Friday

യാത്രാമൊഴി...










ഒരിക്കല്‍ മണ്ണായി തീരാന്‍ മാത്രം...
മണ്ണാകുവാന്‍ തന്നെ തുടക്കം
മണ്ണിലേയ്ക്കു തന്നെ മടക്കം

സ്വപ്നങ്ങള്‍ പോലെ
ചിന്തകള്‍ക്കു വിരാമമിട്ട്
ഓര്‍മ്മകള്‍ക്കു മഞ്ചല്‍ പണിത്

കിളിക്കൊഞ്ചല്‍ തലോടിയ
തേന്മൊഴികള്‍ ഓര്‍ത്തെടുക്കുന്നു
കാതുകള്‍ മര്‍മ്മരം പോലെ

ആത്മവിശ്വാസത്തിന്റെ സൂത്രങ്ങള്‍
ഏറ്റുവാങ്ങിയവേളയിലവളില്‍
പൊന്തിവന്ന സന്തോഷം
ഞാനുമേറ്റുവാങ്ങി, ഇന്നോര്‍മ്മയില്‍
വിങ്ങലും തേങ്ങലും ബാക്കി - ഞങ്ങളെ
മൂക നിശ്വാസത്തില്‍ മുക്കി

ഇനി, നീയൊരു മിന്നാമിനുങ്ങായ്
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്
ഞങ്ങളിലേയ്ക്കു പറന്നു വരൂ

മതില്‍ക്കെട്ടുകളില്ലാത്ത
മനക്കോട്ടകളില്ലാത്ത നന്മയുടെ
നക്ഷത്രലോകത്തുനിന്നും

അറിഞ്ഞുതന്നെ കുറിച്ച വാക്കുകള്‍
ദ്രുതം വൃദ്ധി നേടുമ്പോള്‍
രണ്ടിറ്റു കണ്ണുനീര്‍ത്തുള്ളികള്‍ തരാം

മറവിയുടെ മാറാപ്പിലേയ്ക്കു
മൌനങ്ങളെ മാറ്റിവയ്ക്കാന്‍ മറക്കാന്‍
രണ്ടുവരി തന്നിട്ടുണ്ടല്ലോ...

“വരുമൊരിക്കല്‍,
എന്‍റെയാ നിദ്ര നിശബ്ദമായി...
മണ്ണായി തീരാന്‍ മാത്രം....”

  8 comments:

  1. ഇനി, നീയൊരു മിന്നാമിനുങ്ങായ്
    ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്
    ഞങ്ങളിലേയ്ക്കു പറന്നു വരൂ

    ReplyDelete
  2. ഓർമയിലേക്ക് പറന്ന ആ കുരുന്നിന് ഈ ഉള്ളവന്റെ കണ്ണിരിൽ കുതിർന്ന യാത്രാമൊഴി.

    ReplyDelete
  3. ..
    നന്നായി ഈ സമര്‍പ്പണം കൊട്ടോട്ടിക്കാരാ,
    ആദരാഞ്ജലികള്‍..
    ..

    ReplyDelete
  4. ഇനി, നീയൊരു മിന്നാമിനുങ്ങായ്
    ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്
    ഞങ്ങളിലേയ്ക്കു പറന്നു വരൂ...!

    ReplyDelete
  5. ആദരാഞ്ജലികള്‍...

    ReplyDelete
  6. രണ്ടിറ്റ് കണ്ണീര്‍ത്തുള്ളികള്‍ ഞാനും സമര്‍പ്പിക്കുന്നു.

    ReplyDelete
  7. ഈ സമര്‍പ്പണം നെഞ്ചോട് ചേര്‍ക്കട്ടെ.. ബൂലോകം മുഴുവന്‍...രമ്യാ നീ ജീവിക്കുന്നു ബൂലോകത്തില്‍ .. ഒരു ചിത്രശലഭമായി തന്നെ..

    ReplyDelete

Popular Posts

Recent Posts

Blog Archive