പര്യമില്ല. ഇനി അമ്മിണിക്കോ ബൈജുവിനോ കിട്ടുന്ന അവാർഡുകളിലൊരെണ്ണം തൽക്കാലം താൻ അടിച്ചുമാറ്റിക്കൊള്ളാം. പിന്നീടുള്ള വിവാദം അതിനെക്കുറിച്ചാവട്ടെ. തൽക്കാലം കുമാരപുരവും അവിടത്തെ കുമാരകുമാരിമാരും സമാധാനത്തോടെ ഉറങ്ങുമെന്നുമാത്രം നമുക്കു പ്രത്യാശിയ്ക്കാം. കുമാരന് ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും...

തീര്‍ച്ചയായും അവര്‍ക്ക് അവാര്‍ഡ് കൊടുക്കേണ്ടതായിരുന്നു. കാരണം അവര്‍ അവരുടെ മേഖലകളില്‍ മികച്ച സേവനം കാഴ്കവെച്ചുകൊണ്ടിരിക്കുന്നവരാണ്. മറ്റുള്ളവര്‍ക്ക് അവാര്‍ഡ് കൊടുത്തതും ഇതേമാനദണ്ഡം വെച്ചാകുമ്പോള്‍ സര്‍വ്വശ്രീ ബസ്റ്റാൻഡ് അമ്മിണി, അടിമാലി വാസു, അയ്യപ്പ ബൈജു തുടങ്ങിയവരെ ഒഴിവാക്കിയത് തികഞ്ഞ അനീതി തന്നെയാണ്.....
ReplyDeleteAdd Santhosh Pandit into the list.
ReplyDeleteനിന്നുകൊണ്ടുള്ള കളി മോശമാവാതിരിക്കട്ടെ, അല്ലെങ്കിൽ മോശമല്ലാത്തിധത്തിൽ നിന്നുകളിക്കട്ടെ..
ReplyDelete:)
അവരുടെ മേഖലയിലെ മികച്ച നേട്ടത്തിന് അവർക്കും ഒരാവാർഡ് കൊടുക്കാമായിരുന്നു ...അല്ലേ ഭായ്
ReplyDeleteകാര്യം മനസിലായി മോനേ! അസൂയ! അസൂയ! അസൂയ! അമ്മിണിയേക്കാളും നന്നായി സേവന തല്‍പ്പരരായുള്ള കൊച്ചന്നാമ്മ പോലുള്ളവര്‍ ഉള്ളപ്പോള്‍ എന്ത് അമ്മിണി? ഏതമ്മിണീ? വാട്ട് അമ്മിണി?
ReplyDeleteഎന്നാലും എന്റെ കുമാരാ,കളി കുറെ കൂടുന്നുണ്ട്.കളിക്കുന്നവര്‍ എങ്ങിനെയെങ്കിലും കളിച്ചോട്ടെ,അല്ല പിന്നെ!.
ReplyDeleteപോസ്റ്റു വായിച്ചിട്ട് ആദ്യമൊന്നും മനസ്സിലായില്ല. ഭാരതരത്ന അവാർഡിന്റെ പേരിലും വിവാദങ്ങളുണ്ടാക്കാൻ പലരും ശ്രമിച്ചത് പരാജയപ്പെട്ടതു നന്നായി. സച്ചിൻ ടെണ്ടുൽക്കർക്ക് ഭാരതരത്ന ഇപ്പൊ നൽകേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. പോസ്റ്റിൽ പറയുന്ന അഭിനവിനും ധ്യാനിനുമൊക്കെ കഴിഞ്ഞുമാത്രമേ, അതും വളരെക്കുറച്ചു മാത്രമേ ഇക്കാര്യത്തിൽ പരിഗണന സച്ചിനു നൽകേണ്ടതുള്ളൂ. നർമ്മത്തിൽ ചാലിച്ച് എഴുതിയ കാര്യങ്ങളുടെ യഥാർത്ഥ കഥ ഓർത്തപ്പോൾ ഈ കളിയാക്കൽ കുറഞ്ഞുപോയെന്നു തോന്നുന്നു.
ReplyDeleteനർമ്മത്തിൽ ചാലിച്ച് എഴുതിയ മികച്ച നേട്ടത്തിന് ഒരാവാർഡ്
ReplyDeleteee busstand ammini etha standila night duty. kondotty standilano.
ReplyDelete