Friday

പാവം പാവം രാജകുമാരന്‍

ഇതൊക്കെക്കണ്ടാല്‍ തലയില്‍ കൈവയ്ക്കാതെ നിവൃത്തിയില്ലെന്നാണോ? എന്താ പാലും പഴവും പങ്കുവയ്ക്കുകയാണോ..? ഇത്ര തിരക്കുകൂട്ടാന്‍...! ഏതായാലും DYFI കൊടിപൊന്തിച്ചു.... കൊള്ളാം, വല്ലാത്തേ തിരക്കു കൂടിവരുന്നു... PDPക്കാരുടെ കൊടികൂടി പൊങ്ങി... തരക്കേടില്ല, CITU കൂടി കൊടി പൊന്തിച്ചിരിയ്ക്കുന്നു. എന്തിന്റെ പുറപ്പാടാണോ...

Sunday

ഒരറിയിപ്പ്...

ബൂലോകത്തെ എന്റെ കുറച്ചു സുഹൃത്തുക്കളുടെയും റിഫ്രെഷ് മെമ്മറി ഉപയോഗപ്പെടുത്തുന്ന ചിലരുടെയും അഭിപ്രായം മാനിച്ച് ആ ബ്ലോഗിന്റെ വിലാസം മാറ്റുന്ന വിവരം അറിയിയ്ക്കട്ടെ.ഇപ്പോള്‍ മുതല്‍ http://memoryrefresh.blogspot.com എന്നവിലാസത്തിലായിരിയ്ക്കും റിഫ്രെഷ് മെമ്മറി ലഭ്യമാകുന്നത്. റിഫ്രെഷ് മെമ്മറിയുടെ ലിങ്ക് പ്രദര്‍ശിപ്പിച്ചിട്ടുള്ള ബ്ലോഗുകളില്‍ അത് എഡിറ്റുചെയ്യാനപേക്ഷ. ലോഗോയുടെ എഡിറ്റു ചെയ്ത html കോഡ് റിഫ്രെഷ്...

ഒരറിയിപ്പ്...

ബൂലോകത്തെ എന്റെ കുറച്ചു സുഹൃത്തുക്കളുടെയും റിഫ്രെഷ് മെമ്മറി ഉപയോഗപ്പെടുത്തുന്ന ചിലരുടെയും അഭിപ്രായം മാനിച്ച് ആ ബ്ലോഗിന്റെ വിലാസം മാറ്റുന്ന വിവരം അറിയിയ്ക്കട്ടെ.ഇപ്പോള്‍ മുതല്‍ http://memoryrefresh.blogspot.com എന്നവിലാസത്തിലായിരിയ്ക്കും റിഫ്രെഷ് മെമ്മറി ലഭ്യമാകുന്നത്. റിഫ്രെഷ് മെമ്മറിയുടെ ലിങ്ക് പ്രദര്‍ശിപ്പിച്ചിട്ടുള്ള ബ്ലോഗുകളില്‍ അത് എഡിറ്റുചെയ്യാനപേക്ഷ. ലോഗോയുടെ എഡിറ്റു ചെയ്ത html കോഡ് റിഫ്രെഷ്...

പാലക്കാട്ടേട്ടന്റെ ബ്ലോഗ്...

സാധാരണ ചെയ്യുന്നതില്‍ നിന്നു വ്യത്യസ്ഥമായി ബ്ലോഗുകളില്‍നിന്നു ബ്ലോഗുകളിലേയ്ക്ക് കുറെ സഞ്ചരിച്ചു. വളരെക്കാലത്തിനു ശേഷം ഒരു ഞായറാഴ്‌ച മുഴുവന്‍ ബ്ലോഗില്‍! ഇത്രയും പോസ്റ്റുകള്‍ ഒറ്റയിരുപ്പില്‍ ഇതുവരെ വായിച്ചിട്ടില്ല. പരിചയമുള്ളവരും ഇല്ലാത്തവരുമായ ഒട്ടേറെ ബ്ലോഗര്‍മാരുടെ ബ്ലോഗുകളിലൂടെ ഒരു മാരത്തണ്‍. ഒട്ടുമിയ്ക്ക ബ്ലോഗുകളിലും കമന്റിപ്പോന്നു. കീമാനാണുപയോഗിയ്ക്കുന്നത്. പലര്‍ക്കും വേഡ്‌വെരി ഫാഷനായതിനാല്‍ രണ്ടുവട്ടം...

Friday

നിലവിളിച്ചുകൊണ്ടിരിയ്ക്കാതെ പടയ്ക്കിറങ്ങൂ...

കടത്തുതോണി മുങ്ങി എട്ടു കുരുന്നുകളുടെ ജീവന്‍ ബലിനല്‍കിയതിനു ശേഷമാണ് കടവില്‍ പാലം വേണമെന്ന് അധികൃതര്‍ക്കു തോന്നിയത്. ബോട്ടുമുങ്ങി വിനോദ സഞ്ചാരികള്‍ക്കു ജീവാപായമുണ്ടായപ്പോഴാണ് ആ കാര്യത്തിലും ഒരി ചിന്തയ്ക്ക് അധികൃതര്‍ തയ്യാറായത്. ഇങ്ങനെ ഏതു വിധത്തില്‍ ചിന്തിയ്ക്കേണ്ടവര്‍ ചിന്തിച്ചാലും അതെല്ലാം ചിതയിലെ തീയണയും വരെ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നതാണു ഖേദകരം. ദുരന്തങ്ങള്‍ ഒന്നിനുപിറകേ എത്തുമ്പോള്‍ അതില്‍പ്പെട്ടു...

Sunday

ബ്ലോഗറാണുപോലും! നാണമില്ലേ അവനങ്ങിനെ പറയാന്‍..?

മൊബൈല്‍ഫോണ്‍ ഇന്ന് വളരെ അത്യാവശ്യമുള്ള സംഗതിയായിരിയ്ക്കുന്നു. അതില്ലാത്ത അവസ്ഥയെക്കുറിച്ച് ഇന്നു ചിന്തിയ്ക്കാന്‍ കൂടി കഴിയുന്നില്ല. സര്‍വ്വോപകാരിയായ ഈ മഹാ സംഭവത്തെ ദുരുപയോഗം ചെയ്യുന്നതും കൂടിയ അളവില്‍ത്തന്നെയാണ്. ബൂലോകത്തെ പ്രഗത്ഭരും പ്രമുഖരും സര്‍വ്വഗുണ സമ്പന്നരുമായ ഒരുകൂട്ടം ബ്ലോഗര്‍മാരും ഈ ദുരുപയോഗത്തിന്റെ രുചി കുറച്ചെങ്കിലും അറിഞ്ഞിട്ടുണ്ട്. അതുപക്ഷേ ബൂലോകത്തു തന്നെ വളരെയേറെ ശല്യക്കാരനായി മാറിയിരിയ്ക്കുന്ന...

എന്തു പേര്‍ വിളിയ്ക്കണം...?

ബ്ലോഗര്‍ മുഹമ്മദുകുട്ടിക്ക എനിയ്ക്കു ഫോര്‍‌വേഡ് ചെയ്ത മെയിലില്‍ ഉള്ള ചിത്രങ്ങളാണ് താഴെ ചേര്‍ക്കുന്നത്. പലര്‍ക്കും ഇതു കിട്ടിയിട്ടുണ്ടാവും. കുറച്ചു സങ്കടകരവും ക്രൂരവുമെന്നു തോന്നിയതിനാല്‍ ഫോര്‍‌വ്വേഡു ചെയ്തുകിട്ടിയ മെയിലിലെ വിവരങ്ങള്‍ അതുപോലെ തന്നെ ഇവിടെയും കൊടുക്കുന്നു. Why is the European Union so...

Saturday

കാശില്ലാത്തവര്‍ക്കു വേണ്ടി...

പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ഇവയില്‍ ഒന്നുകൊണ്ടു ബുദ്ധിമുട്ടാത്തവര്‍ ചുരുക്കംനമ്മുടെ ജീവിത രീതികൊണ്ട് വിശിഷ്യാ ഭക്ഷണ രീതികൊണ്ട് നാം നേടി പരിപാലിച്ചുപോരുന്ന വി ഐ പികളില്‍ ചിലര്‍ മാത്രമാണിവര്‍. ഇവയെയും മറ്റു ചില ചില്ലറ അസുഖങ്ങളേയും ഭക്ഷണ രീതികൊണ്ടുതന്നെ മാറ്റിയെടുക്കാന്‍ ചില നുറുങ്ങു വിദ്യകളാണ് ഈ പോസ്റ്റില്‍.പ്രഷര്‍കാന്താരിമുളക്...

Sunday

രണ്ടു താരാട്ടു പാട്ടുകള്‍

ഏതാണ്ട് ഒന്നര വയസ്സു പൂര്‍ത്തിയായപ്പോഴാണ് എനിയ്ക്ക് പിതാവിനെ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടതോ മറ്റുള്ളവര്‍ നഷ്ടപ്പെടുത്തിയതോ എന്ന് അറിയില്ല. ഇതു കുറിയ്ക്കുന്ന സമയത്ത് അദ്ദേഹം ജീവനോടെയുണ്ടോയെന്നും... കാണണമെന്ന് ആഗ്രഹത്തോടെ മുതിര്‍ന്നതിനു ശേഷം പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്. ഏതാണ്ട് പന്ത്രണ്ടുകൊല്ലം മുമ്പാണ് അവസാനം കണ്ടത്. അക്കഥ പിന്നെപ്പറയാം. ഉമ്മയുടെ ബാപ്പ, അതായത് ഉപ്പാപ്പ ഒരു ബാപ്പയുടെ സ്നേഹം കിട്ടാത്തതിന്റെ...

Saturday

പഴശ്ശിരാജയും യഥാര്‍ത്ഥ വസ്തുതകളും...

ചരിത്രത്തെ എത്രത്തോളം വളച്ചൊടിയ്ക്കാം..? യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ച് സൌകര്യം‌പോലെ കൂട്ടിച്ചേര്‍ത്ത് തോന്നുംപടി സിനിമകളിലും പുസ്തകങ്ങളിലും ആവിഷ്കരിയ്ക്കുന്നത് നടാടെയല്ല. നീതിനന്മകള്‍ക്കെതിരെ നിന്നവരെ അവയുടെ കാവലാളുകളായും നേരേതിരിച്ചും അവതരിപ്പിയ്ക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ട്. ഇത്തരത്തില്‍ ചരിത്രത്തെ വളച്ചൊടിച്ച് എത്രത്തോളം വികലമാക്കാമെന്നതിന് അവസാനം വന്ന ഉദാഹരണമാണ് പഴശ്ശിരാജാ എന്ന സിനിമ....

Sunday

ഇതു ദൈവഹിതമോ..

അവര്‍ ഇണകളായൊഴുകിഅവര്‍ ഇണകളായ് മാത്രമൊഴുകിസൂക്ഷ്മകണങ്ങളായ്ഉണര്‍ന്നൂര്‍ന്ന്ചെറിയനീര്‍ച്ചാലുകളായ്അരുവികളായ്കൈവഴികളായ് ചെറുതോടായ്പിന്നെ പുഴയായ് വളരുന്നദീര്‍ഘയാത്രയായിരുന്നില്ലസൂക്ഷ്മകണങ്ങളായ്തുള്ളിയുണര്‍ന്ന്വളര്‍ന്നുറവകെട്ടിയ കടലായ്പിന്നെപൊട്ടിത്തകര്‍ന്ന്കുലംകുത്തിയൊഴുകിപുഴയായ് ചെറുതോടായ്ഉപ്പുമാത്രമവശേഷിപ്പിച്ച്അപ്രത്യക്ഷമാവുകയായിരുന്നുഉറവയായൂറുമ്പോള്‍ത്തന്നെഇണകളായ്ക്കഴിഞ്ഞവര്‍അവര്‍ ഇണകളായൊഴുകിഅവര്‍...

വിവരമുള്ള വിവരാവകാശം...

* നിങ്ങള്‍ക്ക് ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും ന്യായമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കപ്പെടാതെ കിടക്കുന്നുണ്ടോ ? * കൈക്കൂലി ലഭിയ്ക്കാത്തതിന്റെ പേരില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടതു ചെയ്യാതിരിയ്ക്കുകയോ, നിയമങ്ങളും വ്യവസ്ഥയും പറഞ്ഞ് ഭീഷണിപ്പെടുത്തി ബുദ്ധിമുട്ടിയ്ക്കുകയോ ചെയ്യുന്നുണ്ടോ ? * നിങ്ങള്‍ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിലേയ്ക്കു നല്‍കിയ സങ്കട ഹര്‍ജിയിലോ...

ജപ്തി...

ജപ്തിയെക്കുറിച്ച് ഒരു വഴികാട്ടി പുസ്തകത്തില്‍ വന്ന വരികളാണ്. കിടക്കട്ടെ ഇതും കൂടി. ഇനി ഇതിന്റെ കുറവു വേണ്ട... കാശുകിട്ടാന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍ അതുകൊടുത്തവന്‍ ചെയ്യുന്ന മഹാകര്‍മ്മമാണല്ലോ ജപ്തി. കുടിശ്ശികക്കാരന്റെ വസ്തുവകകള്‍ പെറുക്കിയെടുക്കുന്ന കടുത്ത നടപടി റവന്യൂ അധികൃതരാണു ചെയ്യുന്നതെന്ന് ആര്‍ക്കാണറിയാത്തത്. പക്ഷേ ജപ്തിചെയ്യുമ്പോള്‍ കര്‍ശനമായി പാലിയ്ക്കേണ്ട ചില നിയമങ്ങള്‍ ഒന്ന് ഓര്‍മ്മിപ്പിയ്ക്കണമെന്നു...

Thursday

വാക്കു മാറാതെ...

വാക്കിനെക്കുറിച്ച് ഇവിടെ വന്ന പോസ്റ്റിന് , വാക്കിന്റെ ഉദ്ദേശശുദ്ധിയും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചുകൊണ്ട് വാക്കിന്റെ ശില്‍പ്പികളിലൊരാളായ Laju G Nair നല്‍കുന്ന മറുപടിയാണ് താഴെച്ചേര്‍ക്കുന്നത്. വാക്ക് ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആണ്. അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മ്മ. ശ്രദ്ധിക്കാതെ പോകുന്ന പല നല്ല ബ്ലോഗര്‍മാരെയും അവരുടെ ബ്ലോഗുകളെയും പരിചയപ്പെടാന്‍ ഉള്ള ഒരു വേദി. ബ്ലോഗ്‌ സ്പോട്ടുകളുമായി...

Tuesday

മണ്ട ശിരോമണി...

കടിച്ചിട്ടങ്ങട്ട് പൊട്ടണില്ലാപൊട്ടിക്കിട്ട്ണില്ലാഇനിയിപ്പൊ എന്താ ചെയ്കചുറ്റിക വേണ്ടിവരുംഒന്നു വാങ്ങിയേക്കാംപൊട്ടാത്തതു കാരിരുമ്പോഅതിനെക്കാള്‍ കാഠിന്യമേറിയഎന്റെ മനസ്സോ, ഹൃദയമോതിരിയുന്നില്ലൊട്ടുംതല തിരിഞ്ഞതു കൊണ്ടാവാംകാണാത്തതിനെക്കുറിച്ച്അകക്കണ്ണില്‍ തെളിഞ്ഞുകണ്ടുകവികള്‍ പാടും,എനിയ്ക്കതു കാണാന്‍ പറ്റാത്തത്കവിയുടെ കുറ്റമല്ലല്ലോകുറ്റിപ്പുറത്തിന്റെ കവിതകള്‍ക്ക്കുറ്റിപോലുറപ്പുണ്ടായേക്കാംമനസ്സിന്റെ കോടാലിയ്ക്ക്മൂര്‍ച്ച...

Sunday

Saturday

ഹൃദയമുള്ളവര്‍ കാണട്ടെ....

ഭൂലോകത്തു നന്മയുള്ളവര്‍ ഇനിയും ശേഷിയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ബൂലോകത്തും ഭൂലോകത്തുമുള്ള ചിലരുമായുള്ള ചങ്ങാത്തം കൊണ്ട് മനസ്സിലായി. സംശയമായല്ലേ...? അപ്പൊ നമ്മളെല്ലാം വല്ലപ്പോഴുമെങ്കിലും ചെയ്യുന്ന കാര്യങ്ങളെല്ലാം നന്മയല്ലെന്നാണോ കൊട്ടോട്ടി പറയുന്നത് എന്ന സംശയം വരുന്നുണ്ടോ? പ്രിയപ്പെട്ടവരേ... ബൂലോകത്തും ഭൂലോകത്തുമുള്ള ഈ മനുഷ്യജന്മങ്ങള്‍ സഹജീവികളുടെ കണ്ണീരൊപ്പുന്നതു കാണുമ്പോള്‍ നമ്മള്‍...

Tuesday

നൂറ്റാണ്ടുകളുടെ ഉറക്കം.,..

ഖുര്‍‌ആന്‍ കഥകളില്‍ ഒരെണ്ണം ചുരുക്കിപ്പറയാന്‍ ശ്രമിയ്ക്കുകയാണ്. ആല്‍ത്തറയില്‍ പോസ്റ്റിയിരുന്ന ഈ കഥ ഇവിടെക്കൂടി ഒരുവാരം ഓടട്ടെ. മരിച്ചവരെ ജീവിപ്പിയ്ക്കുന്നതിനും ജീവിച്ചിരിയ്ക്കുന്നവലില്‍ തെളിവു നിരത്തുന്നതിനും ദൈവത്തിനു പ്രയാസമൊന്നുമില്ലെന്നു സ്ഥാപിയ്ക്കുന്ന ഒരു ചെറിയ കഥ.രണ്ടാം നൂറ്റാണ്ടില്‍ നടന്ന കഥയാണ്.ഏഷ്യാ മൈനറിന്റെ പടിഞ്ഞാറേ തീരത്തുള്ള അഫ്സോസ് നഗരം.അക്കാലത്ത് വളരെ പ്രശസ്തിയുള്ള നഗരമായിരുന്നു.മുന്നില്‍...

Wednesday

ഇതും ചെറായിയില്‍ നിന്ന്...

ചെറായി മീറ്റില്‍നിന്ന് ഒപ്പിയെടുത്ത കുറച്ചു ചിത്രങ്ങള്‍ കൂടി... സൌകര്യം പോലെ പുറത്തേയ്ക്കെടുക്കാമെന്നു കരുതി സൂക്ഷിച്ചു വച്ചതാ... “ഞാന്‍ നാട്ടുകാരന്‍, മറ്റുള്ളവര്‍ എലിയെന്നു വിളിയ്ക്കുമെങ്കിലും ബ്ലോഗില്‍ ഞാന്‍ പുലിയും ബ്ലോഗിങ്ങില്‍ ഞാന്‍ പുപ്പുലിയുമാണ്” നാട്ടുകാരന്റെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്ന്.... ഞാന്‍,...

Saturday

ഞാന്‍ ബൂലോക വഞ്ചകന്‍..!

  വിശുദ്ധ റമളാനില്‍ത്തന്നെ എന്നെ ബൂലോകത്തെ ഏറ്റവും വലിയ വിശ്വാസ വഞ്ചകനാക്കിയതില്‍ ഞാന്‍ സ്പൈഡര്‍ക്ക് ആദ്യമേ നന്ദിപറയുന്നു. വളരെ ചുരുങ്ങിയ നാളുകൊണ്ടുതന്നെ ബൂലോകത്തെ ഒരു നല്ല വിഭാഗവുമായി നല്ല ബന്ധം സ്ഥാപിയ്ക്കാന്‍ എനിയ്ക്കു കഴിഞ്ഞിട്ടുണ്ട്. അത് വലിയ തെറ്റായി ഈസമയംവരെ തോന്നിയിട്ടില്ല. കമ്പ്യൂട്ടറിന്റെയും ഇറ്റര്‍നെറ്റിന്റെയും പരിജ്ഞാനം കുറവാണെന്നതു ഞാന്‍ പലരോടും നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട്.    റിഫ്രെഷ്...

Wednesday

നല്ല മുന്തിരി വൈന്‍ നിങ്ങള്‍ക്കുമുണ്ടാക്കാം

അല്‍പം സമയവും ഫ്രിഡ്ജില്‍ അല്‍പം സ്ഥലവും ഉപയോഗിക്കാമെങ്കില്‍അടിപൊളി വൈന്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം..!ശ്രീ വര്‍ഗീസ്‌ കോയിക്കര നമുക്കു പറഞ്ഞുതന്നവൈന്‍ നിര്‍മ്മാണ രീതി നമുക്ക്‌ ഒന്നുകൂടി ഓര്‍മ്മിക്കാം.കറുത്ത മുന്തിരി 3.5 കിലോഗ്രാംപഞ്ചസാര 3.5 കിലോഗ്രാംയീസ്റ്റ്‌ 20 ഗ്രാംതാതിരിപ്പൂവ്‌ 30 ഗ്രാംപതിമുകം ഒരു ചെറിയ കഷണംഇഞ്ചി ഒരു വലിയ കഷണംഗ്രാമ്പൂ 15 ഗ്രാംജാതിപത്രി 20 ഗ്രാംകറുകപ്പട്ട 20 ഗ്രാംഗോതമ്പ്‌ 200 ഗ്രാംവെള്ളം...

Thursday

ചാണക്യനെ കാണ്മാനില്ല !

പ്രശസ്ഥ ബ്ലോഗര്‍ ചാണക്യനെ കാണ്മാനില്ല. കണ്ടുമുട്ടുന്നവര്‍ രണ്ടു കൊട്ടു കൊടുത്ത് ബ്ലോഗില്‍ തിരികെയെത്തിയ്ക്കണമെന്നു താല്‍പ്പര്യപ്പെടുന്നു. ചെറായി മീറ്റിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. മീറ്റിനു ശേഷം അദ്ദേഹത്തെ കാണാതായതില്‍ ദുരൂഹതയുണ്ടെന്നു സംശയമുണ്ട്. ബൂലോകര്‍ക്കു തിരിച്ചറിയാനായി അദ്ദേഹത്തിന്റെ മീറ്റിലെ...

Tuesday

ഒരു ഹിമകണം പോലെ അവള്‍....

റിഫ്രെഷ് മെമ്മറിയുടെ പുതിയ അദ്ധ്യായം എഴുതാന്‍ ഡയറി എടുത്തതാണ്. അതിനടുത്തുള്ള പുസ്തകം ഒന്നു മറിച്ചുനോക്കി. ഞാന്‍ വായിച്ചിട്ടുള്ള നോവലുകളില്‍ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആ പുസ്തകത്തിന് എന്നെ വേദനിപ്പിച്ച ഒരു കഥകൂടി പറയാനുണ്ട്.1988ല്‍ പത്താം തരം കഴിഞ്ഞതിനു ശേഷം തുടര്‍ന്നു പഠിയ്ക്കാന്‍ എനിയ്ക്കു തോന്നിയില്ല....

Popular Posts

Recent Posts

Blog Archive