Wednesday

നല്ല മുന്തിരി വൈന്‍ നിങ്ങള്‍ക്കുമുണ്ടാക്കാം


അല്‍പം സമയവും ഫ്രിഡ്ജില്‍ അല്‍പം സ്ഥലവും ഉപയോഗിക്കാമെങ്കില്‍
അടിപൊളി വൈന്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം..!
ശ്രീ വര്‍ഗീസ്‌ കോയിക്കര നമുക്കു പറഞ്ഞുതന്ന
വൈന്‍ നിര്‍മ്മാണ രീതി നമുക്ക്‌ ഒന്നുകൂടി ഓര്‍മ്മിക്കാം.

കറുത്ത മുന്തിരി 3.5 കിലോഗ്രാം

പഞ്ചസാര 3.5 കിലോഗ്രാം

യീസ്റ്റ്‌ 20 ഗ്രാം

താതിരിപ്പൂവ്‌ 30 ഗ്രാം

പതിമുകം ഒരു ചെറിയ കഷണം

ഇഞ്ചി ഒരു വലിയ കഷണം

ഗ്രാമ്പൂ 15 ഗ്രാം

ജാതിപത്രി 20 ഗ്രാം

കറുകപ്പട്ട 20 ഗ്രാം

ഗോതമ്പ്‌ 200 ഗ്രാം

വെള്ളം 5.25 ലിറ്റര്‍

മുന്തിരി രണ്ടു മണിക്കൂര്‍ നേരം വെള്ളത്തില്‍ മുക്കിവയ്ക്കുക.
പതിമുകം ഇട്ടു വെള്ളം തിളപ്പിച്ചെടുക്കുക.
വെള്ളം നന്നായി തണുത്തതിനു ശേഷം പഞ്ചസാര ലയിപ്പിച്ച്‌ തുണിയില്‍ അരിച്ചെടുക്കുക.
ഇത്‌ പന്ത്രണ്ടു ലിറ്റര്‍ കപ്പാസിറ്റിയുള്ള പ്ളാസ്റ്റിക്‌ ബക്കറ്റിലേക്കു മാറ്റുക.
ശേഷം ഗോതമ്പ്‌ കുതിര്‍ത്ത്‌ കഴുകിയതും ജാതിപത്രി,ഗ്രാമ്പൂ,കറുകപ്പട്ട പൊടിച്ചതും
ഇഞ്ചി ചതച്ചതും ചേര്‍ത്ത്‌ ഇളക്കിവയ്ക്കുക.

ഒരു ഗ്ളാസ്‌ ചെറു ചൂടു വെള്ളത്തില്‍ രണ്ടു സ്പൂണ്‍ പഞ്ചസാര
ലയിപ്പിച്ച്‌ അതില്‍ യീസ്റ്റ്‌ ചേര്‍ത്തു വയ്ക്കുക.
കുറച്ചു സമയത്തിനകം രൂപപ്പെടുന്ന പത പുറത്തു പോകാതെ ശ്രദ്ധിക്കണം.

പത്തു മിനിട്ടിനു ശേഷം ഇത്‌ ബക്കറ്റിലേയ്ക്കൊഴിച്ച്‌ നന്നായി ഇളക്കുക.
കഴുകി വച്ചിരിക്കുന്ന മുന്തിരി അടര്‍ത്തിയെടുത്ത്‌ നന്നായി ഉടച്ച്‌
ബക്കറ്റിലെ ലായനിയിലേക്കു നിക്ഷേപിക്കാം.
താതിരിപ്പൂവ്‌ കഴുകി വൃത്തിയാക്കി ബക്കറ്റിലിട്ട്‌ ഇളക്കി അടച്ചുവക്കുക.

ദിവസവും രാവിലെ അഞ്ചുമിനിട്ട്‌ ഇളക്കുക.
ഒരു പരന്ന പാത്രത്തില്‍ വെള്ളമൊഴിച്ച്‌ ബക്കറ്റ്‌ അതിലിറക്കിവച്ചാല്‍
ഉറുമ്പിന്‍റെ ശല്യം ഒഴിവാക്കാം.
ഇരുപത്തൊന്നാംദിവസം വൈന്‍ ഉണങ്ങിയ തുണിയില്‍ അരിച്ചെടുക്കുക.
ബക്കറ്റ്‌ കഴുകിത്തുടച്ച്‌ അതിലൊഴിച്ചു വയ്ക്കാം.

ഒരാഴ്ച്ച കഴിഞ്ഞ്‌ ഊറ്റിയെടുക്കുക- ഇത്‌ പല ദിവസങ്ങളില്‍ ആവര്‍ത്തിക്കുക.
ഏകദേശം നാല്‍പ്പത്തൊന്നു ദിവസം കഴിഞ്ഞാല്‍ കിട്ടുന്ന തെളിഞ്ഞ വൈനില്‍
അരക്കിലോ പഞ്ചസാര കരിച്ചെടുത്ത്‌ ലയിപ്പിച്ച്‌ ഒരിയ്ക്കല്‍ക്കൂടി
അരിച്ചെടുത്ത്‌ കുപ്പികളിലാക്കി കോര്‍ക്കുകൊണ്ടടച്ച്‌ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

  10 comments:

  1. കൊട്ടോട്ടിക്കാരന്‍September 16, 2009 at 6:14 PM

    പുതിയ ബ്ലോഗില്‍ കല്ലുവെച്ചനുണയിലെ ഒരു പോസ്റ്റെടുത്തു സാമ്പിളിയതാണ്. എന്നെ തല്ലരുത്...

    ReplyDelete
  2. അതു ശരി !!
    അപ്പോള്‍ ഇതാണ് ബിസിനസ്സ് അല്ലെ?
    :)

    ReplyDelete
  3. മദ്യം ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് :)

    ReplyDelete
  4. Christmas Wine

    It is very delivious,
    You will love it ....♥
    This drink is made during Christmas Season.
    Starts making by end of September

    Ingredients

    4 Kgs Dark Black Grapes;
    4 Bottles or 4 litres Water
    (Boiled & Cooled);
    4 Kgs Sugar;
    2 Eggs – Whites only;
    2 Ounces of liquid Yeast or
    2 tbspns. of Dry Yeast granuals;
    A handful of whole wheat;
    Sugar for colouring – ½ - ¾ cup.

    Preparation

    Clean & wash grapes well removing stalks,
    crush nicely with hand until you get a good purple colour.
    Place the crushed grapes in a ceramic jar with half the quantity of sugar (i.e. 2 kgs Sugar),
    add water, egg whites,
    yeast & wheat – mix well & keep airtight for 21 days –
    stirring well every alternative day.

    After 21 days strain away the grape pulp mixture,
    add the balance sugar to the wine – mix well & keep airtight for another 21 days to ferment.
    Now filter the wine (you could use a muslin cloth & strain the wine) – keep aside.
    Take a wok add the sugar kept for colouring (1/2 –3/4 Cup) –
    place on fire & go on stirring till the sugar melts & becomes dark brown/black in colour -
    but do not allow it to burn –
    now add about 5-7 tbsps.
    Of hot water to this syrup little @ a time & mix well,
    add this syrup to the wine & mix well –
    store the wine in a clean jar & use.

    ReplyDelete
  5. കഴിഞ്ഞ വര്‍ഷം ഞാനുമുണ്ടാക്കി. താതിരിപ്പൂവു് എന്നു പറയുന്നതെന്താണ്?

    ReplyDelete
  6. നല്ല പോസ്റ്റ്.
    കേരളത്തിന് അനുയോജ്യമായ ഒരു കുടില്‍ വ്യവസായമായി പ്രോത്സാഹിപ്പിക്കേണ്ടതാണ്
    വയിന്‍ നിര്‍മ്മാണം.
    മദ്യത്തില്‍ മുങ്ങിച്ചാകുന്ന കേരളത്തെ രക്ഷിക്കാനുള്ള
    പ്രായോഗിക പരിഹാരം കൂടിയാണ് വ്യാപകമായ വയിന്‍ നിര്‍മ്മാണവും ജനകീയമായ വിപണനവും.
    നമ്മുടെ മൂരാച്ചി സദാചാര ചിന്തകള്‍
    വലിച്ചെറിഞ്ഞ് വയിനും കള്ളും ഔദ്യോഗിക പാനീയമായി
    പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.
    നാട് രക്ഷപ്പെടും.

    ReplyDelete
  7. ഇതായിരുന്നു പരിപാടി അല്ലേ.വെറുതെയല്ല നാട്ടില്‍ കാണാത്തത്. ജീവിക്കാന്‍ നല്ല ഒരു തൊഴിലായല്ലോ?

    ReplyDelete

Popular Posts

Recent Posts

Blog Archive