Thursday

ചാണക്യനെ കാണ്മാനില്ല !

പ്രശസ്ഥ ബ്ലോഗര്‍ ചാണക്യനെ കാണ്മാനില്ല. കണ്ടുമുട്ടുന്നവര്‍ രണ്ടു കൊട്ടു കൊടുത്ത് ബ്ലോഗില്‍ തിരികെയെത്തിയ്ക്കണമെന്നു താല്‍പ്പര്യപ്പെടുന്നു. ചെറായി മീറ്റിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. മീറ്റിനു ശേഷം അദ്ദേഹത്തെ കാണാതായതില്‍ ദുരൂഹതയുണ്ടെന്നു സംശയമുണ്ട്. ബൂലോകര്‍ക്കു തിരിച്ചറിയാനായി അദ്ദേഹത്തിന്റെ മീറ്റിലെ ലേറ്റസ്റ്റു ഫോട്ടോകള്‍ പ്രസിദ്ധീകരിയ്ക്കുന്നു.

വളരെയേറെ സന്തോഷവാനായിട്ടായിരുന്നു ചാണക്യന്‍ മീറ്റാനെത്തിയത്


പോട്ടപ്പെട്ടിയും തൂക്കി നില്‍ക്കുന്ന ഫീകരനെക്കണ്ടപ്പോള്‍ പേടിച്ചു നില്‍ക്കുന്ന ചാണക്യനെയാണു നിങ്ങള്‍ മുകളില്‍ കാണുന്നത്.


ടോക്കണില്ലാതെ ഭക്ഷണം കഴിയ്ക്കുന്നതിന്റെ പേരില്‍ ചാണക്യനോട് മറ്റുള്ളവര്‍ കയര്‍ക്കുന്നത് രഹസ്യ പോട്ടപ്പെട്ടി ഒപ്പിയെടുത്തപ്പോള്‍. അദ്ദേഹത്തെ ഇരുന്നു ഭക്ഷണം കഴിയ്ക്കാന്‍ അനുവദിച്ചില്ല.


ഒടുവില്‍ നിലവിളിച്ചുകൊണ്ട് പുറത്തേയ്ക്കു നടക്കുന്ന ചാണുവിനെയാണു നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്. ഇതിനു ശേഷമാണ് അദ്ദേഹത്തെ കാണാതായത്. അദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെടാന്‍ ബൂലോക മഹാസഭ തീരുമാനമെടുത്തിട്ടുണ്ട്. നടപടിയുണ്ടാകാത്തപക്ഷം. ബൂലോകം അടച്ചിട്ടു ഹര്‍ത്താലാചരിയ്ക്കാനും തീരുമാനമുണ്ട്.

  11 comments:

 1. അത് മാത്രമല്ല ആശ്രമത്തിലെ പ്രധാനമന്ത്രിയെ ദുരൂഹ സാഹചര്യങ്ങളില്‍ കാനാതാവുന്നതിനു പിന്നില്‍ എന്തെങ്കിലും വിദേശ കരങ്ങള്‍ ഉണ്ടോ എന്നും അന്വഷിക്കണം :)

  ReplyDelete
 2. ഹാ ഹാ :)
  സത്യമായും ചാണക്യനെ കാണാനില്ലേ ?? :)

  ReplyDelete
 3. മകനേ നീ പോയതില്‍ പിന്നെ ബൂലോകമ്മ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല.എന്നും ബിരിയാണി തന്നെ. ബൂലോക അഛന്‍ ജലപാനം നിര്‍ത്തി സുരപാനം മാത്രമാക്കി. മകനേ നീ എത്രയും വേഗം തിരിച്ച് വരിക, എന്ന് പറ്റ് തീര്‍ത്ത് കിട്ടാത്ത മുറുക്കാന്‍ കടക്കാരന്‍!
  ഒപ്പ്
  സീല്
  കുന്തം
  കുടചക്രം!

  ReplyDelete
 4. മാന്യ സുഹൃത്തുക്കളെ,

  ചാണക്യന്‍ നമ്മളെ വിട്ട് പോയ ദുഃഖം, തലകുത്തി നിന്ന് ചിരിച്ച് കൊണ്ട് അറിയിക്കട്ടേ.ചാണക്യന്‍ നിരാഹാരത്തില്‍ ഇരുന്നെന്നും, ഏതോ ബിന്ദു തിരിച്ച് വിളിച്ചിട്ട് വന്നില്ലന്നും, പിന്നെ ഏതോ ബന്ധു കൊന്നെന്നുമാണ്‌ ഇത് വരെ കിട്ടിയ വിവരം.

  ചാണക്യന്‍റെ ബ്ലോഗിലും അത് തന്നെ വിവരിക്കുന്നു..

  "സംഭവങ്ങളുടെ ഗൌരവം മനസിലാക്കി ദു:ഖിതനായ ചാണക്യന്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ നില്‍ക്കാതെ തന്റേതായിട്ടുള്ള സകല സ്വത്തുക്കളും പാവങ്ങള്‍ക്ക് ദാനം ചെയ്ത ശേഷം മരണം വരെ നിരാഹാരമിരിക്കാന്‍ പുറപ്പെട്ടു. രാജ്യാതിര്‍ത്തിക്കു പുറത്ത് ചാണക വറളികളാല്‍ ഉണ്ടാക്കിയ ഒരു കൂമ്പാരത്തില്‍ ചാണക്യന്‍ നിരാഹാരം അനുഷ്ടിക്കാന്‍ തുടങ്ങി.

  ഇതിനിടെ കൊട്ടാര വൈദ്യന്മാരില്‍ നിന്നും സംഭവത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കിയ ബിന്ദുസാരന്‍ പശ്ചാത്താപ വിവശനായി നിരഹാര വേദിയിലെത്തി ചാണക്യനോട് മാപ്പപേക്ഷിച്ച് തിരിച്ചുവരാന്‍ അഭ്യര്‍ത്ഥിച്ചു, പക്ഷെ ചാണക്യന്‍ അതിനു കൂട്ടാക്കാതെ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്ന്, നിരാഹാരം തുടര്‍ന്നു. ദൌത്യം പരാജയപ്പെട്ട ബിന്ദുസാരന്റെ കോപം മുഴുവന്‍ സുബന്ധുവിനോടായി. കൊട്ടാരത്തില്‍ തിരിച്ചെത്തിയ ബിന്ദുസാരന്‍, സുബന്ധുവിനെ വിളിപ്പിച്ച് എത്രയും വേഗം മാപ്പപേക്ഷിച്ച് ചാണക്യനെ കൊട്ടാരത്തില്‍ തിരിച്ചെത്തിക്കുവാന്‍ ആജ്ഞാപിച്ചു. ആജ്ഞ നടപ്പാക്കിയില്ലെങ്കില്‍ സുബന്ധുവിനെ വധിക്കാനും ഉത്തരവിട്ടു.

  ചാണക്യന്റെ കൊട്ടാരത്തിലേക്കുള്ള തിരിച്ചു വരവ് ഇഷ്ടപ്പെടാത്ത സുബന്ധു ഏത് വിധത്തിലും അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി സുബന്ധു കരു നീക്കം ആരംഭിച്ചു. ചാണക്യന്‍ തിരിച്ചു വരാന്‍ സമ്മതിച്ചുവെന്നും അദ്ദേഹത്തെ എതിരേല്‍ക്കാന്‍ വന്‍ സ്വീകരണ ചടങ്ങ് സംഘടിപ്പിക്കണമെന്നും സുബന്ധു, ബിന്ദുസാരനെ ധരിപ്പിച്ചു. തുടര്‍ന്ന് രാജ്യം ചാണക്യനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പില്‍ മുഴുകി. ഈ അവസരത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ചാണക്യന്റെ നിരാഹാര വേദിയിലെത്തിയ സുബന്ധു ഒരു തീപ്പന്തം പര്‍ണ്ണശാലക്ക് നേരെ എറിഞ്ഞു. ചാണക വറളികൂനയില്‍ ധ്യാനനിമഗ്നനായിരുന്ന ചാണക്യന് അപകടം കണ്ടറിയാന്‍ സാധിച്ചില്ല. ചാണക വറളി കൂന തീപിടിച്ച് ആളിക്കത്താന്‍ തുടങ്ങി. നീണ്ട നാളത്തെ നിരഹാര വ്രതത്താല്‍ ക്ഷീണിതനായിരുന്ന ചാണക്യന് അഗ്നിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചില്ല. മൌര്യ സാമ്രാജ്യത്തിന്റെ മഹാമന്ത്രിയായിരുന്ന ചാണക്യന്‍ അങ്ങനെ അഗ്നിയില്‍ വെന്ത് വെണ്ണീറായി."

  കൂടുതല്‍ അറിയാന്‍ വായിക്കുക..
  ചാണക്യന്‍റെ അന്ത്യം

  ReplyDelete
 5. അയ്യോ ചാണക്യ പോവല്ലേ..

  ReplyDelete
 6. ചാണക്യന്‍ 'കത്തി' വേഷം കെട്ടാന്‍ പോയതായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത കപ്പ് നേടുന്നതോടു കൂടി കത്തി ഔട്ടാകുന്നതും ചാണക്യന്‍ മൂര്‍ച്ച കൂട്ടി തിരിച്ചെത്തുന്നതുമായിരിക്കും. ഇനി പത്രപ്രവര്‍ത്തകര്‍ക്ക് തല്ലുകിട്ടും എന്നത് മുങ്കൂര്‍ കണ്ട് ആള്‍ രഹസ്യ കരാട്ടേ പഠനത്തിലും കത്തിയേറ് പരിശീലനത്തിലുമാണോ എന്നും സന്ദേഹം

  ReplyDelete
 7. ചാണക്യൻ സർ എവിടെപ്പോയി ??

  ReplyDelete
 8. ഞാനിവിടെ അഭിപ്രായം പറയാന്‍ ആളല്ല,കാരണം ഭൂലോകം എന്താണെന്നും അതിന്റെ അതിര്‍ത്തീ എവിടെയാണെന്നും ഇവിടെ ആരൊക്കെ ജീവിക്കുന്നുവെന്നും അറിഞ്ഞു വരുന്നേയുള്ളൂ.എന്നുപറഞ്ഞാല്‍ ഇപ്പോള്‍ ജനിച്ചു വീണ ഒരു ശിശുവാണെന്നര്‍ത്ഥം!.എന്തിനധികം ഈ ചെറായി പോലും കേള്‍ക്കാന്‍ തുടങ്ങിയത് അടുത്ത കാലത്താണ്.അത് കൊണ്ട് മാന്യ ബ്ലോഗന്മാര്‍ എന്നെ ആട്ടി പുറത്താക്കരുത്.ആദ്യം എല്ലായിടത്തും ഒന്നു നടന്നു കാണട്ടെ.

  ReplyDelete
 9. കൊട്ടോട്ടീ......എന്നെ എനിക്ക് തന്നെ കളഞ്ഞ് പോയതാ..തപ്പിയെടുത്ത് കിട്ടുമ്പോൾ തിരിച്ച് എത്തിക്കാം എന്തേ..ബെഷമം ഒന്നും ഇല്ലാല്ലോ ആല്ലെ?:):):):)

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive