Sunday

എറണാകുളം ബ്ലോഗേഴ്സ് മീറ്റ്

ഇത് എന്റെ രണ്ടാം ബ്ലോഗുമീറ്റ്.

വെളുപ്പിനു നാലുമണിയ്ക്കു തന്നെ ഉണര്‍ന്നു. ഇരുപതുമിനിട്ടുകൊണ്ട് കുളിയും തേവാ‍രവും കഴിച്ച് ബൈക്കില്‍ തിരൂരിലേയ്ക്ക്. ആറുമണിയ്ക്കുള്ള തീവണ്ടിയായിരുന്നു ലക്ഷ്യം. സ്റ്റേഷനില്‍ അല്‍പ്പസമയമേ നില്‍ക്കേണ്ടിവന്നുള്ളൂ, അപ്പോഴേയ്ക്കും ഇസ്മായില്‍‌കുറുംപടി എത്തി. തീവണ്ടി എട്ടുമണിയ്ക്കേ ഉള്ളുവെന്നറിഞ്ഞപ്പൊ ഞങ്ങളില്‍ അല്‍പ്പം നിരാശ പടര്‍ന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ശകടത്തില്‍ മുക്കിയും മൂളിയും ഒരുവിധത്തില്‍ എറണാകുളം ഇടപ്പള്ളിയിലെത്തി. തബാറക് റഹ്മാന്റെ ഫോണ്‍കോള്‍ അറ്റന്‍ഡുചെയ്ത് നേരേ ഹൈവേയ്ക്ക്. മീറ്റിനുള്ള ചിട്ടവട്ടങ്ങള്‍ തയ്യാറാകുന്നതേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍.

ചെറായിയില്‍ പരിചയപ്പെട്ട മുഖങ്ങളില്‍ കുറച്ചുപേരോട് പരിചയം പുതുക്കി പുതിയ മുഖങ്ങളുടെ അടുത്തേയ്ക്കു നടന്നു. അപ്പോഴേയ്ക്കും മീറ്റു തുടങ്ങി. ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തുമ്പോള്‍ നമ്മുടെ ബൂലോകത്തിലൂടെ തത്സമയ സം‌പ്രേക്ഷണം നടക്കുന്നുണ്ടായിരുന്നു. വിശദമായ പരിചയപ്പെടുത്തലുകള്‍ക്കു ശേഷം മുറുകന്‍ കാ‍ട്ടാക്കടയുടെ ഒരു കവിത അദ്ദേഹം തന്നെ ആലപിച്ചു. അനന്തരം സ്വകാര്യ പരിചയപ്പെടലുകള്‍ നടക്കുമ്പോള്‍ ചൂടുഭക്ഷണം മാടിവിളിയ്ക്കുന്നുണ്ടായിരുന്നു. അതിനെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്നുകരുതി സംഗതി കുശാലാക്കി.

കുറേയധികം ബ്ലോഗര്‍മാരെക്കൂടി പരിചയപ്പെടാനും കാപ്പിലാന്‍, തബാറക് റഹ്മാന്‍, സജിം തട്ടത്തുമല തുടങ്ങിയ നേരിട്ടു ഫോണിലും ചാറ്റിലും മാത്രം സംവദിച്ചിരുന്ന മറ്റു ചിലരെ നേരിട്ടു കാണാനും കഴിഞ്ഞതില്‍ അതിയായ സന്തോഷം തോന്നുന്നു. മീറ്റ് എറണാകുളത്തേയ്ക്കു പറിച്ചു നടേണ്ടിവന്ന സാഹചര്യത്തില്‍ വളരെ തിരക്കുപിടിച്ച് അനുയോജ്യമായ പുതിയ സ്ഥലം കണ്ടെത്തുകയും വളരെ ഭംഗിയായി ബ്ലേഴ്സ് മീറ്റ് നടക്കാന്‍ വളരെ പണിപ്പെട്ട, ഹരീഷ് തൊടുപുഴ, പാവപ്പെട്ടവന്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്, യൂസുഫ്പ എന്നിവര്‍ക്ക് എന്റെ പ്രത്യേക നന്ദി അറിയിയ്ക്കുന്നു. ഒപ്പം മറ്റുള്ളവര്‍ക്ക് ആശംസകളും....ബൂലോകത്തെ ആദ്യ പത്രമായ ബൂലോകം ഓണ്‍‌ലൈന്റെ വിതരണവും ഉണ്ടാ‍യിരുന്നു കുമാരന്റെ കുമാരസംഭവങ്ങള്‍ കാപ്പിലാന്റെ നിഴല്‍ ചിത്രങ്ങള്‍ എന്നീ പുസ്തകങ്ങളുടെ വിതരണവും ഉണ്ടായിരുന്നു. എല്ലാംകൊണ്ടും വളരെ മനോഹരമായി പര്യവസാനിച്ച ഒന്നായാണ് എറണാകുളം മീറ്റ് എനിയ്ക്കനുഭവപ്പെട്ടത്. മീറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരിയ്ക്കല്‍ക്കൂടി ആശംസകള്‍ നേരുന്നു.

  31 comments:

 1. എറണാകുളം ബൂലോഗസംഗമത്തിനെ കുറിച്ചുള്ള ആദ്യറിപ്പോർട്ടിന് നന്ദി...കേട്ടൊ കൊണ്ടോട്ടി.
  നേരിട്ടുള്ള ലൈവ് പരിപാടി കണ്ടിരുന്നൂ...

  ReplyDelete
 2. ..
  ചിത്രകാരന്റെയും കൂതറ ഹാഷിമിന്റെയും വിമര്‍ശനാത്മക റിപ്പോര്‍ട്ട് വായിച്ചു

  ഇത്തിരി ഡീറ്റെയ് ല്‍ഡായിട്ട് ഇവിടെയും.
  ആശംസകള്‍
  ..

  ReplyDelete
 3. കൊണ്ടോട്ടിക്കാരനു നന്ദി ,
  എറണാകുളം ബൂലോഗസംഗമത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് നന്നായി ..
  ലൈവ് പരിപാടി കാണാന്‍ സാധിച്ചു .
  വീണ്ടും ഒരു ബൂലോക സൗഹൃതസംഗമം സമംഗളം പര്യവസാനിച്ചതില്‍ സന്തോഷം

  ReplyDelete
 4. ബ്ലോഗ് മീറ്റിനെക്കുറിച്ച് വിശദമായ പോസ്റ്റ് ഇട്ടത് നന്നായി.ബ്ലോഗ് മീറ്റിലെ പാമ്പുകൾ എന്ന് ഒരു പോസ്റ്റ് ജാലകത്തിൽ കണ്ടു. അതിന്റെ ലിങ്കിലൂടെ അവിടെത്തിയപ്പോഴേക്കും പാമ്പുകൾ ഇഴഞ്ഞ് സ്ഥലം വിട്ടിരുന്നു. അവയെ കണ്ടിരുന്നോ?

  ReplyDelete
 5. മീറ്റിലെ നെഗറ്റീവ്സ് പൊക്കിക്കാട്ടാനാണു ചിലര്‍ക്കൊക്കെ താല്‍പ്പര്യം. ഇങ്ങനെ കുഴപ്പങ്ങള്‍ ചൂണ്ടാനാണു ശ്രമമെങ്കില്‍ അത് എവിടെയും കണ്ടെത്താവുന്നതാണ്. തൊടുപുഴയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മീറ്റ് മറ്റെവിടെയെങ്കിലും നടത്തേണ്ട സാഹചര്യമുണ്ടായപ്പോള്‍ യോചിച്ച മറ്റൊരു സ്ഥലം കണ്ടെത്തി ഉദ്ദേശിച്ച സമയത്തുതന്നെ നടത്താന്‍ പാവപ്പെട്ടവനും പ്രവീണും ഹരീഷും മനോരാജുമൊക്കെ അനുഭവിച്ച കഷ്ടപ്പാ‍ടുകള്‍ കണ്ടില്ലെന്നു നടിയ്ക്കരുത്. മീറ്റിന്റെ അനിശ്ചിതത്വം കുറച്ചു ദിവസം നിലനിന്നതിനാല്‍ ചെറായിയെ അപേക്ഷിച്ച് തലയുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്. ആ കാരണം കൊണ്ടുതന്നെ മീറ്റു നടത്തിപ്പിന്റെ ചെലവില്‍ ചില പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടാവും. അതൊന്നും ഗൌനിയ്ക്കാതെ മീറ്റിനെ വിമര്‍ശിച്ചു പോസ്റ്റിടുന്നതിലെ ഔചിത്യം എനിയ്ക്കു മനസ്സിലാവുന്നില്ല. കുറച്ചെങ്കിലും തുക ഷെയറു ചെയ്യപ്പെടാതെ നിലനില്‍ക്കുന്നുണ്ടാവുമെന്നാണ് എന്റെ അറിവ്. ചെലവിനത്തില്‍ തികയാതെ വന്ന സംഖ്യ ഷെയറുചെയ്തിട്ടാണ് ഇത്തരം പരാക്രമണങ്ങളെങ്കില്‍ വായിയ്ക്കാന്‍ സുഖം കണ്ടേനെ. വളരെ മികച്ച രീതിയില്‍ ബ്ലോഗ്‌മീറ്റുകള്‍ സംഘടിപ്പിയ്ക്കാന്‍ എല്ലാര്‍ക്കും കഴിയട്ടെയെന്നാശംസിയ്ക്കുന്നു...

  ReplyDelete
 6. ഏതൊരു കാര്യത്തിലും പോസിറ്റീവായതു മാത്രം കൻടെത്തുന്ന കൊട്ടോട്ടിക്കാരനു അഭിനന്ദനങ്ങൾ!
  ബ്ലൊഗേർസ് മീറ്റ് നന്നായി നടന്നു എന്നറിഞ്ഞതിൽ സന്തോഷം.സംഘാടകർക്കു പ്രത്യേക അഭിനന്ദനങ്ങൾ.

  ReplyDelete
 7. കൊട്ടോട്സ്,
  ആശംസകള്‍!
  നേരു പറഞ്ഞ കുഞ്ഞൂസിനൊരാലിംഗനം.

  ഇത്ര പെട്ടെന്നു പൂശാന്‍ കഴിഞ്ഞല്ലൊ,
  മഹാഭാഗ്യം!
  എന്റെ സ്കാനര്‍ ശയ്യാവലംബിയായിട്ട്
  മാസം മൂന്നാകുന്നു :(

  ReplyDelete
 8. കൊട്ടോട്സ്,
  ആശംസകള്‍!
  നേരു പറഞ്ഞ കുഞ്ഞൂസിനൊരാലിംഗനം.

  ഇത്ര പെട്ടെന്നു പൂശാന്‍ കഴിഞ്ഞല്ലൊ,
  മഹാഭാഗ്യം!
  എന്റെ സ്കാനര്‍ ശയ്യാവലംബിയായിട്ട്
  മാസം മൂന്നാകുന്നു :(

  ReplyDelete
 9. മീറ്റിമു വരാന്‍ കഴിയാത്ത വിഷമം മാറി കേട്ടോ. നല്ല ഈ പോസ്റ്റിനു നന്ദി.

  ReplyDelete
 10. ട്ടോട്ടിക്കാരാ....ന്റെ കൺസൾട്ടിങ്ങ് ഫീസ്.. :)

  വായിച്ചപ്പോൾ സന്തോഷം ... പരിമിതികളെ മനസ്സിലാക്കി കൂടെ നിൽക്കുന്നവർ തരുന്ന ആത്മവിശ്വാസം വളരെ വലുതാണു.. നന്ദി

  ReplyDelete
 11. കുറഞ്ഞ സമയം കൊണ്ട് ഇങ്ങനെ ഒരു മീറ്റ് സംഘടിപ്പിച്ചവര്‍ക്ക് നന്ദി...

  ReplyDelete
 12. എല്ലാം ഭംഗിയായി കലാശിച്ചുവെന്നറിഞ്ഞതിൽ സന്തോഷം...

  ReplyDelete
 13. പങ്കെടുക്കണമെന്നഗ്രഹമുണ്ടായിരുന്നു. കഴിഞ്ഞില്ല. ചര്‍ച്ചകളുടെ സംഗ്രഹം കൂടി ചേര്‍ക്കാമായിരുന്നു. എങ്കിലും നന്നായിരിയ്ക്കുന്നു. മീറ്റിനായി കഷ്ടപ്പെട്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ ...!

  ReplyDelete
 14. വിജയകരമായ രണ്ടാം ബ്ലോഗ് മീറ്റ് പൂര്‍ത്തിയാക്കിയ കൊട്ടോട്ടിക്കാരന് അഭിവാദ്യങ്ങള്‍ !!!
  മൂന്നാമത്തെ ബ്ലോഗ് മീറ്റ് പൂര്‍വ്വാധികം കേമമാക്കാന്‍ ഈ അനുഭവങ്ങള്‍ സഹായിക്കട്ടെ.
  ആത്യന്തികമായി വിച്വല്‍ ലോകത്ത് നിരന്തരം ക്രിയാത്മകമായി
  മാത്രം ഇടപഴകിക്കൊണ്ടിരിക്കുന്ന മനസ്സുകള്‍ നേരില്‍
  പ്രത്യക്ഷപ്പെടുമ്പോഴുള്ള ആനന്ദമാണ് ബ്ലോഗ് മീറ്റിലൂടെ ലഭിക്കുന്നത്.
  അതിന്റെ നൈര്‍മല്യം നമുക്ക് നിലനിര്‍ത്താനും,
  അതിന്റെ മൂല്യമറിയാനും സാധിക്കുകതന്നെയാണ്
  ബ്ലോഗറുടെ സം‌മ്പാദ്യം !
  ആശംസകള്‍....
  ചിത്രകാരന്റെ പോസ്റ്റ് :
  മുരുകന്‍ കാട്ടാക്കടയും ബ്ലോഗ് മീറ്റും !!!

  ReplyDelete
 15. സംഘാടകനായിരുന്നത് കൊണ്ട് ഞാൻ എന്തെങ്കിലും എഴുതിയാൽ വിമർശകരുടെ കണ്ണിൽ അത് വീണ്ടും ചർച്ചയാകും.കൊട്ടോട്ടി എങ്കിലും സത്യം മനസ്സിലാക്കി എഴുത്യല്ലൊ?. ധാരാളം സമയം ഉണ്ടായിരുന്നല്ലൊ അവിടെ.വിമർശകർക്ക് അവിടെ നിന്ന് കൊണ്ട് തന്നെ വിമർശിക്കാമായിരുന്നില്ലെ?.ഇതിപ്പൊ പങ്കെടുക്കാത്തവരെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണ് പല പങ്കെടുത്ത വിമർശകരും.

  ReplyDelete
 16. സംഘാടകനായിരുന്നത് കൊണ്ട് ഞാൻ എന്തെങ്കിലും എഴുതിയാൽ വിമർശകരുടെ കണ്ണിൽ അത് വീണ്ടും ചർച്ചയാകും.കൊട്ടോട്ടി എങ്കിലും സത്യം മനസ്സിലാക്കി എഴുത്യല്ലൊ?. ധാരാളം സമയം ഉണ്ടായിരുന്നല്ലൊ അവിടെ.വിമർശകർക്ക് അവിടെ നിന്ന് കൊണ്ട് തന്നെ വിമർശിക്കാമായിരുന്നില്ലെ?.ഇതിപ്പൊ പങ്കെടുക്കാത്തവരെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണ് പല പങ്കെടുത്ത വിമർശകരും.

  ReplyDelete
 17. സംഘാടകനായിരുന്നത് കൊണ്ട് ഞാൻ എന്തെങ്കിലും എഴുതിയാൽ വിമർശകരുടെ കണ്ണിൽ അത് വീണ്ടും ചർച്ചയാകും.കൊട്ടോട്ടി എങ്കിലും സത്യം മനസ്സിലാക്കി എഴുത്യല്ലൊ?. ധാരാളം സമയം ഉണ്ടായിരുന്നല്ലൊ അവിടെ.വിമർശകർക്ക് അവിടെ നിന്ന് കൊണ്ട് തന്നെ വിമർശിക്കാമായിരുന്നില്ലെ?.ഇതിപ്പൊ പങ്കെടുക്കാത്തവരെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണ് പല പങ്കെടുത്ത വിമർശകരും.

  ReplyDelete
 18. വന്നയുടൻ പോസ്റ്റിടണമെന്നുന്റായിരുന്നു. രാത്രി പന്ത്രണ്ടു മണിയായി. പിറ്റേന്ന് നോക്കുമ്പോൾ സിസ്റ്റം പണിമുടക്കിൽ. ഇതിപ്പോൾ കഫേയിലാണ്. എന്തായാലും ബ്ലോഗ്മീറ്റിനെക്കുറിച്ച് പോസിറ്റീവായി എഴുതിയതിനു നന്ദി. ഞാൻ ആദ്യം അഗ്രഗേറ്ററുകളിൽനിന്നു തപ്പിയെടുത്ത പോസ്റ്റുകൾ എല്ലാം വിമർശനങ്ങൾ. ചിത്രകാരന്റെ കമന്റ്ബ്ലോഗിൽ ഞാൻ എന്റെ അഭിപ്രാ‍ായം എഴുതിയത് ഞാൻ ഇവിടെ ആവർത്തിക്കുന്നു. ഇവിടെ വരുന്നവരും കൂടി അതൊന്നു കണ്ടോട്ടെ, എന്താ?

  ഈയുള്ളവൻ ഇങ്ങനെ എഴുതി:

  “ഞാൻ ആദ്യമായാണ് ഒരു പൊതു ബ്ലോഗ് മീറ്റിൽ പങ്കെടുക്കുന്നത്. (ഇതിനുമുൻപ് തിരുവനന്തപുരത്ത് കൂട്ടം മീറ്റിൽ പങ്കെടുത്തിരുന്നു. അതും ആദ്യം.)ആദ്യമായിട്ടായതുകൊണ്ടാകാം എനിക്ക് നല്ല അനുഭവമായിരുന്നു. കുറച്ചു പേരെ ആദ്യമായി നേരിൽ കാണാ‍ൻ കഴിഞ്ഞു. സിസ്റ്റം പണിമുടക്കിയതു കാരണം യഥാസമയം മീറ്റിനെ വിലയിരുത്തി പോസ്റ്റിടാൻ കഴിഞ്ഞില്ല. ഈയുള്ളവൻ രാത്രി പതിനൊന്നു മണിയോടെ വീട്ടിൽ എത്തി.

  പിന്നെ ഈയുള്ളവൻ അവിടെ വച്ച് വെള്ളമടിച്ചില്ല. വെള്ളമടിക്കറുമില്ല. അതുകൊണ്ടുതന്നെ വെള്ളസംബന്ധമായ ഒരു അന്വേഷണം നടത്തിയുമില്ല. അതുകൊണ്ട് ആരെങ്കിലും വെള്ളമടിക്കുന്നോ എന്ന് കണ്ടതുമില്ല. അറിഞ്ഞതുമില്ല.

  ഇനി അഥവാ ആരെങ്കിലും വെള്ളമടിച്ചിരുന്നെങ്കിൽതന്നെ മീറ്റ് നടന്ന ഹാളിനുള്ളിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ആരും ഉണ്ടാക്കിയിട്ടില്ല. മീറ്റ് അതിന്റെ വഴിക്കു നടന്നു. ആദ്യം നിശ്ചയിച്ച സ്ഥലത്തുനിന്ന് മാ‍റ്റിയതുകൊണ്ടൊ കാലാവസ്ഥയുടെ പ്രശ്നം കൊണ്ടോ എന്തോ പ്രതീക്ഷിച്ചപോലെ പ്രാതിനിധ്യം ഉണ്ടായില്ല എന്നതു നേരുതന്നെ.

  ഇനി അഥവാ എന്തെങ്കിലും സുഹൃദക്കൂടലുകൾ പിന്നാമ്പുറത്ത് നടന്നിരുന്നെങ്കിൽ തന്നെ, അവിടെ അതു മാത്രമാണ് നടന്നതെന്ന മട്ടിൽ പോസ്റ്റിട്ട് ബ്ലോഗ് മീറ്റിനെ അപകീർത്തിപ്പെടുത്തേണ്ടിയിരുന്നില്ല എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. ഇതിപ്പോൾ അവിടെ വച്ച് മദ്യം കഴിക്കാത്തവർക്ക് കൂടി അപമാനമായി.

  ഔപചാരികതകൾ ഇല്ലാതെ നടക്കുന്ന ഒരു സംഗമം നടക്കേണ്ട രീതിയിൽതന്നെ നടന്നു എന്നാണ് ഈയുള്ളവനു തോന്നിയത്. പിന്നെ മുരുകൻ കാട്ടാക്കട വന്ന് കവിതചൊല്ലിയാൽ ബ്ലോഗ് മീറ്റിന് അല്പം കൊഴുപ്പുകൂടും എന്നല്ലാതെ അതൊന്നും ബൂലോകസംഗമങ്ങളിൽ പാടില്ലാ എന്ന അലിഖിതനിയമം എന്തെങ്കിലും ഉള്ളതായി ഈയുള്ളവന് അറിയില്ലായിരുന്നു.

  എന്തായാലും ഞാൻ ബ്ലോഗിൽ വന്നപ്പോൾ മുതൽ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിരുന്ന കുറച്ചു പേരെയെങ്കിലും അവിടെ വച്ച് നേരിൽ കാണാൻ കഴിഞ്ഞു എന്നുള്ളത് എനിക്ക് സന്തോഷമായി.

  മുള്ളൂക്കാരൻ,കാപ്പിലാൻ, സജ്ജീവേട്ടൻ, പാവപ്പെട്ടവൻ, ഹരീഷ് തൊടുപുഴ തുടങ്ങിയവരെയൊക്കെ (എല്ലാവരുടെയും പേരു പറഞ്ഞ് നീട്ടുന്നില്ലെന്നേയ്യുള്ളൂ)നേരിൽ കാ‍ണാനും പരിചയപ്പെടാനും കഴിഞ്ഞത്തിലുള്ള സന്തോഷമാണ് എനിക്ക് പങ്കുവയ്ക്കുവാനുള്ളത്.

  പിന്നെ അരുതാത്തത് നടന്നെങ്കിൽ അതിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിമർശനം പറയരുതെന്ന് നമുക്കാരോടും പറയാൻ കഴിയില്ല. എന്നാൽ സ്വയം പല്ലിൽകുത്തി മണപ്പിക്കുന്നതരത്തിൽ ബ്ലോഗ് മീറ്റിന്റെ നല്ല വശത്തെ മുഴുവൻ മറച്ചുപിടിച്ച് കലഹിക്കേണ്ടതുണ്ടോ എന്ന പരിശോധിക്കപ്പെടേണ്ടതുണ്ട്. പിന്നെ ബൂലോകമല്ലേ, എല്ലാം അവരുടെ സ്വാതന്ത്ര്യം എന്നല്ലാതെ എന്തു പറയാൻ!

  എന്തായാലും ബ്ലോഗ്മീറ്റിനെക്കുറിച്ച് ഞാൻ നല്ലതേ പറയുന്നുള്ളൂ. അതു് കഴിയുമെങ്കിൽ ഒരു പോസ്റ്റായി ഇടും.“

  ReplyDelete
 19. ബ്ലോഗു മീറ്റ് വിജയിപ്പിച്ച ബ്ലോഗേര്സിനും അഭിനന്ദനങ്ങള്‍.ഇന്നലെ രാത്രി ബൂലോകം ഓണ്‍ലൈന്‍ പാമ്പ് പോസ്റ്റു വളരെയധികം തെട്ടിദ്ദരിക്കാന്‍ ഇടയാക്കി,പക്ഷെ ഇന്ന് പ്രമുഖ ബ്ലോഗര്‍മാരുടെ പോസ്റ്റുകളും കമന്റുകളും എല്ലാം ക്ലിയര്‍ ആക്കി.എല്ലാവര്ക്കും ആശംസകള്‍.

  ReplyDelete
 20. സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍.

  ReplyDelete
 21. പ്രിയപ്പെട്ട കൊട്ടോട്ടി നന്ദി കാര്യങ്ങളെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ പാകത്തില്‍ പോസ്റ്റുകള്‍ പടച്ചു വിടുന്നവര്‍ മറന്നു പോയ കാര്യങ്ങള്‍ കൊട്ടോട്ടിയെങ്കിലും തുറന്നു പറഞ്ഞല്ലോ! ആത്മാര്‍ത്ഥമായ നന്ദി

  ReplyDelete
 22. ഇന്നലെ ആകെ ഡെസ്പായിപ്പോയി!അതുകോണ്ട് കമന്റിടാൻ പോലും മടിയായിരുന്നു.
  ഒരു പോസ്റ്റ് പകുതിയാക്കി വച്ചതാ...
  ഇനി നാളെ ഇടാം.

  അഭിനന്ദനങ്ങൾ കൊട്ടോട്ടീ!

  ReplyDelete
 23. ആശംസകള്‍ . അഭിനന്ദനങ്ങള്‍ :)

  ReplyDelete
 24. 'നന്‍മയ്ക്ക്' വളരെ ദാരിദ്ര്യ മുള്ള ലോകത്ത് .അത് ഇത്തിരി എവിടെയെങ്കിലും മഹാമനസ്കര്‍ ഒരുക്കുട്ടുമ്പോഴും,അതിലും ഇടങ്കോലിടുക എന്നത് ചിലര്‍ക്ക് 'ലഹരി'യാണ്.

  എന്റെ ആദ്യത്തെ ബ്ലൊഗ് മീറ്റ് അനുഭവമാണ്‍ ..കാണാത്തവരെ നേരില്‍ കണ്ടപ്പോഴും കാണാന്‍ ആഗ്രഹിച്ചവരെ. കണ്ടപ്പോഴുണ്ടായ ആ നേരം. എനിക്ക് വിലപ്പെട്ടതായിരുന്നു.

  ആശംസകള്‍

  ReplyDelete
 25. b+ve അത് നല്ലതു തന്നെ .കൂടുതല്‍ മീറ്റ് വിഷയങ്ങളാവാമായിരുന്നു .

  ReplyDelete
 26. kondotti,
  oru report njanum..

  dha ivide..

  http://purakkadan.blogspot.com/2010/08/blog-post_11.html

  ReplyDelete
 27. കൊട്ടോട്ടിക്കാരന്
  കാണുമ്പോളെപ്പോഴും സൌഹൃദത്തിന്റെ കൈപ്പടം കവരുന്ന താങ്കളുടെ ഈ മീറ്റ് കുറിപ്പും നന്നായി. പുലര്‍ച്ചെ എഴുന്നേറ്റ് ഈ സംഗമത്തില്‍ എത്തിയ താങ്കളെപ്പോലുള്ളവരെ അപവാദങ്ങള്‍ എത്ര കണ്ട് വേദനിപ്പിച്ചു എന്ന് മനസ്സിലാക്കുന്നു.

  എങ്കിലും എല്ലാം മനസ്സിലാക്കി കൂടെ നില്‍ക്കുന്ന താങ്കള്‍ക്കും താങ്കളെപ്പോലുള്ളവര്‍ക്കും നന്ദി.

  ഇനീം കാണണം..:)

  ReplyDelete
 28. അപവാദങ്ങളെ ഒതുക്കാന്‍ ഈ കുറിപ്പിനു കഴിഞ്ഞു, ആത്മാര്‍ത്ഥമായ കുറിപ്പിനു നന്ദി.


  (ഓഫ് : ശ്ശെഡാ ഈ “പള്ളിക്കരയില്‍” ന്റെ കയ്യില്‍ ഇത്രയധികം സ്മൈലിയുണ്ടോ?? ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള എല്ലാ പോസ്റ്റിലും സൈലിയിട്ട് തകര്‍ക്കുവാണല്ലോ! എന്തേലും പറഞ്ഞിട്ട് പോ മാഷെ)

  ReplyDelete
 29. പ്രിയ കൊട്ടോട്ടി മീറ്റ് വിശേഷങ്ങൾക്കും പോട്ടോംസിനു നന്ദി...

  ഓടോ: ഇയാള് ആരുവാ, ഇയാൾക്ക് വേറെ പണിയൊന്നും ഇല്ലെ? എവിടെ മീറ്റുണ്ടെന്ന് കേട്ടാലും ചാടി പുറപ്പെട്ടോളും..വഷളൻ...:):):):)( ഞാനോടി)

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive