Monday

മമ്മൂട്ടിയോ ബെര്‍ളിയോ...?


സ്നേഹപൂര്‍വ്വം മമ്മൂട്ടി

ഈ ബ്ലോഗിന്റെ യഥാര്‍ത്ഥ ഉടമ ആരാണ്?

മമ്മൂട്ടിയാണെങ്കില്‍ Feed burner email subscriptions ല്‍
നോക്കുമ്പോള്‍ ബെര്‍ളിതോമസ്സിന്റെ വിവരങ്ങളും ചിത്രവുമാണല്ലോ തെളിയുന്നത് !




ഇതിനെ എന്തു പേരു വിളിയ്ക്കണം? ബൂലോക തട്ടിപ്പെന്നോ ?
അതോ ഒരു പ്രമാണിയുടെ നാലാംകിട നമ്പരെന്നോ ?
അതോ ഇത് എന്റെ വെറും സംശയം മാത്രമോ ?
ബൂലോകത്താരെങ്കിലും ഇതിനൊരു മറുപടിതന്ന് ഈയുള്ളവന്റെ സംശയം തീര്‍ത്തു തരണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു...

  34 comments:

  1. എന്തരോ എന്തോ...

    ReplyDelete
  2. കൊട്ടോട്ടി, ഞാന്‍ പരിശോധിച്ചു. സത്യമാണ്.
    ബെര്‍ളിത്തരങ്ങളിലെയും സ്നേഹപൂര്‍വ്വം മമ്മൂട്ടിയിലേയും ഫീഡ് ബെര്‍ണര്‍ ഒരേ മെയില്‍ ഐഡിയില്‍ നിന്നും ഉള്ളതാണ്.

    ReplyDelete
  3. അപ്പോള്‍ ഈ സിനിമയിലൊക്കെ അഭിനയിക്കുന്നത് ആരാ???

    ReplyDelete
  4. ചവുട്ടി കൂട്ടല്‍August 31, 2009 at 1:16 PM

    അപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായില്ലേ.. ബെര്‍ലി തോമസ്സ് എന്ന കൂതറയുടെ കൂതറവേലത്തരങ്ങളെകുറിച്ച്.

    അവന്‍ ഇതല്ല ഇതിലും വലിയ വേലത്തരങ്ങളുമായാണ് നട

    ReplyDelete
  5. ഡേയ്‌, ഈ ഡബ്ബിൾ റോൾ, ഡബ്ബിൾ റോൾ എന്നൊക്കെ ആദ്യായിട്ട്‌ കേൾക്ക്വാ.. സിൽമേലാവുമ്പോ ഇതുപോലെ പല നമ്പറുകളും കാണുമഡേയ്‌.. പയലുകള്‌.

    :)

    ReplyDelete
  6. എനിക്കൊന്നും മനസ്സിലായില്ല കൊട്ടോട്ടിക്കാരാ...

    ReplyDelete
  7. അപ്പോള്‍ നമ്മുടെ ബെര്‍ളി തന്നെയാണോ അപ്പാപ്പന്‍, അപ്പാപ്പന്‍ തന്നെയാണോ ബെര്‍ളി? കണ്‍ഫൂഷനായല്ലോ... കണ്ടിരുന്നാല്‍ രോമാഞ്ചം വരുന്ന കഥാപാത്രങ്ങളെ പണ്ടെപ്പോലെ അവതരിപ്പിക്കാന്‍ അപ്പാപ്പനിനിയും ബാല്യം ബാക്കി, അല്ല, ബെര്‍ളീ, അല്ലാതെ കോളജ് ടീനേജ് പെണ്‍കളുടെ കൂടെ കെട്ടിമറിഞ്ഞ് കുഞ്ചാക്കോ ബോബപ്പന്‍ കളിക്കാനല്ല പറഞ്ഞത്...

    ReplyDelete
  8. എനിക്കും ഒന്നും മനസ്സിലായില്ല.

    ReplyDelete
  9. മനസ്സിലാകാത്തവര്‍ ഈ ലിങ്ക് സന്ദര്‍ശിക്കൂ

    ReplyDelete
  10. ബെര്‍ളിയുടെ ബ്ലോഗ്‌ മമ്മൂട്ടി വാങ്ങി

    സത്യത്തില്‍ രാവിലെ ബൂലോകം തുറന്നപ്പോള്‍ ഞെട്ടിപ്പോയി . മമ്മൂട്ടിയുടെ ബ്ലോഗ്‌ എഴുതുന്നത്‌ ബെര്‍ലിയാണോ എന്ന ചിലരുടെ സംശയങ്ങള്‍ . എന്നാല്‍ വിശദമായ അന്വഷണത്തില്‍ തെളിഞ്ഞത് , ധാന്യങ്ങള്‍ക്ക് ഈയിടെ വന്‍വിലക്കയറ്റം നേരിടുകയും മലയാള സിനിമ താഴേക്കു വരികയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ മമ്മൂട്ടിക്കും കുടുബത്തിനും ജീവിക്കണമെങ്കില്‍ ധാന്യങ്ങള്‍ കൂടിയേ തീരു എന്ന നില വന്നതോടും കൂടി മമ്മൂട്ടി ബെര്‍ളിയുടെ ബ്ലോഗ്‌ കഴിഞ്ഞ മാസം കച്ചവടം ഉറപ്പിക്കുകയും ബെര്‍ലിയുടെയും മമ്മൂട്ടിയുടെയും ബ്ലോഗില്‍ മമ്മൂട്ടി ഒരേ സമയം എഴുതി തുടങ്ങുകയും ചെയ്തു . ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടനെ തരാം .

    ReplyDelete
  11. കുന്ത്രാപ്പിAugust 31, 2009 at 7:26 PM

    കൊട്ടോട്ടിക്കാ‍്രന്‍ പറഞത് ശരിയെന്ന് തോന്നുന്നു. ഇപ്പോള്‍ ആ ബ്ലോഗ് കിട്ടുന്നില്ല.
    പകരം വേറെ ഒരു സൈറ്റിലേക്ക് http://www.imeetzu.comറീഡയറക്ട് ചെയ്യുകയാണ്. ഇതെന്ത് കഥ....

    ReplyDelete
  12. കുന്ത്രാപ്പിAugust 31, 2009 at 7:37 PM

    സുഹൃത്തെ ക്ഷമിക്കണം
    കുറച്ച് മുമ്പ് പലപ്രാവശ്യം ഞാന്‍ മമ്മൂട്ടിയുടെ ബ്ലോഗില്‍ കയ്യറാന്‍ ശ്രമിച്ചു. അപ്പോഴെക്കെ ഈ സൈറ്റിലേക്ക് റീഡയറക്റ്റ് ചെയ്യുന്നു. ഇപ്പോള്‍ അങ്ങിനെ കാണുന്നുമില്ല. എനിക്ക് തെറ്റിയതാണെന്ന് തോന്നുന്നു.ക്ഷമിക്കുമല്ലോ

    ReplyDelete
  13. ബെർളിയും മമ്മൂട്ടിയും ബ്ബ്ലോഗും എന്തായാലും ഓണം കുശാലായി
    പോസ്റ്റിനു നന്ദി.

    ഓണാശംസകൾ

    ReplyDelete
  14. ഇതു കല്ല് വെക്കാത്ത നുണ :)

    ബ്ലോഗും കൂലിക്ക് എഴുതിക്കൊടുപ്പ് തുടങ്ങിയോ??
    കഷ്ടം!

    ReplyDelete
  15. ആരെങ്കിലും പെഴച്ചു പൊക്കോട്ടൊടൊ...ഇനി ഇതൊരു പ്രശ്നമാക്കേണ്ട. വിട്ടു കള നമുക്ക് ഓണം ആഘോഷിക്കേണ്ടെ..?

    ReplyDelete
  16. ഹിഹിഹിഹിഹിഹിഹിഹിഹി......
    ഇനീം എന്തൊക്കെ കാണാനിരിക്കുന്നൂ..കൊട്ടോടിക്കാരാ....

    ഈ പോസ്റ്റിലെ കമന്റുകൾ വായിച്ച് ചിരിക്കുന്ന........ബാക്കി ടൈപ്പാൻ വയ്യ ഫിറ്റായി പോയി....:):):):‌)

    ReplyDelete
  17. ഒരാരാദകന്‍September 1, 2009 at 12:13 PM

    "ഈ ബ്ലോഗിന്‍റെ നാഥന്‍ ബെര്‍ളിച്ചായന്‍" എന്ന് സൂപ്പറിന്‍റെ ബ്ലോഗിലും "സൂപ്പര്‍ ഈ ബ്ലോഗിന്‍റെ നാഥന്‍" എന്ന് ബെര്‍ളിധരംഗള്‍ - ലും ഇടണം. ഇരുവരുടെയും പഴക്കം ചെന്ന ഒരാരാദകന്‍

    ReplyDelete
  18. സമാധാനമായീ.... പണ്ടേ ബെര്‍ലിക്കൊരു മമ്മൂട്ടിചായ് വ് കണ്ടതാ... ഇതാ പറയുന്നേ.. സെന്സ് വേണം.. സെന്‍സിബിലിറ്റി വേണം... അല്ലെങ്കില്‍ ഇതുപോലെ പറ്റും.

    ReplyDelete
  19. ഹ ഹാ.....മമ്മുക്കായും മോഹന്‍ലാലും ഒക്കെ ബ്ലോഗന്മാരായി എന്ന് പറഞ്ഞ്‌ പിന്നാലെ കൂടിയ ബൂലോകത്തെ ഫാന്‍സ്‌ എങ്കിലും മനസ്സിലാക്കിയെങ്കില്‍

    ReplyDelete
  20. ഒരാൾക്കുവേണ്ടി (അതും എപ്പോഴും തിരക്കുള്ള ഒരാൾ) മറ്റൊരാൾ എഴുതുന്നത് വല്യ വിഷയമാക്കേണ്ടതില്ല. സ്വാഭാവികം മാത്രം. എത്രയോ മഹാന്മാരുടെ ആത്മ കഥകൾ അതെ, ആത്മ കഥകൾ മറ്റുള്ള ആളുകളല്ലേ എഴുതിയിട്ടുള്ളത്. അനുഭവങ്ങൾ മമ്മൂട്ടിയുടേതാവാം. എഴുതുന്നതു ബെർളി. അത്ര മാത്രം.

    ReplyDelete
  21. ഹ... ഹ കൊള്ളാമല്ലോ ..എന്തെല്ലാം മറിമായങ്ങള്‍ ...

    ReplyDelete
  22. കൊളം പള്ളിSeptember 3, 2009 at 11:09 PM

    പള്ളിക്കുളം പറഞ്ഞപോലെ ഒരാള്‍ക്കു വേണ്ടി വേറൊരാള്‍ എഴുതിക്കൊടുക്കുകയോ വായിച്ചുകോടുക്കയോ, ജീവിച്ചുകൊടുക്കയോ കൂടെക്കിടക്കുന്ന്നതൊ ഒന്നും തെറ്റല്ല.
    സ്നേഹപൂര്‍വ്വം മമ്മൂട്ടിയുടെ ബ്ലോഗ് വന്നപ്പോള്‍ അതിന്റെ ഹെഡ്ഡര്‍ ഡിസൈനും ആ സമയത്ത് ബെര്‍ലിയുടെ ഹെഡ്ഡര്‍ ഡിസൈനും എങ്ങിനെയായിരുന്നെന്ന് നോക്കിയിരുന്നോ? മലയാള മനോരമ വികസിപ്പിച്ചെടുത്ത മലയാളം ഫോണ്ടില്‍ ചെയ്ത ടൈറ്റില്‍ ഡിസൈന്‍ ആയിരുന്നു. അന്നേ തോന്നിയതാ പേട്ടുകാക്കാനായ അമ്മാവനു വേണ്ടി അച്ചായന്‍ കുമ്പിട്ടുകൊടൂക്കുന്നുവെന്ന്. എന്നാലും ഇതു മോശമായിപ്പോയി ബെര്‍ലി അച്ചായാ.

    ReplyDelete
  23. മമ്മൂട്ടി ബ്ലോഗ് ഉല്‍ഘാടനം ചെയ്തത് ഒരുപാട് പാപ്പരാസിപ്പടയുടെ നടുവില്‍ ഇരുന്ന് 'പട്ടണത്തില്‍ ഭൂതം' ലോക്കേഷനില്‍ വെച്ചാണല്ലോ. അന്ന് വന്ന എല്ലാ ഫോട്ടോ വാര്‍ത്തകളിലും ബെര്‍ളി തൊട്ടരികില്‍ നില്‍ക്കുന്നത് വളരെ ക്ലിയറായിട്ട് വന്നിട്ടുണ്ട്.

    ചേരും പടി ചേര്‍ത്താല്‍ മമ്മൂട്ടീസ് ബ്ലോഗ് = ബെര്‍ളി & ബെര്‍ളീസ് = മമ്മൂട്ടീസ് ഡ്യൂപ്പ് ഇന്‍ ബ്ലോഗിംഗ്!!!

    ബെര്‍ളിയാണ്‌ മമ്മൂട്ടിക്ക് വേണ്ടി ബ്ലോഗുന്നത് എന്നതിന്‌ ഇതില്‍ കൂടുതല്‍ തെളിവൊന്നും ഇനി ഒരു സി.ബി.ഐ സേതുരാമയ്യര്‍ വന്നാലും കിട്ടാനില്ല..!

    മമ്മൂട്ടിക്ക് മിനിറ്റുകള്‍ക്ക് ലക്ഷങ്ങളാ വെല, ലക്ഷങ്ങള്‍, വിലപ്പെട്ട നേരം കൊണ്ടുപോയി ബ്ലോഗാന്‍ നില്‍ക്കാന്‍ മൂപ്പര്‍ക്കെന്താ തലയില്‍ ഓളമുണ്ടോ

    ReplyDelete
  24. കൂതറ ബെര്‍‍ളിയെകുറിച്ച് പോസ്റ്റിടാന്‍‍ കൊട്ടോട്ടിക്കാരന് നാണമില്ലേയ്. ബൂലോകത്തെ ബ്ലോഗ് കോമാളിയാണ് ബെര്‍ളി കൂതറ.

    ReplyDelete
  25. അപ്പോ ബെര്‍ളിയുടെ പോസ്റ്റിനായിരുന്നോ 2400+ പേരു follow ചെയിതത്‌? ചതിയായി പോയി.... :O

    ReplyDelete
  26. മലയാളം ബ്ലോഗ്ഗേര്‍സും സിനിമയും ആയിട്ടുള്ള ബന്ധം തുടങ്ങിയിട്ട് കുറച്ചു നാളുകളായി.പഴയ പല മലയാളം പുലി ബ്ലോഗ്ഗേര്‍സും ഇപ്പോള്‍ തിരക്കഥകള്‍ തിരുത്താറുണ്ട്
    കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ

    ReplyDelete
  27. ബെര്‍ളിയുടെ വിശദീകരണമാണ്. ബെര്‍ളിത്തരങ്ങളില്‍ കമന്റാന്‍ കഴിഞ്ഞില്ല. ഇതു തല്‍ക്കാലം ഇവിടെക്കിടക്കട്ടെ...

    “പിന്നെയാണ്, കമന്റ് മോഡറേഷന്‍, ഫീഡ്, ഇമെയില്‍ സബസ്ക്രിപ്ഷന്‍ തുടങ്ങിയ സംഗതികള്‍ ഞാന്‍ എന്റെ കൈ കൊണ്ട് ആക്ടിവേറ്റ് ചെയ്തത്. ബ്ലോഗ് ലോഗിന്‍ ആയിരുന്നത് കൊണ്ട് കമന്റ് മോഡറേഷന്‍ ശരിയാക്കി. മമ്മൂട്ടിയുടെ യൂസര്‍നെയിമും പാസ്വേഡും അറിയാത്തതുകൊണ്ട് എന്റെ സ്വന്തം ഐഡിയില്‍ നിന്ന് ഫീഡും ഇമെയില്‍ സബ്സ്ക്രിപ്ഷനും ശരിയാക്കി. ഷൂട്ടിനിടയില്‍ ഭൂതത്തിന്റെ മേക്കപ്പില്‍ വന്ന് കമന്റുകള്‍ കൌതുകത്തോടെ വായിച്ച് അപ്രൂവ് ചെയ്യുന്ന മമ്മൂട്ടിയെ എനിക്കു മറക്കാനാവില്ല. ഇതാണ് സത്യം"

    ഹഹഹഹഹ.....

    ReplyDelete
  28. Ithu kollamallo... ! avrum jeevikkatte alle...!!!

    ReplyDelete
  29. മമ്മൂട്ടിയുടെ “സ്നേഹപൂര്‍വ്വം ലോഹിയ്ക്ക്” എന്നപോസ്റ്റിന് 187 കമന്റുകളാണു വന്നത്. 2505 പേര്‍ ഫോളോ ചെയ്യുന്ന ബ്ലോഗില്‍ ആ‍ഗസ്റ്റ് 30ന് ഇട്ട “ഓര്‍മ്മകളുടെ പുതപ്പ്” എന്ന അടുത്ത പോസ്റ്റിന് ഇന്നുവരെ (സെപ്തംബര്‍ 14) ഒറ്റക്കമന്റില്ല!

    ReplyDelete
  30. ദേ ഇപ്പോ ബെര്‍ളിയുടെ ബ്ലോഗ് പുസ്തകത്തിനു അവതാരിക എഴുതിയതും മമ്മൂട്ടി.. ഇപ്പൊ കുറെക്കൂടി ക്ലിയര്‍ ആയില്ലേ കാര്യങ്ങള്‍‌..

    ReplyDelete
  31. ,,
    അപ്പോള്‍ ഈ സിനിമയിലൊക്കെ അഭിനയിക്കുന്നത് ആരാ???
    ,,

    ReplyDelete

Popular Posts

Recent Posts

Blog Archive