Saturday

ആദിത്യന്റെ ബ്ലോഗ്

അല്‍പ്പം തിരക്കു കൂടിയിരുന്ന നാളുകളാണു കടന്നുപോയത്. ഡാഷ്ബോഡില്‍ അപ്ഡേറ്റു ചെയ്യുന്ന പുതിയ പോസ്റ്റുകളിലൂടെയുള്ള യാത്ര മാത്രം. മൊസില്ലയ്ക്ക് എത്രത്തോളം സബ്‌വിന്‍ഡോകള്‍ തുറക്കാമെന്ന ഗവേഷണമാണെന്നു സ്വയം തോന്നി ചിലപ്പോഴൊക്കെ. ഈ ദിവസങ്ങളില്‍ അഗ്രിഗേറ്ററുകളില്‍ തീരെ കയറിയില്ല. ചില ദിവസങ്ങളില്‍ കമന്റുകളിലൂടെ പോസ്റ്റുകളിലേയ്ക്ക്. അങ്ങിനെയുള്ള സഞ്ചാരത്തിനിടയ്ക്ക് യാദൃശ്ചികമായാണ് ആദിത്യ് കെ എന്‍ എന്ന ബ്ലോഗറുടെ MY OWN എന്ന ബ്ലോഗിലെത്തിയത്. കഥകള്‍ക്കും കവിതകള്‍ക്കുമായി ഒരു ബ്ലോഗ്.

സാധാരണക്കാരനായ ഒരു വൃദ്ധന്റെ മനോവികാരങ്ങളെ കാണാതായ കണ്ണടക്കഥയിലൂടെ വളരെ നന്നായി ചിത്രീകരിച്ചിരിയ്ക്കുന്നു. തെരുവിന്റെ സന്തതിയുടെ ഹൃദയസ്പര്‍ശിയായ കഥപറയുന്ന കളിപ്പാട്ടത്തില്‍ അവതരണ ശൈലിയിലും കഥയുടെ ഒഴുക്കിലും മികവുവരുത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരിയ്ക്കുന്നു.

ഒരുകൂട്ടം മനോഹരകവിതകളും ആ ബ്ലോഗിന്റെ പ്രത്യേകതയായിത്തോന്നി. ഇങ്ങനെയൊക്കെയാണെങ്കിലും ബൂലോകര്‍ ഈ ബ്ലോഗിനെ അറിയാതെ ബൂലോകര്‍ കടന്നുപോകുന്നുണ്ടോ എന്നൊരു സംശയം. ബൂലോകത്ത് നല്ല സംഭാവനകള്‍ നല്‍കുന്ന ബ്ലോഗുകള്‍ ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്നത് ശരിയല്ലെന്നു തോന്നിയതിനാല്‍ എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് ഒന്നു പരിചയപ്പെടുത്തണമെന്നു തോന്നി. ആദിത്യന്റെ മനോഹരമായ രചനകളിലേയ്ക്ക് ഇതുവഴി പോകാം.

  5 comments:

  1. ..
    ആ വഴി നീങ്ങിയിട്ടുണ്ട്.
    സമയക്കുറവ് കാരണം പിന്നെ നോക്കാം :)

    ആദ്യത്തെ കവിത ഒന്നോടിച്ച് നോക്കി..
    ..

    ReplyDelete
  2. അഭിനന്ദനാർഹം ഈ കാൽ വെപ്പുകൾ..

    ReplyDelete
  3. ഇതുപോലെയുള്ള പരിചയ പെടുത്തലുകള്‍ നല്ലതാണ് അഭിനന്ദനം

    ReplyDelete
  4. ആദിത്യൻ എറണാകുളം ബ്ലോഗ്ഗ് ശിൽ‌പ്പശാലക്കു വന്നിരുന്നു. പരിചയപ്പെട്ടില്ലേ?

    ReplyDelete
  5. അപ്പോ ഞാന്‍ ആദിത്യന് പോവാ

    ReplyDelete

Popular Posts

Recent Posts

Blog Archive