Wednesday
Thursday
ആരോ എടുത്തത്
Author: Sabu Kottotty | April 22, 2010 | 20 Comments |
Monday
ബ്ലോഗെഴുത്തിനു വിട
Author: Sabu Kottotty | April 19, 2010 | 49 Comments |
ബൂലോകത്തെ പ്രിയപ്പെട്ട സുഹൃത്തുക്കളെ,
വായനയുടെ ബാക്കിപത്രമായി ബ്ലോഗെഴുത്തിലേയ്ക്കു കടന്നത് ബൂലോകത്തു കുറച്ചു നല്ല സുഹൃത്തുക്കളെ സൃഷ്ടിയ്ക്കുകയും അവരുമായുള്ള നല്ല ബന്ധം എക്കാലവും കാത്തുസൂക്ഷിയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. അത്യാവശ്യം സുഹൃത്തുക്കളെ നേടാന് കഴിഞ്ഞതില് സന്തോഷവുമുണ്ട്. പക്ഷേ ആ ബന്ധങ്ങള്ക്കു കോട്ടം സംഭവിയ്ക്കുന്നുണ്ടോ എന്ന് എനിയ്ക്കു ഭയപ്പാടു വന്നു തുടങ്ങിയിരിയ്ക്കുന്നു. സത്യസന്ധമായി കമന്റുകളെഴുതുന്നത് ചിലര്ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഞാന് മനസ്സിലാക്കുന്നു. മറ്റു ബ്ലോഗുകളില് കമന്റുകളെഴുതാതെ സ്വന്തം ബ്ലോഗില് കുത്തിവരയ്ക്കുന്നതില് അര്ത്ഥമില്ലല്ലോ. കമന്റോപ്ഷന് അടച്ചു വയ്ക്കാമെന്നു വച്ചാല് അത് വായനക്കാരോടു ചെയ്യുന്ന നീതികേടുമാകും. അതിനാല് പഴയതുപോലെ നിശബ്ദ വായനക്കാരനായിരിയ്ക്കാന് ഞാന് ആഗ്രഹിയ്ക്കുന്നു. അതിനു വേണ്ടി ബ്ലോഗെഴുത്തിനോടു വിടപറയാന് ഞാന് ആഗ്രഹിയ്ക്കുന്നു.
നിശബ്ദ വായനക്കാരന് എപ്പോഴും അജ്ഞാതനായിരിയ്ക്കും. അതിനാല് എന്റെ പ്രൊഫൈല് ഫോട്ടോയും മൊബൈല് നമ്പരും ഞാന് നീക്കം ചെയ്യുന്നു. ബൂലോകത്തു റിഫ്രഷ് മെമ്മറി എന്ന ഒരു ചെറിയ സംരംഭം സംഭാവനചെയ്യാന് കഴിഞ്ഞതില് എനിയ്ക്കു സന്തോഷമുണ്ട്. ഒരു പഠനസഹായിയായി ഉപയോഗിയ്ക്കാവുന്ന ആ ബ്ലോഗിനെ ബൂലോകത്തെ നല്ല സുഹൃത്തുക്കള് തുടര്ന്നും പിന്തുണയ്ക്കുമെന്നു ഞാന് പ്രതീക്ഷിയ്ക്കുന്നു.
എന്റെ കമന്റുകള് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില് അവര് സദയം ക്ഷമിയ്ക്കുക. ഇവിടെ പറഞ്ഞിരിയ്ക്കുന്നതുപോലെയുള്ള കാര്യങ്ങള്ക്കു പിന്തുണയുമായി വല്ലപ്പോഴും പ്രത്യക്ഷപ്പെട്ടേയ്ക്കാം. നല്ല ഒരു വായനക്കാരനായി ബൂലോകത്തു തുടരാമെന്ന പ്രതീക്ഷയോടെ ബ്ലോഗെഴുത്തില് നിന്നും അനിശ്ചിതകാലത്തേയ്ക്ക് വിടവാങ്ങുന്നു. ഇങ്ങനെയൊരു തീരുമാനം പെട്ടെന്നെടുക്കേണ്ടി വന്നതിന്റെ കാരണം ചോദിയ്ക്കരുത്. എല്ലാര്ക്കും സന്തോഷദായകമായ ഒരു ബ്ലോഗെഴുത്തും വായനയും ആശംസിയ്ക്കുന്നു.
സ്നേഹപൂര്വ്വം,
സാബു കൊട്ടോട്ടി.

Friday
ജീവിയ്ക്കാന് കൊതിയോടെ...
Author: Sabu Kottotty | April 16, 2010 | 5 Comments |
“സാറ് വിളിച്ച സമയം ഇവിടെ വീട്ടിലാരും ഇല്ലാരുന്ന്, ഒരുപാട് ദുഷിച്ച ചിന്തകള് എന്റെ മനസ്സിന്റെ സന്തുലിതത്വം ചോര്ത്തിക്കളഞ്ഞു.... ഇങ്ങിനെ ഞാനെത്ര കാലം ജീവിക്കും... ഈ ജീവനങ്ങ് അവസാനിപ്പിച്ച് കളഞ്ഞേക്കാം എന്ന ഒരൊറ്റ ചിന്ത...ഒരു ഭാരമായി ഞാനെന്തിനു കാലം കഴിക്കണം...പക്ഷെ ആത്മഹത്യക്കുള്ള കഴിവു പോലുമില്ലല്ലൊ.... ഒരു തുണ്ട് ബ്ലേഡ് ലഭിച്ചെങ്കിലോന്ന് ആലോചിച്ച നേരം, അതും കയ്യെത്താവുന്ന അകലത്തിലുമല്ല...!! അന്നങ്ങിനെ വല്ല ദൌര്ബല്യവും സംഭവിച്ചുപോയെങ്കില്, ഇന്ന് ഞാനിങ്ങനെ നിങ്ങളുമായി സംസാരിക്കാന് ബാക്കിയാവില്ലായിരുന്നു....”
മസ്ക്കുലര് ഡിസ്റ്റ്രോഫി രോഗം ബാധിച്ച് ശരീരം തളര്ന്നുപോയ കോട്ടയം കിടങ്ങൂര് സ്വദേശി രാജേഷ് എന്ന മുപ്പത്തെട്ടുകാരന് ബ്ലോഗര് ഹാറൂണു(ഒരു നുറുങ്ങ്)മായി സംസാരിച്ചതില്നിന്നുള്ള ഭാഗമാണു മേലുദ്ധരിച്ചത്. പ്രതീക്ഷകളറ്റ ജീവിതത്തില് ആത്മഹത്യമാത്രം പോംവഴിയായിക്കാണുന്ന മനുഷ്യജന്മത്തിന് അതിനുപോലും കഴിയാത്തവിധം നരകയാതന അനുഭവിയ്ക്കുമ്പോള് ആശ്വാസത്തിന്റെ ഒരു തിരിനാളമാവാനെങ്കിലും നമുക്കുകഴിഞ്ഞാല് അതിലും വലിയ പുണ്യകര്മ്മം വേറെയെന്താണ്... കൂടുതല് വായനയ്ക്ക് ഹാറൂണ് മാഷിന്റെ ബ്ലോഗിലേയ്ക്കു പോകാം. അപ്ഡേറ്റുചെയ്ത അദ്ദേഹത്തിന്റെ പോസ്റ്റ് ഇവിടെയുണ്ട്. സഹജീവികളുടെ സങ്കടം കാണുന്ന ബ്ലോഗര്മാരുടെ ശ്രദ്ധ ഇതുവഴികൂടി കടന്നുപോകണമെന്ന് അപേക്ഷിയ്ക്കുന്നു.
ഹാറൂണ്മാഷിന്റെ പോസ്റ്റിലേയ്ക്ക് ഇതുവഴി പോകാം
ഹാറൂണ്മാഷിന്റെ പോസ്റ്റില് രാജേഷിന്റെ അക്കൌണ്ട്നമ്പര് പലരും അന്വേഷിച്ചിരുന്നു. അവിടെ ചേര്ത്തിട്ടുണ്ട്. താല്പ്പര്യമുള്ളവര്ക്കുവേണ്ടി ഇവിടെയും ചേര്ക്കുന്നു.
RAJESH C
SB A/C 13030100067968
FEDERAL BANK,
KIDANGOOR.
KOTTAYAM.

ഒരു കുഞ്ഞു ജന്മദിനം
Author: Sabu Kottotty | April 14, 2010 | 27 Comments |
മാണിക്യദര്ശനം
Author: Sabu Kottotty | April 07, 2010 | 1 Comment |
എനിയ്ക്കേറ്റവുമിഷ്ടമായിരുന്നു...
എന്റെ അക്ഷരക്കുറിപ്പുകളില്
മനസ്സിലും കടലാസിലും
എന്റെ ചിന്തകളിലും
എനിയ്ക്കു തണലേകിയമാണിക്യം...
എന്റെ വരകളിലും
സംഗീതത്തിലും
എനിയ്ക്കേറ്റവും പ്രചോദനം
അതേ മാണിക്യമായിരുന്നു
ഓരോ പടവിലും
സമ്മാനപ്പൊതിയുമായ്
എന്റെയുയര്ച്ചയെ കാംക്ഷിച്ച്
എന്നെ വളര്ത്തിയ മാണിക്യം
***********************
ഏറ്റം വിഷമമുണ്ട്
ഉപേക്ഷിച്ചു പോരുവാനെങ്കിലും
മനസ്സില് വരച്ചിട്ടൊരുരൂപം
സല്ക്കാഴ്ചയായീടുവാന്...
അത്രയും വേദനയുണ്ട്
തെറ്റുഞാന് ചെയ്തതില്ലെങ്കിലും
ഉള്ളില്ത്തട്ടിയ പിന്വിളി
വേദനയില്നിന്നുയിര്കൊണ്ടതാവാം
നേരറിയാതെ ശാസിപ്പതു
കേട്ടിരിയ്ക്കാന്മനസ്സില്ലാത്തൊരു
ധിക്കാരിയുടെ ധിക്കാരമായ്
മനസ്സിലോര്ത്താല് മതി
കാലചക്രത്തിനാല് മാറ്റം ഭവിയ്ക്കാതെ
എഴുത്തിന്വഴികളിലുള്ക്കാഴ്ചയായിടാന്
അഴകേറിയ മാണിക്യം
അനുഗ്രഹിയ്ക്കുമായിരിയ്ക്കണം...
എന്റെ അക്ഷരക്കുറിപ്പുകളില്
മനസ്സിലും കടലാസിലും
എന്റെ ചിന്തകളിലും
എനിയ്ക്കു തണലേകിയമാണിക്യം...
എന്റെ വരകളിലും
സംഗീതത്തിലും
എനിയ്ക്കേറ്റവും പ്രചോദനം
അതേ മാണിക്യമായിരുന്നു
ഓരോ പടവിലും
സമ്മാനപ്പൊതിയുമായ്
എന്റെയുയര്ച്ചയെ കാംക്ഷിച്ച്
എന്നെ വളര്ത്തിയ മാണിക്യം
***********************
ഏറ്റം വിഷമമുണ്ട്
ഉപേക്ഷിച്ചു പോരുവാനെങ്കിലും
മനസ്സില് വരച്ചിട്ടൊരുരൂപം
സല്ക്കാഴ്ചയായീടുവാന്...
അത്രയും വേദനയുണ്ട്
തെറ്റുഞാന് ചെയ്തതില്ലെങ്കിലും
ഉള്ളില്ത്തട്ടിയ പിന്വിളി
വേദനയില്നിന്നുയിര്കൊണ്ടതാവാം
നേരറിയാതെ ശാസിപ്പതു
കേട്ടിരിയ്ക്കാന്മനസ്സില്ലാത്തൊരു
ധിക്കാരിയുടെ ധിക്കാരമായ്
മനസ്സിലോര്ത്താല് മതി
കാലചക്രത്തിനാല് മാറ്റം ഭവിയ്ക്കാതെ
എഴുത്തിന്വഴികളിലുള്ക്കാഴ്ചയായിടാന്
അഴകേറിയ മാണിക്യം
അനുഗ്രഹിയ്ക്കുമായിരിയ്ക്കണം...
Popular Posts
-
എല്ലാ ശാസ്ത്രങ്ങളുടെയും അടിസ്ഥാനം സാമ്പത്തിക ശാസ്ത്രമാണ്. ഇതിന് വിധേയമല്ലാത്തമൊരു ശാസ്ത്രവും സാമ്പത്തിക പിൻബലമില്ലാത്തതുകൊണ്ട് ദീർഘകാലം ...
-
വക്കീലന്മാരും കോടതിയുമാണ് നീതിക്കുവേണ്ടി പോരാടുകയും യാചിക്കുകയും ചെയ്യുന്ന ഏതൊരു സാധാരണക്കാരന്റെയും അവസാന ആശ്രയം. ഇന്നത്ത വക്കീലന്മാർ പലരും ...
-
മു സ്ലീങ്ങൾക്ക് നിലവിളക്കു കൊളുത്താമോ എന്നതിലുള്ള തർക്കം കുറച്ചുനാളായി തുടങ്ങിയിട്ട്. മുസ്ലിം ലീഗിന്റെ ഇക്കാര്യത്തിലെ നിലപാടു വ്യക്ത...
-
മ ലയാളികളായ ചെറുപ്പക്കാരെ കള്ളക്കേസിൽ കുടുക്കി ഭീകര നിയമങ്ങൾ ചാർത്തി ജാമ്യമില്ലാതെ ജയിലിലടക്കുന്ന പ്രവണതയുടെ അവസാന ഉദാഹരണമാണ് ശ്രീശാന്ത...
-
വർഷങ്ങൾ ചോരനീരാക്കി പ്രവാസലോകത്ത് പണിയെടുത്ത് നാട്ടിൽ സമാധാനമായി കുടുംബവുമൊന്നിച്ച് താമസിക്കാൻ എത്തുംപ്പോഴാണ് താൻ അതുവരെ സമ്പാദിച്ചതെല്ലാം...
-
ഒരു ബൂലോക കവിത എഴുതണമെന്നുണ്ട്. പക്ഷേ എഴുതാന് കഴിയുന്നില്ല. എന്തായിരിയ്ക്കാം കാരണം...?
-
ഇ ന്ത്യയിലെ പതിനഞ്ചു ശതമാനത്തിൽ തഴെവരുന്ന വിശേഷണങ്ങൾക്കതീതമായ സമ്പന്നന്മാരായ ഭരണകർത്താക്കളുൾപ്പടെയുള്ളവർക്കു വേണ്ടി ബാക്കി എൺപത്തഞ്ചില...
-
ഫേസ്ബുക്ക് വാട്സാപ്പ് മുതലായവയുടെ തള്ളലിൽ ബ്ലോഗ് അൽപ്പം പിന്നോട്ടു പോയെന്നു പരിതപിക്കുമ്പോഴും ഒരു റഫറൻസ് പോലെ എളുപ്പത്തിൽ തപ്പിയെടുക്കാൻ ...
-
കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിലിന്റെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ രാവിലേതന്നെ തിരൂർ റയിൽവേ സ്റ്റേഷനിലെത്തി. പത്തുമണിക്ക് എറണാകുളം ന...
-
കഥാകൃത്തും ഓൺലൈൻ എഴുത്തിടങ്ങളിൽ സജീവ സാന്നിധ്യവും നമ്മുടെ ബൂലോകം പത്രാധിപ സമിതി അംഗവും ആയിരുന്ന കെ.ആർ.മനോരാജി ന്റെ സ്മരണാർത്ഥം അദ്...
Recent Posts
Categories
- Corona
- DySP ഹരികുമാർ
- Lakshadweep
- Mental health
- Politics
- School Counselling
- അനുസ്മരണം
- അഭിമാനം
- ആരോഗ്യം
- ഒരു കൈ സഹായം
- ഓര്മ്മക്കുറിപ്പുകള്
- കഥ
- കവിത
- കൊറോണ
- കൗൺസിലിംഗ്
- ചരിത്രം
- ചിത്രം
- ചുമ്മാ..
- ജന്മദിനം
- പ്രതികരണം
- ബ്ലോഗ്
- മന:ശാസ്ത്രം
- മനോരാജ് പുരസ്കാരം
- മാനസികാരോഗ്യം
- രാഷ്ട്രീയം
- ലക്ഷദ്വീപ്
- ലഹരി
- സംഗീതം
- സ്കൂൾ കൗൺസിലിംഗ്