Wednesday

അറിവുള്ളവരുണ്ടോ... പറഞ്ഞുതരൂ....

 
 
Gowri said...
മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .
മിയ്ക്ക പോസ്റ്റുകളിലും മേല്‍പ്പറഞ്ഞ കമന്റ് രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. കൊട്ടോട്ടിക്കാരന്റെ ചവറുകള്‍ മുതല്‍ ബൂലോകത്തെ പുലികളുടെ പോസ്റ്റുകള്‍ വരെ ആര്‍ക്കും വായിയ്ക്കാനും കമന്റിടാനും പ്രശ്നമുള്ളതായി ഇതുവരെ എനിയ്ക്കു തോന്നിയിട്ടില്ല. ഈ അടുത്ത് ഏതോ പോസ്റ്റുവായിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഈമെയില്‍ ഐഡിയും പാസ്‌വേഡും ചോദിച്ചു, അതില്‍പ്പിന്നെ ആവഴി പോയിട്ടുമില്ല. കമന്റെഴുതുമ്പോള്‍ വേഡ്‌വെരി തന്നെ പ്രശ്നമായിക്കാണുന്നവര്‍ ഒരു പോസ്റ്റു വായിയ്ക്കാന്‍ ഇതൊക്കെക്കൊടുത്ത് എത്രകണ്ട് തയ്യാറാവും ? നല്ലൊരു ശതമാനം വായനക്കാരും ജോലിസ്ഥലത്തു കിട്ടുന്ന കുറഞ്ഞസമയം ഉപയോഗപ്പെടുത്തിയാവും ബ്ലോഗ് തുറക്കുന്നത്. ഈ കൂട്ടായ്മകൊണ്ടുദ്ദേശിയ്ക്കുന്നത് എന്താണെന്നു മനസ്സിലാവാഞ്ഞിട്ടാണു ചോദിയ്ക്കുന്നത്.

“മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി”

ഒരുദ്ദേശവുമില്ലെങ്കിലും ഏതു പോസ്റ്റും ഇപ്പോള്‍ത്തന്നെ വായനക്കാരിലെത്തുന്നുണ്ട്. അതു തെരഞ്ഞെടുക്കാന്‍ ബൂലോകര്‍ക്കു അഗ്രിഗേറ്ററുകളുമുണ്ട്. നല്ലബ്ലോഗുകള്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്നു വിശദീകരിച്ചാല്‍ നന്നാവും. ഉദ്ദേശിയ്ക്കുന്ന ഗുണമേന്മയില്ലാത്ത ബ്ലോഗുകള്‍ ഈ കൂട്ടായ്മയില്‍ വരില്ലെന്ന സൂചനയും ഇതു തരുന്നുണ്ട്. മേല്‍പ്പറഞ്ഞ vaakku.ning.com-ല്‍ പ്രസിദ്ധീകരിയ്ക്കുന്ന ബ്ലോഗുകള്‍ക്ക് അവര്‍ മുമ്പു പ്രസിദ്ധീകരിച്ചിരുന്ന മാര്‍ഗ്ഗത്തില്‍നിന്നു വ്യത്യസ്ഥമായി എന്തു ഗുണമാണു കൂടുതല്‍ കിട്ടുക ? അതായത്, ഈ സംരംഭം കൊണ്ട് എഴുത്തുകാര്‍ക്ക് എന്തു മെച്ചമാണുള്ളത് കൂടുതലുള്ളത് ? നിലവിലുള്ള പ്രസിദ്ധീകരണരീതിയ്ക്ക് എന്താണു കുഴപ്പം ? പോസ്റ്റിന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിനു പകരം പരസ്യം പതിയ്ക്കുന്ന രീതി ബൂലോകത്തു കൂടിവരുന്നുണ്ട്. തര്‍ക്കത്തിനല്ല കാര്യം മനസ്സിലാക്കാനാവാഞ്ഞിട്ടാണു ചോദിയ്ക്കുന്നത്. ബന്ധപ്പെട്ടവര്‍ മറുപടി പറയുമെന്നു പ്രതീക്ഷിയ്ക്കുന്നു.

സ്നേഹപൂര്‍വ്വം,
കൊട്ടോട്ടി...

  24 comments:

  1. ഇത് നേരത്തെ പറയേണ്ടതായിരുന്നു.
    ഞാനും യോജിക്കുന്നു

    ReplyDelete
  2. എന്റെ അവസാന പോസ്റ്റിലും ഇതേ പരസ്യം വന്നിരുന്നു.

    ReplyDelete
  3. ക്രോം... ക്രോം...
    മാക്രിക്കും അതറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്...

    ReplyDelete
  4. ഗൌരിയോടു പറയാം നമ്മുക്ക്‌. ഞാന്‍ അവിടെ പോയി ഇട്ട കമന്‍റില്‍ ഈ പ്രശ്നം പരോക്ഷമായി സൂചിപ്പിച്ചിരുന്നു...കോട്ടോട്ടിച്ചേട്ടന്‍ നേരെ ചൊവ്വെ പറഞ്ഞിരിക്കുന്നു ഇപ്പോ...നന്ന്‌....ഈ ഗൌരി നല്ല ഉദ്ദേശ്യം വച്ചു ചെയ്യണതാ ട്ടൊ... ഈ പോരായ്മകള്‍ എങ്ങിനെയാ പരിഹരിക്കാന്‍ പറ്റുക. കാരണം അതൊരു കമ്മ്യൂണിറ്റി കൂടിയാണ്‌...അതോണ്ടാവും ഇങ്ങിനെയൊക്കെ....ലെറ്റര്‍ ബോബും പേനാബോബും ഒക്കെയുള്ള ഈ കാലല്ലേ....

    ReplyDelete
  5. ഒരുപാട് നാളായി ഞാനും ആലോചിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിതു്. കൊട്ടോട്ടിക്കാരന്റെ പോസ്റ്റിനു താഴെ (എന്നുവച്ചാല്‍ അതില്‍ പറഞ്ഞിരിക്കുന്ന എല്ലാത്തിനും താഴെ) എന്റെയും ഒരു ഒപ്പു്.

    ഒരു പോസ്റ്റ്/ഫോട്ടോസ് ഇടുന്നതില്‍ കവിഞ്ഞു് കാര്യമായിട്ടൊന്നും അറിയില്ല.എല്ലാര്‍ക്കും ഇതെല്ലാം അറിയാം, എനിക്കുമാത്രം അറിയില്ല, ഞാനൊരു മോശക്കാരിയാവുമോ എന്നു കരുതി ഉറക്കെ ചോദിക്കാതിരുന്നതാണേ.

    ബന്ധപ്പെട്ടവര്‍ മറുപടി പറയുമായിരിക്കും.

    ReplyDelete
  6. ലത് തന്നേ... അങ്ങനെ ചോദിച്ചു കൊടുക്കൂ..

    ReplyDelete
  7. എനിക്കിതു ചോദിക്കാന്‍ നേരത്തെ തന്നെ തോന്നിയതാ...
    ആരോട് ചോദിക്കണം എന്നറിയാത്തതിനാല്‍ മിണ്ടാതെ ഇരുന്നു..
    ഇത്തരം ശീലങ്ങള്‍ അസഹനീയമാണ്...
    കമന്റ് ബോക്സുകള്‍ പരസ്യപ്പലകകളാക്കുന്ന ശീലം...

    ReplyDelete
  8. ഞാനും യോജിക്കുന്നു

    ReplyDelete
  9. പോസ്റ്റ് വായിച്ചശേഷം, കുറിയ്ക്കുന്ന കമന്റുകളില്‍ സമാന സ്വഭാവമുള്ളതോ അതുമായി ബന്ധമുള്ളതോ ആയ ഇതരബ്ലോഗുകളുടെ ലിങ്കുകള്‍ പലരും പലപ്പോഴും കൊടുക്കാറുണ്ട്. അതു കുറച്ചൊക്കെ ആവശ്യവുമാണ്. സ്വന്തം പോസ്റ്റിലേയ്ക്കു ലിങ്കു കൊടുക്കാന്‍ മാത്രം കൊട്ടോട്ടിക്കാരന്റെ ഏതെങ്കിലും പോസ്റ്റില്‍ ആരെങ്കിലും കമന്റിയാല്‍ അതു ഡിലീറ്റു ചെയ്യും. ഗൌരിയുടെ മറുപടി പ്രതീക്ഷിയ്ക്കുന്നു.

    ReplyDelete
  10. എഴുത്തുകാരിച്ചേച്ചി, ഒന്നും അറിയില്ലെന്ന ചിന്ത ഒഴിവാക്കൂ... ആ ചിന്ത നമ്മെ നശിപ്പിയ്ക്കും. മറ്റുള്ളവര്‍ക്ക് അറിയാത്തതു പലതും നമുക്കറിയാം അതു മറക്കരുത്. “ഫ്രീ സാമ്പിള്‍” ശരിയ്ക്കു ശ്രദ്ധിയ്ക്കൂ...

    ReplyDelete
  11. ഹി ഹി മാര്‍ക്കറ്റിംഗ് പലവിധം. ഇതേ സംശയം തോന്നിയിട്ടുണ്ടെങ്കിലും എന്റെ മുന്‍പത്തെ പോസ്റ്റില്‍ വന്നപ്പോള്‍ ഈ കമന്റിനെ ഞാന്‍ ഇഗ്നോര്‍ ചെയ്തിരുന്നു. കാര്യോന്നും ഇല്യന്നെ. വെറ്തെ ഓരോരോ വേഷംകെട്ടലുകള്‍

    ReplyDelete
  12. ശരി, സമ്മതിച്ചൂട്ടോ.എല്ലാവര്‍ക്കും എല്ലാം അറിയില്ലല്ലോ, അല്ലേ?

    ReplyDelete
  13. ഞാനും ഒരു കൂട്ടയ്മയില്‍ പോയി ഒരു റൂമെടുത്തീനും, പക്ഷെ പിന്നെ ആ വയിക്ക് പോയിട്ടുമില്ല. റൂം ഒയിഞ്ഞു കൊട്‌ക്കാന്‍ മെണ്ടി ആരുന്‍ ബന്നിട്ടുമില്ല.

    ReplyDelete
  14. Ororutharude agrahamalle Kottotti... Nadannotte...!

    Ashamsakal..!!

    ReplyDelete
  15. കൊട്ടോട്ടീ.....ഞാനും അവിടെ ഒരു റൂമെടുത്തു.ഇവിടെത്തെ പഴയ പോസ്റ്റുകള്‍ അവിടെ ഒന്ന് ഇട്ടു നോക്കട്ടെ....(സമയം കിട്ടിയാല്‍)

    ReplyDelete
  16. ചേട്ടാ Mozilla ക്കിട്ട്‌ വെക്കല്ലേ free software സിന്ദാബാദ്‌
    വാക്കില്‍ ഒരു chanceതരണം

    ReplyDelete
  17. ഞാനൊന്ന് കൂട്ടത്തിൽ കൂടി നോക്കി. അത് നേരമില്ലാത്ത നമുക്ക് പറ്റിയ പണിയല്ലെന്ന് മനസ്സിലാക്കി അവിടം വിട്ടു. ഇതും അതു പോലെ വെറും അടിപൊളി പിള്ളേർ കളി അല്ലാതെന്ത്..?

    ReplyDelete
  18. സുഹൃത്തെ.....

    വാക്ക് എന്ന സംരംഭത്തിനു പിന്നില്‍ ഞാനും ഉണ്ട്.... ning.com എന്ന ഫ്രീ പ്രൊവൈഡറിനു കീഴില്‍ ഉണ്ടാക്കിയെടുത്ത പ്രസ്ഥുത സൈറ്റില്‍ നിന്നും ഒരു വരുമാനവും ആര്‍ക്കും ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കുമല്ലോ..... ബൂളൊകത്തിലെ എല്ലാ ബ്ലൊഗേര്‍സിനേയും ഒരു കുട ക്കീഴിലേക്ക് എത്തിക്കുക എന്ന നിസ്വാര്‍ത്ഥമായ ഉദ്ദേശം മാത്രമേ പ്രസ്ഥുത സംരഭത്തിനുള്ളു..... നമ്മള്‍ ബൂലോകത്തില്‍ എഴുതി ഇടുന്നവയെ ഒന്നു റീ പോസ്റ്റ് ചെയ്യാനും, നമ്മുക്ക് പരസ്പരം വിലയിരുത്താനും പരിചയപ്പെടാനും ഒരു വേദി എന്നതില്‍ കവിഞ്ഞ് വാക്കിനോ, വാക്കിന്റെ അണിയറയില്‍ ഉള്ളവര്‍ക്കോ വ്യക്തിപരമായ ഒരു നേട്ടവും ഉദ്ദേശിച്ചല്ല ഇതിന്റെ പ്രവര്‍ത്തനം എന്നും അറിയിക്കാന്‍ ആഗ്രഹിക്കുന്നു..... ഞങ്ങള്‍ ഒന്നും മുടക്കുന്നില്ല... ഞങ്ങള്‍ ഒന്നും നേടാന്‍ ആഗ്രഹിക്കുന്നുമില്ല.... അതിനാല്‍ തന്നെ അതിന്റെ ഉദ്ദേശ്ശുദ്ധിയെ ദയവായി ചോദ്യം ചെയ്യരുതെന്ന് അപേക്ഷ!!! താങ്കള്‍ വാക്കിലെ ൊരു അംഗം ആകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

    ReplyDelete
  19. നിര്‍വിളാകന്‍ പറഞ്ഞതുമായി ഞാന്‍ യോജിക്കുന്നു അത് ഒരുകുടുബം പോലെയാണ് വന്നു നോക്കു

    ReplyDelete
  20. ഒരു പരസ്യത്തിന് വേണ്ടി ചെയ്തതല്ല. എഴുത്തുകാരുടെ ഒരു നെറ്റ്‌വര്‍ക്ക് ഉണ്ടാക്കിയപ്പോള്‍ ബൂലോകത്ത് ഉള്ളവരെ എങ്ങനെ വിളിക്കണം എന്ന് ആലോചിച്ചു. ഇ മെയില്‍ ഇല്ലാത്തത് കൊണ്ടും ബ്ലോഗുകളില്‍ സന്ദേശം അയക്കാനുള്ള ഓപ്ഷന്‍ കാണാത്തത് കൊണ്ടും അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്ന സ്ഥലത്ത് വന്നു ക്ഷണിച്ചത്. ഇതൊരു ബിസിനസ്‌ അല്ല എന്ന് മനസ്സിലാക്കുക. ബ്ലോഗില്‍ സജീവമായവരെ ഒരേ സ്ഥലത്ത് കൊണ്ട് വരണം എന്ന് മാത്രമാണ് ആഗ്രഹിച്ചത്‌. ജോലി തിരക്ക് കഴിഞ്ഞു കിട്ടുന്ന കുറച്ചു സമയം എഴുത്തിനും വായനയ്ക്കും വേണ്ടി മാറ്റി വെക്കുന്നു എന്നേയുള്ളു.. ഒന്ന് വാക്കില്‍ വന്നു നോക്കിയതിനു ശേഷം ഈ പോസ്റ്റ്‌ ചെയ്യാമായിരുന്നു. ബൂലോകത്ത് ഞാനും കുറച്ചു മാസങ്ങളായി സജീവമാണ്. ഈ ഒരു സംശയം എന്നോട് തന്നെ നേരിട്ട് ചോദിക്കാമായിരുന്നു. ഈ ബ്ലോഗ്‌ കാണാന്‍ വൈകിയതിലും മറുപടി തരാന്‍ വൈകിയതിലും ക്ഷമ ചോദിക്കുന്നു.
    സ്നേഹം.

    ReplyDelete
  21. നീര്‍വിളാകന്‍, ഗൌരി,

    വാക്ക് ഒരു ബിസിനസ് സംരംഭമാണെന്നോ അത് എന്തെങ്കിലും ദുരുദ്ദേശത്തോടെ പ്രവര്‍ത്തിയ്ക്കുന്നുവെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഒട്ടുമിയ്ക്ക ബ്ലോഗുകളിലും മേല്‍ സൂചിപ്പിച്ച പരസ്യം ഞാന്‍ കണ്ടിട്ടുണ്ട്. പോസ്റ്റിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ വിമര്‍ശിച്ചോ നിര്‍ദ്ദേശങ്ങള്‍വച്ചോ ഒക്കെ എഴുതുന്നതാണു “ കമന്റ്” എന്നാണ് എനിയ്ക്കു തോന്നുന്നത്. വാക്കില്‍ കയറിനോക്കാതെയാണു ഈ പോസ്റ്റിട്ടെതെന്നുള്ള ആരോപണം പച്ച നുണയാണ്. http://vaakku.ning.com ടൈപ്പി ക്ലിക്കിയപ്പോള്‍ കുറേ പോസ്റ്റുകളുടെ ലിസ്റ്റുവന്നു. അതിലൊന്നില്‍ ക്ലിക്കിയപ്പോള്‍ മെയിലും പാസ്‌വേഡും ചോദിച്ചു. അത്ര ബുദ്ധിമുട്ടി വായിയ്ക്കേണ്ട ആന സംഭവങ്ങളൊന്നും ബൂലോകത്തുണ്ടെന്നു എനിയ്ക്കു തോന്നിയില്ല. കാരണം ഐഡിയും പാസ്‌വേഡും കൊടുത്ത് ആരാണു പോസ്റ്റുകള്‍ വായിയ്ക്കാന്‍ മിനക്കെടുന്നത്? അല്ലാതെതന്നെ പല ബ്ലോഗുകളിലും ആളെത്തുന്നില്ല. പലരും ജോലിയ്ക്കിടയ്ക്ക് വീണുകിട്ടുന്ന തീരെച്ചെറിയ ഇടവേളകളാണ് വായനയ്ക്കു പ്രയോജനപ്പെടുത്തുന്നത്. നീര്‍വിളാകന് അതു ബോധ്യവുമാണെന്നു തോന്നുന്നു. എന്റെ എല്ലാ ബ്ലോഗിലും ഇതു സംബന്ധിച്ച പരസ്യം വന്നിരുന്നു. പക്ഷേ ഒന്നില്പോലും പോസ്റ്റ് സംബന്ധിയായ കമന്റു കണ്ടില്ല.

    ഈമെയില്‍ ഐഡി കൊട്ടോട്ടിക്കാരന്റെ നാലു ബ്ലോഗുകളിലും തുറന്നു വച്ചിട്ടുണ്ടല്ലോ. അതൊക്കെ പ്രൊഫൈല്‍ നോക്കിയാല്‍ കാണാവുന്നതല്ലേ. ഞാന്‍ അതു മറച്ചു വച്ചിട്ടില്ല. കൊട്ടോട്ടി വിശേഷമെന്ന പുതിയ ബ്ലോഗില്‍ മാത്രം അതുകാണില്ല. അതു മറ്റൊരു ഐഡിയില്‍ നിന്നുള്ളതിനാലാണ്. വാക്കിന്റെ പരസ്യം വരുന്ന സമയത്ത് ആ ബ്ലോഗില്ല. പരസ്യം കുറിയ്ക്കുന്നതിനു മുന്‍പ് മെയില്‍ വിലാസം ഉണ്ടോ എന്നു ഗൌരി നോക്കിയിട്ടുണ്ടാവില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

    വാക്കിന്റെ ഉദ്ദേശവും ലക്ഷ്യവും നല്ലതാണെങ്കില്‍ അതിനുള്ള മാര്‍ഗ്ഗം എളുപ്പവുമാണെങ്കില്‍ നിലവില്‍ എല്ലാവര്‍ക്കും ലഭിയ്ക്കുന്നതുപോലെ എളുപ്പത്തില്‍ അതു ലഭ്യമാകുമെങ്കില്‍ പോസ്റ്റുകള്‍ ഇടുന്നതില്‍ കൊട്ടോട്ടിക്കാരനു വിരോധമൊന്നുമില്ലെന്നറിയിയ്ക്കുന്നു.കൂടുതല്‍ അതിന്റെ പ്രവര്‍ത്തന രീതിയെ വിശദീകരിച്ച് ഒരു മെയില്‍ ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. ബ്ലോഗില്‍നിന്ന് മെയില്‍ ഐഡി കിട്ടുന്നില്ലെങ്കില്‍ ദാ പിടിച്ചോളൂ.. sabukottotty@gmail.com.

    ReplyDelete
  22. ഗൌരിയുമായി നേരിട്ടു സംസാരിയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കുറച്ചു കാര്യങ്ങള്‍ കൂടി അറിയാനുണ്ട്. വിശദാംശങ്ങള്‍ കാണിച്ച് താമസിയാതെ ഒരു പോസ്റ്റിടാമെന്നു കരുതുന്നു.

    ReplyDelete

Popular Posts

Recent Posts

Blog Archive