Thursday

ഗൂഗിളും ഒരു ബാക്‍ഗ്രൌണ്ട് വിശേഷവും

ഒടുവില്‍ ഗൂഗ്ഗിളിനും കിട്ടി ഒരു സെല്‍ഫ് ഗോള്‍
മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എഞ്ചിനായ ബിങ് ആവിഷ്കരിച്ച പരിഷ്കാരങ്ങള്‍ അനുകരിയ്ക്കാനുള്ള ശ്രമമാണു തുടക്കത്തിലേതന്നെ പാളിയത്. ഗൂഗിളിന്റെ ഏറ്റവും കൂടുതലുള്ള ഉപയോക്താക്കള്‍ ഒരുപക്ഷേ ബ്ലോഗര്‍മാര്‍ തന്നെയാവും. ഗൂഗിളെന്നു കേള്‍ക്കുമ്പോല്‍ത്തന്നെ വെളുത്ത പ്രതലത്തിലെ ലോഗോയുള്ള ഹോം‌പേജും സെര്‍ച്ച്ബോക്സുമാണ്. വളരെ ലളിതമായ ഹോം‌പേജില്‍ ഇടയ്ക്കു ഫോണ്ടൊന്നു മാറിയതൊഴിച്ചാല്‍ മാറ്റങ്ങളൊന്നും തന്നെ വന്നിട്ടുമില്ല. വിശേഷ ദിവസങ്ങളില്‍ ലോഗോയ്ക്കുള്ള മാറ്റമാണു ശ്രദ്ധേയമായ മറ്റൊന്ന്. ഗൂഗിളിന്റെ ഹോം‌പേജിനെ യാണു മറ്റുള്ളവരും മാതൃകയാക്കിയിരുന്നത്. ചൈനീസ് സെര്‍ച്ച് എഞ്ചിനായ ബെയ്‌ഡാകട്ടെ ഗൂഗിളിന്റെ തനിപ്പകര്‍പ്പുമാണ്. ഗൂഗിളിനെ മറ്റു സെര്‍ച്ച് എഞ്ചിനുകള്‍ മാതൃകയാക്കുമ്പോള്‍ ബിങ്ങിനെപ്പോലെ ഹോം‌പേജിലെ തീമുകള്‍ മാറ്റാനുള്ള സൌകര്യമാണ് ഉപയോക്താക്കള്‍ക്കു സ്വീകാര്യമല്ലാതെ ഗൂഗിളിനു പിന്‍‌വലിയ്ക്കേണ്ടി വന്നത്.

നൂറുകണക്കിനു പശ്ചാത്തലചിത്രങ്ങള്‍ സമ്മാ‍നിയ്ക്കുന്ന ബിങ്ങിന്റെ ഹോം‌പേജിനെപ്പോലെ സ്വന്തം ഹോം‌പേജിന്റെ തീമുകള്‍ കൊണ്ട് ഭംഗികൂട്ടാനുള്ള സൌകര്യം ഗൂഗിളൊരുക്കിയത് ഏതാനും മണിയ്ക്കൂറുകളിലൊതുങ്ങി. ഇപ്പോഴും ഹോം‌പേജില്‍ ലിങ്കു കാണുന്നുണ്ടെങ്കിലും തല്‍ക്കാലം ലഭ്യമല്ലെന്ന അറിയിപ്പായിരിയ്ക്കും അതില്‍ ക്ലിക്കിയാല്‍ നമുക്കു ലഭിയ്ക്കുക. അവസാനമായി നമുക്കു സമ്മാനിച്ച ബസ്സ് വന്‍‌വിജയമായതുകൊണ്ടാവണം ഇഷ്ട തീമുകള്‍ തെരഞ്ഞെടുക്കുവാനുള്ള സ്വാത്രന്ത്ര്യം കൂടി ഗൂഗിള്‍ നമുക്കു തന്നത്. ഗൂഗിള്‍ നമുക്കുതരുന്ന ചിത്രങ്ങള്‍ക്കു പുറമേ കമ്പ്യൂട്ടറില്‍നിന്നോ പിക്കാസ ആല്‍ബത്തില്‍ നിന്നോ ഒക്കെ ചിത്രങ്ങള്‍ സെലക്റ്റു ചെയ്യാമായിരുന്നു. വളരെയേറെ സൌകര്യങ്ങള്‍ വാരിക്കോരിത്തരുന്ന ഗൂഗിളിന്റെ ഈ സേവനം എന്തുകൊണ്ടോ സ്വീകാര്യമല്ലാതെ പോയി.

ഗൂഗിളിന്റെ ഹോം‌പേജിന്റെ ബാക്‍ഗ്രൌണ്ടായി പരീക്ഷിച്ച് പിന്‍‌വലിച്ച തീം

ഏതെങ്കിലും ഒരു തീം തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ മറ്റൊരു തീം തെരഞ്ഞെടുക്കാമെന്നല്ലാതെ ഗൂഗിളിന്റെ പഴയ വെളിത്ത ഹോം പേജിലേയ്ക്കു പോകാനുള്ള സംവിധാനം ഇല്ലായിരുന്നു. സേവനങ്ങള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിയ്ക്കാ‍ം എന്നു പഠിപ്പിയ്ക്കാനുതകുന്നതാവം ഏറ്റവും വറ്റിയ സെര്‍ച്ച് ടേം. ഇവിടെ ഗൂഗിളിന്റെ ബ്ആക്‍ഗ്രൌണ്ട് ഇമേജ് എങ്ങനെ ഒഴിവാക്കാം എന്നത് സെര്‍ച്ച് ടേമില്‍ ഏഴാം സ്ഥാനത്തെത്തി. ഫലമോ ഇരുപത്തിനാലു മണിക്കൂര്‍ തികയും മുമ്പ് കമ്പനിയ്ക്ക് ഈ സംഭവം പിന്‍‌വലിയ്ക്കേണ്ടിവന്നു.

അറിഞ്ഞും കേട്ടും ഗൂഗിള്‍ തീമിനുവേണ്ടി ഇപ്പോള്‍ ആളുകള്‍ തെരച്ചില്‍ തുടങ്ങിയെന്നാണ് അവസാനം കേള്‍ക്കുന്നത്. തലേന്ന് ബാക്‍ഗ്രൌണ്ട് ഇമേജ് സെറ്റു ചെയ്തവര്‍ പിറ്റേന്ന് വെളുത്തു തുടുത്തുനില്‍ക്കുന്ന ഹോം‌പേജുകണ്ട് അന്തം വിട്ടിട്ടുണ്ടാവണം.തല്‍ക്കാലം ഒരു പരീക്ഷണം മാത്രമായിരുന്നെന്നും അല്‍പ്പസ്വല്‍പ്പം കുറവുകള്‍ കണ്ടതിനാല്‍ അതു പരിഹരിയ്ക്കാന്‍ തല്‍ക്കാലം നിറുത്തി വച്ചതാനെന്നാണ് ഇക്കാര്യത്തില്‍ ഗൂഗ്ഗിളിന്റെ വിശദീകരണം.

  4 comments:

  1. ആ വെളുത്ത ലളിതമായ ഗൂഗിള്‍ പേജ് തന്നെയാണ് എനിയ്ക്കിഷ്ടം.

    ബാക്ക്ഗ്രൌണ്ടില്‍ ചിത്രങ്ങള്‍ വന്ന സമയത്തൊക്കെ ഞാന്‍ ഗൂഗില്‍ സെര്‍ച്ച് ചെയ്യാന്‍ google.com എടുക്കാതെ ഗൂഗിള്‍ ടൂള്‍ബാറാണ് ഉപയോഗിച്ചത്.

    ReplyDelete
  2. കൊട്ടോട്ടി കാശ് കൊടുത്ത് എഴുതിച്ച് തുടങ്ങി

    ReplyDelete
  3. ഞാനു ഒന്ന് പരീക്ഷിച്ചതാ..എന്തോ ഒരു ഇത്..
    കണ്ണിനു പിടിക്കുന്നില്ല. ആ പഴയ വെളുത്ത തീം കണ്ട് ശീലിച്ചത് കൊണ്ടാകാം..ഞാനുടനെ അതു മാറ്റുകയും ചെയ്തു.. റിമൂവ് ചെയ്യാനുള്ള ഓപ്ഷൻ അന്ന് ഉണ്ടായിരുന്നു..

    ReplyDelete
  4. കൂതറ.. അത് കലക്കി,

    കൊണ്ടോട്ടി ബ്ലോഗും കലക്കി

    ReplyDelete

Popular Posts

Recent Posts

Blog Archive