Saturday

ഞാന്‍ ബൂലോക വഞ്ചകന്‍..!


  വിശുദ്ധ റമളാനില്‍ത്തന്നെ എന്നെ ബൂലോകത്തെ ഏറ്റവും വലിയ വിശ്വാസ വഞ്ചകനാക്കിയതില്‍ ഞാന്‍ സ്പൈഡര്‍ക്ക് ആദ്യമേ നന്ദിപറയുന്നു. വളരെ ചുരുങ്ങിയ നാളുകൊണ്ടുതന്നെ ബൂലോകത്തെ ഒരു നല്ല വിഭാഗവുമായി നല്ല ബന്ധം സ്ഥാപിയ്ക്കാന്‍ എനിയ്ക്കു കഴിഞ്ഞിട്ടുണ്ട്. അത് വലിയ തെറ്റായി ഈസമയംവരെ തോന്നിയിട്ടില്ല. കമ്പ്യൂട്ടറിന്റെയും ഇറ്റര്‍നെറ്റിന്റെയും പരിജ്ഞാനം കുറവാണെന്നതു ഞാന്‍ പലരോടും നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട്.  

 റിഫ്രെഷ് മെമ്മറി ശരിയാക്കാന്‍ ഞാന്‍ പലരെയും സമീപിച്ചിട്ടുണ്ട്. പലരും സഹായിച്ചിട്ടുമുണ്ട്. എനിയ്ക്ക് ഇപ്പോള്‍ പ്രശ്നങ്ങളുണ്ടെന്ന വിധത്തിലുള്ള പോസ്റ്റ് എന്തിനു വന്നെന്നു എനിയ്ക്കു മനസ്സിലാകുന്നില്ല. ഞാനുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിഷമങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ക്ക് ഉണ്ടായാല്‍ അതു നേരിട്ടുതന്നെ അവരുമായി സംസാരിയ്ക്കാനാണു ഞാന്‍ ശ്രദ്ധിയ്ക്കാറ്. അതിനു കാരണക്കാരായവര്‍ ആരുതന്നെയായിരുന്നാലും അവരോടെതിര്‍ക്കാനുള്ള ആമ്പിയര്‍ എനിയ്ക്കുണ്ട്. അതിനെ ബൂലോക സംഭവമാക്കുന്നതെന്തിനാണ്?  

  ഇതില്‍ പരോക്ഷമായെങ്കിലും സ്പര്‍ശിയ്ക്കുന്ന വ്യക്തിയുമായി ഞാന്‍ നേരിട്ടു സംസാരിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിനു കാര്യങ്ങള്‍ മനസ്സിലായെന്നാണ് എനിയ്ക്കു തോന്നുന്നത്. അങ്ങിനെയല്ലെങ്കില്‍ അതു പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഞാന്‍ തന്നെ ശ്രമിച്ചോളാം. ഇക്കാര്യത്തില്‍ കൊട്ടോട്ടിക്കരന്റെ നിലവിളി കേള്‍ക്കാന്‍ തല്‍ക്കാലം ബൂലോകര്‍ക്കു ഭാഗ്യമില്ല. ആരുടെയും സഹതാപവും എനിയ്ക്കാവശ്യമില്ല. കൊട്ടോട്ടിക്കാരന് ഒളിച്ചുവച്ച പ്രൊഫൈലുമില്ല. നല്ല വെണ്ടയ്ക്കാ അക്ഷരത്തില്‍ മൊബൈല്‍ നമ്പരും ചേര്‍ത്തിട്ടുണ്ട്. ആണായി സംസാരിയ്ക്കാനാണ് എനിയ്ക്കു താല്പര്യം. അതിനാലാണ് ആണത്തമില്ലാത്ത പോസ്റ്റില്‍ (അനോണി ബ്ലോഗില്‍) കമന്റേണ്ടെന്നു തീരുമാനിച്ചത്.

  14 comments:

  1. ഇതെന്താ സംഭവം? ഒന്നും മനസ്സിലാകുന്നില്ലല്ലോ?
    ഈശ്വരോ രക്ഷതു...

    ReplyDelete
  2. കാര്യം പറയുമ്പോള്‍ അത് റമളാനിലാണോ അല്ലയോ എന്നൊന്നും നോക്കാന്‍ പറ്റില്ലല്ലോ?
    ഇനി ഇതും ഒത്തുകളിയാണേ............ ഞങ്ങള്‍ പറ്റിച്ചേ ........ എന്ന് വേണമെങ്കില്‍ പറഞ്ഞോളൂ......
    വെറുതെ മറ്റു ബൂലോഗരേ കൊപ്പിലാന്റെ മൂന്നാനായി കെണിയില്‍ ചാടിച്ചാല്‍ ഇയാള്‍ക്ക് എന്ത് കിട്ടാനാണ്?

    ReplyDelete
  3. സഭവംകൊള്ളാം കലക്കി എന്ന് പറയട്ടെ പക്ഷെ "ആരുടേം തന്ത സമ്പാദിച്ച മുതലെടുത്തിട്ടല്ല". ഈ വിളി ഒഴിവാക്കാമായിരുന്നു

    ReplyDelete
  4. ഒരു സുഹൃത്തെന്ന നിലയില്‍ കരുതും എന്നതുകൊണ്ട്‌ പറയുകയാണ്‌ .നമ്മുടെ മാന്യത നാം തന്നെ സൂക്ഷിക്കേണ്ടേ?

    മുകളിലെ കമന്റുകളില്‍ പല വാചകങ്ങളും ഒഴിവാക്കാമായിരുന്നു.

    ReplyDelete
  5. “കൊപ്പിലാന്റെ കളികള്‍ ബൂലോകം അറിയാന്‍ ഇരിക്കുന്നത്തെ ഉള്ളൂ... ബെര്‍ലിയോടു നേരിട്ട് മുട്ടാന്‍ ധൈര്യം ഇല്ലാതെ മമ്മൂട്ടിയാണോ ബെര്‍ലിയാണോ എന്ന സ്ക്രീന്‍ ഷോട്ടുകള്‍ കൊട്ടോടിക്കാന്രന് അയച്ചു കൊടുത്തിട്ട് ഞാന്‍ ഒന്ന് മറിഞ്ഞില്ലേ രാമാ നാരായണ എന്ന ഭാവത്തില്‍ നടന്നു. ബെര്‍ളി ആയതിന്റെ പുറകിലെ സത്യം തുറന്നു പറഞ്ഞപ്പോള്‍ ഒന്ന് പൊങ്ങിയ കൊണ്ടോട്ടിക്കാരന്‍ ബൂലോകരില്‍ പലരെയും സ്വന്തം കാശ് മുടക്കി മണിക്കൂറുകളോളം വീര കൃത്യം പറഞ്ഞു നടന്നു. ഇക്കൂട്ടത്തില്‍ കാപ്പിലാനാണ് ആ ഷോട്ടുകള്‍ അയച്ചു തന്നത് എന്ന് വെളിപ്പെടുത്തുകയും ചെയ്തു. ..... എന്തൊരു തരികിട...എന്തൊരു തരികിട.......ഇല്ലെങ്കില്‍ കൊട്ടോടി തന്നെ പറയട്ടെ...അങ്ങനെ ആരോടും പറഞ്ഞിട്ടില്ല എന്ന്....”

    അനോണിപ്പോസ്റ്റില്‍ വന്ന അനോണിക്കമന്റിന്റെ ഭാഗമാണു മുകളില്‍ കൊടുത്തത്.ഇതിനു മറുപടി എഴുതണമെന്നു തോന്നി.
    കൊട്ടോട്ടിക്കാരന് ഐ ടി പരിജ്ഞാനം കുറവു തന്നെയാണ്. മമ്മൂട്ടിയുടെ ബ്ലോഗില്‍ ഈമെയില്‍ സബ്സ്ക്രിപ്ഷന്‍ നോക്കുമ്പോള്‍ ബെര്‍ലിയുടെ മെയില്‍ ഐഡിയും ചിത്രവും കണ്ടു. ആസമയം കാപ്പിലാനുമായി ചാറ്റുചെയ്തിരുന്ന ഞാന്‍ ആവിവരം അയാളെ അറിയിച്ചു. അയാള്‍ അതു ഫോട്ടോയാക്കി മെയില്‍ചെയ്തുതന്നു എന്നതു ശരി. ആ പോസ്റ്റിന്റെ ഉത്തരവാദിത്വം എനിയ്ക്കുതന്നെയാണ്. ഫോട്ടോതന്നത് കാപ്പിലാനാണെന്ന് ഞാന്‍‌തന്നെ പറഞ്ഞിട്ടുമുണ്ട് പലരോടും. കൊണ്ടോട്ടി കാശുമുടക്കി സംസാരിയ്ക്കുന്നത് സ്വന്തം കയ്യീന്നാ. സംസാരിയ്ക്കുമ്പോ അവന്‍ കാശെത്രയായിയെന്നും നോക്കാറില്ല. അവന്റെ വര്‍ത്താനം കേള്‍ക്കാനിഷ്ടമില്ലാത്തവര്‍ ഇപ്പോള്‍ത്തന്നെ ഫോണ്‍ അറ്റന്റു ചെയ്യല്‍ നിറുത്തുന്നതാണുത്തമം. നേരിട്ട് മെസേജെങ്കിലും തന്നാല്‍ വളരെ ഉപകാരം. പിന്നെ അങ്ങോട്ട് ഒറ്റ കോള്‍ എന്റെ ഫോണില്‍നിന്നു വരില്ല. ഇതിന്റെ കാരണം അറിയേണ്ടവര്‍ക്ക് ഞാന്‍ അതു പറഞ്ഞുകൊടുത്തിട്ടുണ്ട്. ആ ഫോണ്‍കോളും മുക്കാല്‍ മണിക്കൂള്‍ ഐഎസ്ഡി തന്നെ. പിന്നെ ഫോട്ടോയുടെ കാര്യം, അതു ബെര്‍ളിയുമായി ബന്ധപ്പെട്ടതായതുകൊണ്ട് അയാള്‍ ചോദിച്ചാല്‍ ഞാന്‍ പറഞ്ഞുകൊടുത്തോളാം. ഈ വിഷയത്തില്‍ കൊട്ടോട്ടിക്കാരനു പരാതിയില്ലെന്നല്ല, അതുമായി ബന്ധപ്പെട്ട വ്യക്തിയ്ക്ക് എന്റെ ഭാഗം മനസ്സിലായിട്ടുണ്ട്.

    ReplyDelete
  6. നാട്ടുകാരനും പാവപ്പെട്ടവൌം കമന്റിലൂടെ പറഞ്ഞതു ഞാന്‍ അനുസരിയ്ക്കുന്നു. ഇവര്‍ രണ്ടുപേരോടും ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടല്ലോ. എന്തുകൊണ്ടാണ് ഇറ്റര്‍നാഷണല്‍ കോളുപോലും ലിമിറ്റില്ലാതെയാണു ഞാന്‍ സംസാരിയ്ക്കാറ്. അതിന്റെ കാരണം എന്നെ മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് അറിയുകയും ചെയ്യാം. പക്ഷേ അത് ഒരു പോസ്റ്റില്‍ക്കൂടി എനിയ്ക്കു പ്രശസ്ഥികിട്ടാന്‍ പറഞ്ഞുനടന്നതാണെന്നു പറഞ്ഞപ്പോള്‍ തോന്നിയ വികാരപ്രകടനമായി കരുതി എന്നോടു ക്ഷമിയ്ക്കുക.കമന്റില്‍നിന്ന് അവ നീക്കം ചെയ്തിട്ടുണ്ട്. പിന്നെ കൊട്ടോട്ടിയെ അറിയാത്തവനാണു സ്പൈഡര്‍. അത്യാവശ്യം ഉള്ള പ്രശസ്ഥി വലിച്ചെറിഞ്ഞിട്ടാണു ഇവിടെ വന്നു താമസിയ്ക്കുന്നത്. സ്പൈഡര്‍ കഴിവുള്ളവനാണെങ്കില്‍ കൊട്ടോട്ടിയുടെ കഴിഞ്ഞകാല ജീവിതം ചികഞ്ഞു പോസ്റ്റിടണം. അല്ലാതെ ഒരു ബ്ലോഗ്പോസ്റ്റു കൊണ്ടു തീരുമാനിയ്ക്കേണ്ടതല്ല ഒരു ബ്ലോഗറുടെ സ്വഭാവം.

    ReplyDelete
  7. ഞങ്ങള്‍ പറഞ്ഞതിലെ വികാരം ഉള്‍ക്കൊണ്ടാതിനു കൊട്ടോടിക്കാരന് നന്ദി!

    പലരും ഏരിവ്കേറ്റാന്‍ ഉണ്ടാകും ,എരിയുന്നത് കൊട്ടോടിക്കാരന് മാത്രം .
    ഇനിയും ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുമെന്നും പ്രകൊപനങ്ങളിലും ചതിക്കുഴികളിലും വീതാതെ നോക്കുമെന്നും വിശ്വസിക്കട്ടെ.

    സൌഹൃദങ്ങളില്‍ ഒട്ടും കുറവുവരുത്താതെ ചതിക്കുഴികളെ കണ്ടറിഞ്ഞു ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞുമാറുന്ന കൊട്ടോടിക്കാരന്‍ എന്ന നല്ല സുഹൃത്തിനെയാനെനിക്കിഷ്ടം .

    ReplyDelete
  8. സ്പൈഡര്‍,
    ഞാന്‍ താങ്കളുടെ ബ്ലോഗില്‍ തെറിവിളിച്ചിട്ടില്ലല്ലോ. വിന്‍സിനെ എന്റെ ബ്ലോഗില്‍ വന്നു തെറിവിളിയ്ക്കുന്നതെന്തിന്? അതു താങ്കളുടെ ബ്ലോഗിലായിക്കൂടെ? താങ്കളുടെ തെറിക്കമന്റ് ഞാന്‍ ഡിലീറ്റുന്നു.

    ReplyDelete

Popular Posts

Recent Posts

Blog Archive