വഴിതടഞ്ഞ് ഉദ്ഘാടനം !
വളച്ചുകെട്ടില്ലാതെ കാര്യം പറയാം
തുണിഷാപ്പുകളോ ജൂവലറികളോ തുറക്കാന്‍ സിനിമാ നടന്മാരെ/നടികളെ വിളിയ്ക്കുന്നതിനോട് എനിക്കെതിര്‍പ്പൊന്നുമില്ല. പക്ഷേ പൊതു നിരത്തുകളില്‍ ആര് എന്തു സംഭവങ്ങളുണ്ടാക്കിയാലും അതു പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് ആഗ്രഹമുണ്ട്. ഒരുകാരണവശാലും പൊതു ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന തരത്തില്‍ ഒന്നും ചെയ്യരുതെന്നു നിര്‍ബ്ബന്ധമുള്ളപ്പോള്‍ നിയമ പാലകര്‍തന്നെ വഴിമുടക്കിനു നേതൃത്വം കൊടുക്കുന്നതുകണ്ട് മൂക്കത്തു വിരല്‍ വച്ചുപോയി !
സിനിമാതാരങ്ങള്‍ സിനിമാലോകത്ത് ആരെങ്കിലുമായിരിയ്ക്കാം. ഉദ്ഘാടനം നടത്തിക്കൊടുത്താല്‍ പള്ളനിറയെ അവര്‍ക്കു കാശും കിട്ടും. കഴിഞ്ഞ ദിവസം (ജൂലയ് 26)തൃശൂരിനു സമീപം മൂന്നുപീടികയില്‍ ഇതുപോലൊന്നു നടന്നു. ഞാനടക്കമുള്ളവര്‍ വലഞ്ഞത് മണിയ്ക്കൂറുകള്‍ . മര്യാദയ്ക്കു ബദല്‍ റോഡുകള്‍ ഇല്ലാത്ത ഈ ഭാഗത്ത് നാഷനല്‍ ഹൈവേയില്‍ കുടുങ്ങുകയെന്നത് ആര്‍ക്കും മനസ്സിലാകാവുന്നതേ ഉള്ളൂ. ഒരു പോക്കറ്റുറോഡിലൂടെ കറങ്ങുമ്പോള്‍ അതിലും വലിയ ഇടങ്ങേറായി. NHല്‍ ഒരുമിനിട്ടുപോലും ഗതാഗത സ്തംഭനം ഉണ്ടാക്കരുതെന്നു നിയമമുള്ളപ്പോള്‍ ഈ തോന്ന്യാസത്തിന് അനുമതി കൊടുത്തതാരാണ് ?
ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഉദ്ഘാടിയ്ക്കുമ്പോള്‍ സ്ഥാപനം കൂടുതല്‍ പ്രശസ്ഥമാകുമെന്നാണോ ? അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കച്ചവടത്തില്‍ അവര്‍ക്കും ഉണ്ടാകട്ടെയെന്നാശംസിയ്ക്കുന്നു. ഇങ്ങനെ വലയുന്നവര്‍ കൊടുക്കുന്ന മുപ്പതും അന്‍പതും രൂപകള്‍ കൂട്ടിവച്ചാണ് താരങ്ങളുടെ പള്ള നിറയുന്നതെന്നതിനാല്‍ ഈവക കാര്യങ്ങളില്‍ അവരും ശ്രദ്ധിയ്ക്കുന്നതു നന്നാവുമെന്നോര്‍മ്മിപ്പിയ്കുന്നു.
ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു കൊട്ടോട്ടി ചേട്ടാ...ഇതു പോലുള്ള ദുരനുഭവങ്ങള്‍ എനിക്കുമുണ്ടായിട്ടുണ്ട്..
ReplyDeleteഅതിരാവിലെ കെട്ട്യോളേം കുട്ട്യോളേം കൂട്ടി കാറും വിളിച്ചു പുറപ്പെട്ട എനിയ്ക്ക് ഈ വഴിതടയലില്‍ നഷ്ടപ്പെട്ടത് ചെറായിയിലെ വിലപ്പെട്ട ഒന്നര മണിക്കൂറ്. അതുകാരണം കുറേ ബ്ലോഗര്‍മാരെ പരിചയപ്പെടാനും സാധിച്ചില്ല.
ReplyDeleteഞാനും നൂറുശതമാനം യോജിക്കുന്നു..
ReplyDeleteഅനുകൂലിയ്ക്കുന്നു
ReplyDeleteമീറ്റില്‍ വൈകിയതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായി .
ReplyDeleteമോഹന്‍ ലാല്‍ പങ്കെടുത്ത ഏതോ ഒരു വസ്ത്ര ശാലയുടെ ഉദ്ഘാടനം ആയിരുന്നുവല്ലേ?
ഇങ്ങനെയൊക്കെയല്ലേ നമ്മള്‍ ഒരു പരിപാടി വിജയിപ്പിക്കുന്നത് ?
ReplyDeleteഅല്ലെങ്കില്‍ നമ്മുടെ ചെറായി മീറ്റിന്റെ ചരിത്രം തന്നെ നോക്കൂ ......
അനേകരുടെ വഴിമുടക്കാന്‍ ദൂരദേശങ്ങളിലിരുന്നുപോലും ആളുകള്‍ ശ്രമിചിരുന്നില്ലേ?
ഇപ്പോള്‍ മീറ്റ് വിജയിപ്പിക്കനായിരുന്നു എന്ന അവകാശവാദവും!
അതെ, ശരിയാണ്.
ReplyDeleteവഴി ബ്ലോക്കാക്കിയത് തീരെ ശരിയായില്ല.
ഞങ്ങള്‍ നേരത്തെ കടന്നു പോയതിനാല്‍ രക്ഷപ്പെട്ടു.
you are correct, it's high time all these things are stopped sooner than later
ReplyDeleteഇതു ഒരു ഗൂഡാലോചനയുടെ ഫലമാണെന്നാണ് എന്റെ ബലമായ സംശയം. മോഹന്‍ലാല്‍ ചെറായി മീറ്റിന് വരുന്നവരെ തടയാനായി മാത്രം അതുവഴി വന്നതാണ് എന്ന് ഞാനിതാ അഭിപ്രായിക്കുന്നു. ശക്തമായി പ്രതിഷേധിക്കുന്നു. ;)
ReplyDeleteഇത് തന്നെ ആയിരുന്നു അവരുടെ ഉദ്ദേശവും. വഴി മുടക്കിയാലും ആ വഴി വരുന്നവന്‍ മുഴുവന്‍ പ്രാകിയാലും എന്താ കാരണം എന്നന്വേഷിക്കുംപോള്‍ അത് അവരുടെ തന്നെ പരസ്യം ആയല്ലോ..
ReplyDelete