Sunday

കൊച്ചൗസേപ്പുചേട്ടൻ സി.പി.എം.നോട് നന്ദികേടു കാണിക്കരുത്.

 വഴിമുടക്കിയെന്ന് ആരോപിച്ച് സി.പി.എം.ന്റെ സമരഭടന്മാരോടു തട്ടിക്കയറിയ വീട്ടമ്മക്ക് അഞ്ചുലക്ഷം രൂപ സമ്മാനിച്ച കൊച്ചൗസേപ്പു ചേട്ടനോട് സി.പി.എം.നു വൈരാഗ്യം തോന്നുന്നത് സ്വാഭാവികം മാത്രം. പക്ഷേ അവരെ തിരിച്ചു കുറ്റപ്പെടുത്തും മുമ്പ് ചേട്ടൻ രണ്ടു നിമിഷം ആലോചിക്കേണ്ടതായിരുന്നു. തൃശ്ശൂർക്കാരായ കൊച്ചൗസേപ്പ്...

മാലിന്യച്ചതിക്കുഴിയിൽ വീണ ധനകാര്യ മാണിക്യം

  ലോകചരിത്രം പഠിക്കുമ്പോൾ ക്രിസ്തുവിനു മുമ്പും ശേഷവും എന്നു വേർതിരിച്ചാണു പഠിക്കുന്നത്. രാജഭരണത്തിനു ശേഷമുള്ള കേരളത്തിന്റെ സാമ്പത്തിക ശാസ്ത്രം പഠിക്കുമ്പോൾ കോട്ടപ്പുറം ഇടവകയിൽ തുണ്ടുപറമ്പിൽ മാത്യൂസ് മകൻ തോമസ് ഐസക്കിനു മുമ്പും ശേഷവുമെന്ന് പഠിക്കേണ്ടി വരും.    48000 കോടി ബാധ്യതയും മാസത്തിൽ...

സരിതയും ആർ. വി. ജി. മേനോനും പിന്നെ മനോരമയുടെ മണ്ടത്തരവും

 എല്ലാ ശാസ്ത്രങ്ങളുടെയും അടിസ്ഥാനം സാമ്പത്തിക ശാസ്ത്രമാണ്. ഇതിന് വിധേയമല്ലാത്തമൊരു ശാസ്ത്രവും സാമ്പത്തിക പിൻബലമില്ലാത്തതുകൊണ്ട് ദീർഘകാലം നിലനിൽക്കില്ല. ഏതൊക്കെ മേഖലകളിലായാലും ഈ പരമാർത്ഥം ആർക്കും നിഷേധിക്കാനും പറ്റില്ല.   വിദേശരാജ്യങ്ങളിലെ ന്യൂക്ലിയർ വൈദ്യുതനിലയങ്ങളിലെ മിച്ച വൈദ്യുതിയും...

Wednesday

അരീക്കോടൻ മാഷിന് നാഷണൽ അവാർഡ്

  നാഷണൽ സർവീസ് സ്കീമിന്റെ ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ഇന്ദിരാഗാന്ധി എൻ.എസ്.എസ് ദേശീയ പുരസ്കാരം രാജ്യത്തെ പ്രഗത്ഭരായ പത്തുപേർക്ക് സമ്മാനിച്ച വിവരം ഇതിനകം നമ്മൾ അറിഞ്ഞതാണ്. തെരഞ്ഞെടുത്ത ആ പത്തുപേരിൽ ഒരാൾ നമ്മുടെ സഹചാരിയും സുഹൃത്തും ബ്ലോഗ്‌ലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരനുമായ ആബിദ് അരീക്കോട്...

Monday

കാതികൂടം - പ്രശ്നവും പരിഹാരവും

 കാതികൂടം നിറ്റാ ജലാറ്റിന്‍ കമ്പനിയും അതുണ്ടാക്കുന്ന മാലിന്യ പ്രശ്‌നങ്ങളും കമ്പനിക്കെതിരേയുള്ള സമരങ്ങളും വാര്‍ത്താക്കച്ചവടത്തിന് വിഭവമൊരുക്കുകയാണിപ്പോൾ. മാലിന്യോല്‍പാദനത്തിന്റെ യഥാര്‍ത്ഥ കാരണവും അതിനുള്ള പ്രതിവിധിയും ചര്‍ച്ച ചെയ്യാന്‍ ന്യൂസ്അവറുകളില്‍ പെറ്റുകിടക്കുന്ന തല്‍സമയ ചര്‍ച്ചക്കാരും അതെല്ലാം...

Sunday

മല മുലയേക്കാൾ പ്രധാനം

  കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിൽ കേരളത്തിലെ ചില പ്രത്യേക വിഭാഗക്കാരിൽ കണ്ടുവരുന്ന ചികിത്സയില്ലാത്തതെന്നു വിശേഷിപ്പിക്കാവുന്ന പ്രവൃത്തികൾ കാണുമ്പോൾ ചെറിയ സംശയങ്ങൾ തോന്നിപ്പോവുകയാണ്. മാനവ പ്രവൃത്തികൾ മനുഷ്യനുൾപ്പെട്ട ജീവിവർഗ്ഗത്തിന്റെ അതിജീവനത്തിനും സമുദ്ധാരണത്തിനും വേണ്ടിയുള്ളതാണോ, അതോ അകാലത്തിൽ ചത്തൊടുങ്ങാനാണോ എന്നുള്ളതാണു പ്രധാന സംശയം.  കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഭീകര താണ്ഡവങ്ങളിൽ നശിപ്പിക്കപ്പെട്ടത്...

Thursday

കൊടുങ്ങല്ലൂരിനു പുറത്തും മലയാളികളുണ്ട്.

    കേരളത്തിലെ മാലിന്യ പ്രശ്നം ശാശ്വതമായി പരിഹാരിച്ചുകൊടുക്കാമെന്നും പൊതുജനങ്ങൾക്കും മണ്ണിനും പരിസരത്തിനും കുടിവെള്ളത്തിനും അന്തരീക്ഷത്തിനും ഒന്നിനും ഏതുതരത്തിലുള്ള ദോഷവും ഇല്ലാത്തതിനാൽ അതിന് ഒരു തടസ്സവും ആരും ഉണ്ടാക്കില്ലെന്നും മാലിന്യ സംസ്കരണത്തിന് നിലവിൽ ചെലവാക്കി(അതോ ചില വായിലേക്കോ)ക്കൊണ്ടിരിക്കുന്ന...

ആര്യാടനു തിരിഞ്ഞ സത്യവും ചില തുടർചിന്തകളും...

മന്ത്രി ആര്യാടൻ മുഹമ്മദ് ചിലപ്പോൾ സത്യം വിളിച്ചുപറയും. അത് സ്വന്തം പാർട്ടിയിലെ അത്യുന്നതന്മാരുടെ താല്പര്യങ്ങൾക്ക് അത് എതിരാവുകയും ചെയ്യും. ഡീസൽ വില വർദ്ധനയും സബ്സിഡിയുടെ വെട്ടിച്ചുരുക്കലുമായി നട്ടം തിരിഞ്ഞ കെ എസ് ആർ ടി സിയുടെ രക്ഷാകവചമായി ബസ്സുകൾ ഗയിൽ വാതകത്തിലേക്കു മാറാൻ കേന്ദ്രസർക്കാർ വാഗ്ദാനം...

Tuesday

കഴിവുകേടിന് അന്താരാഷ്ട്ര അവാർഡ്

  നാണമില്ലാത്തവന്റെ ആസനത്തിൽ ആലുമുളച്ചാൽ അതും ഒരു അലങ്കാരം. അടുത്ത കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ലഭിച്ച അവാർഡിനെക്കുറിച്ച് ഇങ്ങനെ പറയാനേ കഴിയുന്നുള്ളൂ. കേരള രാഷ്ട്രീയത്തിലെ ചാണക്യനായിരുന്ന അന്തരിച്ച ശ്രീ കെ കരുണാകരൻ കഴിഞ്ഞാൽ എങ്ങിനെ വീണാലും നാലുകാലിൽ നിൽക്കാൻ ത്രാണിയുള്ള കോൺഗ്രസ് നേതാവ് ഒരുപക്ഷേ കുഞ്ഞൂഞ്ഞച്ചായൻ തന്നെയാവണം. സോളാറും സരിതയും മൂക്കല്ലം മുക്കിക്കൊല്ലാൻ ശ്രമിച്ചപ്പോഴും പതറാതെ...

Saturday

2013ലെ മന്ദബുദ്ധികൾ...

 നിത്യേന കാണുന്ന ചാനലുകളിലെ ലൈവു തെറിവിളികളും ന്യൂസ് ചവറുകളും അച്ചടി മാധ്യമങ്ങളിലെ പ്രധാന "തലേ"ക്കെട്ടുകളും പരിശോധിച്ചാൽ കേരളം ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണെന്ന് അറിയാതെ ആരും സമ്മതിച്ചുപോകും. നിത്യേന പടച്ചുവിടുന്ന കച്ചവടച്ചരക്കുകളിൽ സംസ്ഥാനത്തെ ജനവിഭാഗങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന...

Monday

????............

 കഴിഞ്ഞദിവസം കോഴിക്കോട്ടുനടന്ന ഇ-മഷി ഓൺലൈൻ മാഗസിന്റെ വാർഷികപ്പതിപ്പിന്റെ പ്രകാശനച്ചടങ്ങി‌ൽ ഒപ്പംനടന്ന ബ്ലോഗർ ജിലു ആഞ്ചലയുടെ കവിതാസമാഹാരമായ "ചില കാത്തിരിപ്പുകളു"ടെ പ്രകാശനച്ചടങ്ങാണ്. സുധാകരൻ സാറ് എന്താണ് മനസ്സിൽ പറയുന്നതെന്നാ ഇപ്പൊ എന്റെ കൺഫ്യൂഷൻ.......

Friday

തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാർ...

 രാജ്യത്താകമാനം നിരപരാധികളായ മുസ്ലിം യുവാക്കളെ തീവ്രവാദക്കേസുകളിലുൾപ്പെടുത്തി ജയിലിലടക്കുന്ന പ്രവണത വർഷങ്ങളായി കൂടിക്കൊണ്ടിരിക്കുകയാണ്. ഒരുഭാഗത്ത് നിരപരാധികളെന്നുകണ്ട് അവർ ഒരു പുനർജ്ജീവനത്തിനുള്ള ശക്തിപോലും നഷ്ടപ്പെട്ട് മോചിപ്പിക്കപ്പെടുമ്പോഴും ഒരു വലിയ വിഭാഗം ഇപ്പോഴും തങ്ങൾ ചെയ്ത തെറ്റുകളെന്തെന്നു...

Saturday

വിവാഹപ്രായം കീറാമുട്ടിയാണോ...?

 പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കണോ പതിനാറാക്കണൊ അതല്ല മറ്റെന്തെങ്കിലുമൊക്കെ ആക്കണോയെന്ന് തീരുമാനിക്കാനെന്നമട്ടിൽ വിവാദങ്ങൾ പടച്ച് മറഞ്ഞെങ്കിലും തെളിഞ്ഞുനിൽക്കുന്ന തങ്ങളുടെ മനോധാരയെ സമ്പുഷ്ടീകരിക്കുന്ന നിർഭാഗ്യ വാദഗതികൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായിട്ടില്ല. വാർത്താക്കച്ചവടങ്ങൾക്ക് പുതിയ ഇരയെത്തിയെങ്കിലും പ്രസ്തുത വിചാരണകൾക്ക് ഒരു ചിന്ത കൊടുക്കുന്നത് നല്ലതാണെന്നു...

Sunday

കുറ്റം ചെയ്തില്ലെങ്കിലും വധശിക്ഷ

പ്രായം 160 വയസ്സ്.... നിറുത്താതെയുള്ള ഓട്ടമായിരുന്നു. സങ്കടങ്ങളും അലമുറകളും ആർത്തനാദങ്ങളും ആഹ്ലാദവാർപ്പുകളും സന്തോഷാശ്രുക്കളും പ്രതീക്ഷയുടെ പൊൻകിരണങ്ങളും അങ്ങിയങ്ങിനെ ഏതെല്ലാം തരത്തിൽ മാനവ വീർപ്പുകളുയരുന്നതിനു സാക്ഷ്യം വഹിച്ചിരിക്കുന്നു... കേവലം രണ്ടോ മൂന്നോ വാക്കുകളിൽ ഒരു ജീവനത്തിന്റെ വ്യാപ്തി...

Tuesday

ശ്രീശാന്ത് കുറ്റക്കാരനല്ല

 മലയാളികളായ ചെറുപ്പക്കാരെ കള്ളക്കേസിൽ കുടുക്കി ഭീകര നിയമങ്ങൾ ചാർത്തി ജാമ്യമില്ലാതെ ജയിലിലടക്കുന്ന പ്രവണതയുടെ അവസാന ഉദാഹരണമാണ് ശ്രീശാന്ത്. ഇതുവരെ ഒരു പ്രത്യേക വിഭാഗത്തെ മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെങ്കിൽ ശ്രീശാന്തിന്റെ അറസ്റ്റോടെ അതിനു പുതിയൊരു മുഖം വന്നെന്നു മാത്രം.   ശ്രീശാന്തിനെ ജീവനോടെ...

Monday

ജനമൈത്രി പോലീസ്

 മാന്ത്രികനായ മാൻഡ്രേക്കിന്റെ കഥയിലെ "ർതലോ"യെയും "ക്ക്ഡ്രേൻമാ"യെയും വെല്ലുന്ന ക്രിമിനലുകളായി നമ്മുടെ പോലീസുകാർ മാറിക്കൊണ്ടിരിക്കുന്ന കഥകളാണ് ഇപ്പോൾ കൂടുതലും കേൾക്കുന്നത്. സമൂഹത്തിലെ മാന്യന്മാരായ ക്രിമിനലുകലായി പോലീസുകാർ മാറുന്നതിന്റെ കാരണം കണ്ടെത്താൻ ഹിമാലയം താണ്ടേണ്ടി വരില്ല.   മാധ്യമപ്രവർത്തകരെ...

Friday

പീഢിപ്പിക്കുന്നതിൽ മാധ്യമങ്ങളാണു കേമന്മാർ..

 അനീതിയെ തുറന്നു കാണിക്കുകയും അതിനെതിരേ ഉറക്കെ ശബ്ദിക്കുകയും അതിനു വേണ്ടി മാത്രം നിലകൊള്ളുകയും ചെയ്യുകയും വാർത്തകൾ മായം ചേർക്കാതെ വിളിച്ചുപറയുകയും ചെയ്യുന്നു എന്നാണ് എല്ലാ മാധ്യമങ്ങളും വീമ്പിളക്കിക്കൊണ്ടിരിക്കുന്നത്. അവസാനമായി സംപ്രേക്ഷണമാരംഭിച്ച ചാനലിന്റെ സ്വപ്നനഗരിയിലെ വീമ്പിളക്കലും വ്യത്യസ്ഥമായിരുന്നില്ല. ഗീലാനിയുമായി ടെലിഫോണിൽ അഭിമുഖം ലൈവായി കൊടുത്ത് വിപ്ലവകരമായ വാർത്താ വിതരണത്തിനു തുടക്കം...

ശ്രീശാന്ത്... നഷ്ടം ആർക്ക് ?

നാണക്കേടിന്റെ ശ്രീ... വീണുടഞ്ഞ മുഖശ്രീ... കേരളം നടുങ്ങി... കേരള ക്രിക്കറ്റിനു വൻവീഴ്ച... വൻ ഒത്തുകളി... ശ്രീശാന്ത് അറസ്റ്റിൽ... ഇന്നത്തെ പ്രമുഖ പത്രങ്ങളിൽ ചിലതിന്റെ വെണ്ടക്കാ വാർത്തകളുടെ തലക്കെട്ടുകളിൽ ചിലതാണു മുകളിൽ ചേർത്തത്. ഒരു ദിനപത്രമാകട്ടെ ശ്രീശാന്ത് കളിതുടങ്ങിയ അന്നുമുതൽ വിവാദങ്ങളേ ഉണ്ടാക്കിയിട്ടുള്ളൂ...

Wednesday

വിദ്യയുടെ പൂക്കാലമോ... പിടിച്ചു പറിക്കാരുടെ ചാകരയോ?

  കഷ്ടപ്പെട്ടാണ് കോത്താഴം നാട്ടിൽ ആ മഹാൻ പള്ളിക്കൂടങ്ങളും കോളേജുകളുമൊക്കെ ആരംഭിച്ചത്. അപ്പൂപ്പന്മാരുടെ കാലം മുതൽ നിഷകാമ കർമം ആയി നൽകിയിരുന്ന വിദ്യയുടെ വിളമ്പൽ രീതിയിൽ ചില മാറ്റങ്ങളൊക്കെ വരുത്തിയാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. സൗകര്യമുള്ളവർ മാത്രം പാത്രം നീട്ടിയാൽ മതി.    ...

Thursday

ന്യൂനപക്ഷ പീഢനം ബി.ജെ.പി.ക്ക് ഏറ്റ തിരിച്ചടി

ജനാധിപത്യത്തിന്റെ മജ്ജയായ ഭാഗം വളരെ നിഷ്കരുണം ബി ജെ പിയെ തള്ളിക്കളഞ്ഞു എന്നുള്ളതാണ് കണ്ണാടകത്തിലെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. ഇന്ത്യൻ ജനാധിപത്യം വിഭാവനം ചെയ്യുന്നിടത്ത് സഹവർത്തിത്വത്തിലൂന്നി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൈകളിലേ തുടർഭരണം വിശ്വസനീയമായി ജനങ്ങൾ ഏൽപ്പിക്കുകയുള്ളൂ. കർണ്ണാടകയിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം നടന്നത് ഭരണമായിരുന്നില്ല. ഭരണ ആഭാസമായിരുന്നു....

Friday

നമ്മളാണ് കുറ്റക്കാർ.....

സ്വന്തം രാജ്യത്തെ പൗരകണങ്ങളുടെ സംരക്ഷണത്തിനായി മാത്രം പ്രവർത്തിക്കേണ്ടത് എല്ലാ രാജ്യങ്ങളിലേയും പോലെ നമ്മുടെ ഭരണാധികാരുടേയും ബാധ്യതയാണ്. ആ ബാധ്യത ഏറ്റെടുത്തു സത്യപ്രതിജ്ഞ ചെയ്താണ് ഓരോരുത്തരും അധികാരത്തിലേറുന്നത്. നിർഭാഗ്യവശാൽ സ്വന്തം പൗരന്മാർക്കു വേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങൾ കടലാസ് പ്രഖ്യാപനങ്ങളിലും...

Monday

നമ്മുടെ മക്കൾ എങ്ങനെ ജീവിക്കും...?

മരം ഒരു വരം... പണ്ടാരോ പടച്ചുണ്ടാക്കിയ ഈ വചകത്തിലൊതുങ്ങുന്നു പലപ്പോഴും നമ്മുടെ വൃക്ഷസ്നേഹം. കഠിനമായ വരൾച്ചയിൽ നട്ടം തിരിയുമ്പോഴും ഭാവിയിലെങ്കിലും ഈ അവസ്ഥയ്ക്ക് ശമനമുണ്ടാകാൻ തക്കവണ്ണമുള്ള  ആത്മാർത്ഥമായ ഒരു ചിന്തപോലും അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. കപടലോകത്തെ ചില ജല്പനങ്ങൾ നിത്യമന്ത്രങ്ങളായി...

Saturday

ആ സദ്യ പെരും നഷ്ടമായി

  രാവിലെ എഴുന്നേൽക്കുന്ന ശീലം പണ്ടേയില്ല. കൂട്ടുകാർ പറയുന്നത് പലുതേക്കുന്ന സ്വഭാവവും ഇല്ലെന്നാണ്. അപ്പൊപ്പിന്നെ കുളിയുടെ കാര്യം പറയുകയും വേണ്ടല്ലോ...സ്വയം പുകഴ്ത്തുവാന്നു തോന്നരുത്, ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ ഞാൻ ഒട്ടും മോശമല്ല. അല്ലേലും ഒരുവന്റെ ഗുണം വിളിച്ചു പറയുന്നതിനേക്കാൾ എല്ലാർക്കും താല്പര്യം...

Popular Posts

Recent Posts

Blog Archive