Sunday

ബ്ലോഗറാണുപോലും! നാണമില്ലേ അവനങ്ങിനെ പറയാന്‍..?

മൊബൈല്‍ഫോണ്‍ ഇന്ന് വളരെ അത്യാവശ്യമുള്ള സംഗതിയായിരിയ്ക്കുന്നു. അതില്ലാത്ത അവസ്ഥയെക്കുറിച്ച് ഇന്നു ചിന്തിയ്ക്കാന്‍ കൂടി കഴിയുന്നില്ല. സര്‍വ്വോപകാരിയായ ഈ മഹാ സംഭവത്തെ ദുരുപയോഗം ചെയ്യുന്നതും കൂടിയ അളവില്‍ത്തന്നെയാണ്. ബൂലോകത്തെ പ്രഗത്ഭരും പ്രമുഖരും സര്‍വ്വഗുണ സമ്പന്നരുമായ ഒരുകൂട്ടം ബ്ലോഗര്‍മാരും ഈ ദുരുപയോഗത്തിന്റെ രുചി കുറച്ചെങ്കിലും അറിഞ്ഞിട്ടുണ്ട്. അതുപക്ഷേ ബൂലോകത്തു തന്നെ വളരെയേറെ ശല്യക്കാരനായി മാറിയിരിയ്ക്കുന്ന ഒരു ബ്ലോഗറില്‍(?) നിന്നുതന്നെയാണെന്നതാണ് അത്യന്തം ഖേദകരം. ഈ ബ്ലോഗറില്‍ (ഇയാള്‍ ബ്ലോഗറാണോ?) നിന്ന് ഇത്തരം ശല്യങ്ങള്‍ പലവട്ടം നേരിടേണ്ടിവന്ന ചിലരുടെ അനുഭവങ്ങള്‍ ചെറിയ അളവിലെങ്കിലും പറഞ്ഞില്ലെങ്കില്‍ ശരിയാവില്ലെന്നതിനാല്‍ എഴുതിപ്പോയതാണ് ക്ഷമിയ്ക്കുക...

ബ്ലോഗര്‍ മുഹമ്മദുകുട്ടിക്ക പറയുന്നതു ശ്രദ്ധിയ്ക്കൂ..,
“സത്യത്തില്‍ ആദ്യമൊക്കെ സന്തോഷമായിരുന്നു. ഒരു ബ്ലോഗറുമായി ചങ്ങാത്തം കൂടുകയെന്നാല്‍ ഒരു നല്ല കാര്യമായി എനിയ്ക്കു തോന്നിയിരുന്നു. അതിനാല്‍ ആ ചങ്ങായിയുമായി സംസാരിയ്ക്കാറുമുണ്ടായിരുന്നു. പിന്നെപ്പിന്നെ അയാളുടെ ഒലക്കമേലെ വര്‍ത്താനം ഒരു ശല്യമായിത്തീര്‍ന്നപ്പോള്‍ ചെവി ചൂടായി, ഫോണ്‍ ചൂടായി എന്നൊക്കെ ഒഴിവു കഴിവുകള്‍ പറഞ്ഞ് സംസാരം പരമാവധി രണ്ടുമിനുട്ടിലൊതുക്കാന്‍ എനിയ്ക്കു സാധിച്ചു. ഏതായാലും ഇപ്പൊ അയാള്‍ വിളിയ്ക്കാത്തതിനാല്‍ പരമ സുഖം. ..”

അനില്‍@ബ്ലോഗ്,
ഭയങ്കര വിളിയായിരുന്നു, ഒപ്പം നൂറുനൂറു സംശയങ്ങളും ബോറന്‍ ചോദ്യങ്ങളും. സത്യത്തില്‍ ഓഫീസില്‍പ്പോലും ഒരു സ്വസ്ഥതയുണ്ടായിരുന്നില്ല. പക്ഷേ ഞാന്‍ അയാളെ നിരാശപ്പെടുത്തിയിട്ടില്ല. ഇപ്പൊ അങ്ങനെ ശല്യം ചെയ്യുന്നില്ല, അതിനാല്‍ പരമസുഖം.

അരീക്കോടന്‍,
ഇപ്പോഴും അധികം മുടങ്ങാതെ വിളിയ്ക്കുന്നുണ്ട്. എന്നാലും അത്രയധികം ശല്യകാരനാണെന്നു തോന്നിയിട്ടില്ല. ചില സന്ദര്‍ഭങ്ങളില്‍ സംസാരം നീണ്ടു പോകുന്നത് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഇപ്പൊ എന്തായാലും വിളി കുറവാണ്.

അരുണ്‍ കായംകുളം,
മുമ്പൊക്കെ മണിയ്ക്കൂറുകണക്കിനു വിളിച്ചു ശല്യപ്പെടുത്തുമായിരുന്നു. പിന്നെപ്പിന്നെ തിരക്കാണ് വര്‍ക്കു കൂടുതലാണ് എന്നൊക്കെ പറഞ്ഞ് തല്‍ക്കാലം ഒഴിവാക്കി. ഇപ്പൊ എന്തായാലും വല്ലപ്പോഴുമേ വിളിയ്ക്കാറുള്ളൂ. അതു ഞാന്‍‌തന്നെ മാനേജുചെയ്യും...

ബെര്‍ളിതോമസ്,
എന്നെയും കുറേ തവണ വിളിച്ചിരുന്നു, ഞാന്‍ മൈന്റു ചെയ്തില്ല. അതുകൊണ്ടുതന്നെ വിളി താനേ നിന്നു.

ചാണക്യന്‍,
ഞാന്‍ പക്ഷേ വിട്ടുകൊടുക്കില്ല, ആശാന്റെ മൊബൈലിലെ കാശു തീരുമ്പൊ താനെ നിറുത്തിക്കൊള്ളുമെന്നു കരുതും. വെറുതേ കേട്ടുനില്‍ക്കുന്നതിനു ടാക്സു കൊടുക്കണ്ടല്ലോ... ഇങ്ങോട്ടു കിട്ടുന്ന ബഢായിയ്ക്കു ഉരുളയ്ക്കുപ്പേരികണക്കു ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്. എന്നാലും ചില സമയത്തു വിളിച്ചു ശല്യപ്പെടുത്തിയിട്ടുണ്ടെന്നു പറയാതിരിയ്ക്കാന്‍ വയ്യ.

ഏറനാടന്‍,

ഇച്ചങ്ങായി ഗള്‍ഫുക്കു വിളിച്ചുവരെ ശല്യപ്പെടുത്തിയിരുന്നു. വിളിച്ചാല്‍ പിന്നെ നിറുത്താത്തതിനാല്‍ പലപ്പോഴും അയാളുടെ കാള്‍ ഞാന്‍ അറ്റന്റു ചെയ്യാതിരുന്നിരുന്നു.

ഫൈസല്‍ കൊണ്ടോട്ടി,
നേരിട്ടു കണ്ടപ്പൊ നല്ലതു നാലു പറഞ്ഞു, അതില്‍പ്പിന്നെ പരമസുഖം, ഒരു ശല്യവുമില്ല. അതിനുമുന്‍പ് ഫോണ്‍ ഓണാക്കാന്‍പോലും വയ്യാത്ത അവസ്ഥയിലായിരുന്നു.

കാപ്പിലാന്‍,
സത്യത്തില്‍ ഇത്രയും വലിയ ഒരു ബോറനെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. സത്യത്തില്‍ ഇവനെയൊക്കെ ബ്ലോഗാന്‍ അനുവദിയ്ക്കുന്നവരെ ചന്തിയില്‍ കുറ്റിച്ചൂലില്‍ ചാണകം മുക്കിയടിയ്ക്കണം..!

മാണിക്യം,

ക്യാനഡയില്‍ പോലും എനിയ്ക്കു സ്വൈര്യം അയാള്‍ തന്നില്ല. മൊബൈല്‍നമ്പര്‍ കൊടുത്തു കുടുങ്ങിപ്പോയതാണ്. എന്തു കഷ്ടമാണെന്നോ, അരമുക്കാല്‍ മണിയ്ക്കൂറു നേരം സ്വസ്ഥതയുണ്ടാവില്ല... ഇപ്പൊ നാട്ടിലും ഒരു സ്വസ്ഥതയില്ല.

മുള്ളൂക്കാരന്‍,
എനിയ്ക്കിതു നേരത്തേ അറിയാവുന്നതുകൊണ്ട് കുടുങ്ങീല.... ഞാന്‍ ഫോണെടുക്കലു നിര്‍ത്തി.

നാട്ടുകാരന്‍,
ഒരുപക്ഷേ ഞാനായിരിയ്ക്കും ഏറ്റവും ബുദ്ധിമുട്ടിയത്. റോമിംഗില്‍പ്പോലും എനിയ്ക്കു സ്വസ്ഥത തന്നില്ല. നേരിട്ട് ഇനിക്കണ്ടാല്‍ ശരിയാക്കിക്കൊടുക്കുന്നുണ്ട്.... വേറേ ഫോണ്‍ വരുന്നുണ്ടന്നു പറഞ്ഞു തടിയൂരാറാണു പതിവ്, നിങ്ങള്‍ക്കും ഇതു പരീക്ഷിവുന്നതാണ്‍...

പാവത്താന്‍,
ഞാനൊരു പാവമായതിനാല്‍ അയാളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അയാളെ മുക്കാലിയില്‍ കെട്ടിത്തൂക്കി മുളകരച്ചു പുരട്ടുന്നതിനിന്നു ഞാന്‍ സാക്ഷിയാകാം...
ഹല്ലപിന്നെ...

തബാറക് റഹ്മാന്‍
ഇങ്ങോട്ടു പൊട്ടിയ്ക്കുന്നതിന്റെ ഡബിള്‍ പൊട്ടിച്ചുകൊടുക്കും, പുതിയ ആളായതുകൊണ്ട് തല്‍ക്കാലം വിവാദത്തിനില്ല.

വാഴക്കോടന്‍,
ഇത് എന്നോ എഴുതേണ്ടതായിരുന്നു...! ഇതിവിടെ എഴുതാന്‍ കഴിഞ്ഞതു മഹാ ഭാഗ്യം ! ഏതായാലും ബൂലോകത്തു നിന്നും ഇയാളെ കെട്ടുകെട്ടിയ്ക്കേണ സമയം അതിക്രമിച്ചു എന്നേ എനിയ്ക്കു പറയാനുള്ളൂ....

ഷെറീഫ് കൊട്ടാരക്കര
ഞാനേതായാലും നമ്പരു കൊടുത്തില്ല. പക്ഷേ ചാറ്റു മെഷീന്‍ എനിയ്ക്കു തുറക്കാന്‍ ധൈര്യമില്ലെന്നതു സത്യം..

കണ്ടില്ലേ ബ്ലോഗര്‍മാരുടെ അഭിപ്രായങ്ങള്‍ ഇവയൊക്കെയാണ്. ആ മാന്യന്‍ ഇനി ബൂലോകത്തു തുടരണോ വേണ്ടയോ എന്നു നിങ്ങള്‍ തീരുമാനിയ്ക്കൂ... പറ്റുമെങ്കില്‍ പാവത്താന്‍ പറഞ്ഞ പോലെ മുക്കാലിയില്‍ കെട്ടി മുളകരച്ചു പുരട്ടൂ. ഏതായാലും ഇതൊക്കെ സഹിയ്ക്കുന്നതിന് ഒരതിരുണ്ട്... ഈ ലിസ്റ്റില്‍ വരാത്തവര്‍ ഒരുപാടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവരൊക്കെ അഭിപ്രായം പറയാതിരിയ്ക്കില്ല...

  33 comments:

 1. എന്നതാ ഇത്? ആരെ പറ്റി?
  അതോ വെറും തമാശയാണോ?
  സത്യമായും മനസിലായില്ല.....:(

  ReplyDelete
 2. ഹോ..!!!

  എന്തായാലും ഇപ്പോളിത്തിരി ശല്യം കുറഞ്ഞിട്ടുണ്ട്..
  കുറേ നാളായി എന്നേം വിളിച്ചിട്ട്..!!
  മിനുട്ടിനു 20 പൈസയേ ഉള്ളൂത്രേ..


  :)

  ReplyDelete
 3. ബ്ലോഗര്‍ മുഹമ്മദുകുട്ടിക്ക പറയുന്നതു ശ്രദ്ധിയ്ക്കൂ..,
  “സത്യത്തില്‍ ആദ്യമൊക്കെ സന്തോഷമായിരുന്നു. ഒരു ബ്ലോഗറുമായി ചങ്ങാത്തം കൂടുകയെന്നാല്‍ ഒരു നല്ല കാര്യമായി എനിയ്ക്കു തോന്നിയിരുന്നു. അതിനാല്‍ ആ ചങ്ങായിയുമായി സംസാരിയ്ക്കാറുമുണ്ടായിരുന്നു. പിന്നെപ്പിന്നെ അയാളുടെ ഒലക്കമേലെ വര്‍ത്താനം ഒരു ശല്യമായിത്തീര്‍ന്നപ്പോള്‍ ചെവി ചൂടായി, ഫോണ്‍ ചൂടായി എന്നൊക്കെ ഒഴിവു കഴിവുകള്‍ പറഞ്ഞ് സംസാരം പരമാവധി രണ്ടുമിനുട്ടിലൊതുക്കാന്‍ എനിയ്ക്കു സാധിച്ചു. ഏതായാലും ഇപ്പൊ അയാള്‍ വിളിയ്ക്കാത്തതിനാല്‍ പരമ സുഖം. ..”

  ബ്ലോഗാന്‍ ഒരു വിഷയം കിട്ടാത്തതു കൊണ്ടാണോ ഇങ്ങനെയൊക്കെ എഴുതിയത്,ഒരു സംശയം?.ഏതായാലും ആളിനെ കുറെ നാളായി കണ്ടിട്ടു.വേറെ എന്തോ അസുഖമാണെന്നാ തോന്നുന്നത്. ഇന്നലെ ഗൂഗിളില്‍ കുറെ ചിഹ്നങ്ങള്‍ വിട്ടിരുന്നു.പടച്ചോനെ അയാളെ രക്ഷിക്കേണമെ? ഈയിടെ ഒരു ദിവസം ഞാനങ്ങോട്ടു വിളിച്ചപ്പോഴും മറുപടി അത്ര സുഖം തോന്നിയില്ല! ആര്‍ക്കറിയാം?.ഏതയാലും എല്ലാവരും ശ്രദ്ധിക്കുക!

  ReplyDelete
 4. Duplicate entry വന്നു അതാ ഒരെണ്ണം ഡിലീറ്റ് ചെയ്തത്.അല്ലാതെ വേറെയൊന്നും കാച്ചിയിട്ടില്ല!

  ReplyDelete
 5. നേരിട്ട് കാണുമ്പോള്‍ കണക്കിനു കൊടുക്കുമെന്നും ഞാന്‍ പറഞ്ഞായിരുന്നു:)

  ReplyDelete
 6. ദൈവമേ ഈ ശല്യത്തിനെ ഏറ്റവും കൂടുതല്‍ സഹിച്ച ഞാനും എന്തെങ്കിലും പറയണ്ടേ ???

  ശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍, ഫോണ്‍ എടുക്കാതിരിക്കുക, തിരക്കിലാണെന്നു പറയുക തുടങ്ങി എല്ലാ വഴിയ്ക്കും ഞാന്‍ ശ്രമിച്ചു. അവസാനം എപ്പോ വിളിച്ചാലും ഞാന്‍ ഓഫീസിലാണെന്ന് പറഞ്ഞുതുടങ്ങി ... ഹൊ അതിനുശേഷം ആ പഹയന്റെ ശല്യം കുറഞ്ഞിട്ടുണ്ട് :)

  ReplyDelete
 7. “ റോമിംഗില്‍പ്പോലും എനിയ്ക്കു സ്വസ്ഥത തന്നില്ല. നേരിട്ട് ഇനിക്കണ്ടാല്‍ ശരിയാക്കിക്കൊടുക്കുന്നുണ്ട്.... വേറേ ഫോണ്‍ വരുന്നുണ്ടന്നു പറഞ്ഞു തടിയൂരാറാണു പതിവ്, നിങ്ങള്‍ക്കും ഇതു പരീക്ഷിവുന്നതാണ്‍...“

  ഇഷ്ടപ്പെട്ടു :):)

  ആർക്കും മനസ്സിലാവത്ത ബുദ്ധിയാണെന്നായിരുന്നു വിചാരിച്ചത്.... പക്ഷേ പിടികിട്ടിയല്ലേ :):)

  എന്തായാലും നേരിൽ കാണാൻ വരില്ല....
  ഫോൺ ഇങ്ങനെയാണെങ്കിൽ നേരിൽ കണ്ടാൽ വീട്ടിൽ വിട്ടില്ലെങ്കിലോ ? :):):)

  പക്ഷേ കമെന്റ് കിട്ടാനുള്ള കൊട്ടോടിയുടെ അതിബുദ്ധി എനിക്കു മനസ്സിലായോ എന്നൊരു സംശയം !:):)

  ReplyDelete
 8. ഏയ്‌...അല്ല മാഷെ ഞാനങ്ങിനെ ചെയ്തിട്ടേ ഇല്ല.... രണ്ടു ഫോണ്‍ ഉള്ളതില്‍ ജോലി സമയത്ത് അല്ലെങ്കില്‍ ജോലിയുമായി ബന്ധപ്പെട്ട യാത്രയില്‍ കയ്യില്‍ കമ്പനി ഫോണ്‍ മാത്രമേ എടുക്കാറുള്ളൂ... മറ്റേ നമ്പര്‍ ബാഗിലായിരിക്കും... എന്നെ ആരെങ്കിലും വിളിക്കുന്നത്‌ ശല്ല്യമായെങ്കില്‍ ഞാന്‍ അവരോടുതന്നെ പറയും ഇനി വിളിക്കരുതെന്ന്... അത് ബ്ലോഗറായാലും ആരായാലും...
  ഓ.ടോ. എന്നാ ഇനി കമ്പനി നമ്പറില്‍ വിളിച്ചുനോക്കാം എന്നായിരിക്കും ആ പഹയന്റെ ആലോചന... വേണ്ട മോനെ ദിനേശാ.... എന്റെ തല പോയാലും ആ നമ്പര്‍ തരില്ല.. ഞാന്‍ ഓടി...

  ReplyDelete
 9. മുഹമ്മദ് മലയുടെ അടുത്തു പോയില്ലെങ്കില്‍ മല മുഹമ്മദിന്റെ അടുത്തു വരും എന്നൊരു ചൊല്ലുണ്ടല്ലോ? അതും ഉണ്ടായി ഒരിക്കല്‍. ഈ പറഞ്ഞ കൊട്ടോട്ടിമല എന്റെയടുത്തു നേരില്‍ പ്രത്യക്ഷപ്പെട്ടു! ആളു പാവമാണ്.ഉണ്ണിയെ കണ്ടാലല്ലെ ഊരിലെ പഞ്ഞമറിയൂ!

  ReplyDelete
 10. കാര്യം തമാശക്കാണെന്നു തോന്നുന്നുണ്ടെങ്കിലും ഈ കൊണ്ടോട്ടിശല്യം ഞാനും കുറെ സഹിച്ചിട്ടുണ്ട്. സത്യത്തില്‍ ഇത് ചിലസമയങ്ങളില്‍ മഹാശല്യം തന്നെയാണ്. പക്ഷേ നാട്ടുകാരന്‍ പറഞ്ഞപോലെ കമന്റുകിട്ടാനുള്ള കൊണ്ടോട്ടിബുദ്ധിയാണെന്നു തോന്നുന്നില്ല. അയാള്‍ കമന്റിനു പ്രാധാന്യം കൊടുക്കുന്നയാളല്ലെന്നാണ് എനിയ്ക്കു തോന്നിയിട്ടുള്ളത്. പിന്നെ ഈ പോസ്റ്റ്, ആരെങ്കിലും കണക്കിനു കൊടുത്തിട്ടുണ്ടാവും... അല്ല ഇവരുടെയെല്ലാം നമ്പര്‍ കൊണ്ടോട്ടിക്കെങ്ങനെ കിട്ടി? വെറുതേ പിണക്കമുണ്ടാക്കണ്ടാന്നു കരുതിയാണ് അനോണിയാകുന്നത്.

  ReplyDelete
 11. ഞാൻ വെറുതെ തമാശിച്ചതാണ് അനോണീ....
  ഒരിക്കലും ഞാൻ കൊട്ടോടിയെ ഒഴിവാക്കിയിട്ടില്ല.
  ഒരു ബന്ധവുമില്ലെങ്കിലും അക്ഷരബന്ദത്തിന്റെ പേരിൽ സ്വന്തം കാശുമുടക്കി എന്നേയൊക്കെ വിളിക്കുന്ന കൊട്ടോടിയെ അങ്ങനെ ഒഴിവാക്കാൻ പറ്റുമോ? ആ വിളിയിലെ നിഷ്കളങ്കത അങ്ങനെ കണ്ടില്ലാന്നു നടിക്കാൻ അക്ഷരത്തെ സ്നേഹിക്കുന്ന ആർക്കെങ്കിലും പറ്റുമോ?

  മിനിമം ഒരു മണിക്കൂറെങ്കിലും സമയമുണ്ടെങ്കിൽ മാത്രമേ ഞാൻ കൊട്ടോടിയുടെ ഫോൺ എടുക്കൂ എന്നതു പച്ചയായ സത്യം :) അത് ഇഷ്ടക്കേടൊന്നുമല്ല .

  ReplyDelete
 12. അമേരിക്കയിലും സ്വസ്ഥത തരില്ല . മണിക്കൂറുകളോളം വിളിച്ചുകൊണ്ടേ ഇരിക്കും . ഇതിനൊക്കെ കാശു എവിടെ നിന്നും കിട്ടുന്നു ദൈവമേ .വല്ല കള്ള നോട്ടടിയും . ഹേ അതിന് ചാന്‍സ് ഇല്ല :):)

  ReplyDelete
 13. മുഴുവനുമൊന്നും മനസ്സിലായില്ല. എന്നാലും നാട്ടുകാരന്റെ രണ്ടാമത്തെ കമെന്റു കണ്ടപ്പോള്‍ കുറച്ചെന്തൊക്കെയോ പിടികിട്ടി.

  ReplyDelete
 14. ആരെങ്കിലും ഒന്നു മുളകരച്ചു തേച്ചിരുന്നെങ്കില്‍ എനിക്കും കൂടി കണ്ടു രസിക്കാമായിരുന്നു.
  ഞാനൊരു പാവത്താനായി പ്പോയില്ലേ അല്ലെങ്കില്‍ കാണിക്കാമായിരുന്നു. (ഇനി ആരും ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ തന്നെ അനോണീയായി വന്നു ചെയ്യും സൂക്ഷിച്ചോ)

  ReplyDelete
 15. ഇതു കമന്റു കുറെ വാങ്ങിച്ചു കൂട്ടും.......

  ReplyDelete
 16. അതു കൊള്ളാം.
  ഇപ്പ വിളി വരാറില്ലല്ലോ എന്ന് ആലോചിച്ചതേ ഉള്ളൂ. പോസ്റ്റിടാനുള്ള പരിപാടിയായിരുന്നല്ലെ?
  :)

  ReplyDelete
 17. ഒന്നും മനസ്സിലാകുന്നില്ല.
  എന്തായാലും ബ്ലോഗർമാരെ ആരേയും ഇങ്ങനെ ശല്യപ്പെടുത്താതിരിക്കാൻ ശ്രമിക്കാം.

  ReplyDelete
 18. കൊണ്ടോട്ടി മണിക്കൂറുകണക്കിനു ഫോണ്‍ചെയ്യുന്നത് ശരിയാണെന്ന് എല്ലാരും സമ്മതിക്കുന്നു. അതാണു ഞാന്‍ പറഞ്ഞത് ചിലപ്പോഴൊക്കെ ശല്യമാവാറുണ്ടെന്ന്. തമാശയാണെങ്കിലും വേദവ്യാസന്റെ കമന്റു ശ്രദ്ധിച്ചാല്‍ അല്‍പ്പം കഴമ്പില്ലേ? ഇപ്പോള്‍ ആരെയും വിളിക്കാറില്ലെന്നും മനസ്സിലാവുന്നു. അതാ ഞാന്‍ പറഞ്ഞത് ആരോ കൊട്ടുകൊടുത്തിട്ടുണ്ടാവുമെന്ന്. ഏതായാലും കൊണ്ടോട്ടി തന്നെ ഇങ്ങനെ പോസ്റ്റിയതു നന്നായി. ഞാന്‍ നിറുത്തി, കൊണ്ടോട്ടി എന്നോടു പിണങ്ങണ്ട...

  ReplyDelete
 19. ആരാ ? എന്താ ?
  ഒന്നും പുടി കിട്ടുന്നില്ല. ഞമ്മളെ ആരും വിളിക്കാറില്ല. നിരക്ഷരനായതുകൊണ്ടാകും. മൈ നമ്പര്‍ ഈസ് 100 :) :)

  ReplyDelete
 20. വേദവ്യാസന്റെ കമന്റു ശ്രദ്ധിച്ചാല്‍ അല്‍പ്പം കഴമ്പില്ലേ??????? ??????????????????????????????????????????
  ഇതില്‍ ആര്‍ക്കെങ്കിലും വല്ല കഴമ്പോ , കുഴമ്പോ വല്ലതും കാണാനാകുന്നുണ്ടോ ???
  എന്റെ ഒരു കൂട്ടുകാരന്‍ ഒരു തമാശകാണിച്ചാല്‍ അത് തമാശയായി തന്നെ കാണാന്‍ എനിയ്ക്ക് കഴിയും ...
  പിന്നെ ബ്ലോഗില്‍ വരുന്ന കാര്യങ്ങളെല്ലാം പരമസത്യമാണെന്ന് കരുതരുത്. കൊട്ടോട്ടിക്കാരന്‍ എന്നെ വിളിക്കാറില്ല എന്ന് അനോണിയ്ക്കെങ്ങനെ കരുതാനാകും ?
  ഒരു പക്ഷെ താങ്കള്‍ക്ക് ഒരു ശല്യമായിട്ടുണ്ടെങ്കില്‍ ദയവായി അത് മറച്ച് വെയ്ക്കാതെ അദ്ദേഹത്തിനോട് തുറന്നുപറയൂ.

  ReplyDelete
 21. കഴിഞ്ഞ പെരുനാളിന്റെ അന്ന് 8800000...ഇങ്ങനെ നംബരുകൾ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കെ ഒരുൾ വിളിയുണ്ടായി.
  ഇപ്പൊ വേണ്ട പിന്നീടാവാം.
  പടച്ചോൻ കാത്തു.
  പിന്നെ തുടർ മറു വിളിയെങ്ങാനും വന്നാൽ?
  അല്ല, ഇതൊക്കെ അറ്റന്റ് ചെയ്ത് നിന്നാൽ ഞമ്മളെ ഇക്കാമ മൊയലാളി പുതുക്കി തരുമെന്ന് തോന്നണില്ല.

  ReplyDelete
 22. ഇതെന്തോന്ന് പോസ്റ്റ്‌.???????

  ReplyDelete
 23. അതു ശരി...ഇപ്പോ കൊണ്ടോട്ടിയില്‍ നിന്നും അരീക്കോട്‌ ഭാഗത്തേക്ക് മാത്രമേ റേഞ്ച് കിട്ടുന്നുള്ളൂ എന്ന് തോന്നുന്നു.അല്ല കാറ്റ് ഇങോട്ട് മാത്രമേ വീശുന്നുള്ളൂ ????

  ReplyDelete
 24. കൊട്ടോട്ടി ചേട്ടാ പോസ്റ്റ്‌ രണ്ടു തവണ വായിച്ചു... എന്തൊ എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല.... (ഇങ്ങിനെ ഒരു പോസ്റ്റിന്‍റെ സാംഗത്യത്തെക്കുറിച്ച്‌..) അടുത്ത പോസ്റ്റില്‍ എന്‍റെ ഈ പരാതി തീര്‍ക്കണം ട്ടൊ... :):)

  ReplyDelete
 25. ഹ ഹ ഹ എന്താന്നറിയില്ല ഇപ്പോള്‍ ഒരു വിളിയും കാണാറില്ല! എന്നാലും വിളി സഹിക്കാവുന്നതൊക്കെത്തന്നെ!

  ReplyDelete
 26. ഹ ഹ. കൊള്ളാം

  അപ്പോ എല്ലാവരെയും വിളിച്ചെത്തിയല്ലേ? :)

  ReplyDelete
 27. Enne eppozum vilikkam ketto...! ashamsakal...!!!

  ReplyDelete
 28. മാഷേ ഈ പോസ്റ്റ് കൊള്ളാം. സെല്‍ ഫോണ്‍ ശല്യക്കാരെക്കുറിച്ചു പരാതിപറയാന്‍ ഒരു വേദിയായി. ഞാന്‍ ഇതുപോലുള്ളവരെക്കൊണ്ട് ശല്യം കൂടിയാല്‍ ഫോണ്‍ ഓഫ്‌ ചെയ്തേക്കും. ബ്ലോഗെഴുത്ത് തുടങ്ങിയ ശേഷം മൊബൈല്‍ വഴി ഭീഷണികളും വന്നിട്ടുണ്ട്. ഏതായാലും മാഷേ ആ ശല്യക്കാരനെ നമുക്കുടനെ
  തളക്കാം.

  ReplyDelete
 29. ഇവനൊക്കെ ഹാരപ്പാ!!?
  അതോ... മോഹന്‍ ജോ ദാരോ?
  രണ്ടാളായാലും ഇപ്പൊ വിളിക്കാറില്ല!!

  ReplyDelete
 30. പക്ഷെ ഈ പോസ്റ്റിനു ശേഷം മൂപ്പര്‍ വിളി കൂടിയിരിക്കുകയാണ് എന്നാണ് എനിക്കു തോന്നുന്നത്.പറഞ്ഞ പോലെ ഇതിനൊക്കെ കാശ് എവിടെ നിന്നാണാവോ?.അതൊ കാശില്ലാതെ വിളിക്കാനുള്ള വല്ല സൂത്രവും?.പിന്നെ അദ്ദേഹത്തെ “കൊണ്ടോട്ടി”യെന്നും “കൊട്ടോടി” യെന്നും വിളിച്ചത് ശരിയായില്ല.എനിക്കൊരു ഐഡിയ. ഒരു മൊബൈല്‍ ഫോണ്‍ ബ്ലോഗ് തുടങ്ങിയാലോ?.ബ്ലോഗിലെഴുതാനുള്ളത് വിളിച്ച് പറഞ്ഞാല്‍ മതിയല്ലോ,അങ്ങേ തലക്കല്‍ കേള്‍ക്കാന്‍ ആളുണ്ടെങ്കില്‍!

  ReplyDelete
 31. ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി....

  ഓഹോ...ഇതിനിടയിൽ ഇങ്ങനേം ഒരു സംഭവം ഒപ്പിച്ചോ?:):):)

  ഞാൻ മുങ്ങിയെന്ന് അങ്ങ് അമേരിക്കയിൽ വരെ വിളിച്ച് അറിയിച്ചതായി അറിഞ്ഞല്ലോ:):)

  എന്തായാലും ദേ ആ നമ്പരിൽ നിന്നുമുള്ള വിളി തീരെ ഇല്ലെന്നു തന്നെ പറയാം..എന്ത് പറ്റി...മടിക്കേണ്ടാ..വിളിച്ചോളൂ....:):):):)
  നിങ്ങൾ വിളിക്കുന്ന സംബ്സ്ക്രൈബർ പരിധിക്ക് പുറത്താണെന്ന് ആ പെങ്കൊച്ച് നല്ല അച്ചരപുച്ചരതയോടെ പറഞ്ഞു തരും..:):):):)

  ReplyDelete
 32. എന്താ എന്താ പ്രശ്നം..
  ങേ ഇതു ഏപ്രില്‍ ഒന്നല്ലല്ലോ പിന്നെ എന്താ?
  ഓ ഭാവനയാണല്ലേ?
  എന്തായാലും ഭാഗ്യം എനിക്ക് ഇവിടെ മൊബൈല്‍ ഫോണ്‍ ഇല്ലാ.. . നാട്ടില്‍ നിന്ന് തിരിച്ചെത്തുകയും ചെയ്തു എന്നാലും
  കൊട്ടോട്ടിക്കാരാ ഒന്നും കൂടി തെളിച്ചു പറയ് ...

  ReplyDelete
 33. എന്താ ഇവിടെ നടക്കുന്നത് ? ചോദിക്കാനും പറയാനും ആരും ഇല്ലാതായോ? സത്യത്തില്‍ ഒന്നും മനസ്സിലായില്ല എന്തോ ചുറ്റിക്കളിയാണെന്നു മാത്രം മനസ്സിലായി.

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive