Tuesday

എത്ര മനോഹരമേ....

ദൈവത്തിനാണെ ഇതു ഞാന്‍ ക്ലിക്കിയതല്ല. ഇത്ര മനോഹരമായി ഇതു ക്ലിക്കിയവന്‍ എന്റെ മണ്ടയ്ക്കു ക്ലിക്കുവാന്‍ വരുമെന്ന് എനിയ്ക്കുറപ്പുണ്ട്......

Monday

മഴ കാണാന്‍ മാത്രം ഒരു യാത്ര

വളരെക്കാലത്തിനു ശേഷമാണ് പെരുന്നാള്‍ ആഘോഷത്തിനു നാട്ടില്‍ പോയത്. പ്രകൃതി കനിഞ്ഞരുളിയ സൌന്ദര്യം ആവോളം നുകരാന്‍ കൊട്ടോട്ടിയെന്ന മനോഹര ഗ്രാമമുള്ളപ്പോള്‍ അതിനെ പുറം കാലുകൊണ്ടു തൊഴിച്ചെറിഞ്ഞ് കന്യാകുമാരിയില്‍ സൂര്യാസ്തമയം കാണാന്‍ പോയ കൊട്ടോട്ടിക്ക് അതിലും വലുത് വരണമെന്ന് നിങ്ങള്‍ പറയുമെന്നെനിക്കറിയാം. അറിഞ്ഞുതന്നെ വടിതരുന്നു മതിയാവോളം തല്ലിക്കോളൂ... കൊള്ളാതെ നിവൃത്തിയില്ലല്ലോ.. കുടുംബത്തെ നേരത്തേതന്നെ...

Wednesday

Monday

വില്‍പ്പനച്ചരക്ക്

മലയാള സാഹിത്യത്തിനും വായനയ്ക്കും വംശനാശം സംഭവിയ്ക്കുന്നുവെന്നാരു പറഞ്ഞു? വായിച്ചില്ലെങ്കിലും വാങ്ങിപ്പിയ്ക്കാന്‍ എന്തെല്ലാം വഴികള്‍ ! സ്ത്രീയെ ആഭാസകരമായി ചിത്രീകരിച്ച പുറം ചട്ടയുണ്ടെങ്കില്‍ മലയാള സാഹിത്യത്തിനു വിലകൂടുമെന്നായിരിയ്ക്കും... അല്ലെങ്കില്‍ നിലവാരം കൂടുമെന്നായിരിയ്ക്കും ! ഇത്തരത്തിലുള്ള പ്രതിഭാധനന്മാരായ...

തനി നാടന്‍

ചങ്ങാതിയുടെ കൃഷിത്തോട്ടത്തിലെ ഒരു ഇടവിളകൃഷി. കണ്ടപ്പൊ ഒന്നു ക്ലിക്കാന്‍ തോന്നി, ഇപ്പൊ പോസ്റ്റാ‍നും...

Saturday

ജ്യോനവന്‍ പോയിട്ട് ഒരു വര്‍ഷം...

ബൂലോകത്ത് ഏറെചിന്തിപ്പിയ്ക്കുന്ന ചെറുതും വലുതുമായ കവിതകള്‍ സമ്മാനിച്ച് നമ്മളെ സന്തോഷിപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ചങ്ങാതിയും യുവകവിയുമായ ജ്യോനവന്‍ നമുക്കാസ്വദിയ്ക്കാന്‍ ഒരു പൊട്ടക്കലം ബാക്കിവച്ചു നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാവുന്നു. അകാലത്തില്‍ നമ്മെ വിട്ടുപോയ പ്രിയ സുഹൃത്തിന്റെ...

Sunday

ആനമൂടും വെള്ളം കുടിയും

ഇന്നും (?) അന്നും എന്നും ഗംഗാ ട്രാവത്സ് ആറുമണിയ്ക്കു തന്നാ ആയൂരിലെത്തുന്നത്. ഗംഗാട്രാവത്സിനെ ഓര്‍മ്മയില്ലേ..? ഹിമക്കുട്ടിയുടെ പോസ്റ്റില്‍ പറഞ്ഞിരുന്ന ഗംഗതന്നെയാണ് കഥയിലെ പാത്രം. ചില്ലറ തമാശകളും മഹാ സംഭവങ്ങളും നടക്കുന്ന പ്രസ്തുത ഗംഗയില്‍ പതിവായി നടന്നിരുന്ന ഒന്നു രണ്ടു സംഗതികളിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം. ആയൂര്‍ - ചടയമംഗലം ‌- വെള്ളാര്‍‌വട്ടം - അമ്പലം മുക്ക് വഴി കടയ്ക്കല്‍. പുനലൂരുനിന്നു കടയ്ക്കലിലേയ്ക്കുള്ള...

Wednesday

ബൂലോകത്തുള്ള എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍....കൂടെ വൈകിയാണെങ്കിലും ഒരു ചെറിയ ഓണ സദ്യയും... സ്വീകരിച്ചാലും... ...

Tuesday

Sunday

ഭീകരവാദത്തെ കച്ചവടം ചെയ്യുന്നവര്‍ (4)

കലാപം വിട്ട് സ്ഫോടനങ്ങളിലേയ്ക്ക് സ്വാമിനി പ്രജ്ഞാസിംഗ്, അസിമാനന്ദ സ്വാമികള്‍, സ്വാമി ദയാനന്ദ് പാണ്ഡെ തുടങ്ങിയ പുലിക്കുട്ടികളുടെ തനിനിറം പുറത്തുവന്നതിനു ശേഷം കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് അവധിയുണ്ടായിരിയ്ക്കുന്നു എന്നത് നമുക്ക് ആശ്വാസം നല്‍ക്കുന്നു. ഭീകരവാദത്തിന്റെ സൃഷ്ടക്കളായി സംഘപരിവാരത്തെ അറിയപ്പെടാന്‍ തുടങ്ങിയ കാലത്തുതന്നെ അബ്ദുന്നാസര്‍ മദനിയുടെ കട്ടേംപടവും മടങ്ങിയിരുന്നു....

Tuesday

എന്റെ നീതി

എന്തൊരു രുചിയാണ്നിന്റെ നിണം കുടിയ്ക്കുന്നത്എന്തൊരു രസമാണ്നിന്റെ മാംസം ഭുജിയ്ക്കുന്നത്എന്തൊരു ഹരമാണ്നിന്റെ വേദന കാണുന്നത്എന്തൊരാനന്ദമാണ്നിന്റെ നാശം കേള്‍ക്കുന്നത്നിന്റെ വ്രണത്തില്‍ കുത്തല്‍എനിയ്ക്കനുഭൂതി പകരുന്നുനിന്റെ കുടുംബം കുളംതോണ്ടിയാല്‍എനിയ്ക്കു നഷ്ടമില്ലല്ലോനിനക്കു നഷ്ടപ്പെടുന്നതൊന്നുംഎനിയ്ക്കു ബാധകമല്ലല്ലോനീയൊരു മനുഷ്യനെന്നത്ഞാനോര്‍ക്കേണ്ടതില്ലല്ലോനിന്റെ മക്കള്‍ അനാഥരായാല്‍എനിയ്ക്കെന്താണു നഷ്ടംനിന്റെ...

Saturday

മോഹപ്പക്ഷി

കണ്ണൂര്‍ നഗരം ഇതുവരെക്കാണാത്തത്ര പ്രൌഢ ഗംഭീരമായ ചടങ്ങില്‍‌വച്ച് ബൂലോകത്തെ അനുഗൃഹീത കവയിത്രി ശാന്ത കാവുമ്പായിയുടെ പ്രഥമ കവിതാസമാഹാരമായ മോഹപ്പക്ഷി ശ്രീ മണമ്പൂര്‍ രാജന്‍ബാബുവിന്റെ മഹനീയ കരങ്ങളാല്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിയ്ക്കപ്പെട്ടു. ഈ മംഗളകര്‍മ്മം നിര്‍വ്വഹിയ്ക്കപ്പെട്ട വേദി പുസ്തകപ്രകാശനച്ചടങ്ങ് ചാരിതാര്‍ത്ഥ്യത്തോടെ...

കുമാരന് ഒരു തണല്‍ അഥവാ കുമാരന്‍ ഒരു പാ‍ര

എന്തോകണ്ട് തരിച്ചു നില്‍ക്കുകയാണു കുമാരന്‍ (സത്യത്തില്‍ ഉള്ളില്‍ ചിരിയ്ക്കുകയായിരുന്നുവെന്ന് കുമാരന്‍ പിന്നെ സ്വകാര്യമായി പറഞ്ഞു)കുമാരന്റെ കാറില്‍നിന്നടിച്ചുമാറ്റിയ തോര്‍ത്തുമുണ്ടുകൊണ്ട് തണല്‍ എന്തോ ചെയ്യുന്നുണ്ട്. ചിത്രത്തില്‍ അതു വ്യക്തമായി കാണാം. അതുകണ്ടിട്ടാണ് കുമാരന്‍ ഉള്ളില്‍ ചിരിയ്ക്കുന്നത്....

Monday

Sunday

എറണാകുളം ബ്ലോഗേഴ്സ് മീറ്റ്

ഇത് എന്റെ രണ്ടാം ബ്ലോഗുമീറ്റ്. വെളുപ്പിനു നാലുമണിയ്ക്കു തന്നെ ഉണര്‍ന്നു. ഇരുപതുമിനിട്ടുകൊണ്ട് കുളിയും തേവാ‍രവും കഴിച്ച് ബൈക്കില്‍ തിരൂരിലേയ്ക്ക്. ആറുമണിയ്ക്കുള്ള തീവണ്ടിയായിരുന്നു ലക്ഷ്യം. സ്റ്റേഷനില്‍ അല്‍പ്പസമയമേ നില്‍ക്കേണ്ടിവന്നുള്ളൂ, അപ്പോഴേയ്ക്കും ഇസ്മായില്‍‌കുറുംപടി എത്തി. തീവണ്ടി എട്ടുമണിയ്ക്കേ...

Friday

യാത്രാമൊഴി...

ഒരിക്കല്‍ മണ്ണായി തീരാന്‍ മാത്രം...മണ്ണാകുവാന്‍ തന്നെ തുടക്കംമണ്ണിലേയ്ക്കു തന്നെ മടക്കംസ്വപ്നങ്ങള്‍ പോലെചിന്തകള്‍ക്കു വിരാമമിട്ട്ഓര്‍മ്മകള്‍ക്കു മഞ്ചല്‍ പണിത്കിളിക്കൊഞ്ചല്‍ തലോടിയതേന്മൊഴികള്‍ ഓര്‍ത്തെടുക്കുന്നുകാതുകള്‍ മര്‍മ്മരം പോലെആത്മവിശ്വാസത്തിന്റെ സൂത്രങ്ങള്‍ഏറ്റുവാങ്ങിയവേളയിലവളില്‍പൊന്തിവന്ന സന്തോഷംഞാനുമേറ്റുവാങ്ങി,...

Thursday

വിതരണ വൈശിഷ്ട്യം

ഭക്ഷണക്കാര്യത്തില്‍ ഒരുഗതിയും പരഗതിയുമില്ലാത്ത ഇന്ത്യയിലെ നാല്‍പ്പത്തഞ്ചുകോടിയിലധികം വരുന്ന പട്ടിണിപ്പാവങ്ങളുടെ കണ്ണുകളെ ചൂഴ്‌ന്നുകൊല്ലുന്ന കാഴ്ചകള്‍ക്ക് അറുതിയുണ്ടാക്കില്ലെന്നു വിളിച്ചു പറയുന്നതില്‍ നമ്മുടെ രാജ്യത്തെ ഭക്ഷ്യ പൊതുമേഖലാ സ്ഥാപനങ്ങളും ഭരണാധികാരികളും ഒരിയ്ക്കല്‍ക്കൂടി വിജയിച്ചിരിയ്ക്കുന്നു....

ഇന്നു പെയ്ത മഴയില്‍...

കഴിഞ്ഞ രാത്രിമുതല്‍ തുടരുന്ന മഴയില്‍ കടലുണ്ടിപ്പുഴയുടെ ഉള്ളം കുളിപ്പിച്ചുകൊണ്ട് വെള്ളം നിറഞ്ഞൊഴുകുന്നു. മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ നിന്ന് കടലുണ്ടിപ്പുഴയുടെ ഒരു കാഴ്ച...

Tuesday

ഐഡന്റിറ്റി ക്രൈസിസ്

ഞാന്‍ ഹിന്ദുഞാന്‍ മുസ്ലിംഞാന്‍ ക്രിസ്ത്യാനി...അങ്ങനെയങ്ങനെ നീളെ നീളെ...ഇവിടെ ദൈവത്തിനാണു കണ്‍ഫ്യൂഷന്‍താനാരാണെന്ന്..!കത്തിയും വടിവാളും ബോംബുംകുത്തിയും വെട്ടിയും നേടുന്നവര്‍ക്കു പക്ഷേകണ്‍ഫ്യൂഷനില്ലതാനാരെയാണു കൊല്ലുന്നതെന്ന്..ഇവിടെ ഞങ്ങള്‍ക്കാണു കണ്‍ഫ്യൂഷന്‍എന്തിനാണു കൊല്ലുന്നതെന്ന്എന്തിനാണു കൊല്ലപ്പെടുന്നതെന്ന്വികലമായ മനസ്സിന്റെയുടമകള്‍സകലമായ് ചൊല്ലുന്ന വാക്കുകള്‍തേന്മൊഴികളാണവര്‍ക്ക്അനുസരണയില്ലാത്ത...

Monday

കുമാരന്‍ ഒരു സംഭവം

കോഴിക്കോട് ജയില്‍‌വാര്‍ഡനാണു ചിത്രത്തില്‍. യാത്രയില്‍ വായിയ്ക്കാമെന്നു കരുതി കൂടെക്കരുതിയതാണ്. പുസ്തകം കണ്ടപ്പൊ അതൊന്നു നോക്കാന്‍ ചങ്ങാതിയ്ക്കൊരു പൂതി. പിന്നെ തിരികെത്തന്നത് കൊല്ലം ജംഗ്ഷനില്‍ എത്തിയപ്...

കൊട്ടാരക്കര പൂരക്കാഴ്‌ച

കൊട്ടാരക്കര വഴി ഒരുയാത്ര പോകാനിടയായി.ബ്ലോഗര്‍ ഷെരീഫ് കൊട്ടാരക്കരയെ കണ്ടുപോകാമെന്നു കരുതി അവിടെയിറങ്ങിയതാ. മുന്നില്‍ മൂന്നു കൊമ്പന്മാര്‍. കയ്യിലുള്ളത് Tataയുടെ Huawei CDMA ഫോണ്‍. എന്തായാലും വേണ്ടില്ല ഒരു ക്ലിക്കങ്ങു ക്ലിക്കി.തെളിച്ചമില്ലെന്നു കണ്ട് നൈറ്റ് മോഡില്‍ ഒന്നുകൂടി ക്ലിക്കി.കൊമ്പന്മാര്‍ മോശക്കാരല്ലെന്നു...

Saturday

ഭീകരവാദത്തെ കച്ചവടം ചെയ്യുന്നവര്‍ (3)

സത്യത്തിന്റെ വഴികള്‍ അന്വേഷിയ്ക്കാന്‍ മടിയ്ക്കുന്ന കാഴ്‌ചകള്‍ കണ്ണിനെ വ്രണപ്പെടുത്തുമ്പോള്‍ ചിലതൊക്കെ പറയാതെ വയ്യ. എനിയ്ക്കറിയാവുന്ന അബ്ദുന്നാസര്‍ മദനിയെ പരിചയപ്പെടുത്താനും ലോകത്തിനു മുമ്പില്‍ ഭീകരവാദിയായി നില്‍ക്കേണ്ടിവരുന്ന ഒരു നിരപരാധിയുടെ ഭാഗത്തുനിന്നുള്ള വീക്ഷണം പങ്കു വയ്ക്കാനും ശ്രമിയ്ക്കുകയാണ്.പലര്‍ക്കും...

സാമിനാ മിനാ വക്കാ വക്കാ

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ ഗോള്‍ഡന്‍ വോയ്സ് എന്ന കാ‍മറൂണ്‍ സംഗീത സംഘത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ഒരുഗാനത്തിന്റെ പുനരാവിഷ്കാരമാണ് സാമിനാ മിനാ സാങ്കലേവ. ഫിഫ 2010 ലോകക്കപ്പിന്റെ ഔദ്യോഗിക ഗാനമായി തെരഞ്ഞെടുത്ത ഈ ഗാനം കൊളമ്പിയന്‍ പോപ് ഗായിക ഷക്കീരയുടെ ലിസണ്‍ അപ് എന്ന പുത്തന്‍ ആല്‍ബത്തിലേതാണ്....

Thursday

ഗൂഗിളും ഒരു ബാക്‍ഗ്രൌണ്ട് വിശേഷവും

ഒടുവില്‍ ഗൂഗ്ഗിളിനും കിട്ടി ഒരു സെല്‍ഫ് ഗോള്‍ മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എഞ്ചിനായ ബിങ് ആവിഷ്കരിച്ച പരിഷ്കാരങ്ങള്‍ അനുകരിയ്ക്കാനുള്ള ശ്രമമാണു തുടക്കത്തിലേതന്നെ പാളിയത്. ഗൂഗിളിന്റെ ഏറ്റവും കൂടുതലുള്ള ഉപയോക്താക്കള്‍ ഒരുപക്ഷേ ബ്ലോഗര്‍മാര്‍ തന്നെയാവും. ഗൂഗിളെന്നു കേള്‍ക്കുമ്പോല്‍ത്തന്നെ വെളുത്ത പ്രതലത്തിലെ...

Saturday

ആദിത്യന്റെ ബ്ലോഗ്

അല്‍പ്പം തിരക്കു കൂടിയിരുന്ന നാളുകളാണു കടന്നുപോയത്. ഡാഷ്ബോഡില്‍ അപ്ഡേറ്റു ചെയ്യുന്ന പുതിയ പോസ്റ്റുകളിലൂടെയുള്ള യാത്ര മാത്രം. മൊസില്ലയ്ക്ക് എത്രത്തോളം സബ്‌വിന്‍ഡോകള്‍ തുറക്കാമെന്ന ഗവേഷണമാണെന്നു സ്വയം തോന്നി ചിലപ്പോഴൊക്കെ. ഈ ദിവസങ്ങളില്‍ അഗ്രിഗേറ്ററുകളില്‍ തീരെ കയറിയില്ല. ചില ദിവസങ്ങളില്‍ കമന്റുകളിലൂടെ...

വഴിപിഴയ്ക്കുന്ന പുതു തലമുറ

എങ്ങിനെയാണു നമ്മുടെ കുരുന്നുകള്‍ വിഷലിപ്തമായ മനസ്സുകളുടെ ഉടമകളാകുന്നത്? എങ്ങിനെയാണ് അവര്‍ തീവ്രവാദികളും രാജ്യദ്രോഹികളുമാകുന്നത്? സ്വന്തം കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയില്ലാതെ അവര്‍ പെരുമാറാന്‍ കാരണമെന്താണ്? ഇതൊക്കെ ശരിയ്ക്കൊന്നന്വേഷിയ്ക്കാന്‍, കാരണം മനസ്സിലാക്കാന്‍ ആത്മാര്‍ത്ഥമായൊന്നു ശ്രമിച്ചാല്‍ നമ്മളെയും നമ്മുടെ മാധ്യമങ്ങളെയുമായിരിയ്ക്കും പ്രധാന പ്രതികളായി നാം കണ്ടെത്തുക. മാധ്യമങ്ങളെ പ്രതിചേര്‍ക്കുന്നതെങ്ങനെ? ടിവി...

Thursday

ഇളയരാജയ്ക്ക് ആശംസകള്‍...

സംഗീതത്തിലെ പെരിയ രാജ സിനിമയിലെത്തിയിട്ട് മുപ്പത്തഞ്ചു വര്‍ഷമായിരിയ്ക്കുന്നു. സംഗീതത്തില്‍ മൂത്ത ഇളയരാജയ്ക് ഇത് അറുപത്തെട്ടാം പിറന്നാള്‍. സംഗീതലോകത്ത് അതി പ്രശസ്ഥനായ ഇളയരാജയുടെ ഇപ്പോഴത്തെ വിജയത്തിനു പിന്നില്‍ കഷ്ടപ്പാടിന്റെ കഥകള്‍ ഒരുപാടു പറയാനുണ്ട്. ചെറുപ്പത്തില്‍ത്തന്നെ പിതാവിന്റെ വേര്‍പാട്...

Wednesday

ലളിത്‌മോഡിയും തലപ്പന്തും

ഒടുവില്‍ ക്രിക്കറ്റ് ബോളിന്റെ രൂപം മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചു. പുതിയ രൂപം തലപ്പന്തു മാതൃകയില്‍... ഐപി‌എല്‍ അഴിമതിയെന്നരോപിയ്കപ്പെട്ട് സസ്പെന്റു ചെയ്യപ്പെട്ട ലളിത്‌മോഡി പന്ത്രണ്ടായിരം പേജില്‍ മഹാഭാരതത്തെയും കടത്തിവെട്ടുന്ന വിധത്തില്‍ അട്ടിയ്ക്ക് പേപ്പറില്‍ മഹാ സത്യമൂലായണം സമര്‍പ്പിച്ചപ്പോള്‍ ചോദ്യം...

കൊട്ടോട്ടി തൊടുപുഴയ്ക്ക്

വരുന്ന ആഗസ്റ്റ് എട്ടിന് തൊടുപുഴ ജ്യോതിസ് ടവറില്‍ ബൂലോക മീറ്റ് സംഘടിപ്പിച്ചിരിയ്ക്കുന്ന വിവരം കൊട്ടോട്ടിക്കാരനെ അറിയിയ്ക്കുകയും പ്രത്യേക അതിഥിയായി ക്ഷണിച്ചിരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു എന്ന വിവരം അറിയിയ്ക്കുന്നു. പ്രസ്തുത മീറ്റില്‍ കൊട്ടോട്ടി പങ്കെടുക്കാതിരുന്നാല്‍ മറ്റു ബ്ലോഗര്‍മാര്‍ മീറ്റിനെത്തില്ലെന്നും അതു സംഘാടക ബ്ലോഗര്‍മാര്‍ക്ക് വിഷമമുണ്ടാകുമെന്നും സംഘാടകസമിതി പ്രത്യേകം അറിയിച്ച സാഹചര്യത്തില്‍...

Thursday

സ്വര്‍ണ്ണക്കോടാലി

ദാമു പിന്നെയും കാട്ടിലെത്തി. ഇത്തവണ അയാള്‍ തന്റെ ഭാര്യയെയും കൂടെക്കൂട്ടിയിരുന്നു. ഉത്സാഹത്തോടെ അയാള്‍ വിറകു വെട്ടി. വെട്ടിയ വിറകുകള്‍ അടുക്കിവച്ചും മറ്റും ഭാര്യ അയാളെ സഹായിച്ചുകൊണ്ടിരുന്നു. വെട്ടിയെടുത്ത വിറകുകള്‍ രണ്ടു കെട്ടുകളിലാക്കി വച്ച് അവര്‍ മടക്ക യാത്രയ്ക്കൊരുങ്ങി. യാത്രയില്‍ കൂടെക്കരുതാനുള്ള വെള്ളമെടുക്കാന്‍ പുഴവക്കത്തേയ്ക്കു ചെന്ന ദാമുവിന്റെ ഭാര്യ കാല്‍ വഴുതി പുഴയില്‍ വീണു. ദാമുവിന്റെ...

Wednesday

ഞാനെന്തു പറയാനാ...

വളരെ പാവപ്പെട്ടവരായിരുന്നു ദാമുവും കോമുവും. രണ്ടു ദേശക്കാരാണെങ്കിലും വല്ലപ്പോഴുമെങ്കിലും ഈ കൂടിക്കാഴ്ചയി അവരുടെ ബന്ധം അവര്‍ പുതുക്കിയിരുന്നു. തമ്മില്‍ കാണുമ്പോഴൊക്കെ പരമുച്ചേട്ടന്റെ പീടികക്കോലായില്‍ പായാരം പറഞ്ഞിരിയ്ക്കും. ദാരിദ്ര്യത്തില്‍ നിന്ന് രക്ഷ നേടാന്‍ അവര്‍ പല വഴിയുമാലോചിച്ചു. ഒടുവില്‍ ലോണെടുത്ത് പശുക്കളെ വാങ്ങാന്‍ തീരുമാനിച്ചു. പടിപടിയായി വളരുന്നതും ഭാവനയില്‍ കണ്ടുകൊണ്ട് വീട്ടിലേയ്ക്കു പോയി. വര്‍ഷങ്ങള്‍...

Sunday

കുഞ്ഞുമേരിയും കുഞ്ഞു പ്രാര്‍ത്ഥനയും

വല്ലാതെ ദു:ഖിതയായിരുന്നു കുഞ്ഞു മേരി. അതുകൊണ്ടുതന്നെ പ്രാര്‍ത്ഥന ശിലമാക്കിയിരുന്നു അവള്‍. എന്തിനുമേതിനും ദൈവത്തോടു പ്രാര്‍ത്ഥിയ്ക്കുക എന്ന അവളുടെ ശീലത്തിനു മുടക്കം വരാറില്ലാ‍യിരുന്നു. അവളുടെ വീടിന്റെ ഉമ്മറത്തു നിന്നുനോക്കിയാല്‍ മനോഹരമായ ഉദ്യാനവും അരുവിയുമെല്ലാം കാണണമെന്ന് അവള്‍ ആഗ്രഹിച്ചു... അങ്ങിനെ കാണണമെങ്കില്‍ ഉദ്യാനത്തിനും വീടിനുമിടയിലുള്ള ആ വലിയ മല അവിടെനിന്നു മാറണമായിരുന്നു. പ്രാര്‍ത്ഥനകള്‍...

Thursday

ജീവിതം മരീചികപോലെ...

വളരെക്കാലത്തിനു ശേഷമാണ് ഇത്രയധികം ദൂരം ബസ്‌യാത്ര നടത്തുന്നത്. നല്ലപാതിയും കുട്ടികളും നാട്ടിലാണ്. അവരെ കൂട്ടി വരാനുള്ള യാത്ര മറ്റു പലതിനും വേണ്ടിക്കൂടിയാക്കിയതാണ്. ഒന്‍പതു മണിക്ക് ഗുരുവായൂരില്‍ മീറ്റിംഗു വച്ചിരുന്നു. അതിരാവിലേ യാത്രതിരിച്ചു. മീറ്റിംഗിനു ശേഷം കമ്പനിയുടെ ഫ്രാഞ്ചസിയിലും ഒന്നുകയറി നേരേ ഇടപ്പള്ളിയിലേക്ക് ബ്ലോഗര്‍ യൂസുഫ്പയുമായി ഒരുമണിക്കൂര്‍ ചെലവിട്ട് നേരേ കോട്ടയത്തേക്ക്. രാജേഷിനെ കാണണം,...

Popular Posts

Recent Posts

Blog Archive