Friday

ബൂലോകരെ പറ്റിച്ച വോട്ടെടുപ്പിലൂടെ സൂപ്പർ ബ്ലോഗർ തെരഞ്ഞെടുപ്പ്


 ബൂലോകം ഓൺലൈൻ സൂപ്പർബ്ലോഗർ അവാർഡിനു വേണ്ടിയുള്ള "സുസ്സൂപ്പർ" മത്സരം നടക്കുന്ന വിവരം വോട്ടെടുപ്പിന്റെ അവസാന ദിവസമാണ് ഞാനറിഞ്ഞത്. ബൂലോകത്തായാലും ഭൂലോകത്തായാലും വോട്ടു പാഴാക്കുന്ന ശീലം പണ്ടേയില്ലാത്തതതു കൊണ്ടും കൂട്ടത്തിൽ എന്റെ പേര് കാണാത്തതു കൊണ്ടും എന്റെ നോട്ടത്തിൽ പുലിയെന്നു തോന്നിയയാൾക്ക് വോട്ടും ചെയ്തു. അതിനു ശേഷമാണ്  ബൂലോക അവാർഡാർത്ഥികളെ അളന്നുതൂക്കമെടുത്ത താഴെക്കൊടുത്തിരിക്കുന്ന മഹദ്‌വാക്യങ്ങൾ ശ്രദ്ധിച്ചത്.
  1. മലയാളം അക്ഷരത്തെറ്റുകൂടാതെയും പരമാവധി വ്യാകരണപ്പിശകുകള്‍ ഒഴിവാക്കിയും എഴുതാനുള്ള കഴിവ്
  2. രണ്ടായിരത്തി പന്ത്രണ്ടില്‍ ഈ- എഴുത്തില്‍ ഉള്ള സജീവ സാന്നിധ്യം
  3. കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ ഉള്ള അറിവും, അതിനു അനുയോജ്യമായ ഈ-എഴുത്ത് മാധ്യമത്തിന്റെ തെരെഞ്ഞെടുപ്പും
  4. സര്‍ഗാത്മകത
  5. ജനസമ്മതിയും അഭിപ്രായങ്ങള്‍ സ്വരൂപിക്കാനുള്ള കഴിവും
  6. എഴുത്തിന്റെ ഉയര്‍ന്ന ഗുണനിലവാരത്തിലൂടെ ഈ -എഴുത്തിനെ, പ്രിന്റ്‌ മാധ്യമങ്ങള്‍ക്കൊപ്പം മുഖ്യധാരയിലേക്ക് എത്തിക്കുവാനുള്ള പങ്കാളിത്തം
  7. ഈ എഴുത്തില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ അനുയോജ്യമായ ഉപയോഗത്തിലുള്ള വൈദഗ്ദ്ധ്യം
  8. സൃഷ്ടികളിലും അഭിപ്രായങ്ങളിലുമുള്ള മൗലികത
  സംഘാടകർ നടപ്പിലാക്കിയ ഈ കാഴ്ചപ്പാടുകളെ വിശകലനം ചെയ്യുന്നതിനു മുമ്പ് ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. ബൂലോകം എന്ന സൈറ്റിന്റെ പ്രയോക്താക്കളോടോ സൂപ്പർബ്ലോഗർ തെരഞ്ഞെടുപ്പിനോടോ എന്നല്ല ബൂലോകത്തെ ഒരു സംരംഭങ്ങളോടും സംരംഭകരോടും എനിക്ക് യാതൊരു വിരോധവുമില്ല. എന്നുവച്ച് ബൂലോകരെ മണ്ടരാക്കി നടത്തിയ തോന്ന്യാസം കണ്ടിരിക്കാനും വയ്യ. അതുകൊണ്ടുതന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ എനിക്ക അനുഭവപ്പെട്ടതും ഞാൻ മനസ്സിലാക്കിയതുമായ കാര്യങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നത്. ജോയ് കുളനടക്ക് അവാർഡു കൊടുത്തതിലല്ല അത് ബൂലോകം പാനൽ നിരത്തിവച്ച "മാനദണ്ഡങ്ങൾ അനുസരിച്ചു" കൊടുത്തതിലാണ് എതിർപ്പ്.

  ഒന്നാമതായി പറയട്ടെ, വോട്ടിംഗിനു ശേഷം അതിന്റെ റിസൾട്ട് അപ്പോൾത്തന്നെ ദൃശ്യമാക്കിയത് വോട്ടു ചെയ്യുന്നവരെയും വോട്ടു നേടുന്നവരെയും നിരാശപ്പെടുത്താനും വിഷമപ്പെടുത്താനും മാത്രമേ ഉപകാരപ്പെട്ടിട്ടുള്ളൂ. ചിലരെയൊക്കെ കേമന്മാരും മറ്റുചിലരെ മോശക്കാരുമായി ചിത്രീകരിക്കാൻ മന:പൂർവ്വം ശ്രമിച്ചപോലെയായിപ്പോയി. ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥ നടപ്പിലാക്കാൻ നടത്തിയ ഗൂഢശ്രമമയിരുന്നു അതെന്ന് അതുകൊണ്ടുതന്നെ മനസ്സിലാക്കണം. പരമാവധി പത്തുപേരുടെ ഫൈനൽ ലിസ്റ്റ് തെരഞ്ഞെടുക്കുന്നതിനു പകരം  76പേരുടെ ജംബോ ലിസ്റ്റ് തയ്യാറാക്കിയതുവഴി ബ്ലോഗർമാരുടെ വോട്ടുകൾ പരമാവധി ഛിന്നഭിന്നമാക്കാൻ സംഘാടകർക്കു കഴിഞ്ഞു. അതിലൂടെ ഉദ്ദേശിച്ചയാളെ അവർക്കു വിജയിപ്പിച്ചെടുക്കാനും. അതിനുവേണ്ടിയാവണം റിസൾട്ട് അപ്പപ്പോൾ ദൃശ്യമാക്കി മറ്റുള്ളവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നത്.

  അറിയാൻമേലാത്തതുകൊണ്ട് ചോദിക്കുകയാണ്, സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കാൻ ബൂലോകം ഓൺലൈൻ ഭാരവാഹികൾ തെരഞ്ഞെടുത്ത മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്ന എത്രപേർ ഫൈനൽ ലിസ്റ്റിലുണ്ട്? സൂപ്പർ ബ്ലോഗർ ജോയ് കുളനട 2012ൽ "സജീവമയി" എഴുതിയ ബ്ലോഗ് പോസ്റ്റുകൾ ഏതൊക്കെയാണ്? മരുന്നിനെങ്കിലും ഒരെണ്ണം കണിച്ചുതരാമോ...? ബൂലോകത്ത് അദേഹത്തെ അറിയാവുന്നവർ എത്രപേരുണ്ട്..? ഈ-എഴുത്തിനെ പ്രിന്റ് മീഡിയയിലെത്തിക്കാനുള്ള ശ്രമവും അതിന്മേലുള്ള വിജയവും മാനദണ്ഡമാക്കിയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെങ്കിൽ അവ ഒന്നു വ്യക്തമാക്കിയാൽ നന്നാവും. തരികിട ഒപ്പിക്കുമ്പോൾ അതു മറ്റുള്ളവർ അറിയാതിരിക്കാനെങ്കിലും മിനിമം ശ്രദ്ധിക്കണ്ടേ..?

   ഇത്തവണത്തെ വിജയിക്ക് അവാർഡുതുക കൊടുക്കാനുള്ള ഉദ്ദേശം കമ്മിറ്റിക്കില്ല. 25000 രൂപ കുളനടയ്ക്ക് കൊടുക്കുന്നതായി ഒരു പ്രഖ്യാപനം മാത്രം നടത്തി റണ്ണറപ്പിനെ ഇളിച്ചുകാട്ടി മറ്റുള്ളവരെ വിഡ്ഢികളാക്കുന്ന ഏർപ്പാടണ് ഇപ്പോൾ നടക്കുന്നത്, ഇതു നല്ലതല്ലെന്നു മാത്രം പറയുന്നു. സത്യസന്ധമായാണ് തെരഞ്ഞെടുപ്പു നടന്നതെങ്കിൽ ബ്ലോഗർ ജയൻ ദാമോദരൻ വിജയിയാവുമായിരുന്നു എന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു. ജോയ് കുളനടയ്ക്ക് കിട്ടിയ വോട്ടുകൾ സംഘടകർ സമ്മാനിച്ചതാണ്. അതിനു വേണ്ടി മാത്രം നടന്ന പ്രഹസന വോട്ടെടുപ്പാണിത്. ബൂലോകത്ത് ഒരു പ്രശസ്തിയുമില്ലാത്ത ഒരാൾ മറ്റുള്ളവർക്ക് എത്തിപ്പിടിക്കാൻ പറ്റത്തത്ര ഉയരത്തിൽ വോട്ടിങ്ങിന്റെ തുടക്കത്തിൽത്തന്നെ വോട്ടു നേടിയതിൽ നിന്ന് ഇത് വ്യക്തമാണ്.

  കഴിഞ്ഞ വർഷത്തെ സൂപ്പർ ബ്ലോഗർ അവാർഡിന് പ്രഖ്യാപിച്ച സമ്മാനത്തുക നിരക്ഷരന് എപ്പോഴാണു കൈമാറിയെതെന്നും അതു ഇപ്പോഴെങ്കിലും കൈമാറേണ്ടിവന്നതെങ്ങനെയെന്നും അവാർഡുകമ്മിറ്റി വെളിപ്പെടുത്തുന്നതു നന്നായിരിക്കും. എന്റെ അറിവിൽ കഴിഞ്ഞമാസമാണ് (ഡിസംബറിൽ) അതു കൈമാറുന്നത്. അതും കൊടുത്തില്ലേൽ നാണക്കേടാവും എന്നുള്ള അവസ്ഥ വന്നപ്പോൾ! ഈവർഷം സൂപ്പർ ബ്ലോഗർ അവാർഡുനേടിയ ജോയ് കുളനടയ്ക്ക് ഈ പ്രഖ്യാപനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും പറയാൻ എനിക്കു മടിയില്ല. ഒന്നുകൂടി വ്യക്തമക്കിയാൽ  ജോയ് കുളനടയും കൂടി തീരുമനിച്ചുറപ്പിച്ച ഒരു നാടകമായിരുന്നു ഈ തെരഞ്ഞെടുപ്പ്. കുളനടയുടെ ചിത്രം പത്രത്തിൽ വരുന്നതുകൊണ്ട് അദ്ദേഹത്തിനും റണ്ണറപ്പിന് അതു നോക്കിയും സായൂജ്യമടയാം. വോട്ടുചെയ്തു മണ്ടന്മാരും മണ്ടികളുമായ ഞാനടക്കമുള്ള ബ്ലോഗർമരും അല്ലാത്തവരും എന്തു നോക്കി സായൂജ്യമടയുമെന്നാ എന്റെ കൺഫ്യൂഷൻ...

  13 comments:

  1. :
    ബൂലോകത്തിന്റെ ഈ തരികിടക്കളി എല്ലാ ബ്ലോഗര്‍മാര്‍ക്കും മനസ്സിലായി സാബുജീ... ഇങ്ങനെയൊരു കുറിപ്പിനു നന്ദി...!

    ReplyDelete
  2. ആരായീ കൊട്ടോട്ടി സാബു? ഇവിടെങ്ങും കേട്ടിടില്ലല്ലോ.

    ReplyDelete
  3. നമ്മളാരാണാവോ......മുകളിലെ മുഖമില്ലാത്ത ആളോടാ ചോദ്യം...

    ReplyDelete
  4. ബൂലോകരും സൂപ്പര്‍ ബ്ലോഗര്‍മാരും എല്ലാം നന്നായി മനസ്സിലായതു കൊണ്ടാണ് ഞാനീ പര്‍പാടിയില്‍ നിന്നു മാറി നടന്നതു തന്നെ. അവനവന്റെ സൌകര്യം പോലെ വല്ലതും കുത്തിക്കുറിക്കാനൊരിടമെന്നേ ഞാന്‍ ബ്ലോഗെഴുത്തിനെപ്പറ്റി മനസ്സിലാക്കിയിരുന്നുള്ളൂ. അങ്ങിനെയാണ് ഈ രംഗത്ത് വന്നെത്തിപ്പെട്ടത്.പിന്നെ തിരൂരില്‍ ബ്ലോഗര്‍ സംഗമത്തിലും പങ്കെടുത്തിരുന്നു. അന്നു തന്നെ ഒരു തരം മടുപ്പനുഭവപ്പെടാന്‍ തുടങ്ങി. അക്കാര്യം എന്റെ ബ്ലോഗിലൂടെ പ്രകടിപ്പിക്കുകയും പതുക്കെ സജീവമായ പങ്കാളിത്തം നിര്‍ത്തുകയും ചെയ്തു. പിന്നെ പലരുടെയും പരസ്പരമുള്ള ചെളി വാരിയെറിയലുകള്‍ ഫേസ് ബുക്കിലൂടെയും മറ്റും മനസ്സിലായി. അതിന്നിടയില്‍ ഇടയ്ക്ക് “സൂപ്പറുകളെ” തിരഞ്ഞെടുക്കുന്നതും കണ്ടു. വല്ലതും നന്നായി എഴുതാറുള്ളവര്‍ക്ക് വോട്ടു ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇതൊക്കെ കാണുമ്പോള്‍ അമര്‍ഷം തോന്നുന്നു.കൊട്ടോട്ടിക്കിതു തന്നെ വേണം....പെരുത്തിഷ്ടപ്പെട്ടു.

    ReplyDelete
  5. സംഭവാമി യുഗെ യുഗെ...

    ReplyDelete
  6. പ്രിയ കൊണ്ടോട്ടി...

    കുറിപ്പ് വായിച്ചു...ഏതാണ്ട് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു മുതല്‍ മേല്‍പ്പടി ബ്ലോഗ്ഗില്‍ ഞാന്‍ എന്റെ കഥകളും പോസ്റ്റ്‌ ചെയ്യുമായിരുന്നു. ആ ബ്ലോഗ്ഗിന്റെ തുടക്കം മുതല്‍ ഇന്നുവരെ അതുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ചുരുക്കം ചില ആളുകളില്‍ ഒരാളാണ് ഞാന്‍. രണ്ടു വര്‍ഷം മുന്‍പ് മലയാളത്തിലെ ആദ്യത്തെ ബ്ലോഗു പത്രം പ്രസിദ്ധീകരിക്കാന്‍ വേണ്ടി മേല്‍പ്പടി ബ്ലോഗ്‌ ശ്രമിച്ചപ്പോള്‍ അതിനു വേണ്ടി എന്നെക്കൊണ്ട് ആവുന്ന സഹായം ചെയ്തു കൊടുത്തതും ഡോക്ടര്‍ ജയന്‍ ദാമോദരന്‍ അടക്കമുള്ള പ്രശസ്ത ബ്ലോഗര്‍മ്മാരോട് ആ സംരംഭത്തെപ്പറ്റി അറിയിച്ചതും ഞാനാണ്. പക്ഷെ പുതിയ നടത്തിപ്പുകാരും അവരുടെ ബിസിനസ് തന്ത്രങ്ങളും മനസ്സിലായതോടെ അതുമായുള്ള സഹകരണം ഞാന്‍ നിര്‍ത്തി. സുപ്പര്‍ ബ്ലോഗര്‍ മത്സരത്തില്‍ എന്റെ പേരും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും വോട്ടിങ്ങില്‍ നിന്നും വിട്ടുനിന്നു.

    ലേഖനം സമയോചിതമായി. ആശംസകള്‍

    ReplyDelete
  7. കൊട്ടോട്ടി ....ജയന്‍ ദാമോദരനു വേണ്ടി വക്കാലത്ത് പിടിക്കുന്നത് മനസിലാവുന്നില്ല.സ്വന്തം സ്ഥാനാര്‍ത്ഥി തോല്‍ക്കുമ്പോള്‍ സങ്കടം സ്വാഭാവികമാണ്.സാരല്ല...2013 ലും ചാന്‍സുണ്ടല്ലോ...ഇന്ത്യന്‍ പ്രസിഡന്റ് ഇലക്ഷന്‍ അല്ലല്ലോ????

    ReplyDelete
  8. ഇത്രേം നല്ല സുപ്രസിദ്ധനും ബ്ലോഗിന്റെ ഉന്നമനത്തിനുവേണ്ടി അഹോരാത്രം അദ്ധ്വാനിക്കുന്നവനും അക്ഷരത്തെറ്റില്ലാതെയും വ്യാകരണപ്പിശകില്ലാതെയും കാര്‍ട്ടൂണ്‍ വരയ്ക്കുന്നവനും 2011-ല്‍ ഈ-എഴുത്തില്‍ നിറഞ്ഞുനിന്ന് 326 ബ്ലോഗ് പോസ്റ്റുകളിറക്കുകയും ചെയ്ത ജോയിയ്ക്ക് അവാര്‍ഡും 25 ലക്ഷം രൂഫായും കിട്ടിയപ്പോള്‍ സന്തോഷിക്കൂ. ആഘോഷിക്കൂ.

    ReplyDelete
  9. കുളനടയെക്കാള്‍ കൂടുതല്‍ വോട്ട് നേടാന്‍ അറിയാത്തത് കൊണ്ടല്ല .ഇതൊരു പ്രാന്‍ജി ഏട്ടന്‍ സിനിമ യിലെ ഏര്‍പ്പാടാണ് എന്നറിയുന്നത് കൊണ്ട് മാത്രം എല്ലാം നോക്കി കണ്ടു ,,,,ഒരാക്ക് എത്ര വോട്ടും ചെയ്യാം അല്പം കമ്പ്യൂട്ടര്‍ ജ്ഞാനം ഉണ്ടായാല്‍ മതി ,ഐ പി അഡ്രസ് ഓരോ തവണയും മാറ്റാനുള്ള സോഫ്റ്റ്‌വെയര്‍ ഇസ്ന്ടാല്‍ ചെയ്തു വോട്ടിംഗ് തുടങ്ങാം ,,ഓരോ തവണ മോഡം റീ സ്റ്റാര്‍ട്ട് ആക്കിയാല്‍ വെവ്വേറെ ഐപി ആയിട്ടാണ് സെര്‍വറില്‍ രേഘപ്പെടുത്തുക ,ഇതൊക്കെ ബൂലോകക്കാര്‍ക്ക് അറിയാത്തത് കൊന്ന്ടോന്നുമല്ല അവരീ അവാര്‍ഡ് പ്രഘ്യാപനം നടത്തിയത് ..

    ReplyDelete
  10. മൂന്നു ദിവസം പ്രവാസത്തിലായിരുന്നതിനാലാണ് മറിപടിയെഴുതാതിരുന്നത്. കുളനടയ്ക്ക് അവാർഡികിട്ടിയതുകൊണ്ടല്ല അവാർഡുകമ്മിറ്റി നിരത്തിവച്ച "മാനദണ്ഡങ്ങൾ" അനുസരിച്ച് കൊടുത്തതുകൊണ്ടാണെന്നത് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ... അതനുസരിച്ചു നോക്കുമ്പോൾ ഈ അവാർഡുസംഘാടനവും പ്രഖ്യാപനവും വെറും നാടകമാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. ബൂലോകത്തിന്റെ പ്രവർത്തകരിലധികവും എന്റെ നല്ല സുഹൃത്തുക്കളാണെന്നതുകൂടി കുറിച്ചുകൊള്ളട്ടെ. എന്നുവച്ച് അവർ ബൂലോകത്തു വിളമ്പുന്ന പൊള്ളത്തരങ്ങൾക്ക് ഓശാനപാടാൻ പറ്റില്ലല്ലോ..

    ReplyDelete
  11. അവാര്‍ഡോ അവാര്‍ഡ് ദാനമോ എന്തെരോ എന്തോ ചെയ്യട്ടെ, ഒരു പരാതിയുമില്ല ചങ്ങാതീ! പക്ഷേ മത്സരത്തിനില്ല എന്ന് ഞാന്‍ മാലോകരെ അറിയിക്കുകയും അതിനു വേണ്ടി മാത്രം കാരണം വിശദീകരിച്ച് ഒരു പോസ്റ്റ് ഇടുകയും ചെയ്തിട്ടും മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത സാധുവില്‍ സാധുവായ ഈ പാവപ്പെട്ടവനെ(ബ്ലോഗര്‍ പാവപ്പെട്ടവനല്ല)ഉള്‍പ്പെടുത്തി ഒരു കൂറത്താന്‍ പോലും വോട്ട് ചെയ്തില്ലാ എന്ന് പത്ത് മാലോകരെ കാണിക്കുന്ന ഈ പണി ഇപ്പോഴത്തെ എട്ടിന്റെ പണിയെന്ന് പിള്ളാരു പറയുന്ന പണിയേക്കാളും കഷ്ടമായി പോയി. മത്സരിക്കുന്നില്ല എന്ന് പറയുമ്പോള്‍ തന്നെ പേരിന്റെ കാളത്തിനു നേരെ അത് രേഖപ്പെടുത്തി വൈക്കേണ്ട മര്യാദ ഇനിയെങ്കിലും കാണിക്കണേ ഉടയോരേ! ഒരു ശരിക്കുള്ള വിശദീകരണം ഈ കാര്യത്തില്‍ ആവശ്യമുണ്ടെന്ന് തോന്നുന്നതിനാല്‍ വിഷയം ഒരു പ്രത്യേകം പോസ്റ്റാ‍യി പ്രസിദ്ധപ്പെടുത്തുന്നു.

    ReplyDelete

Popular Posts

Recent Posts

Blog Archive