Sunday

പാലക്കാട്ടേട്ടന്റെ ബ്ലോഗ്...

സാധാരണ ചെയ്യുന്നതില്‍ നിന്നു വ്യത്യസ്ഥമായി ബ്ലോഗുകളില്‍നിന്നു ബ്ലോഗുകളിലേയ്ക്ക് കുറെ സഞ്ചരിച്ചു. വളരെക്കാലത്തിനു ശേഷം ഒരു ഞായറാഴ്‌ച മുഴുവന്‍ ബ്ലോഗില്‍! ഇത്രയും പോസ്റ്റുകള്‍ ഒറ്റയിരുപ്പില്‍ ഇതുവരെ വായിച്ചിട്ടില്ല. പരിചയമുള്ളവരും ഇല്ലാത്തവരുമായ ഒട്ടേറെ ബ്ലോഗര്‍മാരുടെ ബ്ലോഗുകളിലൂടെ ഒരു മാരത്തണ്‍. ഒട്ടുമിയ്ക്ക ബ്ലോഗുകളിലും കമന്റിപ്പോന്നു. കീമാനാണുപയോഗിയ്ക്കുന്നത്. പലര്‍ക്കും വേഡ്‌വെരി ഫാഷനായതിനാല്‍ രണ്ടുവട്ടം ശ്രമിച്ചിട്ടും കഴിയാത്തത് ഉപേക്ഷിച്ചു പോന്നു. ഏതെങ്കിലും ബ്ലോഗില്‍ പോയാല്‍ ഹാജരുവയ്ക്കുന്ന ശീലത്തിന് ഇങ്ങനെ ചിലപ്പോഴൊക്കെ തടസ്സം വരുന്നു.

കറക്കത്തിനിടയില്‍ Pyari singh ന്റെ ബ്ലോഗിലെത്തി. എഴുതുന്ന രീതി വല്ലാതെ ആകര്‍ഷിച്ചു. പക്ഷേ ഈ പോസ്റ്റ് ഇടാനുണ്ടായ കാരണം മറ്റൊന്നാണ്. മുല്ലപ്പെരിയാര്‍ സംബന്ധിയായ പോസ്റ്റുകളിലൂടെ കറങ്ങുന്നതിനിടയില്‍ അവിചാരിതമായി ഒരു ബ്ലോഗിലെത്തി. പാലക്കാട് പറളി സ്വദേശിയായ റിട്ടേര്‍ഡ് കറണ്ടാപ്പീസ് ഉദ്യോഗസ്ഥനായ കേരളദാസനുണ്ണി (പാലക്കാട്ടേട്ടന്‍) എന്നു ബ്ലോഗറുടെ ഓര്‍മ്മത്തെറ്റുപോലെ എന്നബ്ലോഗില്‍.

നാടന്‍ പശ്ചാത്തലത്തില്‍ വളരെ മനോഹരമായ നോവല്‍ അവിടെക്കണ്ടു. മുപ്പത്തിഒന്ന് അദ്ധ്യായങ്ങള്‍ ആയിരിയ്ക്കുന്നു. തുടരനായതിനാലാവണം അധികം വിസിറ്റേഴ്‌സ് ഇല്ലെന്നു തോന്നുന്നു. പല പോസ്റ്റുകള്‍ക്കും കമന്റുമില്ല. പക്ഷേ ഒന്നിനൊന്നു മികച്ച അദ്ധ്യായങ്ങളുമായി ഒരു നല്ല നോവല്‍ ബ്ലോഗായി അതു മാറിയിരിയ്ക്കുന്നു എന്നതില്‍ സംശയമില്ല. അനുയോജ്യമായ ടെമ്പ്ലേറ്റുകൂടിയായപ്പോള്‍ നോവല്‍ മാത്രമല്ല ബ്ലോഗും മനോഹരം.

എന്റെ കാഴ്ച്ചപ്പാടാണു പറഞ്ഞത്. നിങ്ങളുടെ അഭിപ്രായം എങ്ങിനെയെന്നറിയില്ല. ഒച്ചയും വിളിയുമൊന്നുമില്ലാതെ നല്ലനിലയില്‍ മുന്നേറുന്ന ബ്ലോഗുകള്‍ ശ്രദ്ധിയ്ക്കപ്പെടണമെന്ന ഉദ്ദേശം മാത്രമേ ഉള്ളൂ. നോവലിന്റെ ലോകത്ത് ഇതു ശ്രദ്ധിയ്ക്കപ്പെടുമെന്ന വിശ്വാസത്തോടെ അദ്ദേഹത്തിന്റെ അനുവാദമില്ലാതെയാണിതു കുറിയ്ക്കുന്നത്. അദ്ദേഹത്തെയാകട്ടെ ഞാന്‍ അറിയുകയുമില്ല. അതുകൊണ്ട് എന്റെ ഫോണ്‍ശല്യം അദ്ദേഹം അനുഭവിച്ചിട്ടുമില്ല (ഭാഗ്യവാന്‍).അദ്ദേഹത്തിന്റെ നോവലിലെ ചിലവരികള്‍താഴെ...

“വീട്ടിലെത്തുമ്പോള്‍ ഉമ്മറ മുറ്റത്ത് രണ്ട് കാറുകള്‍ കിടക്കുന്നു. വേലായുധന്‍ കുട്ടി വാങ്ങിയ കാറ് ഷെഡ്ഡില്‍ ആണ്. ഇത് വല്ല വിരുന്നുകാരുടേയും ആവും. ആരാ,എവിടുന്നാ എന്നൊന്നും ആരും തന്നോട് പറയാറില്ല. അതൊന്നും തനിക്ക് ഒട്ട് അറിയുകയും വേണ്ടാ. വണ്ടിപ്പുര നിന്ന സ്ഥലത്താണ്. കാറ് നില്‍ക്കാന്‍ പുര പണിതത്. അച്ഛന്‍റെ കാലത്ത് പണിത വണ്ടിപ്പുരയാണ്. പൊളിക്കരുത് എന്ന് നൂറ് പ്രാവശ്യം പറഞ്ഞതാണ്. കേട്ടില്ല. ഒക്കെ സ്വന്തം അഭിപ്രായം പോലെ ചെയ്യട്ടെ. നല്ല ഒന്നാന്തരം പത്തായപ്പുര ഉണ്ടായിരുന്നത് പൊളിച്ച് കളഞ്ഞിട്ട് വാര്‍പ്പ് കെട്ടിടം ആക്കി. ഇപ്പോള്‍ വേനല്‍കാലത്ത് ചുട്ടിട്ട് അതിനകത്ത് മനുഷ്യന്‍ കിടക്കില്ല. ഒരു ദിവസം പോലും താന്‍ അതില്‍ കിടന്നിട്ടില്ല. മഴയായാലും വേനലായാലും വണ്ടിപ്പുരയിലാണ് കിടപ്പ്.”

വളരനല്ലരീതിയില്‍ ഇനിയും ഏറെക്കാലം എഴുതാന്‍ അദ്ദേഹത്തിനു സാധിയ്ക്കട്ടെയെന്നാശംസിയ്ക്കുന്നു. അദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെയുണ്ട്.

  12 comments:

  1. Thanks for your introduction and kindly visit mine also.

    ReplyDelete
  2. Thanks for your introduction and kindly visit mine also.

    ReplyDelete
  3. നന്ദിയുണ്ട് .. :)
    - Pyari

    ReplyDelete
  4. എഴുതിയതൊക്കെ സത്യം . പക്ഷെ ഏറ്റവും മുകളില്‍ കാണുന്നത് "കല്ലുവെച്ച നുണ " എന്നും! പേരൊന്നു മാറ്റരുതോ?

    ReplyDelete
  5. ഹഹഹ...
    കല്ലുവെച്ച പെരും നുണകള്‍ എന്നാക്കിയാലോന്ന് ആലോചിച്ചതേ ഉള്ളൂ...

    ReplyDelete
  6. പാലക്കാട്ടേട്ടന്റെ ബ്ലോഗ് ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ, മാഷ് പറഞ്ഞതു പോലെ തുടരനായതു കൊണ്ട് പലപ്പോഴും വായന മുറിയുന്നു.

    എന്തയാലും ഈ പരിചയപ്പെടുത്തല്‍ നന്നായി.

    ReplyDelete
  7. പരിചയപ്പെടലിന്റെ ക്രാഫ്‌റ്റ്‌........
    ഇത്രയും നീളമുള്ള രചനകള്‍
    സാധാരണ ഗതിയില്‍ വായിക്കാന്‍ മിനക്കെടാറില്ല
    എന്റെ എല്ലാ ആശംസകളും
    സരൂപ്‌ചെറുകുളം

    ReplyDelete
  8. എല്ലാപേരെയും പ്രോത്സാഹിപ്പിക്കുന്ന ആ സഹൃദയ മനസ്സിന് നന്ദി....

    ReplyDelete
  9. ഇസ്മയില്‍ പറഞ്ഞപോലെ ഈ കല്ലുവെച്ച നുണ ഒരു സുഖമില്ല,മാത്രമല്ല ഒരു നുണപോലും ഇതു വരെ കണ്ടിട്ടുമില്ല. ഈ പേരങ്ങു മാറ്റരുതോ?

    ReplyDelete

Popular Posts

Recent Posts

Blog Archive