മിയ്ക്ക പോസ്റ്റുകളിലും മേല്‍പ്പറഞ്ഞ കമന്റ് രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. കൊട്ടോട്ടിക്കാരന്റെ ചവറുകള്‍ മുതല്‍ ബൂലോകത്തെ പുലികളുടെ പോസ്റ്റുകള്‍ വരെ ആര്‍ക്കും വായിയ്ക്കാനും കമന്റിടാനും പ്രശ്നമുള്ളതായി ഇതുവരെ എനിയ്ക്കു തോന്നിയിട്ടില്ല. ഈ അടുത്ത് ഏതോ പോസ്റ്റുവായിയ്ക്കാന് ശ്രമിച്ചപ്പോള്‍ ഈമെയില്‍ ഐഡിയും പാസ്വേഡും ചോദിച്ചു, അതില്‍പ്പിന്നെ ആവഴി പോയിട്ടുമില്ല. കമന്റെഴുതുമ്പോള്‍ വേഡ്വെരി തന്നെ പ്രശ്നമായിക്കാണുന്നവര് ഒരു പോസ്റ്റു വായിയ്ക്കാന്‍ ഇതൊക്കെക്കൊടുത്ത് എത്രകണ്ട് തയ്യാറാവും ? നല്ലൊരു ശതമാനം വായനക്കാരും ജോലിസ്ഥലത്തു കിട്ടുന്ന കുറഞ്ഞസമയം ഉപയോഗപ്പെടുത്തിയാവും ബ്ലോഗ് തുറക്കുന്നത്. ഈ കൂട്ടായ്മകൊണ്ടുദ്ദേശിയ്ക്കുന്നത് എന്താണെന്നു മനസ്സിലാവാഞ്ഞിട്ടാണു ചോദിയ്ക്കുന്നത്.
“മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി”
ഒരുദ്ദേശവുമില്ലെങ്കിലും ഏതു പോസ്റ്റും ഇപ്പോള്‍ത്തന്നെ വായനക്കാരിലെത്തുന്നുണ്ട്. അതു തെരഞ്ഞെടുക്കാന്‍ ബൂലോകര്‍ക്കു അഗ്രിഗേറ്ററുകളുമുണ്ട്. നല്ലബ്ലോഗുകള്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്നു വിശദീകരിച്ചാല്‍ നന്നാവും. ഉദ്ദേശിയ്ക്കുന്ന ഗുണമേന്മയില്ലാത്ത ബ്ലോഗുകള്‍ ഈ കൂട്ടായ്മയില്‍ വരില്ലെന്ന സൂചനയും ഇതു തരുന്നുണ്ട്. മേല്‍പ്പറഞ്ഞ vaakku.ning.com-ല്‍ പ്രസിദ്ധീകരിയ്ക്കുന്ന ബ്ലോഗുകള്‍ക്ക് അവര്‍ മുമ്പു പ്രസിദ്ധീകരിച്ചിരുന്ന മാര്‍ഗ്ഗത്തില്‍നിന്നു വ്യത്യസ്ഥമായി എന്തു ഗുണമാണു കൂടുതല്‍ കിട്ടുക ? അതായത്, ഈ സംരംഭം കൊണ്ട് എഴുത്തുകാര്‍ക്ക് എന്തു മെച്ചമാണുള്ളത് കൂടുതലുള്ളത് ? നിലവിലുള്ള പ്രസിദ്ധീകരണരീതിയ്ക്ക് എന്താണു കുഴപ്പം ? പോസ്റ്റിന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിനു പകരം പരസ്യം പതിയ്ക്കുന്ന രീതി ബൂലോകത്തു കൂടിവരുന്നുണ്ട്. തര്‍ക്കത്തിനല്ല കാര്യം മനസ്സിലാക്കാനാവാഞ്ഞിട്ടാണു ചോദിയ്ക്കുന്നത്. ബന്ധപ്പെട്ടവര്‍ മറുപടി പറയുമെന്നു പ്രതീക്ഷിയ്ക്കുന്നു.
സ്നേഹപൂര്‍വ്വം,
കൊട്ടോട്ടി...