Sunday

സഖാവ് ബ്ലോഗര്‍ എന്തോബാദ്....

ഹര്‍ത്താലും സമരവും എഴുത്തുമുടക്കുമൊക്കെ ബൂലോകത്തേയ്ക്കും വരുന്നു...!

പഴയ ഗണിനി വിരോധികള്‍ നിയമ സഭയില്‍ മടിഗണിനികള്‍ വിതരണം ചെയ്തപ്പഴേ തോന്നിയതാ അതിന്റെ പിന്നില്‍ എന്തെങ്കിലും സംഭവം ഒളിഞ്ഞിരിയ്ക്കുന്നുണ്ടാവുമെന്ന്. ഇനിയിപ്പൊ എല്ലാ നിയമസഭാ സാമാജികര്‍ക്കും ഓരോ മൊബൈല്‍ ഇന്റെര്‍നെറ്റ് സൌകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാവും.

മലയാള ബ്ലോഗിംഗ് ലോകത്തേയ്ക്ക് സഖാക്കളെ ഒന്നടങ്കം കടന്നുവരാന്‍ ആജ്ഞാപിയ്ക്കുന്ന പ്രമേയം പാസായ വിവരം സന്തോഷപൂര്‍വ്വം(!) സ്വീകരിയ്ക്കാം. തമാശക്കുള്ള വക ബൂലോകത്തേയ്ക്കു നിര്‍ബാധം കടന്നുവരട്ടെ. മടിഗണിനികള്‍ നേതാക്കള്‍ക്കും കിട്ടിയിട്ടുണ്ടാവുമല്ലോ. അവരും ബ്ലോഗര്‍മാരാവട്ടെ. മുണ്ടു പറിയ്ക്കലും പല്ലിടകുത്തലും ബ്ലോഗിലും കാണാമല്ലോ.

ഇനി എമ്മെല്ലേ സഖാക്കള്‍ക്കു കുട്ടിസഖാക്കളുടെ ബ്ലോഗുവായിക്കാനേ നേരമുണ്ടാവൂ. അപ്പൊപ്പിന്നെ നാട് ആരു ഭരിയ്ക്കും? നാടാരു ഭരിയ്ക്കുമായിരിയ്ക്കും.

(അല്ല ഈ ബൂലൊകമെന്താ ആരുടെയെങ്കിലും തറവാട്ടു സ്വത്താണോ...?)

  12 comments:

  1. ഹര്‍ത്താലും സമരവുമൊക്കെ ബൂലൊകത്തേക്കു വരുമോ..??
    ഏതായാലും ആശയം കൊള്ളാം..
    നടക്കട്ടെ..

    ReplyDelete
  2. സഖാക്കള്‍ക്ക് സിന്ദാബാദ് :)

    ReplyDelete
  3. അതു തന്നെ ഞാനും ചോദിക്കുന്നു..

    അല്ല ഈ ബൂലൊകമെന്താ ആരുടെയെങ്കിലും തറവാട്ടു സ്വത്താണോ...?

    ReplyDelete
  4. അപ്പോഴിനി ബൂലോഗത്തും ഒരു മിന്നല്‍ പണിമുടക്കും ഹര്‍ത്താലുമൊക്കെ പ്രതീക്ഷിക്കാമല്ലേ!

    ReplyDelete
  5. “ഇനി എന്നേം...ബക്കിം‌ഹാമിൽ പഠിക്കുന്ന എന്റെ ചെക്കനേയും ആരാ പറയുന്നതെന്ന് ഞാനൊന്ന് നോക്കട്ടെ, നിങ്ങൾക്കെ ഈ ബ്ലോഗെന്ന് പറഞ്ഞാൽ ഒരു ചുക്കും അറിയില്ല” (ആത്മഗതം- പിണം റോയി)

    ReplyDelete
  6. തമാശയല്ല,ഇതിലല്പം കാര്യമുണ്ട്. ഇന്നത്തെ പത്രത്തില്‍ തന്നെ കണ്ടല്ലൊ ഡി.വൈ.എഫ് ഐയുടെ ഒരു നിര്‍ദ്ദേശം: ഓര്‍ക്കൂട്ട് വേണ്ട ഫേസ് ബുക്ക് മതി എന്നൊക്കെ.പണ്ട് ട്രാക്റ്റര്‍ വന്നപ്പോള്‍ എതിര്‍ത്ത കൂട്ടരാ...
    ഇനി മനുഷ്യനു സ്വൈര്യമായി ഒന്നു ബ്ലോഗാനും പറ്റില്ല,കഷ്ടം തന്നെ!

    ReplyDelete
  7. നോക്കണേ! മനുഷ്യരുടെ ഓരോരോ കുശുമ്പേ......

    ReplyDelete
  8. തുനിഞ്ഞിറങ്ങിയാൽ.....നമുക്കു നോക്കാം....

    ReplyDelete
  9. Ivideyum nashippikkum, kashtam thanne. Computer polum ethirthavaranu. budhi udikkanamenkil varsham palathu kazhiyanam - mandabudhikala, he he hee

    Ee blog valiya easy paripadi anenna ivarude vicharam

    ReplyDelete
  10. mattamillathathayi mattam matrame ullu ennu karl marx paranjittille?

    ReplyDelete
  11. ഇവിടെയൊക്കെ എല്ലാരാഷ്ട്രീയക്കാരും ‘കമ്മ്യൂണിക്കേഷൻ’നടത്തുന്നത് ബ്ലോഗ് മുതലായ നവമാധ്യമങ്ങളിൽ കൂടിയാണിപ്പോൾ കേട്ടൊ.

    ReplyDelete
  12. ബ്ലോഗ് സിന്ദാബാദ്

    ReplyDelete

Popular Posts

Recent Posts

Blog Archive