Friday

റാന്‍ മൂളികള്‍ക്കു സ്വാഗതം...

തോന്നിയ നിലയില്‍ പ്രവര്‍ത്തിയ്ക്കുന്ന എന്റെ ഒരു (കു)പ്രശസ്ത ബ്ലോഗിലേയ്ക്ക്
നിര്‍ബന്ധമായും നിരന്തരം വന്നു വായിയ്ക്കാനും
ഏത് അലമ്പത്തരമെഴുതിയാലും അതിനെ പ്രകീര്‍ത്തിച്ച് കമന്റുകളെഴുതാനും
ബൂലോകത്തെ കീഴ്ജാതിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു.
(ഞാനൊഴികെ എല്ലാവരും കീഴ്ജാതിക്കാരായതുകൊണ്ട്
എല്ലാര്‍ക്കും ഇതിനപേക്ഷിയ്ക്കാവുന്നതാണ്.)ബ്ലോഗില്‍ എന്തെഴുതണമെന്നും എങ്ങനെ എഴുതണമെന്നും തീരുമാനിയ്ക്കുന്നത്
ഞാനാകയാല്‍ എന്നെ എല്ലാവരും ബഹുമാനിച്ച്,
എന്റെമുന്നില്‍ എല്ലാവരും ഓച്ഛാനിച്ചു നിന്നുകൊള്ളണം.
അഥവാ ആരെങ്കിലും എന്റെ പോസ്റ്റിനെതിരേ ശബ്ദിച്ചാല്‍
അവനെപ്പിടിച്ചു പോസ്റ്റാക്കുന്നതു കൂടാതെ അവന്റെ ചെവി പൊട്ടുമാറ്
ണാണാണീണീ കേള്‍പ്പിയ്ക്കുന്നതുമായിരിയ്ക്കും.
എന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കാന്‍ കഴിയാത്ത കീഴാളര്‍
ബ്ലോഗും പൂട്ടി അവനവമ്പടിയ്ക്കു വണ്ടികയറിക്കൊള്ളേണ്ടതാണ്.

ധിക്കാരപൂര്‍വ്വം
കുള്ളന്‍ ലോപ്പസ്

  24 comments:

  1. അതൊന്നും പറ്റില്ല. ഞങ്ങള്‍ക്കും കൂടെ തോന്നിയാലേ നന്നായെന്ന് കമന്റിടൂ.
    ;)

    ReplyDelete
  2. എന്‍റെ പട്ടി അപേക്ഷിക്കും.............:)

    ReplyDelete
  3. കള്ളാ, എടോ കോപ്പേ
    സോറി..
    കുള്ളാ, എടാ ലോപ്പേ,
    ഇതെന്ത് ആപ്പാ?

    ReplyDelete
  4. അപേക്ഷാഫോറം എവിടെ കിട്ടും രാജാവേ?

    ReplyDelete
  5. ഇത് അച്ചായനിട്ട് താങ്ങിയതാണല്ല്ലെ...

    ReplyDelete
  6. ശ്രീ: അതൊന്നും പറഞ്ഞാല്‍ പറ്റില്ല..

    മാറുന്ന മലയാളി: ഒരു ആപ്ലിക്കേഷന്‍ കൊടുക്കുമാഷേ... ഇല്ലെങ്കില്‍ ചിലപ്പൊ തലപോകും...

    അരുണ്‍ കായംകുളം: ഞാന്‍ കണ്ടു, പോയി ഒരു കീറു കീറിയത്... ഹ ഹ ഹ...

    എഴുത്തുകാരി: എങ്ങിനെ പറയാതിരിയ്ക്കും..?

    വശംവദൻ: കുറച്ച് അയച്ചുതരാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ ബിനാമിയാണേയ്...

    Anonymous: ങ്ങള് പാലാക്കാരനാ..?

    ReplyDelete
  7. നാട്ടില്‍ പ്രഭുക്കളെ കണ്ടാലറിയാത്ത
    കാട്ടില്‍ കിടക്കുന്ന മൂളിക്കുരങ്ങു നീ..

    ReplyDelete
  8. ഹെ ഹെ ഹെ പണികളൊക്കെ നേരിട്ടാണല്ലെ, ഞാന്‍ ഒ.ബി.സി.യാ

    ReplyDelete
  9. ബിലാത്തിപ്പട്ടണം കണ്ട് വരും വഴിയാണ്. ഈ പടി കടന്നു കേറി നോക്കീതാ. എന്തെങ്കിലും മിണ്ടിപ്പോക്കൂടെയെന്നു കണ്ട സിതിക്ക്‌ മിണ്ടാന്ന് വെച്ചു... സമയം കിട്ടുമ്പോ ഇനീം വരാം.

    ReplyDelete
  10. ഹിഹിഹിഹിഹിഹിഹിഹിഹിഹി.....

    ReplyDelete
  11. റാന്‍ ..... എനെന്തു വേണം തമ്പ്രാ .......

    ReplyDelete
  12. അണ്ണാന്‍ കുഞ്ഞും തന്നാലായത്...
    അത്രേ ഉള്ളൂ...
    എല്ലാര്‍ക്കും നന്ദി....

    ReplyDelete
  13. ലോപ്പസ് ആളു കൊള്ളാം, ട്ടോ :)

    ReplyDelete
  14. Sorry chetta... Njanoru melaalanayipoyallo... Adipoli... Ashamsakal...!!!

    ReplyDelete
  15. പുതിയ പരിപാടി കൊള്ളാം
    സമയം കിട്ടുമ്പോൾ ഇനിയും വരാം

    ReplyDelete
  16. ഞാന്‍ പുതിയ ബ്ലോഗനായതു കൊണ്ട് ഇവിടുത്തെ മര്യാദകളൊന്നും എനിക്കറിയില്ല.എന്തൊക്കെയോ ചിലര്‍ തമ്മില്‍ അടി പിടി കൂടുന്ന പോലെ തോന്നുന്നു.ഞാന്‍ വെറുതെ എത്തി നോക്കിയതാ.പൊറുക്കണം.ഇനി വരുന്നില്ല.ഇവിടുത്തെ ചില പ്രയോഗങ്ങള്‍ കണ്ടിട്ടു പേടിയാകുന്നു.”കള്ളാ, എടോ കോപ്പേ
    സോറി..
    കുള്ളാ, എടാ ലോപ്പേ,....“

    ReplyDelete
  17. വന്നവര്‍ക്കെല്ലാര്‍ക്കും നന്ദി... (നുണയല്ല) !

    മുഹമ്മദ്കുട്ടിക്കാ : കാര്യം മനസ്സിലായവര്‍ തല്ലിയില്ലെങ്കിലേ അത്ഭുതമുള്ളൂ...
    കുട്ടിക്കാ രണ്ടാമതു പറഞ്ഞതു തമാശയായെടുക്കുന്നു. താങ്കള്‍ തുടര്‍ന്നും വരുമെന്നു പ്രതീക്ഷിയ്ക്കുന്നു..

    ReplyDelete
  18. ഇപ്പോള്‍ കുറെകൂടി കാര്യങ്ങള്‍ മനസ്സിലായി വരുന്നു.അതു കൊണ്ട് ഇടക്കൊക്കെ വന്നു നോക്കാം.പിന്നെ നേരിട്ടു കണ്ടപ്പോള്‍ ഈ കൊട്ടോട്ടി അത്ര വലിയ “ബലാലൊ”ന്നുമല്ല!.ഞാനാദ്യം വിചാരിച്ചത് ഇതെന്തോ കീറാമുട്ടിയാണെന്നാ.

    ReplyDelete

Popular Posts

Recent Posts

Blog Archive