Monday

മുള്ളമ്പാറ വഴി ബാംഗ്ലൂര്‍ !

മലപ്പുറത്തുനിന്നും എട്ടുകിലോമീറ്ററാണു പൂക്കോട്ടൂര്‍ക്ക്. പതിനാലു കിലോമീറ്റര്‍ മഞ്ചേരിയ്ക്കും. വടക്കോട്ടു പോയാല്‍ മഞ്ചേരി, പടിഞ്ഞാറേയ്ക്കു പൂക്കോട്ടൂരും. പൂക്കോട്ടൂരുനിന്നും മഞ്ചേരിയ്ക്കു പത്തു കിലോമീറ്റര്‍, തനി നാട്ടുമ്പുറത്തെ റോഡ്. മലപ്പുറത്തുനിന്നും കിഴക്കു പാലക്കാടുവഴി ബാംഗ്ലൂര്‍ക്കു പോകാം. പടിഞ്ഞാറു കോഴിക്കോടുവഴിയും ചുരം കയറാം. പൂക്കോട്ടൂര്‍ നിന്നും മഞ്ചേരിയ്ക്കുള്ള നാട്ടു പാതയിലാണു മുള്ളമ്പാറ. മലപ്പുറത്തുനിന്നും ബാംഗ്ലൂര്‍ക്ക് എളുപ്പം മുള്ളമ്പാറ വഴിയാണെന്നത് കുറച്ചു ദിവസം മുമ്പാണു മനസ്സിലായത്.

രാജകുമാരന്‍ താമസിച്ചിരുന്ന വീടിനെക്കുറിച്ച്;
അത്യാവശ്യം സൌകര്യമുള്ള സാധാരണ വീട്. ഈ വീടിന്റെ ഒരു മുറിമാത്രം നല്ല അടിച്ചുപൊളി സെറ്റപ്പിലാണ്. എ സി ഫിറ്റു ചെയ്തിട്ടുണ്ട്. മറ്റെല്ലാ സൌകര്യവുമുണ്ട്. രാജകുമാരന്‍ ആദ്യമായല്ല ബാംഗ്ലൂര്‍ക്കു പോകാന്‍ ഇതുവഴി വരുന്നത്, കുഞ്ഞിമണിയെയും കൂട്ടി മുമ്പ് പലതവണ വന്നിട്ടുണ്ട്. രാജകുമാരന്‍ മാത്രമല്ല മറ്റു പലരും അവിടെ വന്നുപോകുന്നുണ്ട്. സംശയരോഗം സഹിയ്ക്കാന്‍ വയ്യാതായപ്പോള്‍ നാട്ടുകാര്‍ കാത്തിരുന്നു. കുടുങ്ങിയത് രാജകുമാരനായിപ്പോയെന്നു മാത്രം..! ഷിഫ്റ്റുകാറു കണ്ടപ്പോള്‍ത്തന്നെ നാട്ടുകാര്‍ ഉറപ്പിച്ചു, വിദ്വാന്മാരില്‍ ആരോ വന്നിട്ടുണ്ട്. അല്‍പ്പം തട്ടിച്ചു കാര്യങ്ങള്‍ക്കുള്ള ചിട്ടവട്ടങ്ങള്‍ ശരിയാക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനുമുമ്പ് നാട്ടുകാര്‍ക്ക് ആക്രാന്തമിളകി.

പിടിച്ചത് പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം, നാട്ടുമ്പുറത്തെ പാവം നേതാക്കള്‍ക്ക് രാജകുമാരനെ മനസ്സിലാക്കാനായില്ല. അതുകൊണ്ടുതന്നെ മലപ്പുറം ശൈലിയില്‍ രണ്ടു തലോടല്‍ കിട്ടി. സഖാക്കളും മറ്റുള്ളവരുമൊക്കെ എത്തിയതിനു ശേഷമാണു ആളെ തിരിച്ചറിഞ്ഞത്. അതോടെ കുട്ടിനേതാക്കള്‍ മുങ്ങി, പാവം ബഡാനേതാവു കുടുങ്ങി. പിറ്റേന്നുരാവിലെ മലപ്പുറത്തു നടക്കുന്ന വിലക്കയറ്റത്തിനെതിരേയുള്ള കലക്ടേറ്റു ധര്‍ണക്കെത്തിയ മിയ്ക്കവരും കാര്യമറിഞ്ഞു. ആരും പക്ഷേ രാജകുമാരനെ തിരിഞ്ഞു നോക്കിയില്ല. രാത്രി പത്തരയ്ക്കു മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയ രാജകുമാരനെയും കുഞ്ഞിമണിയെയും പിറ്റേന്നുച്ചയ്ക്കു കോടതി ജാമ്യത്തില്‍ വിടുന്നതുവരെ ആരും തിരിഞ്ഞു നോക്കിയില്ല. സകലമാന നേതാക്കളും മലപ്പുറത്തുണ്ടായിരുന്നു. ആരും അറിഞ്ഞ ഭാഗമെടുത്തില്ല.

രാജകുമാരനെതിരേ വെറുതേ പറഞ്ഞുണ്ടാക്കുന്നതാണെന്നു തോന്നുന്നുവെങ്കില്‍ വീണ്ടും വിശദീകരിയ്ക്കേണ്ടിവരും. പിടിയ്ക്കപ്പെട്ടപ്പോഴുള്ള അദ്ദേഹത്തിന്റെ ചേഷ്ടകള്‍ പൂര്‍ണ്ണമായി ഇവിടെപ്പോയാല്‍ കാണാം. ഇവിടെനിന്നും ഡൌണ്‍‌ലോഡു ചെയ്തെടുക്കാം, രണ്ടിടത്തും കൊട്ടോട്ടിക്കാരന്‍ കുഴിച്ചിട്ടിട്ടുണ്ട്.

( കേവലം 500 രൂപ മാത്രം പിഴശിക്ഷ വിധിയ്ക്കുന്ന ഈ പെറ്റിക്കേസിനെ ഇങ്ങനെ പെരുപ്പിച്ചു കാട്ടുന്നതെന്തിനാ ചങ്ങായീന്നു ചോദിയ്ക്കരുത്).

  28 comments:

  1. കേവലം 500 രൂപ മാത്രം പിഴശിക്ഷ വിധിയ്ക്കുന്ന ഈ പെറ്റിക്കേസിനെ ഇങ്ങനെ പെരുപ്പിച്ചു കാട്ടുന്നതെന്തിനാ ചങ്ങായീന്നു ചോദിയ്ക്കരുത്...

    ReplyDelete
  2. പുതുവർഷത്തിൽ തല്ലുകൊള്ളാൻ തന്നെയാ പരിപാടി അല്ലേ?

    ReplyDelete
  3. "രാജകുമാരന്‍" മാധ്യമങ്ങളില്‍ കത്തി നിന്നത് വെറും രണ്ടു ദിവസം!! മറ്റു വല്ല നേതാക്കന്മാര്‍ ആയിരുന്നേല്‍ കാണാമായിരുന്നു പൂരം. ഇങ്ങേര്‍ ആളു വിളഞ്ഞ പുള്ളിയാ. ഇങ്ങേര്‍ക്കെതിരെ വല്ല നേതാകന്മാരും വല്ലതും ഉരിയാടിയാല്‍ അവരുടെ പൂച്ചു ഈ 'രാജകുമാരന്‍' പുറത്തു ചാടിക്കും.അതിനാല്‍ ആരും ഒന്നും മിണ്ടില്ല.
    (താങ്കളുടെ ഈ പോസ്റ്റ്‌ അല്പം വൈകിയോ എന്നൊരു സംശയം)
    "അല്‍പ്പം തട്ടിച്ചു കാര്യങ്ങള്‍ക്കുള്ള ചിട്ടവട്ടങ്ങള്‍ ശരിയാക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനുമുമ്പ് നാട്ടുകാര്‍ക്ക് ആക്രാന്തമിളകി" അത് കലക്കി!!!!

    ReplyDelete
  4. പാവം പാവം രാജകുമാരന്‍ :)

    ReplyDelete
  5. ഒരിടത്തൊരിടത്തൊരു രാജകുമാരന്‍ ഉണ്ടായിരുന്നു...

    ReplyDelete
  6. കഥയിലെ രാജകുമാരനും രാജകുമാരിയും ഒന്നാകാൻ......
    നാശം ഈ കൊട്ടോട്ടിയെപ്പോലുള്ളവർ സമ്മതിക്കത്തില്ല:):):):)

    ReplyDelete
  7. “സംഗതി” ചാനലുകാര്‍ യഥാ സമയം തന്നെങ്കിലും അതിനൊരു മലപ്പുറം ടച്ച് കിട്ടണമെങ്കില്‍ റിപ്പോര്‍ട്ടര്‍ കൊട്ടോട്ടി തന്നെ വരണം.പിന്നെ യൂ.ആര്‍.എല്‍ മാറ്റം വരുത്തിയതിനാല്‍ ഞാനൊന്നു കറങ്ങി.യൂ ട്യൂബില്‍ കളി യഥേഷ്ടമുണ്ട്( ആരാന്റെ കുഞ്ഞിനു പ്രാന്തായാല്‍....)പിന്നെ "അല്‍പ്പം തട്ടിച്ചു കാര്യങ്ങള്‍ക്കുള്ള ചിട്ടവട്ടങ്ങള്‍ ശരിയാക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനുമുമ്പ് നാട്ടുകാര്‍ക്ക് ആക്രാന്തമിളകി". ഇല്ലെങ്കില്‍ എന്തു രസമായിരിക്കും!.പക്ഷെ അവിടെ പവര്‍ക്കട്ടായിരുന്നോ(അതോ വിളക്കൂതിയതോ?....)

    ReplyDelete
  8. എന്‍റെ കൊട്ടോട്ടീ...”നാട്ടു കാര്‍ക്ക് ആക്രാന്തമിളകിയത്
    കൊണ്ട്...”രാജകുമാരനും,കുഞ്ഞുമണിക്കും ഉടുമുണ്ട്
    അഴിഞ്ഞില്ല ! 500 ഉലുവാടെ കേസ്സല്ലേ...ഒരു പത്ത്
    500 ഒരുമിച്ചങ്ങടച്ചാല്‍ അങ്ങേര്‍ക്ക് ഇന്ത്യാമഹാരാജ്യത്ത്
    തലേം വാലും ഉയര്‍ത്തി നടക്കാല്ലോ ! മറ്റൊരു മഹാന്‍
    ഉണ്ടല്ലൊ ഒരു 86 കാരന്‍ കാക്കകാരണവര്‍,അയാള്‍ക്ക്
    കുഞ്ഞുമണി ഒന്നിനു മൂന്നാ ! എന്‍റെ ദൈവേ...
    ഈ കാണ്‍ഗ്രീസ് ഇപ്പോ എന്തുവാ...ഇവന്മാരേക്കൊണ്ട്
    മുടിഞ്ഞു, മുമ്പേ...ഇപ്പം നാട്ടുകാര്‍ക്കാ തല പൊക്കാന്‍
    ആവാത്തതു !ഈ മാതിരിപ്പെട്ടോന്മാര്‍ക്കുള്ള വഴി
    “മുള്ളമ്പാറ”യല്ല,“ഊളമ്പാറ”യാ...

    ReplyDelete
  9. കുഞ്ഞുമണിJanuary 5, 2010 at 12:32 PM

    നിനക്കൊക്കെ എന്തിന്റെ സൂക്കേടാണുവ്വേ? തന്റെ സൂക്കേട് മനസ്സിലാവും. തനിക്ക് കഴിയുമെങ്കില്‍ ഒരെണ്ണത്തിനേ കൊണ്ട്പൂശടോ. വല്ലോരേം നന്നാക്കാന്‍ നടക്കാതെ. ഇനി ആക്രാന്തം കാട്ടിയിലെങ്കില്‍ എന്തു നടന്നേനേ എന്നു പോസ്റ്റിടൂ. കൊതീം വിട്ടു നടക്കാതെ ചൊറിച്ചിലു തീരട്ടെ. അവന്റെയൊരു വീഡിയോ.

    കളിയെല്ലായിടത്തും ചെലവക്കല്ലേ. പിഴയടച്ചാലൊന്നും മുഴുമിക്കാന്‍ പറ്റില്ല.

    ReplyDelete
  10. ഒളിഞ്ഞുനോട്ടം മഹാ നോട്ടം...
    നമുക്കും കിട്ടിടേണമീ നേട്ടം !

    ഒരു ബസ്സിൽ പൊലും ഒരുപെണ്ണിന്റെ അടുത്തിരുന്നുയാത്രചെയ്യാൻ പറ്റാത്തമലയാളി.... എത്തിനോട്ടങ്ങളിൽ സായൂജ്യവും,കേമത്തവും കാണുന്നവൻ !
    മറുനാട്ടുകാരുടേയും,പുറംനാട്ടുകാരുടേയും ഇത്തരം പ്രണയസല്ലാപങ്ങൾ കുറച്ചു കാണുകയും,കേൾക്കുകയും ഒക്കെചെയ്തിരുന്നുവെങ്കിൽ...ഇതുപോലെ പരസ്പരം ഇഷ്ടങ്ങളോടെ ഒത്തുകൂടിയ ഒരാണിനേയും,പെണ്ണിനെയും വീണ്ടും,വീണ്ടും ഈരീതിയിൽ വ്യക്തിഹത്യകൾ നടത്തുകയില്ലായിരുന്നൂ....

    ReplyDelete
  11. മലയാളിയുടെ സദാചാരബോധം വലുതാണ്
    മറ്റുള്ളവരുടെ കാര്യത്തില്‍ ആകുമ്പോളത്
    കത്തിജ്വലിക്കും അതങ്ങനെ വേണമല്ലോ.

    ReplyDelete
  12. മലയാളി ചെയ്തതിനെ നിഷേധിയ്ക്കും. മറ്റുള്ളവര്‍ അംഗീകരിയ്ക്കും. അനന്തരം രാജകുമാരന്‍ നിഷേധിച്ചതുകൊണ്ടു മാത്രമാണ് ഇവിടെ ഇതു പോസ്റ്റിയത്. ആരും ചെയ്യാത്ത മഹാപാപമൊന്നും അയാള്‍ ചെയ്തെന്ന് എനിയ്ക്കഭിപ്രായമില്ല.

    ReplyDelete
  13. ഒരു കുഞ്ഞുമണിയെ കിട്ടിയിരുന്നെങ്കിൽ മുള്ളമ്പാറ വഴി ബാംഗളൂരിൽ പോകാമായിരുന്നൂ....

    ReplyDelete
  14. നന്നായിരിക്കുന്നു സകല ഉണ്ണിത്താന്‍ മാരെയും വലിച്ചു കീറണം...

    ReplyDelete
  15. ഹ! ഹ! ഹ!

    പാവം പാവം വൃദ്ധകുമാരൻ!

    ReplyDelete
  16. മലപ്പുറത്തുനിന്നും എട്ടുകിലോമീറ്ററാണു പൂക്കോട്ടൂര്‍ക്ക്. പതിനാലു കിലോമീറ്റര്‍ മഞ്ചേരിയ്ക്കും. വടക്കോട്ടു പോയാല്‍ മഞ്ചേരി, പടിഞ്ഞാറേയ്ക്കു പൂക്കോട്ടൂരും. പൂക്കോട്ടൂരുനിന്നും മഞ്ചേരിയ്ക്കു പത്തു കിലോമീറ്റര്‍, തനി നാട്ടുമ്പുറത്തെ റോഡ്. മലപ്പുറത്തുനിന്നും കിഴക്കു പാലക്കാടുവഴി ബാംഗ്ലൂര്‍ക്കു പോകാം. പടിഞ്ഞാറു കോഴിക്കോടുവഴിയും ചുരം കയറാം. പൂക്കോട്ടൂര്‍ നിന്നും മഞ്ചേരിയ്ക്കുള്ള നാട്ടു പാതയിലാണു മുള്ളമ്പാറ. മലപ്പുറത്തുനിന്നും ബാംഗ്ലൂര്‍ക്ക് എളുപ്പം മുള്ളമ്പാറ വഴിയാണെന്നത് കുറച്ചു ദിവസം മുമ്പാണു മനസ്സിലായത്.

    Now I undesrstood how much you know about Manjeri. This is happened in 22nd mile. And from Malappuram Raod to mullambra is ony 2 Km. So he can only come through Pookottur? Please do not exagerate things based previos enimty o whatever.
    "ഒളിഞ്ഞുനോട്ടം മഹാ നോട്ടം...
    നമുക്കും കിട്ടിടേണമീ നേട്ടം !
    "
    Totally agree

    ReplyDelete
  17. കാര്യം പറയാന്‍ എന്തിന് അനോണിയാവണം?

    ReplyDelete
  18. What is the big onymous identitity you published here. Google has all the information about me even though i listed there as anonymous. It is just for people who does not tolerate criticism like what happened for Sakrrariah.

    ReplyDelete
  19. എന്നാലും എത്ര പെട്ടെന്ന് വാര്‍ത്തയുടെ ചൂടാറി എന്ന് നോക്കൂ...

    ReplyDelete
  20. pakshe atonnum paavam ma patrangal kandillallo ennorkumpo sankadamund.vere vallavarumarunnel ma patrangal ippozhum supliment adichirakkiyene.pinarayi sakhav paranjath nera,oru syndikkate und.aleel e vartha matram mis avukayum sakkariya karyam editoriyal ezhuthan matram maha karyamavukayum cheyyumarunno.alla e sakkariya married ano?entayalum mancheri reporter kondottikkaran kalaki.thanks 4 the photos.chele dialog sarikkum kalaki.poochakal purathu chadatte.

    ReplyDelete
  21. പാപം ചെയ്യാത്തവർ കല്ലെറിയട്ടേ...

    ReplyDelete
  22. നന്നായിട്ടുണ്ട് ...

    ReplyDelete
  23. വിശേഷായിരിക്കുന്നു..ഏറെ ഇഷ്ടായീ...

    ReplyDelete
  24. ചാനലുകാരുടെ പ്രിയപുത്രനായാല്‍ അനാശാശ്യം ഉത്തമാമാക്കാനും അവര്‍ക്കറിയാം.
    നന്നായി മാഷെ.

    ReplyDelete

Popular Posts

Recent Posts

Blog Archive