Wednesday

ലളിത്‌മോഡിയും തലപ്പന്തും


ഒടുവില്‍ ക്രിക്കറ്റ് ബോളിന്റെ രൂപം മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചു. പുതിയ രൂപം തലപ്പന്തു മാതൃകയില്‍...

ഐപി‌എല്‍ അഴിമതിയെന്നരോപിയ്കപ്പെട്ട് സസ്പെന്റു ചെയ്യപ്പെട്ട ലളിത്‌മോഡി പന്ത്രണ്ടായിരം പേജില്‍ മഹാഭാരതത്തെയും കടത്തിവെട്ടുന്ന വിധത്തില്‍ അട്ടിയ്ക്ക് പേപ്പറില്‍ മഹാ സത്യമൂലായണം സമര്‍പ്പിച്ചപ്പോള്‍ ചോദ്യം ചോദിച്ച ബിസിസിഐ അന്തംവിട്ടു കുന്തം വിഴുങ്ങിയെന്നാണു കേട്ടത്. ഇനി അതല്ലാം കൂടി വായിച്ച് ഏമ്പക്കം വിടുന്നതിനെക്കാള്‍ അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ പിന്‍‌വലിയ്ക്കുന്നതായിരിയ്ക്കും ബിസിസിയ്ക്കു നന്നാവുക. ഇല്ലെങ്കില്‍ അവരുടെ കട്ടേം‌പടവും മടങ്ങുന്ന കോലത്തിലാവും എത്തുക. ഐപി‌എല്‍ മത്സരങ്ങളില്‍ അന്തര്‍ദ്ദേശീയ ക്രിക്കറ്റിന്റെ രൂപം മാറ്റിമറിച്ചെന്ന പേരില്‍ മറ്റൊരാരോപണവും മോഡി നേരിടുന്നുണ്ട്. ഇക്കണക്കിന് അതിനുള്ള മറുപടികൂടി കിട്ടുമ്പോള്‍ അതൊന്നു വായിച്ചെടുക്കാന്‍ ബിസിസിഐയ്ക്ക് ആരോഗ്യമുണ്ടാവുമോന്നാ എന്റെ സംശയം.

ഇംഗ്ലണ്ട് കേന്ദ്രമാക്കി ബ്രിട്ടീഷ് കൌണ്ടി ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ പ്രയോജനപ്പെടുത്തി ഐപി‌എല്‍ മാതൃകയില്‍ മത്സരങ്ങള്‍ സംഘടിപ്പിയ്ക്കാന്‍ മോഡിയ്ക്കു പദ്ധതിയുണ്ടെന്നും കേട്ടു. മൂന്നോളം കൌണ്ടി അധികൃതരുമായി മോഡി ചര്‍ച്ചയും നടത്തിയത്രെ. മോഡിയുടെ നടപടിയെ സംബന്ധിച്ച് ഇസിബി ചെയര്‍മാന്‍ ഗിലീസ് ക്ലാര്‍ക്ക് ബിസിസിഐ ചെയര്‍മാന്‍ ശശാങ്ക് മനോഹറിനു നല്‍കിയ കത്തും ഇക്കാര്യം സ്ഥിരീകരിയ്ക്കുന്നുണ്ടത്രെ. ലളിത് മോടിയുടെ അടുത്താ കളി...

തമ്മിലടിയും തൊഴുത്തില്‍ക്കുത്തും മുഖമുദ്രയായിക്കരുതുന്ന ബിസിസിഐയുടെ സമ്പത്തിനെ കൊള്ളയടിയ്ക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതു തന്നെയാണ്. അതു കണ്ടുകൊണ്ടിരിയ്ക്കുന്ന ദരിദ്രനാരായണന്മാര്‍ക്ക് അങ്ങനെയെങ്കിലും ആശ്വസിയ്ക്കാം. താര രാജാക്കന്മാരുടെ പ്രശസ്തികൊണ്ട് അവര്‍ക്കു പള്ള നിറയുകില്ലല്ലോ. ഭരണ രംഗത്തുള്ളവര്‍ ആരായാലും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിക്കൊണ്ടിരിയ്ക്കും, കാരണം അന്യന്റെ അപ്പം അവനുള്ളതാണ്.

ട്വിറ്ററില്‍ മോഡിയെ ഡിലീറ്റു ചെയ്തുകൊണ്ട് ശശിതരൂര്‍ രംഗത്തെത്തിയത് ശ്രദ്ധേയമാ‍ണ്. മോഡിയാവട്ടെ ഇക്കാര്യം അറിഞ്ഞതായി ഭാവിയ്ക്കുന്നുമില്ല. മോഡിയെ ക്രിക്കറ്റില്‍നിന്നുതന്നെ ഡിലീറ്റു ചെയ്യുമോന്നു കാത്തിരുന്നു കാണാം.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ലളിത്‌മോഡിയെ വധിയ്ക്കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രചരിയ്ക്കുന്നുണ്ടെങ്കിലും അതില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല. ഐപി‌എല്‍ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ സസ്പെന്‍ഷനെത്തുടര്‍ന്നു നഷ്ടമായപ്പോള്‍ അതു നിലനിര്‍ത്തിക്കിട്ടാനുള്ള തന്ത്രമായി ഇതിനെക്കരുതാം. ലളിത് മോഡിയെ കൊന്നിട്ട് ദാവൂദ് ഇബ്രാഹിമിന് എന്തുകിട്ടാനാണ്? അധികാരത്തിലില്ലാത്തവന്‍ കാലണയ്ക്കു വകയില്ലാത്തവനെന്നാണല്ലോ... ഐപി‌എല്ലിലേയ്ക്ക് പാകിസ്താന്‍ കളിക്കാരെ എടുക്കാത്ത സാഹചര്യത്തില്‍ മിയാന്‍‌ദാദിന്റെ അടുത്ത ബന്ധുവായ ദാവൂദിന് ഐപിഎല്ലിനോട് ശത്രുതയുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ലെന്ന മറ്റൊരഭിപ്രായവും പൊന്തി വരുന്നുണ്ട്.

ഓലപ്പന്തിനെയും ക്രിക്കറ്റ് ബോളിന്റെയും രൂപത്തെ താരതമ്യം ചെയ്യാന്‍ ഒരു കമ്മീഷനെ ബിസിസിഐ നിയമിച്ചുവെന്നാണ് ഒടുവില്‍ കേട്ടത്. ഭാരതത്തിന്റെ പാരമ്പര്യം കാക്കാന്‍ വിദേശ ബോളുകള്‍ ഇന്ത്യയില്‍ ഒഴിവാക്കാനും ഇന്ത്യന്‍ ക്രിക്കറ്റ് ബോളിന്റെ ആകൃതിയില്‍ മാറ്റം വരുത്താനും പദ്ധതിയുണ്ടത്രേ. ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ തോല്‍‌വികള്‍ക്കു പരിഹാരം കാണാന്‍ ഈ രൂപമാറ്റം സഹായിയ്ക്കും. ഒരു പക്ഷേ ഫൈനലില്‍ ജയിച്ചില്ലെങ്കിലും തലപ്പന്തു കളിയെങ്കിലും കളിച്ചു ജയിച്ചു വരാമെന്നു പ്രതീക്ഷിയ്ക്കുകയും ചെയ്യാം. എന്തായാലും ക്രിക്കറ്റ്‌ബാള്‍ ഓലപ്പന്തിന്റെ രൂപത്തിലാക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനു ഗുണമേ ഉണ്ടാവൂ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. മോഡിയുടെ തിരിച്ചുവരവിനുമുമ്പുതന്നെ ഇതു നടപ്പിലാവാനും സാധ്യതയുണ്ട്. ഇന്ത്യയിലെ മത്സരങ്ങളില്‍ മാത്രമേ ഇതുപയോഗിയ്ക്കാന്‍ കഴിയൂ എന്ന സാചര്യമുള്ളതിനാല്‍ ഇന്ത്യയുമായുള്ള മത്സരങ്ങളെല്ലാം ഇന്ത്യയില്‍വച്ചുതന്നെ നടത്താനാണു പരിപാടി.

  8 comments:

  1. ഹമ്മേ..........ഇനി മുതല്‍ ടി.ഐ.പി.എല്‍....
    ബി.സി.സി.ഐ തന്നെ ബ്ലും...

    ReplyDelete
  2. അതു ശരി!
    അപ്പോ ക്രിക്കറ്റിൽ താല്പര്യമില്ലെന്നൊക്കെ മുൻപു തട്ടിയതു നമ്പരായിരുന്നല്ലേ!?

    ഇൻഡ്യൻ തലപ്പന്തുകളി നീണാൾ വാഴട്ടെ!

    ReplyDelete
  3. നുമ്മക്ക് ഈ വക 'കളികളില്‍' ഒന്നും അശേഷം താല്പര്യമില്ലാതതിനാല്‍ കളികള്‍ക്കുള്ളിലെ കളികളെ ശ്രദ്ധിക്കാറില്ല. അവരായി അവരുടെ പാടായി. ഒന്ന് പറയാം. ഇന്നുള്ള മിക്ക കളികളും കളിയല്ല കാര്യമാണ്.

    ReplyDelete
  4. ആയിരം പേജുള്ള വിധികളും കമ്മീഷൻ റിപ്പോർട്ടും എഴുതുന്നവർ മോഡിയെ കണ്ടുപഠിക്കട്ടെ! ഹല്ല പിന്നെ...

    ReplyDelete
  5. തണല്‍ പറഞ്ഞപോലെ എനിക്കും ഈ “കിറുക്ക്“ കളിയില്‍ താൽപ്പര്യമില്ല. അതുകൊണ്ട് ഞാന്‍ അതിനെ പറ്റി കേള്‍ക്കാന്‍ നില്‍ക്കാറില്ല. ( ക്രിക്കറ്റ് കളി ഇഷ്ടമില്ലാത്തവര്‍ പോഴന്മാരാ എന്നു പറയാറുണ്ട് ചിലര്‍ അതുകൊണ്ട് ഞാനും ചോദിക്കാം ഇപ്പോള്‍ എത്ര ഓവറായി? )

    ReplyDelete
  6. ഹ ഹ അതു കൊള്ളാം ഹംസെ.....

    ReplyDelete
  7. കളിയും കാര്യവും ഇപ്പോള്‍ തിരിച്ചറിയാനേ പറ്റുന്നില്ല

    ReplyDelete

Popular Posts

Recent Posts

Blog Archive