Saturday

മോഹപ്പക്ഷി

കണ്ണൂര്‍ നഗരം ഇതുവരെക്കാണാത്തത്ര പ്രൌഢ ഗംഭീരമായ ചടങ്ങില്‍‌വച്ച് ബൂലോകത്തെ അനുഗൃഹീത കവയിത്രി ശാന്ത കാവുമ്പായിയുടെ പ്രഥമ കവിതാസമാഹാരമായ മോഹപ്പക്ഷി ശ്രീ മണമ്പൂര്‍ രാജന്‍ബാബുവിന്റെ മഹനീയ കരങ്ങളാല്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിയ്ക്കപ്പെട്ടു.

ഈ മംഗളകര്‍മ്മം നിര്‍വ്വഹിയ്ക്കപ്പെട്ട വേദി


പുസ്തകപ്രകാശനച്ചടങ്ങ്


ചാരിതാര്‍ത്ഥ്യത്തോടെ ശാന്ത കാവുമ്പായി


നമ്മുടെ പ്രിയപ്പെട്ട ബ്ലോഗര്‍ ഒരു നുറുങ്ങ് വേദിയുടെ മുന്‍‌നിരയില്‍


നിറഞ്ഞുകവിഞ്ഞ വേദി.

കാവുമ്പായിച്ചേച്ചിയുടെ ബ്ലോഗ് ഇവിടെ

  23 comments:

  1. ശാന്തടീച്ചര്‍‌ക്ക്‌ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍. ടീച്ചറെ കുറിച്ച് ഇങ്ങിനെയൊരു പോസ്റ്റ് എഴുതിയതിന്‌ നന്ദി.

    ReplyDelete
  2. ഇത്രേം ദൂരം യാത്രചെയ്റ്റെത്തിയത്
    എന്നേം ഫ്രെയിമിലാക്കാനാ അല്ലേ!
    കൂടുതല്‍ വിവരണത്തിനും പോട്ടങ്ങള്‍ക്കും
    കേപീയെസ്സിനെ സന്ദര്‍ശിക്കൂ :

    http://kpsukumaaran.blogspot.com/

    ഇതില്‍ കൊട്ടോട്ടി മുതല്‍ കുമാരന്‍ തുടങ്ങിയ
    വന്‍ പുലിക്കൂട്ടങ്ങളെയും ഫ്രെയിം ചെയ്തിട്ടുണ്ട് !

    ReplyDelete
  3. നന്നായിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിക്കാമെന്ന് കരുതിയതായിരുന്നു. നോമ്പ് ആയതിനാല്‍ ക്ഷണിക്കാന്‍ കഴിഞ്ഞില്ല. ഇനിയും കാണാമല്ലൊ.

    സ്നേഹപൂര്‍വ്വം,

    ReplyDelete
  4. അങ്ങനെ കുമാരനു തൊട്ടുപുറകെ മറ്റൊരു ബ്ലോഗു കൂടി പുസ്തകമാക്കപ്പെട്ടു. നമുക്കേവര്‍ക്കും സന്തോഷിക്കാനുള്ള, അഭിമാനിക്കാനുള്ള വിശിഷ്ട മുഹൂര്‍ത്തത്തെ ഒപ്പിയെടുത്തതിന് അഭിനന്ദനങ്ങള്‍.

    ഹരി

    ReplyDelete
  5. ആശംസകളും അഭിനന്ദനങ്ങളും അഡ്വാൻസായി നേർന്നിരുന്നു. ഇപ്പോൾ വീണ്ടും ആശംസകൾ!അഭിനന്ദനങ്ങൾ!

    ReplyDelete
  6. അഭിനന്ദങ്ങള്‍ ശാന്തടീച്ചര്‍‌ക്ക്‌

    ReplyDelete
  7. ഈ ദൃശ്യം പകർത്തി ബൂലോഗത്തെ ഞെട്ടിച്ച കൊട്ടോട്ടിക്കാരന്‌ ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി. ശാന്താ കാവുമ്പായിക്ക് ആശംസകൾ.
    .

    ReplyDelete
  8. പുസ്തകപ്രകാശനറിപ്പോര്‍ട്ട് നന്നായി......ബ്ലോഗില്‍ ഞാന്‍ പുതിയൊരാളാണ്....കാല്‍നടക്കാരന്‍...
    skjayadevan.blogspot.com സന്ദര്‍ശിക്കുമല്ലോ....

    ReplyDelete
  9. റിപ്പോര്‍ട്ട് നന്നായിട്ടുണ്ട്....ഞാന്‍ കാല്‍നടക്കാരന്‍....
    skjayadevan.blogspot,com സന്ദര്‍ശിക്കുമല്ലോ....

    ReplyDelete
  10. ഇനി കൊട്ടോട്ടിക്കാരൻ എവിടെയുണ്ടൊ അവിടെ ബൂലോഗസംഗമം ഉണ്ടാകുമെന്ന് ഞാൻ കരുതട്ടെ ഭായ്...
    പല മുഖങ്ങളേയും പരിചയപ്പെടുത്തിതന്നതിൽ നന്ദി കേട്ടൊ

    ReplyDelete
  11. ബിലാത്തിപ്പട്ടണത്തില്‍ ഒരു മീറ്റു വച്ചാലോ നമുക്ക്... (വീസയും ടിയ്ക്കറ്റും തന്നാല്‍)കൊട്ടോട്ടി അവിടെയുമുണ്ടാകും.. മീറ്റില്ലെങ്കില്‍ എന്തു ബ്ലോഗ്..!

    ReplyDelete
  12. പതിനാലാം തീയ്യതിക്ക് ശേഷം കൊട്ടോട്ടിയെ കാണാൻ അഗ്രികളിൽ തപ്പിനോക്കിയിട്ട് ഇപ്പൊഴാ പിടികിട്ടിയത്. മോഹപ്പക്ഷി വിവരണം ഇവിടെയും ഉണ്ട്.
    http://www.boolokamonline.com/?p=7539
    പിന്നെ കൂടുതൽ ഫോട്ടോകൾ (കൊട്ടോട്ടിയുടെത്) കാണാൻ ഇവിടെ നോക്കുക,
    http://mini-minilokam.blogspot.com/2010/08/blog-post_18.html
    പോസ്റ്റ് ചെയ്തപ്പോൾ ഒരു അമളി പറ്റിയിരുന്നു. അത് ശരിയാക്കിയിട്ടുണ്ട്.

    ReplyDelete
  13. കൊട്ടോട്ടിക്കഭിനന്ദനങ്ങള്‍. ശന്ത കാവുമ്പായിക്കാശംസകളും...

    എല്ലാവര്‍ക്കും ഓണം, റംസാന്‍ ആശംസകളോടെ...

    ReplyDelete
  14. ശാന്ത ടീച്ചര്‍ക്ക് എന്‍റെ അഭിനന്ദനങ്ങളും ആശംസകളും. ഫോട്ടോ സഹിതം വിവരണം നല്‍കിയ കൊട്ടോട്ടിക്കാരന്ന് നന്ദി.

    ReplyDelete
  15. ക്ഷമിക്കണം കെട്ടോ.വൈകിപ്പോയി.നിങ്ങളൊക്കെ ആഘോഷിക്കുന്നതു കാണാൻ.ഇനി ചത്താലും വേണ്ടില്ല.അത്രയ്ക്കു സന്തോഷായി

    ReplyDelete
  16. ക്ഷമിക്കണം കെട്ടോ.വൈകിപ്പോയി.നിങ്ങളൊക്കെ ആഘോഷിക്കുന്നതു കാണാൻ.ഇനി ചത്താലും വേണ്ടില്ല.അത്രയ്ക്കു സന്തോഷായി

    ReplyDelete
  17. നന്നായിട്ടുണ്ട്....സാബൂ...

    ആശംസകൾ

    ReplyDelete
  18. വരാന്‍ വൈകി. ശാന്ത ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍!.കൊട്ടോട്ടിയും തണലും കണ്ണൂരില്‍ നിന്നു ഫോണില്‍ വിവരം പറഞ്ഞിരുന്നു.

    ReplyDelete
  19. ശാന്ത ടീച്ചര്‍ക്കും കൊട്ടോട്ടിക്കും ആശംസകള്‍.
    നല്ല സൃഷ്ടികള്‍ കൂടുതല്‍ വായനക്കാരിലേക്ക് എത്തട്ടെ.

    ReplyDelete
  20. ബ്ലോഗിന്റെ കാലം കഴിഞ്ഞോ...2010 ന് ശേഷം ഒന്നും കാണുന്നില്ല

    ReplyDelete

Popular Posts

Recent Posts

Blog Archive