Monday

ഒരുപാട് സന്തോഷമുണ്ട്....


 ബ്ലോഗിങ് രംഗത്ത് വലിയ പരിചയമൊന്നുമില്ല. എന്താണ് ബ്ലോഗെന്നറിയുന്നതിനു മുമ്പ് ബ്ലോഗിങ്ങിലേയ്ക്കു തിരിഞ്ഞ മഹാനുണയന്‍ ! ഇപ്പോഴും ബാലപാഠം പോലും പഠിച്ചെന്ന അഭിപ്രായമില്ല. പുലികള്‍ യഥേഷ്ടം വിഹരിയ്ക്കുന്ന ബൂലോകത്ത് ഇത്തിരിക്കുഞ്ഞന്‍ നച്ചെലി ! ബ്ലോഗുപുലികളോടു കത്തിയടിച്ചും സോപ്പിട്ടും കുറച്ചുപേര്‍‌ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നവന്‍ ! അതാണ് യഥാര്‍ത്ഥത്തില്‍ സാബു കൊട്ടോട്ടി...

 ബ്ലോഗ് എന്തെന്നും അതിന്റെ ശക്തി എത്രയെന്നും യഥാര്‍ത്ഥ സൌഹൃദമെന്തെന്നും എനിയ്ക്കു മനസ്സിലായത് ചെറായിയില്‍ വന്നപ്പോഴാണ്. ഭൂലോകത്ത് ഏറെക്കുറെ ഒറ്റപ്പെട്ടു ജീവിയ്ക്കുന്ന എനിയ്ക്ക് ബൂലോകത്ത് ആരൊക്കെയോ ഉണ്ടായതുപോലെ ഒരു തോന്നല്‍ . ചെറായിയിലെ എന്നെ ഏറ്റവും സന്തോഷിപ്പിച്ചതും അതുതന്നെ.

 പണം, പ്രശസ്തി, മതം, പ്രായം, ദേശം ഇങ്ങനെയാതൊരു വിവേചനവുമില്ലാതെ മാനവന് ഒത്തൊരുമിയ്ക്കാന്‍ ഏറ്റവും നല്ല വേദി തന്നെയാണു ബ്ലോഗ്. അതുകൊണ്ടുതന്നെ ചെറായി ബ്ലോഗേഴ്സ് സംഗമം ഒരുമയുടെ സംഗമമായി ബൂലോകര്‍ക്ക് അനുഭവപ്പെടുന്നു. അവിടെ പരസ്പരം നേരിട്ടറിയാവുന്നവര്‍ എത്രപേരുണ്ടാവും ? തമ്മില്‍ കാണുകയോ സംസാരിയ്ക്കുകയോ ചെയ്തിട്ടില്ലത്ത ഒരുപറ്റം മനുഷ്യ ജന്മങ്ങള്‍ക്ക് ഒരപരിചിതത്വവും തോന്നാത്ത തരത്തില്‍ ഒത്തുകൂടാന്‍ കഴിഞ്ഞത് ഒരു മഹാ സംഭവം തന്നെയാണ്.

 എന്റെ ഇതുവരെയുള്ള ജീവിതത്തില്‍ ഇതുപോലെയുള്ള ഒരു സൌഹൃദ സംഗമം അനുഭവിച്ചിട്ടില്ല. അതിനാല്‍ ഈ സംഗമം സംഘടിപ്പിയ്ക്കാന്‍ മുന്നിട്ടിറങ്ങിയ അപ്പുവിനും ഹരീഷിനും ലതിച്ചേച്ചിയ്ക്കും അനിലിനും മറ്റെല്ലാവര്‍ക്കും നന്ദിയറിയിയ്ക്കാതിരിയ്ക്കാന്‍ വയ്യ.

 കമന്റിലൂടെയും ചാറ്റിലൂടെയും മാത്രം പരിചയമുള്ള എന്റെ സുഹൃത്തുക്കളെ നേരില്‍ക്കാണാനും സാധിച്ചു. ചെറായിയില്‍ എത്തിയവരില്‍ കുറച്ചുപേരെ പരിചയപ്പെടാന്‍ സാധിച്ചിട്ടില്ല. അവരെയും ചെറായിയില്‍ എത്താന്‍ കഴിയാത്ത മറ്റുള്ളവരെയും പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്.

 മാജിക്, പോഴത്തരങ്ങള്‍, കാരിക്കേച്ചര്‍ അങ്ങനെ ആസ്വാദനസുഖമുള്ളതെല്ലാം കോര്‍ത്തിണക്കി ബൂലോക ഒത്തൊരുമയില്‍ ആനന്ദിയ്ക്കാന്‍ അവസരമൊരുക്കിയ ചെറായി ബ്ലോഗേഴ്സ് സംഗമം ബൂലോകമനസ്സില്‍ എക്കാലവും നിലനില്‍ക്കുകതന്നെ ചെയ്യും.

വഴിതടഞ്ഞ് ഉദ്ഘാടനം !


  വളച്ചുകെട്ടില്ലാതെ കാര്യം പറയാം
തുണിഷാപ്പുകളോ ജൂവലറികളോ തുറക്കാന്‍ സിനിമാ നടന്മാരെ/നടികളെ വിളിയ്ക്കുന്നതിനോട് എനിക്കെതിര്‍‌പ്പൊന്നുമില്ല. പക്ഷേ പൊതു നിരത്തുകളില്‍ ആര് എന്തു സംഭവങ്ങളുണ്ടാക്കിയാലും അതു പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് ആഗ്രഹമുണ്ട്. ഒരുകാരണവശാലും പൊതു ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന തരത്തില്‍ ഒന്നും ചെയ്യരുതെന്നു നിര്‍ബ്ബന്ധമുള്ളപ്പോള്‍‌ നിയമ പാലകര്‍തന്നെ വഴിമുടക്കിനു നേതൃത്വം കൊടുക്കുന്നതുകണ്ട് മൂക്കത്തു വിരല്‍ വച്ചുപോയി !

  സിനിമാതാരങ്ങള്‍ സിനിമാലോകത്ത് ആരെങ്കിലുമായിരിയ്ക്കാം. ഉദ്ഘാടനം നടത്തിക്കൊടുത്താല്‍ പള്ളനിറയെ അവര്‍ക്കു കാശും കിട്ടും. കഴിഞ്ഞ ദിവസം (ജൂലയ് 26)തൃശൂരിനു സമീപം മൂന്നുപീടികയില്‍ ഇതുപോലൊന്നു നടന്നു. ഞാനടക്കമുള്ളവര്‍ വലഞ്ഞത് മണിയ്ക്കൂറുകള്‍ . മര്യാദയ്ക്കു ബദല്‍ റോഡുകള്‍ ഇല്ലാത്ത ഈ ഭാഗത്ത് നാഷനല്‍ ഹൈവേയില്‍ കുടുങ്ങുകയെന്നത് ആര്‍ക്കും മനസ്സിലാകാവുന്നതേ ഉള്ളൂ. ഒരു പോക്കറ്റുറോഡിലൂടെ കറങ്ങുമ്പോള്‍ അതിലും വലിയ ഇടങ്ങേറായി. NHല്‍ ഒരുമിനിട്ടുപോലും ഗതാഗത സ്തംഭനം ഉണ്ടാക്കരുതെന്നു നിയമമുള്ളപ്പോള്‍ ഈ തോന്ന്യാസത്തിന് അനുമതി കൊടുത്തതാരാണ് ?

  ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഉദ്ഘാടിയ്ക്കുമ്പോള്‍ സ്ഥാപനം കൂടുതല്‍ പ്രശസ്ഥമാകുമെന്നാണോ ? അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കച്ചവടത്തില്‍ അവര്‍ക്കും ഉണ്ടാകട്ടെയെന്നാശംസിയ്ക്കുന്നു. ഇങ്ങനെ വലയുന്നവര്‍ കൊടുക്കുന്ന മുപ്പതും അന്‍പതും രൂപകള്‍ കൂട്ടിവച്ചാണ് താരങ്ങളുടെ പള്ള നിറയുന്നതെന്നതിനാല്‍ ഈവക കാര്യങ്ങളില്‍ അവരും ശ്രദ്ധിയ്ക്കുന്നതു നന്നാവുമെന്നോര്‍മ്മിപ്പിയ്കുന്നു.

Saturday

ഒച്ചയുണ്ടാക്കാതെ.........

ശ്-ശ്-ശ്-ശ്......
..........................
..........................
..........................
..........................
...........................
...........................
മീറ്റുനടക്കുകയാണ്...

പുഴയല്ല കേട്ടോ...

പ്രളയദുരന്തം കൊട്ടോട്ടിക്കാരന്റെ വീട്ടുപടിയ്ക്കലുമെത്തിയപ്പോള്‍.
ഇതു പോസ്റ്റുചെയ്യുമ്പോഴും വെള്ളം ഒഴിഞ്ഞുപോയിട്ടില്ല.
മൊബൈല്‍ ചിത്രങ്ങളായതുകൊണ്ട് വ്യക്തത കുറവാണ്.


ടാര്‍ മാത്രമാണു മുങ്ങാത്തത്. മറ്റുസ്ഥലങ്ങളില്‍ അതും മുങ്ങിയിട്ടുണ്ട്.


എല്ലായിടത്തും ഇതുതന്നെയാണു കാഴ്ച


ഹൈവേയിക്കൂടി ബസ് പോകുന്നതും കാണാം


ഇന്നലെവരെ ഇവിടെ പുഴയുണ്ടായിരുന്നില്ല


പെട്ടെന്നുണ്ടായ പുഴ ഗതിമാറുകകൂടി ചെയ്താല്‍...

Wednesday

അറിവുള്ളവരുണ്ടോ... പറഞ്ഞുതരൂ....

 
 
Gowri said...
മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .
മിയ്ക്ക പോസ്റ്റുകളിലും മേല്‍പ്പറഞ്ഞ കമന്റ് രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. കൊട്ടോട്ടിക്കാരന്റെ ചവറുകള്‍ മുതല്‍ ബൂലോകത്തെ പുലികളുടെ പോസ്റ്റുകള്‍ വരെ ആര്‍ക്കും വായിയ്ക്കാനും കമന്റിടാനും പ്രശ്നമുള്ളതായി ഇതുവരെ എനിയ്ക്കു തോന്നിയിട്ടില്ല. ഈ അടുത്ത് ഏതോ പോസ്റ്റുവായിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഈമെയില്‍ ഐഡിയും പാസ്‌വേഡും ചോദിച്ചു, അതില്‍പ്പിന്നെ ആവഴി പോയിട്ടുമില്ല. കമന്റെഴുതുമ്പോള്‍ വേഡ്‌വെരി തന്നെ പ്രശ്നമായിക്കാണുന്നവര്‍ ഒരു പോസ്റ്റു വായിയ്ക്കാന്‍ ഇതൊക്കെക്കൊടുത്ത് എത്രകണ്ട് തയ്യാറാവും ? നല്ലൊരു ശതമാനം വായനക്കാരും ജോലിസ്ഥലത്തു കിട്ടുന്ന കുറഞ്ഞസമയം ഉപയോഗപ്പെടുത്തിയാവും ബ്ലോഗ് തുറക്കുന്നത്. ഈ കൂട്ടായ്മകൊണ്ടുദ്ദേശിയ്ക്കുന്നത് എന്താണെന്നു മനസ്സിലാവാഞ്ഞിട്ടാണു ചോദിയ്ക്കുന്നത്.

“മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി”

ഒരുദ്ദേശവുമില്ലെങ്കിലും ഏതു പോസ്റ്റും ഇപ്പോള്‍ത്തന്നെ വായനക്കാരിലെത്തുന്നുണ്ട്. അതു തെരഞ്ഞെടുക്കാന്‍ ബൂലോകര്‍ക്കു അഗ്രിഗേറ്ററുകളുമുണ്ട്. നല്ലബ്ലോഗുകള്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്നു വിശദീകരിച്ചാല്‍ നന്നാവും. ഉദ്ദേശിയ്ക്കുന്ന ഗുണമേന്മയില്ലാത്ത ബ്ലോഗുകള്‍ ഈ കൂട്ടായ്മയില്‍ വരില്ലെന്ന സൂചനയും ഇതു തരുന്നുണ്ട്. മേല്‍പ്പറഞ്ഞ vaakku.ning.com-ല്‍ പ്രസിദ്ധീകരിയ്ക്കുന്ന ബ്ലോഗുകള്‍ക്ക് അവര്‍ മുമ്പു പ്രസിദ്ധീകരിച്ചിരുന്ന മാര്‍ഗ്ഗത്തില്‍നിന്നു വ്യത്യസ്ഥമായി എന്തു ഗുണമാണു കൂടുതല്‍ കിട്ടുക ? അതായത്, ഈ സംരംഭം കൊണ്ട് എഴുത്തുകാര്‍ക്ക് എന്തു മെച്ചമാണുള്ളത് കൂടുതലുള്ളത് ? നിലവിലുള്ള പ്രസിദ്ധീകരണരീതിയ്ക്ക് എന്താണു കുഴപ്പം ? പോസ്റ്റിന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിനു പകരം പരസ്യം പതിയ്ക്കുന്ന രീതി ബൂലോകത്തു കൂടിവരുന്നുണ്ട്. തര്‍ക്കത്തിനല്ല കാര്യം മനസ്സിലാക്കാനാവാഞ്ഞിട്ടാണു ചോദിയ്ക്കുന്നത്. ബന്ധപ്പെട്ടവര്‍ മറുപടി പറയുമെന്നു പ്രതീക്ഷിയ്ക്കുന്നു.

സ്നേഹപൂര്‍വ്വം,
കൊട്ടോട്ടി...

Friday

കോട്ടക്കുന്ന്, മലപ്പുറത്തിന്റെ മനോഹാരിത....













ഡസ്ക്ക്ടോപ്പിലേയ്ക്കു പകര്‍ത്തിനോക്കൂ... എന്തു പറയുന്നു..? കൂടുതല്‍ ഇവിടെ അറിയാം...

Saturday

എനിയ്ക്കും കെട്ടണം...


പതിനെട്ടിനും ഇരുപത്തഞ്ചിനും മദ്ധ്യേ പ്രായമുള്ള
സുന്ദരന്മാരും സുമുഖന്മാരും സുശീലന്മാരുമായ യുവാക്കളെ
കൊട്ടോട്ടിക്കാരന് കെട്ടാനായി ആവശ്യമുണ്ട്.
(കോടതിയ്ക്കു പ്രശ്നമൊന്നുമില്ലെങ്കില്‍
പ്രായം അല്‍പ്പം കുറഞ്ഞാലും തരക്കേടില്ല)
ഭാഗ്യവാന്‍ ആരായാലും ഈ കോട്ടക്കുന്ന് കൊണ്ടുപോയി കാട്ടുന്നതാണ്.

Friday

റാന്‍ മൂളികള്‍ക്കു സ്വാഗതം...

തോന്നിയ നിലയില്‍ പ്രവര്‍ത്തിയ്ക്കുന്ന എന്റെ ഒരു (കു)പ്രശസ്ത ബ്ലോഗിലേയ്ക്ക്
നിര്‍ബന്ധമായും നിരന്തരം വന്നു വായിയ്ക്കാനും
ഏത് അലമ്പത്തരമെഴുതിയാലും അതിനെ പ്രകീര്‍ത്തിച്ച് കമന്റുകളെഴുതാനും
ബൂലോകത്തെ കീഴ്ജാതിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു.
(ഞാനൊഴികെ എല്ലാവരും കീഴ്ജാതിക്കാരായതുകൊണ്ട്
എല്ലാര്‍ക്കും ഇതിനപേക്ഷിയ്ക്കാവുന്നതാണ്.)ബ്ലോഗില്‍ എന്തെഴുതണമെന്നും എങ്ങനെ എഴുതണമെന്നും തീരുമാനിയ്ക്കുന്നത്
ഞാനാകയാല്‍ എന്നെ എല്ലാവരും ബഹുമാനിച്ച്,
എന്റെമുന്നില്‍ എല്ലാവരും ഓച്ഛാനിച്ചു നിന്നുകൊള്ളണം.
അഥവാ ആരെങ്കിലും എന്റെ പോസ്റ്റിനെതിരേ ശബ്ദിച്ചാല്‍
അവനെപ്പിടിച്ചു പോസ്റ്റാക്കുന്നതു കൂടാതെ അവന്റെ ചെവി പൊട്ടുമാറ്
ണാണാണീണീ കേള്‍പ്പിയ്ക്കുന്നതുമായിരിയ്ക്കും.
എന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കാന്‍ കഴിയാത്ത കീഴാളര്‍
ബ്ലോഗും പൂട്ടി അവനവമ്പടിയ്ക്കു വണ്ടികയറിക്കൊള്ളേണ്ടതാണ്.

ധിക്കാരപൂര്‍വ്വം
കുള്ളന്‍ ലോപ്പസ്

Popular Posts

Recent Posts

Blog Archive