Monday

കുമാരസംഭവം അന്ത്യപാദം...


ഏതായാലും ഭേഷായി...!!!
കണ്ട നീയവിടിരി..,
കേട്ട ഞാന്‍ തീരുമാനിയ്ക്കും!!
ഒറ്റത്തോര്‍ത്തുമാത്രമുടുത്ത് കസേരയില്‍ ഞെളിഞ്ഞിരുന്നതേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ.

പിന്നെ ബോധം (അങ്ങിനെയൊന്നുണ്ടായിരുന്നോ?) മുക്കാലും പോയി! ബോധം വന്നപ്പൊ തീവണ്ടീക്കേറാനും പറ്റിയില്ല, അങ്ങനെ ഒരു ടിക്കറ്റും പാഴായി.
അങ്ങനെ കല്ലുവെച്ച നുണ ഒരെണ്ണം കൂടി പറയേണ്ടി വന്നു.

ഇതൊക്കെ അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞില്ലെന്നു നടിച്ചു,

ഏതായാലും ഇപ്പൊ കൈച്ചിലാക്കി...!!
ഇനി പൂര്‍വ്വാധികം ശക്തിയോടെ പയറ്റാം...!!!
സംഭവാമി ദിനേ ദിനേ...!!!! ഈശ്വരോ രക്ഷതു...

  17 comments:

  1. കണ്ട നീയവിടിരി കേട്ട ഞാന്‍ പറയട്ടെ !!!!

    ReplyDelete
  2. കൊട്ടോട്ടിയ്ക്ക് ഒന്നൂല്ല, നമുക്ക് ശരിയക്കാന്ന് :)

    ReplyDelete
  3. കൊട്ടോട്ടീ,ഞാനൊന്നും കണ്ടീല്ല..കേട്ടുമില്ലൊന്നുംന്നാല്‍
    ഡെന്മാര്‍ക്കിലെന്തോ 1...ഇവിടോന്ന്വല്ല എന്നു രക്ഷതു..
    കൊട്ടോട്ടീ സംഗതി കുറിക്കു കൊള്ളുണ്ണ്ട്...ഭേഷ്...!!!

    ReplyDelete
  4. ഇനി പൂര്‍വ്വാധികം ശക്തിയോടെ പയറ്റാം...!!!

    അതന്നേ..!!
    ഇനി ആരെയും പേടിക്കേണ്ടല്ലോ..

    ReplyDelete
  5. ഇതൊക്കെയല്ലേ കൊട്ടോട്ടീ ഒരു രസം !
    ഇല്ലെങ്കില്‍ പിന്നെ ആരെങ്കിലും കമ്മീഷനെ വെക്കുമോ :)

    ReplyDelete
  6. ഇത്രയൊക്കെത്തന്നേ ഞാനും പ്രതീക്ഷിച്ചുള്ളൂ. വീഡിയോയ്ക്കു മുമ്പ് കുറച്ചു മൊബൈല്‍ ചിത്രങ്ങളെടുത്തിരുന്നു, സേവാകാതിരുന്നത് കമ്മീഷന്റെ ഭാഗ്യം...

    ReplyDelete
  7. ആരോപണം ഉന്നയിച്ച് ചിലര്‍ വീടിനുമുന്നില്‍വെച്ച് ബഹളം വെച്ച് പത്തുമിനിറ്റിനകം നൂറുകണക്കിനാളുകള്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയുമേന്തി സ്ഥലത്തെത്തിയെന്നത് ഇതിനു പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അയല്‍വാസികള്‍ക്കു പരിചയമില്ലാത്തവരാണ് രാത്രിയില്‍ വാഹനങ്ങളില്‍ എത്തി വീടുവളഞ്ഞത്. ആസൂത്രിതമായി നടന്ന ചില ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു

    This is what my friends told me. Kottody got some pictures next day when police produced them in court and belives that he is a witness. So remeber this can happen for anyone in Manjeri. Irrespetive of whom with you, mother , sister, wife, friend etc.... And again there are some bloggers who strive for freedom , rights are now enjoying when a woman harrassed by a MOB , by adding video to youtube, discussing it pretending that they have evidence.....

    ReplyDelete
  8. പാപം ചെയ്യാത്തവർ കല്ലെറിയട്ടേ...

    ReplyDelete
  9. വന്നൂട്ടോ. വായിക്കുകയും ചെയ്തു.

    ReplyDelete
  10. എനിക്കാദ്യം ഒന്നും പിടികിട്ടിയില്ല.കമെന്റുകള്‍ കണ്ടപ്പോള്‍ ഒരുവിധം ക്ലിയറായി.

    ReplyDelete
  11. വിവരമറിഞ്ഞ് ആദ്യം കുതിച്ചെത്തിയ ജനാവലിയിലധികവും സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവരായിരുന്നു. അവരില്‍നിന്നാണ് അദ്ദേഹത്തിന് തലോടല്‍ കിട്ടിയത്. വന്നവര്‍ രാഷ്ട്രീയം നോക്കിയല്ല ഒത്തുകൂടിയത്. എല്ലാ പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. അറിഞ്ഞു കേട്ട് എല്ലാ പാര്‍ട്ടികളുടെയും പ്രാദേശിക നേതാക്കള്‍ എത്തിയപ്പോഴാണ് ആളെത്തിരിച്ചറിഞ്ഞത്. അതോടെ ഒരു വിഭാഗം മുങ്ങുകയാണുണ്ടായത്. അല്ലാതെ കൊടിയുമേന്തി ആരും കാത്തു നിന്നിട്ടില്ല. കൊടിയും കൊണ്ട് ആരും വന്നിട്ടുമില്ല. പിറ്റേന്ന് ഇവിടെയാണ് കൊടിയുമായി ആളുകള്‍ കൂടിയത്.

    ReplyDelete
  12. 'ഞാനാരെന്നാ നിങ്ങടെ വിചാരം? എന്നെ തൊട്ടു കളിക്കാന്‍ എന്റെ പാര്‍ടിയില്‍ ആര്‍ക്കും ധൈര്യമുണ്ടാവില്ല.എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എല്ലാ നേതാക്കളുടെയും 'പൂച്ച്' ഞാന്‍ പുറത്താക്കും.തലയിലിടുന്ന മുണ്ടിന് വില കൂടും.അല്ല പിന്നെ ."

    ReplyDelete
  13. കൊട്ടോട്ടികാരൻ

    കണ്ടൂലെ..

    ReplyDelete
  14. ആ അനോണി എഴുതിയത് വായിച്ചാല്‍ തോന്നും മഞ്ചേരിക്കാര്‍ക്ക് അമ്മയെയും മക്കളെയും പെങ്ങളേയും കണ്ടാലറിയില്ലാന്ന്!.എന്നിട്ടു പിന്നെ ഇവിടുത്തു കാരൊന്നും സ്വന്തം പെണ്ണുങ്ങളുമായി യാത്ര ചെയ്യാറില്ലെ?.വായക്കു തോന്നിയത് കോതക്കു പാട്ട്!

    ReplyDelete

Popular Posts

Recent Posts

Blog Archive