ഭീകരവാദത്തെ കച്ചവടം ചെയ്യുന്നവര്‍ (4)
കലാപം വിട്ട് സ്ഫോടനങ്ങളിലേയ്ക്ക്
സ്വാമിനി പ്രജ്ഞാസിംഗ്, അസിമാനന്ദ സ്വാമികള്‍, സ്വാമി ദയാനന്ദ് പാണ്ഡെ തുടങ്ങിയ പുലിക്കുട്ടികളുടെ തനിനിറം പുറത്തുവന്നതിനു ശേഷം കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് അവധിയുണ്ടായിരിയ്ക്കുന്നു എന്നത് നമുക്ക് ആശ്വാസം നല്‍ക്കുന്നു. ഭീകരവാദത്തിന്റെ സൃഷ്ടക്കളായി സംഘപരിവാരത്തെ അറിയപ്പെടാന്‍ തുടങ്ങിയ കാലത്തുതന്നെ അബ്ദുന്നാസര്‍ മദനിയുടെ കട്ടേംപടവും മടങ്ങിയിരുന്നു. മാധ്യമങ്ങള്‍ക്ക് ചിരപരിചിതമായ വ്യക്തിത്വത്തെ ഭീകരനെന്നു മുദ്രകുത്തി സമൂഹമദ്ധ്യത്തിലേയ്ക്കിട്ടുകൊടുത്താല്‍ സംഘപരിവാരത്തിന്റെ മുഖത്തിനേറ്റ മങ്ങലിന് തല്‍ക്കാല ശാന്തിയെങ്കിലും കിട്ടുമെന്നവര്‍ക്കറിയാം. അതിനു വേണ്ടുന്ന വിധത്തില്‍ തെളിവുകളും സാക്ഷികളും നിര്‍മ്മിയ്കപ്പെട്ടതിനു ശേഷമാണ് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടിരിയ്ക്കുന്നത്.
മക്കാ മസ്ജിദ്, മാലേഗാവ്, സംഝോത എക്സ്പ്രസ്, ഹൈദരാബാദ് മുതലായവയാണല്ലോ ആര്‍ എസ് എസ്, സംഘപരിവാരങ്ങള്‍ക്ക് അവകാശം തീറെഴുതിക്കൊടുത്ത സ്ഫോടനങ്ങള്‍. ഇപ്പോള്‍ മഹ്‌റോളി സ്ഫോടനവും അവര്‍ക്കവകാശപ്പെട്ടതാകുന്നുവെന്നാണ് അവസാനമായി കേള്‍ക്കുന്നത്. പഹാഡ് ഗഞ്ച്, മുംബൈ ട്രയിന്‍, സരോജിനി നഗര്‍ മുതലായവ മുസ്ലിം തീവ്രവാദികളുടേതായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അന്വേഷണം ശരിയായ വിധത്തില്‍ മുന്നോട്ടുപോയാല്‍ അവകാശികള്‍ മാറാനും സാധ്യതയുണ്ട്. തെളിവുകള്‍ അവശേഷിപ്പിയ്കാതെ സൂക്ഷിയ്ക്കാന്‍ ഇപ്പോള്‍ പരിവാരങ്ങള്‍ അങ്ങേയറ്റം ശ്രദ്ധിയ്ക്കുന്നുണ്ട്. തെളിവു നശിപ്പിയ്ക്കലിന്റെ ഭാഗമായി സുനില്‍ ജോഷിയെന്ന ഭീകരനെ ആര്‍ എസ് എസ്സുതന്നെ തട്ടിക്കളഞ്ഞ കേസ് ഇപ്പോള്‍ എന്‍ ഐ എ അന്വേഷിയ്ക്കുന്നുണ്ട്. ഐ എസ് ഐയില്‍നിന്ന് കോടിക്കണക്കിനു രൂപ കൈപ്പറ്റിയ ആര്‍ എസ് എസ് നേതാവായ ഇന്ദ്രേഷ് കുമാറിനെപ്പറ്റി ഇപ്പോള്‍ വിവരമില്ല. അയാളും തെളിവു നശിപ്പിയ്ക്കലിന്റെ ഭാഗമായി നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ടാവാം.
ബി ജെ പിയും അനുബന്ധ സംഘടനകളും ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിലെ പ്രത്യേക ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്ക് ഇടയ്ക്കിടെ എഫ് ബി ഐ പരിശീലനങ്ങള്‍ കൊടുക്കുന്നുണ്ട്. ഇസ്രായേലിലേയ്ക്ക് കൊല്ലം തോറും പരിശീലനത്തിനു പോകുന്ന ഉദ്യോഗസ്ഥര്‍ വേറെ. പക്ഷേ ഇവയെല്ലാം എന്തിനു വേണ്ടിയണു പ്രയോജനപ്പെടുന്നതെന്ന് ചിന്തിയ്ക്കേണ്ട സമയം കഴിഞ്ഞെന്നാണ് എനിയ്ക്കു തോന്നുന്നത്. ഇത്തരം പരിശീലനങ്ങള്‍ നേടിയ ഈ ഉദ്യോഗ വൃന്ദങ്ങള്‍ എത്ര ഭീകരക്രമണങ്ങളെ മുന്‍കൂട്ടിക്കണ്ടു പരാജയപ്പെടുത്തിയെന്നു ചോദിയ്ക്കരുത്. ഇവയെല്ലാം ഭരണതലങ്ങളില്‍ വിലസി നടക്കുന്ന മറ്റു രാഷ്ട്രീയ മേലാളന്മാരും അറിഞ്ഞുതന്നെ കളിയ്ക്കുന്നതാണ്. ആണവബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ബി ജെ പി ധാരണ വന്നതോടെ ഇതു സ്ഥിരീകരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. മോഡിയെ കേസില്‍നിന്നൊഴിവാക്കിയാല്‍ ബില്ലിനെ പിന്‍തുണയ്ക്കാമെന്ന മോഹന വാഗ്ദാനത്തില്‍ മുങ്ങി കോണ്‍ഗ്രസ്സും ഭീകരവാദത്തെ തുണയ്ക്കുന്ന കാര്യത്തില്‍ തങ്ങളുടേതായ കഴിവ് ഒന്നുകൂടി തെളിയിച്ചിരിയ്ക്കുന്നു. ബാബരി മസ്ജിദ് തകര്‍ക്കുന്ന കാര്യത്തില്‍ ഒരു കൂട്ടുകെട്ട് മുമ്പുണ്ടായത് ഇത്തരുണത്തില്‍ ഓര്‍ക്കുക.
ഇന്റലിജന്‍സ് ബ്യൂറോയും ഇക്കാര്യത്തില്‍ മുഖ്യപങ്കു വഹിയ്ക്കുന്നുണ്ട്. ഒരിരയെ സൃഷ്ടിച്ച് ആ ഇരയ്ക്ക് സര്‍വ്വവിധത്തിലുള്ള ഭീകര രൂപഭാവങ്ങളും കല്‍പ്പിച്ചു കൊടുത്ത് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ആ ഇരയുടെ മേല്‍ ജനങ്ങളുടെ വെറുപ്പും വിദ്വേഷവും ഉണ്ടാക്കി ലാഭം കൊയ്യാനുള്ള ആസൂത്രിത നീക്കം നടത്തുന്നതില്‍ അവര്‍ വിജയം കാണുന്നുണ്ട്.
മുമ്പ് കലാപങ്ങളായിരുന്നു പരിവാരത്തിന്റെ ഫാഷന്‍. വംശീയ ഉല്‍മൂലനം തന്നെയായിരുന്നു ഉദ്ദേശലക്ഷ്യം. ഒരു പ്രത്യേക സമൂഹത്തെ പ്രത്യേക മേഖലയില്‍നിന്ന് നിഷ്കാസനം ചെയ്യാനുള്ള കലാപങ്ങള്‍. ബീവണ്ഡി, അലീഗഡ്, ജംഷഡ് പൂര്‍, മീററ്റ്, ഭഗത്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആയിരങ്ങളുടെ ജീവന്‍ നശിപ്പിച്ച് അവര്‍ ഇതു നടപ്പിലാക്കിക്കാണിച്ചിട്ടുണ്ട്. ഇവയില്‍ അവസാനത്തേതായിരുന്നു ഗുജറാത്ത് കലാപം. ഇത്തരത്തിലുള്ള കലാപങ്ങള്‍ ഈ കലാപത്തിനു ശേഷം ഉണ്ടായിട്ടില്ല. ഇതിനെ ചാനലുകളുടെ അതിപ്രസരങ്ങള്‍ ഉണ്ടായതിനു ശേഷമുണ്ടായ ആദ്യത്തെ കലാപമെന്നു പറയാം. ഗുജറാത്ത് കലാപത്തിന്റെ ദൃശ്യങ്ങളും അനന്തര ഫലങ്ങളും ചാനലുകളിലൂടെ ലോക സമൂഹം കണ്ടപ്പോള്‍ സംഘപരിവാറിന്റെയും ആര്‍ എസ്സ് എസ്സിന്റെയും മുഖച്ഛായയ്ക്ക് തെല്ലൊന്നുമല്ല ഇടിവു വന്നത്. അതുകൊണ്ടാവണം കലാപങ്ങള്‍ വിട്ട് ആസൂത്രിത സ്ഫോടനങ്ങള്‍ തെരഞ്ഞെടുക്കുന്നത്.
ഒരു നിരപരാധി രക്ഷപ്പെട്ടു.
കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് നാടുവിട്ട് കുമളിയിലെത്തി കരകൌശല വ്യാപാര സ്ഥാപനത്തില്‍ ജോലിയെടുത്തു കഴിഞ്ഞിരുന്ന അല്‍ത്താഫ് അഹമ്മദ് ഖാന്‍ എന്ന മുപ്പത്തെട്ടുകാരന് ഒടുവില്‍ നീതി ലഭിച്ചിരിയ്ക്കുന്നു. ഹിസ്ബുള്‍ മുജാഹിദീന്റെ പ്രവര്‍ത്തകനായി ചിത്രീകരിച്ച് കുമളിയില്‍ ഒളിവില്‍ കഴിയുകയാണെന്ന കള്ളക്കഥയുണ്ടാക്കി ഇല്ലാത്ത കുറ്റങ്ങള്‍ ചാര്‍ജ്ജുഷീറ്റില്‍ നിറച്ച് അദ്ദേഹത്തെ പൊലീസ് സല്‍ക്കരിച്ചു. അല്‍ത്താഫിനെ തീവ്രവദിയായി ചിത്രീകരിയ്ക്കാന്‍ മലയാളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങളും ഉത്സാഹിച്ചിരുന്നു. അല്‍ത്താഫ് ബാംഗ്ലൂരിലെത്തി തന്റെ മുഖം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപം മാറ്റിയെന്നുവരെ അവര്‍ പ്രചരിപ്പിച്ചു. കാശ്മീരികള്‍ മുഴുവന്‍ തീവ്രവാദികളാണെന്ന കാഴ്ചപ്പാടിന് മാറ്റമുണ്ടായില്ലെങ്കില്‍ ഇനിയും പുതിയ അല്‍ത്താഫുമാര്‍ ഉണ്ടായിക്കൊണ്ടേയിരിയ്ക്കും.
(ഭാഗം 3 ഇവിടെ) (ഭാഗം 5 ഇവിടെ)

ഭീകരവാദം ആരുചെയ്താലും അത് അപലപനീയം തന്നെ. അതിന് ഭൂരിപക്ഷ-ന്യൂനപക്ഷവ്യത്യാസമില്ല.
ReplyDeleteമനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ പഠിക്കട്ടെ!
ഓണാശംസകൾ!
ജയന്‍ ഡോക്ടറുടെ അഭിപ്രായം തന്നെ എന്റെയും......ലോകാ സമസ്ഥ സുഖിനോ ഭവന്തു........സസ്നേഹം
ReplyDeleteമനുഷ്യന്‍ മനുഷ്യനെ സ്നേഹിച്ചിരുന്ന ഒരു ഭുതകാലം നമുക്കുണ്ടായിരുന്നു. അതിനി തിരിച്ചു വരുമോ? ആവോ?
ReplyDeletemanushyane thammiladippichu nettam koyyunnavare naaminiyenkilum thirichariyanam... avarude lakshyam adhikaram maathramaanu.. allathe mathathodulla snehamalla..
ReplyDeletenalla post.bhavukangal nerunnu....
ReplyDeleteelavarum sahodarangalepole jeevikkunna oru nalla nalekku vendi namukku prarthikkam.. oru karyam koodi sathyathe orupaadu kaalam moodivekkan arkkumaakilla.. athu ennayalum velippeduka thanne cheyyum...
ReplyDeleteഅന്ധരായ വിശ്വാസികളുടെ മത വൈകാരികത മുതലെടുക്കുകയും അതുവഴി രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങള്‍ കൊയ്യനുമായി തീവ്രവര്‍ഗീയ സംഘടനകള്‍ നിരന്തരം ശ്രമിക്കാറുണ്ട്. അയോധ്യയിലെ ആരാധനാലയം തകര്‍ക്കാന്‍ ഇടയാക്കിയ അദ്വാനിയുടെ രഥയാത്രയും, ഗോധ്രയുടെ മറവില്‍ ഗുജറാത്തിലെ കൂട്ടക്കൊലയും ഇപ്പോള്‍ അവസാനം മൂവാറ്റുപുഴയിലെ കൈവെട്ടും... ഇപ്പോള്‍ ചിദംബരത്തിന്റെ പ്രസ്താവനയോടെ ഭൂരിപക്ഷ തീവ്രവാദം എന്നതും ഒരു യാധര്ത്യമാനെന്നു തെളിഞ്ഞു. മനുഷ്യന്റെ മനസ്സില്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ വര്‍ഗീയത വളര്‍ത്തി അവരെ തീവ്രവാദികള്‍ ആക്കുന്ന ഈ വര്‍ഗീയ കച്ചവടം നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു!!
ReplyDeleteഓ.ടോ : ലോകാ സമസ്ത സുഖിനോ ഭവന്തു! എന്ന വേദവാക്യത്തിനു മുന്നില്‍ , ഗോബ്രാഹ്മണഭ്യേ ശുഭ:മസ്തു നിത്യം എന്ന് കൂടി ഉണ്ടല്ലോ!
അതായതു ഗോക്കളും , ബ്രാഹ്മണരും എപ്പോഴും സുഖമായിരിക്കുന്നു എങ്കില്‍ , സര്‍വ്വലോകങ്ങള്‍ക്കും സുഖം ഭവിക്കട്ടെ!! ഇല്ലെങ്കില്‍ സുഖം കുറച്ചു കുറഞ്ഞാലും കുഴപ്പമില്ല എന്ന്!!
എല്ലാവര്ക്കും നന്മകള്‍ നേരുന്നു!!
ഭീകരവാദതെ അല്ല അതിലെക്കു നയിക്കുന്ന സാഹചര്യ്തെയ്ണു നാം മനസിലാക്കി തടയെണ്ടത്
ReplyDeleteശ്രീജിത്,
ReplyDeleteപരമാര്‍ത്ഥമാണു താങ്കള്‍ പറഞ്ഞത്. മുസ്ലിം തീവ്രവാദിയെന്നു പേരുചാര്‍ത്തി ഓരോ ഭീകരരെയും വിളിയ്ക്കുമ്പോള്‍ മുസ്ലിങ്ങളെല്ലാം ഭീകരന്മാരായി അറിയപ്പെടട്ടെയെന്ന ഗൂഢലക്ഷ്യം പിറകേ ചാര്‍ത്തുന്നുണ്ട്. ഇപ്പൊ ചിദംബരത്തിന്റെ കാവിഭീകരത പരാമര്‍ശത്തിനു പിന്നിലും ഇതേ ലക്ഷ്യം തന്നെയാവാം. ഇവരുടെയെല്ലാം ശ്രമഫലമായി നാളെ ഹിന്ദു തീവ്രവാദികളെന്ന സ്ഥാനപ്പേരും സ്ഥിരമായി ചാര്‍ത്തിക്കൊടുത്തേക്കാം. ഓരോ മത വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന ഒരു വിഭാഗം ചെയ്യുന്ന വൃത്തികെട്ട പ്രവൃത്തികള്‍ മതം നോക്കാതെ എതിര്‍ക്കുന്ന കാലം ഇനി സ്വപ്നത്തിലേ ഉണ്ടാവൂ. അതതു ഭരണകൂടങ്ങള്‍ക്ക് നിലനില്പിനുവേണ്ടി ഇപ്രകാരം പ്രവര്‍ത്തിച്ചുകൊണ്ടേയിരിയ്ക്കും. നിയമപാലകരെയും നിയമത്തെയും അവര്‍ ഇതിനു വേണ്ടി വളച്ചൊടിയ്ക്കും. ഭരണകൂടങ്ങളുടെ ഈ ഭീകരവാദമാണ് യഥാര്‍ത്ഥ ഭീകരതയെന്ന് നമ്മളെല്ലാം മനസ്സിലാക്കേണ്ടതുണ്ട്.
എനിക്ക് ഇഷ്ടമായി. ഭീകരവാദം അത് വേരോടെ പിഴുതു കളയേണ്ടതാണ് സുഹൃത്തേ നന്ദി.
ReplyDeleteനന്നായിട്ടുണ്ട് ഇത് പോലെ മറ്റൊരു നല്ല ബ്ലോഗും എന്റെ ശ്രദ്ധയില്‍പ്പെട്ടു www/4logics.info

സാബു ബ്ലോഗ് വായിച്ചു വളരെ ഇഷ്ട്ടപ്പെട്ടു .വാര്‍ത്തകള്ളില്‍ അല്പം കൂടെ വൈവിധ്യങ്ങള്‍ ഉണ്ടാകുന്നാട് നന്നായിരിക്കും.ഒരു പക്ഷെ പുതിയ വാര്‍ത്തകള്‍ എന്ന നിലയിലാവം ഭീകരത പ്രധാന വിഷയമായി കടന്നു വരുന്നദ്.
ReplyDeleteഓര്‍മ്മകള്‍ നിലനിര്‍ത്താനുള്ള ട്രിക്കുകള്‍ പ്രത്യേഗം പരാമര്ശിക്കട്ടെ.ഒപ്പം ജാലകം, ലെ ഔട്ട് എല്ലാം നന്നായിരിക്കുന്നു .വിഷയ സംബന്ധിയായി ഒന്നും എഴുതുന്നില്ല. പിന്നീടാവാം .എന്നെ ഈ ബ്ലോഗ് ലോകത്തില്‍ എതിച്ചദിന്നു വളരെ നന്ദിയുണ്ട്.ഇന്ഷ അല്ലഹ് പിന്നെ വിശദമായി എഴുതാം
സ്നേഹത്തോടെ ബഷീര്‍
കതീബ് ഹിര മസ്ജിദ് അതന്നിക്കല്‍
ധീരം സുചിന്തിതം...
ReplyDeleteആര്‍ജ്ജവത്തോടെ തുറന്നു പറയണം..
ഭീകരവാദം പോലെ തന്നെ ഭീകരമാണ് ഭീകരനെന്ന ആരോപണം ചാര്‍ത്തിയുള്ള വേട്ടയുടെ ഭീകരതയും...